ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. ക്ഷേത്ര സന്ദർശനത്തിനിടെ ദീപിക ധരിച്ച പരമ്പരാഗത വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. ഗുജറാത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടോള പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രത്തിലായിരുന്നു താരം എത്തിയത്. ഫാഷൻ ഡിസൈനർ മയൂർ ഗിരോത്ര ഒരുക്കിയ പരമ്പരാഗത കുർത്ത സെറ്റാണ് ദീപിക തിരഞ്ഞെടുത്തത്. തിളക്കമുള്ള നിറങ്ങളും പാരമ്പര്യ രൂപകല്പനകളും സമന്വയിപ്പിച്ച സിൽക്ക് പട്ടോള പാറ്റേണാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. പർപ്പിൾ നിറത്തിലുള്ള അടിഭാഗത്തിനൊപ്പം ടിഷ്യു സിൽക്കിൽ തയ്യാറാക്കിയ ദുപ്പട്ടയും വേഷത്തിന് കൂടുതൽ ചാരുത നൽകി. ദുപ്പട്ടയിലെ സൂക്ഷ്മമായ ആപ്ലിക് വർക്കും ശ്രദ്ധേയമായിരുന്നു. കുർത്തയുടെ വൃത്താകൃതിയിലുള്ള കഴുത്തിന് ചുറ്റും സർദോസി ശൈലിയിലുള്ള സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. മഞ്ഞ, ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ചേർന്ന പട്ടോള രൂപകല്പനയാണ് വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളെ…
Day: 21 സെപ്റ്റംബർ 2026
‘വീട്ടിൽ സിംഹം, പുറത്ത് പൂച്ചയാകരുത്’; വൈഭവ് സൂര്യവംശിക്കും അഭിഷേക് ശർമ്മയ്ക്കും സന്ദീപ് പാട്ടീലിന്റെ മുന്നറിയിപ്പ്
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളായ അഭിഷേക് ശർമ്മയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ അഭിഷേക് പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇരുവർക്കും നിർണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വെറും 30 പന്തിൽ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച താരം എതിർ ബൗളർമാർക്ക് തിരിച്ചുവരാനുള്ള അവസരം പോലും നൽകാതെയാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ അഭിഷേകിന്റെ വെടിക്കെട്ട് സെഞ്ച്വറി തന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തിയില്ലെന്നാണ് സന്ദീപ് പാട്ടീൽ പറയുന്നത്. ഇന്ത്യ വെറും ആറ് ഓവറിനുള്ളിൽ 100 റൺസ് പിന്നിട്ടത് ചൂണ്ടിക്കാട്ടിയ പാട്ടീൽ, ആധുനിക ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവതാരങ്ങൾക്ക് തുടക്കം മുതൽ ആക്രമിച്ചുകളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിഷേക് ശർമ്മയും…
സിഎസ്കെയിൽ പുതിയ യുഗം; മുഖ്യ പരിശീലകനായി സഹീർ ഖാൻ, ഫ്ലെമിംഗ് യുഗത്തിന് വിരാമം
ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിർണായക മാറ്റം. മുൻ ഇന്ത്യൻ പേസ് ബൗളറും 2011 ഏകദിന ലോകകപ്പ് ജേതാവുമായ സഹീർ ഖാനെ ഫ്രാഞ്ചൈസിയുടെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. ഇതോടെ ചെന്നൈയുടെ വിജയചരിത്രവുമായി ഏറെക്കാലം ചേർന്നുനിന്ന സ്റ്റീഫൻ ഫ്ലെമിംഗിന്റെ പരിശീലക യുഗത്തിനാണ് വിരാമമായത്. 2026 ഐപിഎൽ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഫ്ലെമിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സഹീറിന് അവസരം ലഭിച്ചത്. ദീർഘകാലമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിർണായക സാന്നിധ്യമായിരുന്ന ഫ്ലെമിംഗിന്റെ പിന്മാറ്റത്തിന് ശേഷം ടീമിന് പുതിയ ദിശയും ഊർജവും നൽകാൻ സഹീറിന് കഴിയുമെന്നാണ് ഫ്രാഞ്ചൈസി മാനേജ്മെന്റിന്റെ പ്രതീക്ഷ. 2027 ഐപിഎൽ സീസണിൽ റുതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള ചെന്നൈ ടീമിനെ ഇനി സഹീർ ഖാൻ പരിശീലിപ്പിക്കും. ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും വർഷങ്ങളായി നേടിയ അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിന് കരുത്താകുമെന്നാണ് വിലയിരുത്തൽ. ഐപിഎല്ലിൽ…
