പൂഞ്ഞാറിലെ പുലിക്കുട്ടിയെ ആട്ടിൻകുട്ടി വന്നു വിഴുങ്ങി: മോൻസി കൊടുമൺ

പണ്ടൊരു കഥ കേട്ടിരുന്നു തന്തയാടിനേയും തള്ള ആടിനേയും അനുസരിക്കാതെ പാതിരാത്രി നിലാവിൽ തുള്ളിച്ചാടിയ ആട്ടിൻ കുട്ടിയെ പുലി വന്നു പിടിച്ചു കൊണ്ടുപോയ കഥ. ഇവിടെ തിരിച്ചാണ് സംഭവിച്ചത് ഞാനാണ് പുലിയെന്ന് സ്വയം വിശേഷിച്ച് അഹങ്കരിച്ച് നടന്ന പൂഞ്ഞാർ പുലിയെ ഒരാട്ടിൻ കുട്ടി വന്ന് വിഴുങ്ങിക്കൊണ്ട് പോയിരിക്കുന്നു. ഈ പറയുന്ന പുലിക്ക് പണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് 27000 വോട്ട് ഭൂരിപക്ഷം കിട്ടിയതാണ് സമ്മതിക്കുന്നു. എങ്കിൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ LDFലെ സബാസ്‌റ്റ്യൻ കുളത്തിങ്കൽ 16000 വോട്ടിന് ജയിച്ചെങ്കിൽ 43000 വോട്ട് പി.സിക്ക് നഷ്ടപ്പെട്ടില്ലേ അത് തിരിച്ചു പിടിക്കുവാൻ എങ്ങനെ കഴിയും കാരണം പുലി ചാണകത്തിൽ മുങ്ങിപ്പോയി. ഇപ്പോൾ മൂന്നാംസ്ഥാനത്തായി പ്പോയി. കെട്ടിവെച്ച കാശ് കിട്ടിയാൽ ഭാഗ്യം. ഈ കണക്ക് കൂട്ടുവാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു കഴിയും. ഇത് കൂട്ടുവാൻ കഴിവില്ലാത്ത വൃക്തിയാണ് ഒരു കോടി രൂപ ബെറ്റ് വച്ച് കൂട്ടിയും കിഴിച്ചുമിപ്പോൾ കണ്ണീർ വാർക്കുന്നത് .

മോൻസി കൊടുമൺ

പാലായിലെ കണക്കു കൂട്ടലും തെറ്റിച്ച് ഷോൺ തറപറ്റുകയും ജോസ്‌കെ മാണിക്ക് രണ്ടില കൊണ്ട് നാണം മറക്കേണ്ട ഗതികേടുമായി. പന്ത്രണ്ട് സീറ്റിൽ മത്സരിച്ച മാണിക്ക് കിട്ടിയത് വെറും മൊട്ട മാത്രം. പാർട്ടി പരിച്ച് വിട്ട് ഏകാന്ത തപസ്സിൽ കഴിയുവാൻ കെ.എം മാണിയുടെ ആത്മാവ് പറഞ്ഞിട്ടുണ്ട്. അത്ര കടുംകൈ അല്ലേ സ്വന്തം അപ്പനോട് ചെയ്തതെന്ന് ഒരിക്കൽ പി.സി ജോർജ് പറഞ്ഞത് സ്‌മരിക്കുന്നു. അതാണ് സതീശൻ പറയുന്നത് ഓടുന്നവണ്ടിയിൽ കിടന്ന് ഓടരുതെന്നും നിർത്തിയിട്ട വണ്ടിയിൽ കയറുവാനും. നിർത്തിയിട്ട ആ നവകേരള ബസ്സ് എവിടെ? ഖജനാവിൽ അഞ്ചു നയാപൈസ ഇല്ലാതിരുന്ന പട്ടിണിക്കാലം ഒരു എയർ കണ്ടീഷൻ ബസ്സിൽ 21 മന്ത്രിമാരും പല പൗര പ്രമുഖൻമാരും കൂടി സുഖിച്ച് 140 മണ്ഡലങ്ങളിൽ കറങ്ങിയ ധൂർത്ത് യാത്ര. കുറെ സർക്കാർ വിദ്യാലയങ്ങളുടെ മതിൽ ഇടിച്ചു നിരത്തിയതല്ലാതെ എന്തു നേടി? അതുപോലെ മറ്റൊരു ധൂർത്തായിരുന്നു ലോക കേരള സഭ ഇന്ത്യക്ക് വെളിയിലുള്ള ചില കോന്തൻമാരെ വെച്ചുള്ള ഒരു സംരംഭം. ഇതിലെല്ലാം ചില പൗരപ്രമുഖൻമാരെ മാത്രം പങ്കാളികളാക്കുകയും സാധാരണ പൗരൻമാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ നൽകുകയും ചെയ്തത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ നെറ്റി ചുളിക്കുക യുണ്ടായി. ഈ ധൂർത്തിൽ നിന്നും പുറത്തു വന്ന നല്ല ഇടതുപക്ഷ നേതാക്കളാണ് ജി സുധാകരൻ, അയിഷ പോറ്റി, T K ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ മുതലയാവർ. അവരിൽ ജി സുധാകരന് പിണറായിയേക്കാട്ടിലും മരുമകനേക്കാട്ടിലും വൻഭൂരിപക്ഷം ലഭിക്കയുണ്ടായി. ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന മുൻപു പറഞ്ഞ ഉടായിപ്പുകൾ കൊണ്ട് ജനങ്ങളെ എപ്പോഴും പറ്റിക്കുവാൻ സാധിക്കില്ല യെന്നുള്ളതാണ്. അതാണ് നാദാപുരം, തളിപ്പറമ്പ്, പേരാമ്പ്ര, പയ്യന്നൂർ, അമ്പലപ്പുഴ, കളമശേരി ഇടതു കോട്ടകൾ തകർന്നു തരിപ്പണമായത് .

