കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ (66) ഫ്ലോറൽ പാർക്കിൽ നിര്യാതനായി. കഴിഞ്ഞ 12 വർഷമായി എൽ.ഐ.ജെ. ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസർ ആയിരുന്നു. സൗദി അറേബ്യയിലെ 25 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2006-ൽ അമേരിക്കയിലേക്ക് കുടിയേറിയ അലക്സാണ്ടർ കുടുംബസമേതം ഫ്ലോറൽ പാർക്കിൽ താമസിച്ചു വരികയായിരുന്നു. വിവിധ മലയാളീ സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു. കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA) എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, KCANA ചെണ്ട ട്രൂപ്പിലെയും ന്യൂയോർക്ക് മലയാളീ ബോട്ട് ക്ളബ്ബിലെയും സജീവ അംഗം എന്നീ നിലകളിൽ മലയാളീ സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു.

ഭാര്യ ഗ്രേസ് അലക്സാണ്ടർ. റേച്ചൽ, റിയ എന്നിവർ മക്കളും, റമാൻഡ് ലീ മരുമകനുമാണ്. പരേതനായ വിജി അലക്സാണ്ടർ, ജോർജ് അലക്സാണ്ടർ എന്നിവർ സഹോദരങ്ങൾ.

14-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ ന്യൂഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040) പൊതു ദർശനവും 15 ശനി രാവിലെ 9-ന് ഫ്ലോറൽ പാർക്ക് ചെറി ലെയിനിലുള്ള സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയിൽ (St. Gregorios Malankara Orthodox Church, 175 Cherry Lane, Floral Park, NY 11001) ശവസംസ്‌കാര ശ്രൂഷയും അതിനു ശേഷം 11- ന് മെൽവിലിലുള്ള സെമിത്തേരിയിൽ (Melville Cemetery, 498 Sweet Hollow Road, Melville, NY 11747) ശവസംസ്കാരവും നടത്തുന്നതാണ്.

Print Friendly, PDF & Email

Leave a Comment