കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ

ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ എന്ന ജനവികാരത്തെ ഹൈക്കമാൻഡ് ഉൾക്കൊണ്ടതിൽ കേരള ജനത ആവേശ തിമിർപ്പിലാണ്. വൈകിയാണെങ്കിലും വന്ന വിവേകത്തിന് ഘടകകക്ഷികളും സന്തോഷത്തിലത്രേ. വി.ഡി സതീശനെ മുഖ്യമന്ത്രിയെന്ന നിലയിൽ കണ്ടുകൊണ്ടാണ് ജനം വോട്ടു് നൽകിയതെന്നും സതീശനെ മുഖ്യമന്ത്രിയാക്കുകയില്ലെങ്കിൽ സകലവിധ പിന്തുണയും പിൻവലിക്കുമെന്നുള്ള മുസ്ലീംലീഗിൻ്റെ കടുത്ത ശാഠ്യമാണ് ഹൈക്കമാൻഡിൻ്റെ മാറ്റത്തിനുണ്ടായ ഒരുവശം. മറുവശത്ത് ജനരോഷം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ, ഫ്‌ളക്‌സുകൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയിലേക്ക് ഉയർത്തിയില്ലെങ്കിൽ ആത്മഹത്യക്കുവരെ മുതിർന്ന ജനങ്ങളും കേരളത്തെ ഞെട്ടിച്ചു കളഞ്ഞത് അവിശ്വസനീയംപോലെ തോന്നി .

യുഡി‌എഫിന് തിളക്കമാർന്ന വിജയം ലഭിക്കുന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ശഠിച്ച സതീശന് കേരള ജനത വന വാസമല്ല പട്ടാഭിഷേകം നൽകി ജനകീയനാക്കിയെന്നു തന്നെപറയാം . തകർന്ന മുന്നണിയെ കൈപിടിച്ചു നേരായ ദിശയിലേക്ക് നയിച്ച സതീശന് പിന്നീട് തിരിഞ്ഞു നോൽക്കേണ്ടി വന്നിട്ടില്ല. 1996-ലെ ആദ്യ തോൽവിയിൽ തളരാതെ 5 വർഷം പറവൂരിൽ തന്നെ തമ്പടിച്ച് കഠിന പ്രയത്നം നടത്തിയ സതീശന് 2001, 2006, 2011, 2016 , 2021 തിരഞ്ഞെടുപ്പിൽ വിജയം നേടി ക്കൊടുത്തു. 2026 ൽ തിളക്കമാർന്ന വിജയത്തോടെ നിയുക്ത മുഖ്യമന്ത്രി പദത്തിലുമെത്തി നിൽക്കുന്നു .

എറണാകുളം ജില്ലയിലെ നെട്ടൂർ ഗ്രാമത്തിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം വിദ്യാർത്ഥി ലീഡർഷിപ്പിലൂടെ തേവര H.S കോളേജിലെ ആർട്ട്സ് ക്ലബ് സെക്രട്ടറിയായും M.G യൂണിവേഴ്സിറ്റിയിലെ ചെയർമാനായും ഹൈക്കോടതി അഭിഭാഷകനായുമെത്തിയിട്ടും ഒരു മന്ത്രി പോലുമാകാതെ നേരിട്ട് മുഖ്യമന്ത്രിയായ ചരിത്രനേട്ടമാണ് സതീശനു ലഭിച്ച ഭാഗ്യം. ഡാറ്റയും രേഖകളും നിയമവും ചേർന്ന് നിയമസഭയിൽ രാഷ്ട്രീയത്തിന് പുതിയ ഭാവം നൽകിയ സതീശനോട് പിടിച്ചു നിൽക്കുവാൻ പിണറായി വിജയനു നന്നേ വിയർക്കേണ്ടി വന്നിട്ടുണ്ട് .

