ഫിലഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ആഗസ്റ്റ് 15 മുതല്‍

ഫിലഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തില്‍ വിനോദ പരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും അല്പം ബൈബിള്‍ വിജ്ഞാനവും കൂടിയായാലെന്താ. ഇതാ അതിനുള്ള സുവര്‍ണാവസരം. ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ആണു പ്രീ കെ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ 19 വരെ ഒരാഴ്ച്ചനീണ്ടുനില്‍ക്കുന്ന അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) നടത്തുന്നത്. തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണു ക്ലാസ് സമയം. ദേവാലയത്തിന്‍റെ താഴത്തെനിലയിലുള്ള മതബോധനസ്കൂള്‍ ക്ലാസ്മുറികളും, അനുബന്ധ ഹാളുകളുമാണു കുട്ടികളുടെ നേരിട്ടുള്ള പഠനപരിശീലനത്തിനുപയോഗിക്കുന്നത്. MONUMENTAL – Celebrating God’s Greatness എന്നതാണു…

ഉക്രെയ്ൻ പ്രതിസന്ധി ഇറ്റലി ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; 20 വർഷത്തിനിടെ ആദ്യമായി യൂറോയുടെ അവസ്ഥ മോശമായി

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം ഇറ്റലി ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നു. റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന കിഴക്കൻ യൂറോപ്പ്, ജർമ്മനി, ഇറ്റലി, തുർക്കി എന്നിവിടങ്ങളിലെ ആളുകൾക്ക് കാര്യങ്ങൾ ഇതിനകം തന്നെ ചെലവേറിയതായി മാറിയിരിക്കുന്നു. 20 വർഷത്തിനിടെ ആദ്യമായി ഡോളറിനെതിരെ യൂറോ 12 ശതമാനം ഇടിഞ്ഞു. ഒരു യൂറോ ഒരു ഡോളറിലെത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം. ഇക്കാരണത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യത ഉയർന്നു. കടുത്ത നീക്കത്തിന്റെ ഭാഗമായി, നോർഡ് സ്ട്രീം 1 പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികൾ ചൂണ്ടിക്കാട്ടി റഷ്യ അടുത്തിടെ ഇറ്റലിയിലേക്കുള്ള ഗ്യാസ് വിതരണം വെട്ടിക്കുറച്ചു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യപ്രതിസന്ധിയും ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിലെ ദൗർലഭ്യവുമാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ഊർജ്ജ പ്രതിസന്ധിയുടെ സാഹചര്യത്തെ…

ചൈനയെ നേരിടാൻ അമേരിക്കയുടെ പുതിയ പസഫിക് തന്ത്രം

മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഏഷ്യാ പസഫിക്കിൽ യുഎസ് മറ്റൊരു പ്രധാന മുന്നേറ്റം ആരംഭിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഈ മേഖലയോടുള്ള പുതിയ പ്രതിബദ്ധതകൾ വാഗ്ദാനം ചെയ്തു. “അടുത്ത വർഷങ്ങളിൽ, പസഫിക് ദ്വീപുകൾക്ക് നിങ്ങൾ അർഹിക്കുന്ന നയതന്ത്ര ശ്രദ്ധയും പിന്തുണയും ലഭിച്ചേക്കില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു,” ഫിജിയിലെ പസഫിക് ദ്വീപ് ഫോറം ഉച്ചകോടിയിൽ ബുധനാഴ്ച വെർച്വൽ പ്രസംഗത്തിൽ ഹാരിസ് പറഞ്ഞു. “ഞങ്ങൾ അത് മാറ്റാൻ പോകുന്നു,” അവർ പ്രതിജ്ഞയെടുത്തു. പസഫിക് മേഖലയിൽ യു എസിന്റെ സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായും കമലാ ഹാരിസ് പറഞ്ഞു. സോളമൻ ദ്വീപുകളിലെ യുഎസ് എംബസിക്ക് പുറമേ, ഈ മേഖലയിലുടനീളം നയതന്ത്ര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനായി യുഎസ് ഒരു നിയുക്ത പസഫിക് ദ്വീപ് ഫോറം പ്രതിനിധിയെ നിയമിക്കുമെന്നും ഹാരിസ് പ്രഖ്യാപിച്ചു. വാഷിംഗ്ടൺ യുകെ-അഫിലിയേറ്റ് ചെയ്ത ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ഗവൺമെന്റുകളിൽ ചേരുന്നു, അതിന്റെ…

യുഎസും സഖ്യകക്ഷികളും മോസ്കോയുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ വക്കിൽ: റഷ്യ