പിന്നെ സാധാരണ പ്രതിഷേധമായ കരിങ്കൊടി കാട്ടിയവരെ അധികാര തിമിർപ്പിൽ തല്ലിച്ചതച്ച കഥ ജനം മറക്കുമോ? പിണറായി വിജയൻ്റെ ഏകാധിപത്യ ധാർഷ്‌ട്യമാണ് പാർട്ടിക്കു വിനയായത് . ഇടതുപക്ഷം തന്നെയാണ് അദ്ദേഹത്തെ താഴെയിറക്കിയത്. കാരണം ആർക്കും അദ്ദേഹത്തോട്ഒന്നും നേരിട്ടു പറയുവാൻ ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം . കപ്പൽ സ്വയം മുക്കിയ ക്യാപ്റ്റനായി അദ്ദേഹം മാറി അതിലെ ജനങ്ങളെ കൊന്നൊടുക്കുകയായിരുന്നു .

പിന്നെ നടത്തിയ പല ഉടായിപ്പുകളിലൊന്നാണ് ഭഗവാൻ്റെ സ്വർണ്ണം കട്ടതിനുശേഷം അയ്യപ്പ സേവാ സംഗമം. 750 കോടി പ്രളയ ഫണ്ട് തട്ടിപ്പ്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഇതെല്ലാം കഴിഞ്ഞതിനുശേഷ മാണ് പീഡന കഥകൾ മെനയുക, മാധ്യമ പ്രവർത്തകരെ പോക്സോ കേസിൽ പെടുത്തുക അങ്ങനെ എത്രയോ ഗൂഢ തന്ത്രങ്ങൾ. ഇതെല്ലാം നടത്തിയതിനു ശേഷമാണ് കാരണഭൂതൻ്റെ വലിയ ഫ്‌ളക്സുകൾ കേരളമാകെ പടുത്തുയർത്തി പണം ധൂർത്തത് എങ്കിൽ അധികം പണം മുടക്കാതെ UDF അതിൻ്റെ താഴെ സ്വർണം കട്ടവനെ കാണണമെങ്കിൽ മുകളിലെ കട്ട് ഔട്ടറിൽ നോക്കിയാൽ മതി എന്നെഴുതിയതിൽ ഖേദം തോന്നിയത് യാദൃശ്ചികം. എങ്കിൽ ഒരു കാര്യം എടുത്തു പറയുവാനുണ്ട് കേരളത്തിൽ വർഗ്ഗീയ സംഘട്ടനങ്ങൾ കുറഞ്ഞിരുന്നത് സത്യമാണ്.

