തിരുവനന്തപുരം: പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് സിപിഐഎമ്മിലെ മുഴുവൻ സെക്രട്ടേറിയറ്റ് അംഗങ്ങളും അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്. എന്നാൽ, ഈ വിഷയത്തിൽ പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രമേ പാർട്ടി മറ്റൊരു നേതാവിനെ പരിഗണിക്കൂ.
സജി ചെറിയാൻ, ബി ബാലഗോപാൽ, പി രാജീവ് എന്നിവരെല്ലാം പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിനെ അനുകൂലിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചാൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകൾ ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് നേതാക്കൾ തീരുമാനിച്ചത്. ബി. ബാലഗോപാലിനെ ഉപപ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും ഉയർന്നുവന്നിട്ടുണ്ട്.
