അമ്മയെന്ന രണ്ടക്ഷരം
മനസ്സിൽ നിറയുമ്പോ-
ളോർക്കുന്നു ഞാനിന്നെൻ
ബാല്യകാലം
താരാട്ടു പാട്ടിൻ ഈണമിപ്പോഴും
നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി
ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ –
മാറോട് ചേർത്തു പുൽകികിടത്തി
താരാട്ടു പാടി യുറക്കിയില്ലേ
ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം
നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും
ഇന്നു നീ യെന്നരികി ലില്ലെങ്കിലും
ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ
ഒരോ ആപത്തിലും കാത്തിടുന്നു
More News
-
കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ
ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ എന്ന ജനവികാരത്തെ... -
മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ
ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ”... -
പൂഞ്ഞാറിലെ പുലിക്കുട്ടിയെ ആട്ടിൻകുട്ടി വന്നു വിഴുങ്ങി: മോൻസി കൊടുമൺ
പണ്ടൊരു കഥ കേട്ടിരുന്നു തന്തയാടിനേയും തള്ള ആടിനേയും അനുസരിക്കാതെ പാതിരാത്രി നിലാവിൽ തുള്ളിച്ചാടിയ ആട്ടിൻ കുട്ടിയെ പുലി വന്നു പിടിച്ചു കൊണ്ടുപോയ...