അനർഗള മൊഴുകുന്ന വാക്ചാതുര്യം തെളിവുകൾ നിരത്തിയുള്ള അഴിമതിയുടെ കണക്കുകൾ എന്നിവ അദ്ദേഹത്തിന് 2012-ൽ സഭയിലെ മികച്ച നിയമ സഭാ സമാജികനുള്ള അവാർഡ് നേടിക്കൊടുത്തു .പ്രതിപക്ഷ ബഞ്ചിൽനിന്നും മുഖ്യമന്ത്രി പദത്തിലെത്തിയ ദൂരം സതീശന് വെറും രാഷ്ട്രീയ ഉയർച്ചയല്ല വർഷങ്ങളുടെ പോരാട്ടത്തിൻ്റെ യും നിലപാടുകളുടെ യും അംഗീകാരമാണെന്ന കാര്യത്തിൽ സംശയമില്ല. ശാസിച്ചും തലോടിയും പ്രവർത്തകർക്ക് ആശ്വാസം നൽകിയ സതീശൻ തെറ്റു ചെയ്തവർ തൽക്കാലം മാറിനിൽക്കട്ട യെന്നും അഗ്നിശുദ്ധി വരുത്തി തിരികെ വന്നാൽ പരിഗണി ക്കാമെന്നു പറഞ്ഞതും ന്യായം തന്നെ . പ്രതിപക്ഷം വെറുമൊരു എതിർപ്പല്ല പിന്നെയോ തിരുത്തു വാനുള്ള ശക്തമായ ഇടപടലാണെന്നും മതനിരപേക്ഷത ഒരു അലങ്കാര മല്ലെന്നും ഒരു അതിജീ വനമാ ന്നെന്നും കൂട്ടിച്ചേർത്തു . ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അവിടെ നടക്കുന്ന അനീതിക്കെതിരെ പോരാടുന്ന സതീശൻ പണ്ട് അച്ചുതാനന്ദൻ മന്ത്രിസഭയിൽ സാൻ്റിയഗോ മാർട്ടിനെതിരെ ആഞ്ഞുവീശിയ പ്രഹര കൊടുംകാറ്റ് ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കും .മയക്കു മരുന്ന് മാഫിയക്കാരെ മുഖം നോക്കാതെ നിയമം കയ്യിലെടുത്ത് ജയിലിൽ അടക്കണ മെന്ന് പറയുവാൻ ധൈര്യം കാട്ടിയ സതീശൻ നൂറിൽ പരം സീറ്റു UDF ന് കിട്ടുമെന്നും ഒരു ഡസനിൽ പരം മുൻ മന്ത്രിമാർ തോൽക്കുമെന്നും പറഞ്ഞ കൃത്യമായ കണക്കു കൂട്ടലുകൾ ഒരു പ്രവാചക ശബ്ദമായി പ്രതിധ്വനി ച്ചതാണ് കേരള ജനത അദ്ദേഹത്തെ ജനകീയ നാക്കിയത് . സമുദായ നേതാക്കൻ മാരുടെ തിണ്ണ നിരങ്ങാതെ ഇത്രയും ഭൂരിപക്ഷം നേടിതന്ന സതീശൻ ശക്തമായ നിലപാടിൻ്റെ രാജകുമാര നായി കേരളത്തിൽ ജനം വാഴ്ത്തിയതിൽ അതിശയോക്തി ഒട്ടും തന്നെയില്ല .

മുഖ്യമന്ത്രി പദം ലഭിച്ചുവെന്ന് മനസ്സിലാക്കിയ V.D. സതീശൻ ആദ്യം പറഞ്ഞഒരു വാക്ക് ശ്രദ്ധിക്കുക “ഇതു ദൈവ നിയോഗ മാണെന്നും പാവപ്പെട്ടവൻ്റെ കണ്ണുനീർ ഒപ്പിയെടു ക്കുവാൻ ദൈവം തന്ന ഒരു പദവി യാണ് മുഖ്യമന്ത്രി പദം എന്നു മാണെങ്കിൽ ഒരു പുതുയുഗം പിറക്കു മെന്ന് നമുക്ക് വിശ്വസിക്കാം . കെ.സി വേണുഗോപാലിനും രമേശിനും സുധീരനും രാഹുലിലും ഹൈക്കമാൻഡിനും നന്ദി പറഞ്ഞ അദ്ദേഹത്തിന് ആരോടും പരിഭവമില്ലെ ന്നും UPF ടീം ഒറ്റക്കെട്ടായും മുമ്പോട്ടു പോകുമെന്നും പറയുമ്പോൾ തികഞ്ഞ ആത്മാർത്ഥത യുള്ള പാർട്ടിക്കാരനായി ജനതയെ ഒന്നിച്ചു നയിക്കുവാനു ള്ള കഴിവുണ്ടെന്നും നമുക്ക് വിശ്വസിക്കാം .

നല്ലഒരു മതേതര ഗവൺമെൻ്റിന് തുടക്കം കുറിക്കട്ടെയെന്ന് ആശംസിച്ചു നിർത്തട്ടെ .

One Thought to “കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ”

  1. Peter Basil

    Very meaningful and realistic writing, Moncy!! Like you have mentioned, the people of Kerala are so much excited to finally receive the Chief Minister of their dreams. May VD Satheesan be able to fulfill the dreams of the people and govern the people of Kerala with wisdom, courage and empathy. May God bless him abundantly to be a great people-friendly CM for the state of Kerala. Keep up your great work, Moncy!!!

Leave a Comment

More News