സാഹിത്യാസ്വാദകര് ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത് അക്ഷരസ്നേഹികള്‍ക്ക് ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത് 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ് വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്മിയില്‍ മാസംതോറും…
Category: AMERICA
കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വാഷിംഗ്ടൺ : കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാൾ മരിച്ചു. കാലിഫോർണിയയിലെ ടോറൻസിൽ പോലീസുമായി ഏറ്റുമുട്ടലിനൊടുവില്‍ വെളുത്ത കാർഗോ വാനിനുള്ളിൽ ഹുയു കാൻ ട്രാൻ (72) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സ്വയം വെടിവെച്ച് മുറിവേറ്റാണ് ഇയാൾ മരിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ലൂണ പറഞ്ഞു. പുതിയ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ചാന്ദ്ര ന്യൂ ഇയർ വാരാന്ത്യം ആഘോഷിക്കുന്നതിനിടെ മോണ്ടേറി പാർക്കിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ വെടിയുതിർത്തതിനെ തുടർന്ന് അധികൃതർ ഇയാളെ തിരയുകയായിരുന്നു. വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു ശനിയാഴ്ച രാത്രി 10:22 നാണ് (പ്രാദേശിക സമയം) കാലിഫോർണിയയിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടിവെച്ചെന്ന്…
കാലിഫോര്‍ണിയയില്‍ പത്തു പേര് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള് ജീവനൊടുക്കിയ നിലയില്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മോണ്‍റ്ററി പാര്‍ക്കില്‍ പത്തു പേരുടെ മരണത്തിനും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ വെടിവയ്പിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ആള് സ്വന്തം വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ പോലീസ് ഞായറാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നും പോലീസ് പറഞ്ഞു. ടൊറന്സിയില് വച്ചായിരുന്നു പോലീസ് വാഹനങ്ങള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞത്. പാസഞ്ചര്‍ വശത്തുള്ള ജനല്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ തലവെച്ച് മരിച്ചു കിടക്കുന്ന പ്രതിയെ ആണ് കണ്ടത്. ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങള്‍ ഞായറാഴ്ച പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പോലീസ് വാനിനെ വളഞ്ഞപ്പോള്‍ വെടിയൊച്ച കേട്ടതായി അധികൃതര്‍ അറിയിച്ചു. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനം. മോണ്ടററി പാര്‍ക്കിലെ ഡാന്‍ഡ് ക്ലാസില്‍ ശനിയാഴ്ച നടത്തിയ വെടിവയ്പില്‍ 10 പേര് കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.…
മെക്കിനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
മെക്കിനി(ഡാളസ്): ഡാളസ്സിലെ മെക്കിനിയില്‍ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു സഹോദരന്മാരെ കണ്ടെത്തുന്നതിന് പോലീസ് പൊതു ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. സി.പി.എസ്സിന്റെ നിര്‍ദേശമനുസരിച്ചു പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയില്‍ വ്യാഴാഴ്ച എത്തിയത്. സെന്‍ട്രല്‍ എക്സ്പ്രസ് വേക്കും വെര്‍ജിനിയ പാര്‍ക്ക് വേക്കും സമീപമുള്ള സി.സി. പിസായുടെ സമീപത്തു നിന്നും പിതാവിന്റെ മാതാവാണ് രണ്ടു കുട്ടികളേയും കാറില്‍ കയറ്റി കൊണ്ടുപോയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടികൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ നിരോധനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പിതാവു 34 വയസ്സുള്ള ജസ്റ്റിന് ബേണ്‍സിനെ പോലീസ് അറസ്റ്റു ചെയ്ത് തോളില്‍ കൗണ്ടി ജയിലിലടച്ചു. ജെന്നിഫര്‍(6), ജെസ്സിക്ക(4) എന്നിവരെ കണ്ടെത്താന്‍ പോലീസും അംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി 2009 ഫോര്‍ഡ് എസ്കേഫ്…
ഡയോസിസ്സ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