ഉക്രെയിനുമായി ബന്ധപ്പെട്ട് സംഘർഷം തുടരുന്നതിനാൽ അമേരിക്കയും സഖ്യകക്ഷികളും മോസ്കോയുമായുള്ള തുറന്ന സൈനിക സംഘട്ടനത്തിന്റെ വക്കിലാണെന്ന് റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ, അത്തരം ഏത് ഏറ്റുമുട്ടലിലും ആണവ പിരിമുറുക്കങ്ങൾ ഉൾപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. “ഉക്രേനിയൻ പ്രതിസന്ധി രൂക്ഷമാക്കുകയും റഷ്യയുമായി അക്രമാസക്തമായ ഹൈബ്രിഡ് ഏറ്റുമുട്ടൽ അഴിച്ചുവിടുകയും ചെയ്ത ശേഷം, വാഷിംഗ്ടണും അതിന്റെ സഖ്യകക്ഷികളും നമ്മുടെ രാജ്യവുമായി ഒരു തുറന്ന സൈനിക ഏറ്റുമുട്ടലിന്റെ വക്കിൽ അപകടകരമായി നീങ്ങുകയാണ്. അതായത് ആണവശക്തികൾ തമ്മിലുള്ള നേരിട്ടുള്ള സായുധ പോരാട്ടം. ഒരു ഏറ്റുമുട്ടൽ ആണവ വർദ്ധനവ് കൊണ്ട് നിറഞ്ഞതായിരിക്കും,” സഖരോവ പറഞ്ഞു. ഫെബ്രുവരി 24 ന് ഉക്രെയ്നിൽ റഷ്യയുടെ “പ്രത്യേക സൈനിക നടപടി” ആരംഭിച്ചതു മുതൽ, യു എസും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും ഉക്രെയ്നിലേക്ക് വിപുലമായ ആയുധങ്ങളുടെ ഒരു ശേഖരം അഴിച്ചുവിടുകയും റഷ്യയുടെ മേല്‍ അഭൂതപൂർവമായ ഉപരോധം…

ഫിലഡല്‍ഫിയയില്‍ ബൈബിള്‍ നൃത്ത സംഗീത നാടകം ‘മോചനം’ അരങ്ങേറി

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക മേളയില്‍ പഴയ നിയമചരിത്രത്തിന്‍റെഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വിജയഗാഥയായ ‘മോചനം’ എന്ന ബൈബിള്‍ നൃത്ത സംഗീത നാടകം അരങ്ങേറി. പഴയ നിയമ ചരിത്രത്തിലെ ജ്വലിക്കുന്ന സ്ത്രീരത്നമായ എസ്തറിന്‍റെ കഥയാണ് നാടകത്തിന് വിഷയമായത്. ഇന്ത്യ മുതല്‍ എത്യോപ്യവരെ നീണ്ടുകിടന്നിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന അഹ്വസേരിസ് ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ അടിമകളായിരുന്ന യഹൂദ ജനതയുടെ വിമോചനം എസ്തേര്‍ എന്ന യുവതിയിലൂടെ സാധ്യമായ സംഭവങ്ങളുടെ നാടകാവിഷ്ക്കാരമായിരുന്നു ‘മോചനം’ എന്ന നാടകം. ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സിലെ 63 വനിതാ പ്രസുദേന്തിന്മാരുടെ പ്രാര്‍ത്ഥനാ നിയോഗമായിരുന്നു ഇടവക മദ്ധ്യസ്ഥനായ മാര്‍ത്തോമശ്ലീഹായുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍. ഇടവകയിലെ കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരുമായ 25 പേര്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച ഈ ബൈബിള്‍ നാടകത്തിന്‍റെ…

അമേരിക്കന്‍ ഭദ്രാസന നോര്‍ത്ത് ഈസ്റ്റ് മേഖലാ കുടുംബ സംഗമം 23-ന്

ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്ത് ഈസ്റ്റ് മേഖലാ കുടുംബ സംഗമം 2022 ജൂലൈ 23-നു ശനിയാഴ്ച ഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ചു ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭംകുറിക്കുന്ന ഈ സമ്മേളനത്തില്‍, റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെചേരും. തികച്ചും ആത്മീയമായ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും നവീനമായ ആശയങ്ങളും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമം അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്യും. ‘നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യരായി നടപ്പിന്‍’ (എഫേസ്യര്‍ 4:1) എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം. ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, സുപ്രസിദ്ധ സംഗീത സംവിധായകനും, മികച്ച പ്രഭാഷകനുമായ ഡോ. സണ്ണി സ്റ്റീഫന്‍, ട്രാഡാ ഇന്‍സ്റ്റിറ്റ്യൂട്ട്…

വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; സംഘത്തില്‍ 7 കുട്ടികള്‍, 2 പേര്‍ കീഴടങ്ങി