മൂല്യവ്യവസ്ഥയുടെ അഭാവം സമൂഹം നേരിടുന്ന വെല്ലുവിളി: പി. മുജീബ് റഹ്മാൻ
ദോഹ: സാമൂഹികജീവിതത്തിൽ മൂല്യങ്ങളുടെ അഭാവമാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമഭേദഗതി, ഏകീകൃത സിവിൽ കോഡ്, എൻ.ആർ.സി തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന ആശങ്കകൾ പരാമർശിച്ച അദ്ദേഹം, ജനാധിപത്യ സ്ഥാപനങ്ങളും മാധ്യമങ്ങളും ഭരണഘടനാ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക നീതി, ധാർമികത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമാകുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ശാക്തീകരണവും പ്രധാനമാണെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതാണ് . വ്യക്തിജീവിതം മുതൽ സാമൂഹിക ജീവിതം വരെ മൂല്യാധിഷ്ഠിതമായ…
തൃശൂര്‍ നഗരത്തില്‍ വ്യവസായിയുടെ വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വര്‍ണ്ണാഭരണങ്ങളും 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു
തൃശൂർ: കൂർക്കഞ്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി സ്വദേശിയും വ്യവസായിയുമായ ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷ്ടാവ് വീട് ലക്ഷ്യമിട്ടതെന്നാണ് വിവരം. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ കുടുംബം കൂർക്കഞ്ചേരിയിൽ തിരിച്ചെത്തി. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ ഹസൻ അലി അന്ന് രാത്രി സഹോദരന്റെ വീട്ടിലാണ് താമസിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്കായി പോയ ഹസൻ അലി പിന്നീട് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 55 പവൻ സ്വർണാഭരണങ്ങളും 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി…
‘പ്രിയദർശിനി യാത്രാ പദ്ധതി നൂറു ദിവസം പൂര്‍ത്തിയാക്കി; വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് കെ എസ് ആര് ടി സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി യാത്ര’ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുകയും പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധന രേഖപ്പെടുത്തിയതായും കോർപ്പറേഷൻ വ്യക്തമാക്കി. പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി. ജോൺ നാളെ രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിക്കും. നൂറാം ദിനത്തിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായി ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി മധുരപലഹാരങ്ങൾ വിതരണം ചെയ്യും. സ്ത്രീകളുടെ ദൈനംദിന യാത്രകൾ കൂടുതൽ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പ്രിയദർശിനി യാത്ര’ നടപ്പാക്കിയത്. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പതിവായി…
പൂക്കോട്ടുംപാടം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകണം: വെൽഫെയർ പാർട്ടി
മലപ്പുറം: പൂക്കോട്ടൂംപാടം ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം സർക്കാർ അടിയന്തരമായി അനുവദിക്കണമെന്നും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ തുടർജീവിതത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുകയും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ മാസ്റ്റർ, മഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സ്വബാഹ് വാപ്പുട്ടി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
