സൗഹൃദം പൂത്തുലയുന്ന അനർഘ നിമിഷങ്ങൾ (ലേഖനം): സണ്ണി മാളിയേക്കൽ

രാവിലെ 9 മണി ഡോ. മേനോന്റെ ഒരു ചിത്രം വാട്സപ്പിൽ വന്നു… കൂടെ ഒരു അടിക്കുറിപ്പും…”എടാ.. ഞാൻ പോളണ്ടിലെ വാർസോ റെയിൽവേ സ്റ്റേഷനിൽ ഉക്രൈൻ ബോർഡറിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നു.” യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, നാട്ടിൽ വിഷമിച്ചിരിക്കുന്ന പ്രായമായ അമ്മയേയും സഹോദരിമാരെയും ഒരു നോക്ക് കാണാൻ ഓടി വന്നതാണ് ഞങ്ങൾ ‘മേനോൻസ്കി’ എന്ന് വിളിക്കുന്ന ഡോ. യു പി ആർ മേനോൻ. യുദ്ധം കൊടുമ്പിരികൊണ്ട സമയം അവിടത്തെ വിവരങ്ങൾ മലയാള ദൃശ്യമാധ്യമങ്ങളിൽ കൂടി നമ്മെ അറിയിച്ചിരുന്ന കീവിലെ ഡോ മേനോൻ. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം ..ട്രെയ്നിൽ ഇരിക്കുന്ന മേനോൻ…. ഞാനൊന്ന് വെറുതെ വാട്സപ്പിൽ വിളിച്ചു നോക്കി. ഭാഗ്യം കണക്ഷൻ കിട്ടി…. പക്ഷെ സംസാരം അവ്യക്തം…. അത്യാവശ്യം കാര്യങ്ങൾ പിടികിട്ടി….. രാവിലെ വാർസോയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ഉക്രൈൻ ബോർഡറിൽ എത്തും. അവിടുന്ന് വേറെ ട്രെയിൻ…

വെരി. റവ. പി.ഒ നൈനാന്റെ നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി അനുശോചിച്ചു

ന്യൂയോർക്ക്: ടെക്സാസ് സംസ്ഥാനത്തെ ഡാളസ് പട്ടണത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ വൈദീക ശ്രേഷ്ഠൻ വെരി.റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു. സിഎസ്ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും, സഭയുടെ തെലുങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാൻ ഡാളസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ 1972 മാർച്ചിൽ ഉപരിപഠനാർത്ഥം എത്തിയതാണ്. ഈ കാലയളവിൽ മലയാളികളായ വൈദീകർ ആരും ഡാളസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്. എക്ക്യൂമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണംമൂലം…

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍

ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെറിക് ചെരുവന്‍കാലായിലും, ഡിട്രോയിറ്റില്‍നിന്നുമുള്ള ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സില്‍നിന്നുമുള്ള എലീസ അപ്പോഴിയില്‍ കലാതിലകമായി. ന്യൂയോര്‍ക്കില്‍നിന്നുമുള്ള ഡിയ ചെരുവന്‍കാലായിലിനെ റൈസിംഗ് സ്റ്റാറായും തെരഞ്ഞെടുത്തു. ഏമി പെരുമണശ്ശേരിയില്‍ ചെയറായും, ഷീബ ചെറുശ്ശേരിയില്‍, ബിസ്മി കുശക്കുഴിയില്‍, ജോബിന്‍ ചിറയില്‍, ലേഖ കുസുമാലയം, സ്‌നേഹ പച്ചിക്കര, ആഞ്ജല കൂവക്കാട്ടില്‍ എന്നിവര്‍ കോ-ചെയേഴ്‌സായും നടത്തിയ ആര്‍ട്ട് & ലിറ്റററി മത്സരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവന്‍കാലായില്‍ പ്രസംഗം, ഫ്രാന്‍സിഡ്രസ്സ്, ക്വിസ് മത്സരങ്ങളില്‍ ജേതാവായി. ന്യൂയോര്‍ക്ക് ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവന്‍കാലായിലിന്റെയും നിഷ ചെരുവന്‍കാലായിലിന്റെയും സീമന്തപുത്രനാണ് ഡെറിക്. ഡിയ ചെരുവന്‍കാലായില്‍ സഹോദരിയാണ്. സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഡെറിക്.…

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC Inc) ജൂലൈ 30 ന് സമാരംഭിക്കും

