മർകസ് സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു

കാരന്തൂർ: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.  യുദ്ധത്തിന്റെ ഭീതിജനകമായ അവസ്ഥയും ലോക സമാധാനത്തിന്റെ പ്രാധാന്യവും പ്രത്യേക അസംബ്ലിയിൽ വിളംബരം ചെയ്തു. യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  മുഹമ്മദ് സുഹൈൽ ഒ പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ യൂനുസ് എം, ജ്യോതിഷ് കെവി എന്നിവർ ആശംസകൾ അറിയിച്ചു. നജ്മുദ്ദീൻ പിഎ സ്വാഗതവും അഹമ്മദ് കെവി നന്ദിയുംപറഞ്ഞു.

സ്വാതന്ത്യ ദിനത്തിലെ മഹാ ഓണത്തിന് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡ്

ടൊറന്റോ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ഇക്കുറി മഹാഓണത്തിന് അരങ്ങൊരുങ്ങുന്നതെന്നതിനാൽ ദേശീയതയും നിറഞ്ഞു നിൽക്കുന്നതാകും ഇത്തവണത്തെ ആഘോഷം. ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്ക്വയറിൽ മഹാഓണത്തിന് കേളികൊട്ടുയരുക സ്വാതന്ത്ര്യസമര നിരയിലെ പ്രമുഖരുടെ വേഷത്തിൽ എത്തുന്ന കുട്ടിപ്പടയുടെ പരേഡോടെയാകും. ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിൽ പതിനാല് വയസിൽ താഴെയുള്ളവർക്ക് മഹാത്മാഗാന്ധിയായും സുഭാഷ്ചന്ദ്രബോസ് ആയും ഝാൻസി റാണിയായുമെല്ലാം അണിഞ്ഞൊരുങ്ങാനാണ് അവസരം ലഭിക്കുക. ഏറ്റവും മികച്ച വേഷമണിയുന്ന കുട്ടിയെ കാത്തിരിക്കുന്നത് 222 ഡോളർ സമ്മാനമാണ്. രണ്ടാം സ്ഥാനക്കാർക്ക് 111 ഡോളർ ലഭിക്കും. പരേഡിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ പത്ത് പേർക്ക് ഗിഫ്റ്റ് കൂപ്പണും ലഭിക്കും. പുതുതലമുറയ്ക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ആവേശം പകരുകയാണ് ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡിന്റെ ലക്ഷ്യമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മുതിർന്നവരുടെ സംഘത്തിനും മഹാഓണത്തിൽ സജീവമാകാൻ അവസരമുണ്ട്. പത്ത് പേരടങ്ങുന്ന സംഘത്തിന് സാസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കാൻ…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 8): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ജാതിവിരുദ്ധ ചിന്തയുടെ നവ ബൗദ്ധിക വിപ്ലവം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെ സാമൂഹിക വിമർശനത്തിന്റെയും, യുക്തിചിന്തയുടെയും കൂടുതൽ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോയ വ്യക്തിത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരാളാണ് സഹോദരൻ അയ്യപ്പൻ. ഗുരു കേരളസമൂഹത്തിൽ ആത്മീയതയുടെയും മനുഷ്യസമത്വത്തിന്റെയും വെളിച്ചം പകർന്നപ്പോൾ, അയ്യപ്പൻ അതേ സാമൂഹിക പ്രശ്നങ്ങളെ കൂടുതൽ തുറന്ന യുക്തിവാദപരമായ ഭാഷയിൽ ചോദ്യം ചെയ്തു. അതുകൊണ്ടുതന്നെ ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ കേവലം ഗുരു–ശിഷ്യബന്ധമെന്നോ വ്യക്തിപരമായ അടുപ്പമെന്നോ മാത്രം വിലയിരുത്തുന്നത് പര്യാപ്തമല്ല. അത് കേരളത്തിന്റെ സാമൂഹികവും, ബൗദ്ധികവുമായ നവോത്ഥാനത്തിൽ രൂപപ്പെട്ട ഒരു പ്രധാന ആശയസംവാദമായിരുന്നു. ഒരാളുടെ ചിന്ത ആത്മീയതയുടെ ആഴത്തിൽ നിന്ന് മനുഷ്യസമത്വത്തിലേക്ക് എത്തിയപ്പോൾ, മറ്റൊരാളുടെ ചിന്ത യുക്തിയുടെ ശക്തിയിൽ നിന്ന് സാമൂഹിക വിമോചനത്തിലേക്ക് സഞ്ചരിച്ചു. വ്യത്യസ്ത വഴികളിലൂടെ നടന്ന ഈ രണ്ടു ചിന്താപ്രവാഹങ്ങളും മനുഷ്യന്റെ…

സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14, 15 തീയതികളിൽ

ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ 130 പാർക്ക് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ 2026 ആഗസ്റ്റ് 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കും. കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ് മിഷൻ കോളേജിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഫാ. ഡോ. പി. എസ്. വർഗീസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് ശുശ്രൂഷ നടക്കും. പരിപാടികൾ: ആഗസ്റ്റ് 14 (വെള്ളിയാഴ്ച): വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന. തുടർന്ന് ഫാ. ഡോ. പി. എസ്. വർഗീസിന്റെ ആത്മീയ സന്ദേശം. ആഗസ്റ്റ് 15 (ശനിയാഴ്ച): രാവിലെ 8.30-ന് പ്രഭാതപ്രാർത്ഥന. തുടർന്ന് രാവിലെ 9.30-ന് വിശുദ്ധ കുർബാന. ഫാ. ഡോ. പി. എസ്. വർഗീസ് മുഖ്യകാർമികനായും, ഇടവക വികാരി…