കുവൈത്തിൽ അറബിക്, പാക്കിസ്താനി സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അനുമതി
കുവൈത്ത്: കുവൈത്തിൽ പഠിക്കുന്ന വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനം പുറത്തുവന്നു. അറബിക് ഭാഷാ പാഠ്യപദ്ധതിയും പാക്കിസ്താനി പാഠ്യപദ്ധതിയും പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. നിലവിലെ അധ്യയന വർഷം മുതൽ തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ദീർഘകാലമായി ഫീസ് വർധന മരവിപ്പിച്ചിരുന്ന സാഹചര്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ മാറ്റമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. കുവൈത്തിൽ താമസിക്കുന്ന സ്വദേശികളെയും പ്രവാസികളെയും തീരുമാനം നേരിട്ട് ബാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ പുതിയ ഫീസ് ഘടനയ്ക്ക് അനുസരിച്ച് ക്രമീകരിക്കേണ്ട സാഹചര്യം രക്ഷിതാക്കൾക്കുണ്ടാകും. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, പ്രതിവർഷം 250 കുവൈത്തി ദിനാർ (KD) മുതൽ 450 ദിനാർ വരെ ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് നിലവിലെ ഫീസിൽ പരമാവധി 15 ശതമാനം വരെ വർധന…
സൗദി ദേശീയ ദിനം: നിയമങ്ങൾ കർശനമായി പാലിക്കണം; പൗരന്മാർക്ക് കുവൈത്ത് എംബസിയുടെ ജാഗ്രതാ നിർദേശം
സെപ്റ്റംബർ 23ന് സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷം; ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും നിർദേശം കുവൈറ്റ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തുള്ള കുവൈത്തി പൗരന്മാർക്ക് സുപ്രധാന ജാഗ്രതാ നിർദേശവുമായി കുവൈത്ത് എംബസി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതരുടെ ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു. കുവൈത്ത് വാർത്താ ഏജൻസിയായ കുന (KUNA) സെപ്റ്റംബർ 21ന് പുറത്തുവിട്ട വിവരമനുസരിച്ച്, നിലവിൽ സൗദി അറേബ്യയിൽ താമസിക്കുന്നവരും സന്ദർശനത്തിനായി എത്തിയവരുമായ എല്ലാ കുവൈത്തി പൗരന്മാർക്കും നിർദേശം ബാധകമാണ്. ആഘോഷവേളയിൽ നിയമലംഘനങ്ങളിലോ മറ്റ് പ്രശ്നങ്ങളിലോ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി ഓർമിപ്പിച്ചു. സൗദി അറേബ്യ സെപ്റ്റംബർ 23നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ഏകീകരണത്തിന്റെ 96-ാം വാർഷികമാണ് 2026ൽ ആഘോഷിക്കുന്നത്. “Our Pride Lies in Our…
ചിൽട്ടൺ ഡ്യുവൽ പർപ്പസ് എ.സി എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
കൊച്ചി: എയർ കണ്ടീഷനിംഗിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൺ ഡ്യുവൽ പർപ്പസ് എസിയുടെ (ഡി.പി-എ.സി) കേരളത്തിലെ ആദ്യ ലൈവ് എക്സ്പീരിയൻസ് സെൻ്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി കൂനംതൈയിലുള്ള ചിൽട്ടൺ ടവേഴ്സിൽ ആരംഭിച്ച എക്സ്പീരിയൻസ് സെൻ്റർ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഏറെ അനിവാര്യമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ഉത്പന്നങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരികയാണ്. വീടുകളിലെ വൈദ്യുതി ചെലവ് കുറയ്ക്കാൻ ഡ്യുവൽ പർപ്പസ് എസിയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ തന്നെ ഏക പേറ്റന്റഡ് ഡ്യുവൽ പർപ്പസ് എസിയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിൽട്ടന്റേത്. കണ്ടൻസറിൽ നിന്നുള്ള താപം അന്തരീക്ഷത്തിലേക്ക് വെറുതെ പുറന്തള്ളുന്നതിന് പകരം, അത് വീണ്ടെടുത്ത് അധിക ഊർജ്ജച്ചെലവില്ലാതെ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്ന നൂതനമായ…