ഡാളസ് : ഇന്ത്യൻ വംശജരായ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സമാന ചിന്താഗതിയുള്ള പ്രമുഖ ഇൻഡ്യാക്കാരെയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യൻ വംശജരുടെ ശ്രുംഖലയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC Inc) ജൂലൈ 30 ന് ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗികമായി സമാരംഭിക്കും. ആഗോളതലത്തിൽ ജി ഐ സി ,ഇന്ത്യക്കാർ താമസിക്കുന്നിടത്തെല്ലാം ആഗോള, ദേശീയ, സംസ്ഥാന, ചാപ്റ്റർ കമ്മിറ്റികളുള്ള ഒരു നോൺ-പൊളിറ്റിക്കൽ, മതേതര സംഘടനയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുമാണ്. നിരവധി ചാപ്റ്ററുകൾ ഇതിനകം രൂപീകരിച്ചിട്ടുണ്ട്, നല്ല നിലയിലുള്ള നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ/ശൃംഖലകൾ ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാനവികതയും പൊതുനന്മയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മഹത്തായ ഓർഗനൈസേഷനായി നും, GIC-യുമായി അഫിലിയേറ്റ് ചെയ്യാനും പ്രശസ്തമായ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെ GIC സ്വാഗതം ചെയ്യുന്നു. വിവിധ…

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണ ജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിക്കുന്നു

ന്യൂയോർക്ക് : കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു. അമ്പത് വർഷത്തെ അർത്ഥപൂർണ്ണമായ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി ഒക്ടോബർ 29 ന് വിപുലമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ വേളയിൽ മുഖ്യ അഥിതി ഡോക്ടർ ശരി തരൂർ കേരളാ സന്ദേശം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുന്നതാണ്. ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയ്യാറാകേണ്ടതാണ്. ഒപ്പം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുള്ള പരസ്യങ്ങളും ഉൾപ്പെടുത്താനുള്ള അവസവും ഉണ്ടായിരിക്കുന്നതാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ പരസ്യത്തിനുള്ള നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾക്കും എഡിറ്റോറിയൽ ബോർഡിൽ ഉള്ളവരുമായി ബന്ധപ്പെടേണ്ടതാണ്. സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള…

ഗർഭച്ഛിദ്രാവകാശ പ്രവർത്തകരുടെ യോഗം വൈറ്റ് ഹൗസില്‍ ഇന്ന്

വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം റോയ് വേഴ്സസ് വേഡ് അസാധുവാക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ തീരുമാനത്തെത്തുടർന്ന്, ഗർഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്ന പ്രോ ബോണോ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇന്ന് (വെള്ളിയാഴ്ച) വൈറ്റ് ഹൗസിൽ ആദ്യമായി ഒത്തുകൂടും. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾക്കായുള്ള ഏകദേശം 50 വർഷത്തെ സംരക്ഷണം അസാധുവാക്കിയ ചരിത്രപരമായ വിധിയെത്തുടർന്ന്, ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡൻ നടപടിയെടുക്കാൻ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദം ചെലുത്തി. അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്, സെക്കന്റ് ജെന്റിൽമാൻ ഡഗ് എംഹോഫ്, അസോസിയേറ്റ് അറ്റോർണി ജനറൽ വനിതാ ഗുപ്ത, വൈറ്റ് ഹൗസ് കൗൺസൽ സ്റ്റുവർട്ട് ഡെലറി, രാജ്യത്തുടനീളമുള്ള അഭിഭാഷകർ, ബാർ അസോസിയേഷനുകൾ, പൊതുതാൽപര്യ ഗ്രൂപ്പുകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗർഭച്ഛിദ്രം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന സ്ത്രീകളെ നിയമാനുസൃതമായ സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ സഹായിക്കാമെന്നും ഗർഭച്ഛിദ്രം ആവശ്യപ്പെട്ടതിന് അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് എങ്ങനെ ഉറപ്പുനൽകാമെന്നും ചർച്ച…

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗ്ഗീസിന് മാതൃ ഇടവകയുടെ സ്വീകരണം

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് സഭയുടെ ഉന്നതാധികാര സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗ്ഗീസിന് മൗണ്ട് ഒലീവ് സെയിന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്‍കി. ജൂലൈ 24ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്നതും ഓഗസ്റ്റ് മാസത്തില്‍ സ്ഥാനം ഒഴിയുന്നതുമായ ജോര്‍ജ് തുമ്പയിലിന് ആശംസകള്‍ നേര്‍ന്നു. ഇടവകയുടെ തന്നെ പുതിയ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ഷാജി വര്‍ഗ്ഗീസിന് അഭിനന്ദിക്കുന്നതോടൊപ്പം രണ്ടുപേരും ഇടവകയുടെ പ്രതിനിധികള്‍ ആണെന്നതും ഇടവകയുടെ വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവകാ ജോയിന്റ് ട്രസ്റ്റി റോഷന്‍ ജോര്‍ജ്, ജോയിന്റെ സെക്രട്ടറി ഫിലിപ്പ് ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഈ സ്ഥാനലബ്‌ധിയോടെ ഷാജി വർഗീസിന്…

