സംയുക്ത സുവിശേഷ യോഗം

സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടണ്‍ ടൗൺഷിപ്പ് ന്യൂജേഴ്സിയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍2022 ഒക്റ്റോബര്‍ 21 വെള്ളി, ഒക്റ്റോബര്‍ 22 ശനി തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ സുവിശേഷം യോഗം നടത്തപ്പെടുന്നു. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്( 56 റിഡ്ജ് വുഡ് റോഡ് വാഷിംഗ്റ്റൺ ടൗൺഷിപ്പ്) ആണ് കണ്‍വന്‍ഷനു വേദിയൊരുക്കുന്നത്.അനുഗ്രഹീത സുവിശേഷ പ്രാസംഗികനായ ഡോ. വിനോ ജോണ്‍ ഡാനിയല്‍ (ഫലഡല്‍ഫിയ) ആണ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നത്.

ലോകം വിവിധങ്ങളായ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലയളവില്‍ തിരുവചനം നല്‍കുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും ആശ്വാസവും എന്നത്തേക്കാളേറെ പ്രസക്തമാണെന്നും ആത്മ ശരീരങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും ഈ കണ്‍വെന്‍ഷന്‍ മുഖാന്തിരമാകുമെന്നും എല്ലാ വിശ്വാസികളും ഇതില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വുള്ളവരാകണമെന്നും സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. സാം റ്റി. മാത്യു, പ്രസിഡന്‍റ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്
(201) 294-2699
റവ.ഫാ.ഡോ. ബാബു കെ. മാത്യു, പ്രസിഡന്‍റ് ബി.സി.എം. സി. ഫെലോഷിപ്പ്
(201) 562-6112
ഡോ. ലിസി മാത്യു, വൈസ് പ്രസിഡന്‍റ്, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്
(201)925-5760
വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ്,ബി.സി.എം. സി. ഫെലോഷിപ്പ്
(201) 925-5686
പ്രേം അലക്സാണ്ടര്‍, സെക്രട്ടറി, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്
(201)565-4029
രാജന്‍ മാത്യ മോഡയില്‍, സെക്രട്ടറി, ബി.സി.എം. സി. ഫെലോഷിപ്പ്
(201) 674-7492
ജോസ് തോമസ്, അക്കൗണ്ടന്‍റ്, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്
(201) 563-6627
അജു തര്യന്‍, ട്രഷറര്‍, ബി.സി.എം. സി. ഫെലോഷിപ്പ്
(201) 724-9117
വര്‍ഗീസ് ജേക്കബ്, ട്രഷറര്‍, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്
(201) 233-3003
സുജിത് ഏബ്രഹാം, അസി. സെക്രട്ടറി-ട്രഷറര്‍, ബി,സി.എം.സി. ഫെലോഷിപ്പ്
(201) 496-4636

Print Friendly, PDF & Email

Leave a Comment

More News