ചാള്‍സ്റ്റണ്‍ (സൗത്ത് കരോലിന) : യു.എന്നിലെ മുന്‍ യുഎസ് അംബാസിഡറും, സൗത്ത് കരോലിന ഗവര്‍ണ്ണറുമായ നിക്കി ഹേലിയുടെ മകള്‍ റെനയുടെ വിവാഹനിശ്ചയം നടന്നതായി നിക്കി ഹെയ്‌ലി ജൂലൈ 24ന് ട്വീറ്റ് ചെയ്തു. റെനയുടേയും പ്രതിശ്രുത വരന്റെയും ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വ ജാക്‌സനാണ് റെനയുടെ പ്രതിശ്രുത വരന്‍. ക്ലെംസണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു ജോഷ്വ. റെന പീഡിയാട്രിക് നഴ്‌സും. 2021ലാണ് ഇരുവരും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒരു മകനെ കൂടി ലഭിച്ചിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. നിക്കി ഹേലി ട്വിറ്ററില്‍ കുറിച്ചു. നിക്കിഹേലി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണമുണ്ട്. റെനെ ഇപ്പോള്‍ പ്രിസ്മ ഹെല്‍ത്തില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജോഷ്വ ക്രൈസ്റ്റ് ചര്‍ച്ച് എപ്പിസ്‌ക്കോപ്പല്‍ സ്‌ക്കൂളില്‍ മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപകനാണ്. റെനെ (24) നളിന്‍…
Category: AMERICA
ട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 20 ശനിയാഴ്ച
ഫിലഡല്‍ഫിയ: സാഹോദര്യ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ Canstater Volkfest Vereien (9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘അതിരുകാണാ തിരുവോണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ. ഓണാഘോഷത്തിന്റെ തന്നെ ഭാഗമായ വാശിയേറിയ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കുകയായി. ആഘോഷത്തിന്റെയും ആവേശത്തിരയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓരോ നിമിഷവും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയ പുളകിതരാക്കി വാശിയും ആവേശവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രസതന്ത്രം മെനഞ്ഞെടുക്കുകയാണ്.…
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
കൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍: പ്രഥമ വനിത
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില്‍ ബൈഡന്റേയും കൊച്ചു മകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ചു നടക്കുമെന്ന് ജില്‍ബൈഡന്‍ ജൂലായ് 28 വ്യാഴാഴ്ച പ്രഖ്യാപിച്ചു. നയോമി ബൈഡനും, ഫിയാന്‍സ് പീറ്റര്‍ നീലും തമ്മിലുള്ള വിശുദ്ധ വിവാഹം 1600 പെന്‍സില്‍വാനിയ അവന്യുവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറയുന്നുയരുന്നത്. 28 വയസ്സു പ്രായമുള്ള നയോമി ബൈഡന്‍ ഹണ്ടര്‍ ബൈഡന്റേയും, കാതലിന്റേയും മകളാണ്. വാഷിംഗ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുക്കാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി. നികുതിദായകരുടെ ഒരു പെനിപോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി
കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദിവസവും വൈകുന്നേരം നാല് മുതൽ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുർബാന, നൊവേന. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും. പ്രധാന പരിപാടികൾ ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന “ഇടവകോത്സവ് ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും. ജൂലൈ…
‘മഹിമ’യ്ക്ക് അവാർഡിൻറെ ദശാബ്ദം
ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി. മികച്ച ശുചിത്വപരിപാലനത്തിനും,ഗുണമേന്മക്കും ഉള്ള ഈ അവാർഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയിൽ നൂറിൽ 100 സ്കോറും നേടിയാണ് മഹിമ ഈ അവാർഡ് നിലനിർത്തിയിരിക്കുന്നത്. രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതൽക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങൾ എന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഡാനിയേൽ വെയ്ഡിൽ നിന്ന് ഉടമ സബി പൗലോസ് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്.