തോമസ് ചാഴിക്കാടന് ഹ്യൂസ്റ്റനിൽ ഉജ്ജ്വല സ്വീകരണം

ഹ്യൂസ്റ്റൺ: കോട്ടയം എം പി തോമസ് ചാഴിക്കാടന് ഹ്യൂസ്റ്റനിൽ ഊഷ്‌മളമായ വരവേൽപ്പ്. സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഡ്ഢ ഗംഭീരമായ സ്വീകരണ ചടങ്ങു് സൗത്തിന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സും പ്രവാസി കേരളാ കോൺഗ്രസ് ഹ്യൂസ്റ്റൺ ചാപ്റ്ററും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രവർത്തകരും നേതാക്കളുമായി 50-ലധികം പേർ ഒത്തുചേർന്ന സമ്മേളനത്തിന് ചേംബർ പ്രസിഡന്റ് ജിജി ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോൺഗ്രസ് (പികെസി) ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര സ്വാഗതം ആശംസിച്ചു. തനിക്കു നൽകിയ സ്നേഹാർദ്രവും ഉജ്ജ്വലവുമായ സ്വീകരണത്തിൽ നന്ദി പറഞ്ഞ തോമസ് ചാഴികാടൻ എം പി, രാഷ്ട്രീയക്കാരിൽ അമ്പതു ശതമാനവും അഴിമതിക്കാരാണ്‌ എന്ന ജിജി ഓലിക്കന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്‌ടീയക്കാരിൽ കള്ളന്മാർ ഉണ്ട് പക്ഷെ, അത് ചുരുക്കം ചിലരെ ഉള്ളു എന്ന് അദ്ദേഹം…

മൂന്നു സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തി 15കാരന്‍ ആത്മഹത്യ ചെയ്തു

അലാസ്‌ക്ക: പതിനഞ്ചു വയസ്സുകാരന്‍ മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു കൊല്ലപ്പെട്ട സംഭവം അലാസ്‌കാ ഫെയര്‍ ബാങ്ക്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അഞ്ചും, എ്ട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ് പതിനഞ്ചുകാരന്റെ തോക്കിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഇതേ സമയം അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേര്‍ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മതാപിതാക്കളുമായിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസ്സുകാരന്‍ വെടിവെക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് ട്രൂപ്പേഴ്‌സ് പറഞ്ഞു. മൃതദ്ദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ എത്തിച്ചു. എന്താണ് വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വിദേശ വിമർശകരെ പരിഹസിച്ച് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവല്‍ അലിറ്റോ

വാഷിംഗ്ടണ്‍: ലോകപ്രശസ്തരായ ആളുകളിൽ നിന്നുള്ള യു എസിന്റെ ഗർഭഛിദ്രാവകാശത്തെക്കുറിച്ചുള്ള 1973 ലെ അടിസ്ഥാന വിധിയെ അസാധുവാക്കിക്കൊണ്ട് കഴിഞ്ഞ മാസം എഴുതിയ സുപ്രധാന വിധിയെക്കുറിച്ചുള്ള വിമർശനം കൺസർവേറ്റീവ് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ അലിറ്റോ തള്ളിക്കളഞ്ഞു. തീരുമാനത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയിൽ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനവും അലിറ്റോ തള്ളിക്കളഞ്ഞു. കൂടാതെ, കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഗർഭച്ഛിദ്ര തീരുമാനത്തെ പരാമർശിച്ച ബ്രിട്ടനിലെ ഡ്യൂക്ക് ഓഫ് സസെക്‌സ് എന്നറിയപ്പെടുന്ന ഹാരി രാജകുമാരനും അലിറ്റോയിൽ നിന്ന് വിമർശനം നേരിട്ടു. ജൂലൈ 21-ന്, റോമില്‍ നോട്രെ ഡാം യൂണിവേഴ്‌സിറ്റി ലോ സ്‌കൂള്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിലാണ് അലിറ്റോ ഒരു അപ്രതീക്ഷിത പ്രസംഗം നടത്തിയത്. വ്യാഴാഴ്ച നോട്രെ ഡാം പ്രസംഗത്തിന്റെ…