ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂയോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ഉള്ള ശ്രീ നാരായണ അസോസിയേഷൻ ഗുരു മന്ദിരം ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ സന്ദർശിച്ചു. കഴിഞ്ഞ മാസം ജൂലൈ 17 ഴാം തിയതി സ്വാമി മുക്താനന്ദ യതി ആയിരുന്നു ഗുരു മന്ദിരം സമര്പ്പണം ചെയ്തത്. ചെയർമാൻ ഗോവിന്ദൻ ജനാർദ്ദനൻ പ്രസിഡന്റ് സജി കമലാസനൻ ട്രഷറാർ സന്തോഷ് ചെമ്പൻ, കമ്മിറ്റി മെംബേർസ് ആയ റെനിൽ ശശീന്ദ്രൻ, രേണുക ചിറകുഴിയിൽ, വിനയരാജ്, ബോബി ഗംഗാധരൻ, ജയചന്ദ്രൻ രാമകൃഷ്ണൻ, സുഷമ സ്വർണകുമാർ, അനിത ഉദയ്, രാജീവ് ഭാസ്കർ തുടങ്ങിയവരുടെ തേതൃത്വത്തിൽ ശ്രീനാരാണന ഭക്തർ ആദരപൂർവം സ്വാമിയേ സ്വീകരിച്ചു.

സത്ചിദാനന്ദ സ്വാമികൾ ഗുരു പൂജയും, സത്‌സംഗവും, അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രഭാഷണത്തിൽ ന്യൂയോർക്കിൽ ഗുരുമന്ദിരം സാധ്യമാക്കിയ എല്ലാ ഗുരു ഭക്തരെയും മഠത്തിന്റെ പേരിൽ മുക്തകണ്ഠം പ്രശംസിച്ചു, യുവ നേതൃത്വത്തെ പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. ഗുരുവിന്റെ ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന മഹിതമായ കാഴ്ചപ്പാടിനെ സാക്ഷാത്കരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സ്വാമി മുക്താനന്ദ യതിയും ഗുരു പൂജയിൽ പങ്കെടുക്കുകയും തുടർന്ന് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. അവധി ദിവസം അല്ലാതായിരുന്നിട്ട് കൂടി നിരവധി ശ്രീ നാരായണീയർ എത്തി ചേർന്ന് സ്വാമിയുടെ സന്ദർശനം അവിസ്മരണീയമാക്കി തീർത്തു.

Print Friendly, PDF & Email

Related posts

Leave a Comment