ഇതിലൊക്കെ വലിയ രസമുണ്ടായത് ജീവൻ പോയ R.S.P തിരികെ വന്നിരിക്കുന്നു . ചവറയിൽ ജയിച്ച ഷിബു ബേബി ജോൺ അടുത്ത മന്ത്രിയായി സത്യ പ്രതിജ്ഞയും ചെയ്യും . പത്തനാപുരത്തെ വിഗ്രഹമായ ഗണേശൻ ഉടഞ്ഞതും പാലക്കാട് ശോഭ സുരേന്ദ്രൻ തോറ്റതും ഞെട്ടലുണ്ടാക്കി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നെങ്കിൽ ഇതിലും ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു. താമര നേമത്തു വിരിഞ്ഞത് CPM വോട്ട് മറിച്ചതാണ്. കഴക്കൂട്ടം വെറും 500 വോട്ടിന് വി മുരളീധരൻ ജയിച്ചതും CPM വോട്ടാണ്. ചക്കയും മാങ്ങയും ഒന്നും പിന്നീട് കണ്ടതുമില്ല. ഇതോടുകൂടി 20, 20 യുടെ കഥകഴിഞ്ഞു. കുന്നത്തുനാടു പോലും കിട്ടാതെ കുഴി കുത്തി വീണു പാർട്ടി. അഖിൽ മാരാരെ പിന്നീട് കാണുവാനും കഴിയുന്നില്ല. വെറുതെ വെറുപ്പിൻ്റെ രാഷ്ട്രീയം അഴിച്ചുവിട്ടു കേരളത്തിലെ മതസൗഹാർദ്ദത ഇദ്ദേഹം കളഞ്ഞു കുളിച്ചു . ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. ഒരു വർഗ്ഗീയ പാർട്ടി കേരളം ഭരിക്കുന്ന കാര്യം വളരെ വിദൂരമാണ്. കാരണം കേരളത്തിലെ പ്രബുദ്ധ ജനത അതിന് അവസരം കൊടുക്കയില്ലെന്നാണ് തിരഞ്ഞെടുപ്പെടു ഫലം സൂചിപ്പിക്കുന്നത്. എന്തായാലും വെള്ളാപ്പള്ളിയുടെ ചൊറിച്ചിൽ മാറിക്കിട്ടിയെന്നു പറയാം. 102 സീറ്റ് UDF ന് കിട്ടിയത് ഒരു പിണറായി വിരുദ്ധതരംഗം അലയടിച്ചതാണ് അല്ലാതെ ഇടതുപക്ഷ വിരുദ്ധതരംഗ മാണെന്ന് വിശ്വസിക്കുന്നുമില്ല. എന്തായും വൻ സുനാമിയിൽ ഇടതു പക്ഷത്തിൻ്റെ പല വൻ മന്ത്രിമാരും കടപുഴകി മറിഞ്ഞു വീണതിൽ വീണിതല്ലോ കിടക്കുന്നു ധരണിയിൽ വീണയും. കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കുവാൻ ഭർത്താവ് പറഞ്ഞതു കേൾക്കാത്തതിൻ്റെ അനുസരണക്കേടെന്നു പറയാം . എല്ലാം നമുക്കൊരു തമാശ പക്ഷെ കമ്യൂണിസ്റ്റ് മുക്ത ഇന്ത്യയായി രാജ്യം മാറുമോ ? കാരണം എന്തായാലും വർഗ്ഗീയതയുടെ വിത്ത് നശിപ്പിക്കുവാൻ കോൺഗ്രസ് മാത്രം പോരാ. കേരളത്തിൽ CPMഉം അനിവാര്യമായ പാർട്ടിയാണ് എന്ന കാര്യം നാം വിസ്‌മരിക്കരുത് . തെറ്റുകൾ തിരുത്തി തിരിച്ചു വരിക. ജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും കക്ഷിഭേദം കൂടാതെ എൻ്റെ ആശംസകൾ . നല്ല ഒരു മതേതര ഭരണം ആശംസിച്ച് നിർത്തുന്നു .

One Thought to “പൂഞ്ഞാറിലെ പുലിക്കുട്ടിയെ ആട്ടിൻകുട്ടി വന്നു വിഴുങ്ങി: മോൻസി കൊടുമൺ”

  1. Peter Basil

    Excellent analysis of the current political scenario in Kerala, presented with a great sense of humor!! Keep up your great writing, Moncy!!

Leave a Comment

More News