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി. ജൂലൈ 11 തിങ്കളാഴ്ചയാണു ഫിലഡല്‍ഫിയ പൊലീസ് വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്. ജൂണ്‍ 24 നാണു കുട്ടികള്‍ ട്രാഫിക് കോണ്‍ ഉപയോഗിച്ചു വൃദ്ധനു നേരെ ആക്രമണം നടത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിനു കീഴടങ്ങി. വൃദ്ധനെ ആക്രമിച്ച സംഘത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണു റിപ്പോര്‍ട്ട്. നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വിഡിയോ പൊലീസ് പുറത്തു വിട്ടു. വൃദ്ധന്‍ കുട്ടികളില്‍ നിന്ന് അകന്നുപോകുവാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണു എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്നതുമായ ഭയാനക രംഗങ്ങളാണു വിഡിയോയില്‍ കാണുന്നത്. സംഭവത്തെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു ഫിലഡല്‍ഫിയ പൊലീസ്…

സാബു തടത്തില്‍ കെ.സി.സി.എന്‍.എ എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ പ്രശസ്ത സിനിമാതാരം രചന നാരായണ്‍കുട്ടിയും, പ്രശസ്ത പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഫ്രാങ്കോ സൈമണ്‍, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ എന്നിവര്‍ നയിക്കുന്ന സ്റ്റേജ്‌ഷോ നടത്തപ്പെടുന്നു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ എന്റര്‍ടൈന്‍മെന്റ് കമ്മറ്റിക്ക് ചെയര്‍മാന്‍ സാബു തടത്തില്‍, കോ-ചെയേഴ്‌സായ ഗ്ലിസ്റ്റണ്‍ ചോരത്ത്, ഷിന്റോ ഉള്ളാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. പ്രശസ്ത സിനിമാതാരമായ രചന നാരായണ്‍കുട്ടി നയിക്കുന്ന സിനിമാറ്റിക് ഡാന്‍സും, രഞ്ജിനി ജോസും ഫ്രാങ്കോയും നയിക്കുന്ന ഗാനമേളയും, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ നയിക്കുന്ന ചിരിയരങ്ങും കണ്‍വന്‍ഷന്‍ ദിനങ്ങളെ സന്തോഷപൂരിതമാക്കുമെന്ന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ സാബു തടത്തില്‍ അറിയിച്ചു.

ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം ഡോളറിന് തുല്ല്യമായി

വാഷിംഗ്ടണ്‍:  യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറന്‍സി പുറത്തിറക്കിയതിനുശേഷം ഒന്നുരണ്ടുവര്‍ഷങ്ങള്‍ യൂറോയുടെ മൂല്യം ഡോളറിനോടു ഏകദേശം തുല്യമായിരുന്നുവെങ്കിലും, 2002 മുതല്‍ എന്നും ഉയര്‍ന്നു നിന്നിരുന്ന യൂറോ ജൂലായ് 12 ബുധനാഴ്ചയാണ് ഡോളറിന് തുല്യമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. ഒരു മാസത്തിനുള്ളില്‍ ഡോളറുമായുള്ള വിനിമയത്തില്‍ യൂറോയുടെ മൂല്യത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്. ജര്‍മ്മനിയിലേക്കും, സമീപ രാജ്യങ്ങളിലേക്കും, ഓയില്‍ കയറ്റുമതി കുറക്കുമെന്ന റഷ്യയുടെ ഭീഷിണിയും, രണ്ടാഴ്ചയായി ഉയര്‍ന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള അനിശ്ചിതാവസ്ഥയുമാണ് യൂറോയുടെ മൂല്യതകര്‍ച്ചക്ക് കാരണമായത്. യൂറോയുടെ മൂല്യം കുറഞ്ഞതു യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേയും കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. ചൊവ്വാഴ്ച യൂറോ-ഡോളര്‍ മൂലം(11.004) ആണ് അമേരിക്കന്‍ ഡോളറിനു മുമ്പില്‍ ഇന്ത്യന്‍ രൂപ കൂത്തു കുത്തുകയാണ്. ഒരു ഡോളറിന് 80…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് – ജൂലൈ 16, 17 തീയതികളിൽ

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ രണ്ടാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിൾസ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു, ജൂലൈ 16 നു ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂലൈ 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി 9 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍. ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് (1055 W. Airport Blvd, Stafford, TX 77477) മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷന്മാർക്കായുള്ള ഓപ്പൺ മത്സരത്തോടൊപ്പം 50 വയസ്സിനു മുകളിലുള്ളവർക്കും വനിതകൾക്കും വേണ്ടി നടത്തപ്പെടുന്ന പ്രത്യേകം ടൂർണമെന്റുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. ഹൂസ്റ്റണിലെ മികച്ച ബാഡ്മിന്റൺ താരങ്ങളെ അണിനിരത്തി 30 ചർച്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള നിരവധി ട്രോഫികളുമുണ്ട്.…