മെക്സിക്കോയിൽ കൊളോണിയ സെന്ററിൽ മാർത്തോമ്മ കൺവെൻഷന് നാളെ തുടക്കം
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിൽ മറ്റമോറോസ് സിറ്റിയിൽ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് നാളെ (ശനിയാഴ്ച്ച) മാർത്തോമ്മ കൺവെൻഷന് തുടക്കം കുറിക്കും. മാർത്തോമ്മ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മെക്സിക്കോ രാജ്യത്ത് തദ്ദേശീയർക്കായി തദ്ദേശ ഭാഷയിൽ ഇപ്രകാരം കൺവെഷൻ ക്രമീകരിക്കുന്നത്. പ്രമുഖ സ്പാനിഷ് കൺവെൻഷൻ പ്രഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ജ്യുവനി മറിയോ മുഖ്യ സന്ദേശം നൽകും. നാം ക്രിസ്തുവിൽ ഒരു ശരീരം എന്ന ബൈബിൾ വാക്യത്തെ അധികരിച്ച് ജൂലൈ 30,31 തീയതികളിലാണ് (ശനി,ഞായർ) വചനഘോഷണം നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ10.30 ന് ആരംഭിക്കുന്ന കൺവെൻഷനിൽ സ്പാനിഷ് ഭാഷയിൽ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഭയുടെ മെക്സിക്കോ മിഷന്റെ മിഷനറിയും,…
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം, പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ പരിസ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു, അവയിൽ ചിലത് – ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, സസ്യജന്തുജാലങ്ങളുടെ നാശം, വനനശീകരണം എന്നിവയാണ്. അതിനാൽ, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം നാം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, ഒന്നും ശാശ്വതമല്ലാത്തതിനാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന ഒരു ദിവസം വരും. പ്രകൃതി വിഭവങ്ങളോട് അനാവശ്യമായി വിട്ടുവീഴ്ച ചെയ്യുന്നത് അവസാനിപ്പിച്ച് പ്രകൃതി മാതാവിനോട് സമന്വയിച്ച് നിൽക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതി മാതാവിന് കൃതജ്ഞത അർപ്പിക്കാൻ ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള…
ഉക്രൈൻ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നിഷേധിച്ച ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ
ഡാളസ് : റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്നും പഠനം ഉപേക്ഷിച്ചു ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനു നിർബന്ധിതരായ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നിഷേധിച് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ . ജൂലൈ 27 നു ബുധനാഴ്ച്ച സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ് എം പി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ കമ്മിറ്റിയിലാണ് ഇതിനെതിരെ ശക്തമായ പ്രിതിഷേധം ഉയർന്നത് കേരളത്തിൽ നിന്നുള്ള എംപി ബിനോയ് വിശ്വത്തെ ചോദ്യത്തിനു മറുപടി ആയിട്ടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്നും വിദേശ മെഡിക്കൽ കോളേജുകളിൽ ചേർന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 എന്നിവയിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത്തരത്തിൽ തുടർപഠനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ…
ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി
ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത് കഷ്ടത അനുഭവിക്കുന്നവർക്കു സഹായങ്ങൾ ചെയ്യുന്നതിന് ബിജു എന്നും മുൻപന്തിയിലാണ്. സമാനചിന്താഗതിക്കാരുമായി ചേർന്ന് ECHO എന്ന കാരുണ്യ പ്രവർത്തന സംഘടനയുടെ ഭാഗമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി വരുന്നു. ECHO-യിലെ ഓപ്പറേഷൻസ് ഡയറക്ടറായ ബിജുവിന്റെ നേതൃത്വത്തിൽ മാതൃ സംസ്ഥാനമായ കേരളത്തിലേക്ക് ധാരാളം കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകിയെങ്കിലും അവിടെ മാത്രമായി സഹായങ്ങൾ ഒതുക്കി നിർത്താതെ രാജ്യ സീമകൾ കടന്നും സഹായമാവശ്യമായ സമയത്തു അവ എത്തിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. 2015 ഏപ്രിലിൽ വൻ നാശം വിതച്ച് നേപ്പാൾ കാത്മണ്ടുവിൽ ഉണ്ടായ ഭൂകമ്പത്തിൽ നേപ്പാളി ഡോക്ടറുമാരുടെ സഹായത്തോടെ എഴുപതിനായിരം ഡോളർ…