ഹൂസ്റ്റൺ: ഡയോസിസ്സ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫ്രൻസും മാർച്ച് 2 മുതൽ 4 വരെ ബീസ്ലിയിൽ ഊർശ്ലേം അരമനയിൽ വച്ചു നടത്തുന്നതിനായി ഉള്ള ആലോചനാ യോഗം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.തോമസ്സ് മാർ ഈവാനിയോസ്സ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ഫ്രസ്സ്നോ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു. ഹൂസ്റ്റൺ ഏരിയായിലെ വികാരിമാർ , വൈദീകർ, മലങ്കര അസ്സോസ്സിയേഷൻ , ഭദ്രാസന അസംബ്ലി , മാനേജിംഗ് കമ്മിറ്റി, ആദ്ധ്യാത്മിക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ; സെമിനാരിയന്മാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അസംബ്ലിയുടെ നടത്തിപ്പിനായി അഭി. മാർ ഇവാനിയോസ്സ് രക്ഷാധികാരിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. മാത്യൂസ് ജോർജ്ജ് ജനറൽ കൺവീനറുമായും ഭദ്രാസന കൗൺസിൽ മെമ്പറന്മാർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികൾ രൂപകീരിച്ചു . വിവിധ കമ്മിറ്റികളുടെ ചുമതലകൾ ഹൂസ്റ്റൺ റീജിയണിലുള്ള ഓരോ ഇടവകയും…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) 2023 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘടനം “വർണോത്സവം – An Evening of Colorful Extravaganza ” ജനുവരി 28 നു
ഫ്ലോറിഡ: 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ ഭഗവാട്ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ് വനിതകൾ മാത്രം ഉള്ള നേതൃ…
ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; രഹസ്യരേഖകൾ പിടിച്ചെടുത്തു
വിൽമിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു. ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു. ബൈഡന്റെ വസതിയിൽ വർക്കിംഗ് ഏരിയ, ലിവിംഗ് റൂം, സ്റ്റോറേജ് സ്പെയ്സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്. ബൈഡന്റെ വസതിയിൽ റെയ്ഡ് നടക്കുമ്പോൾ ബൈഡന്റെ പേഴ്സണൽ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗൺസിൽസ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു. ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി…
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…
വിദ്യാഭ്യാസ വായ്പാ പദ്ധതി: പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ തിരിച്ചടവുകള്‍ നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിയെക്കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി. മുന്‍കാലങ്ങളില്‍ 40000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള, കടം വാങ്ങുന്നയാള്‍ക്ക് അവരുടെ വിദ്യാഭ്യാസ വായ്പകള്‍ക്കായി ഏകദേശം 151ഡോളര്‍ പ്രതിമാസ തിരിച്ചടവ് ഉണ്ടായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം അവരുടെ തിരിച്ചടവ് 30 ഡോളര്‍ ആയി കുറയും. കണക്കുകൂട്ടലുകള്‍ അനുസരിച്ച് വാര്‍ഷിക വരുമാനം 90000 ഡോളര്‍ ഉള്ള ഒരു വ്യക്തിയുടെ പേയ്മെന്റുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 568 ഡോളറില്‍ നിന്ന് 238 ഡോളര്‍ ആയി കുറയുമെന്നാണ് റിപ്പോര്‍ട്ട്.അതുപോലെ, ഏകദേശം $32,800-ൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കുടിശ്ശിക പേയ്മെന്റുകളൊന്നും നൽകേണ്ടതില്ല. നിലവിലെ റീപേ സ്കീം പ്രകാരം വായ്പയെടുക്കുന്നവർ അവരുടെ വിവേചനാധികാര വരുമാനത്തിന്റെ 10% തുല്യമായ…
ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സിറക്യൂസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. കോൺഫറൻസിന്റെ പ്രചരണാർത്ഥം പ്രത്യേക കിക്ക് ഓഫ് മീറ്റിംഗ് ജനുവരി 15 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ.ഗീവർഗീസ് മാത്യു സ്വാഗതം ആശംസിച്ചു. കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ പോഷണത്തെക്കുറിച്ച് ഫാ. ഗീവർഗീസ് മാത്യു സംസാരിച്ചു. ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുതുക്കാനും ഭദ്രാസനത്തിലെ മറ്റ് ഇടവകകളിൽ നിന്നുള്ള സഹോദരങ്ങളുമായുള്ള കൂട്ടായ്മ ആസ്വദിക്കാനും കോൺഫറൻസ് മികച്ച അവസരം ഒരുക്കുമെന്ന് അച്ചൻ ഓർമിപ്പിച്ചു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും.…
