ചിക്കാഗോ: വടക്കേ അമേരിക്കയില്‍ താമസിക്കുന്ന ഇരുപത്തി അയ്യായിരത്തില്‍പ്പരം വരുന്ന ക്നാനായ സമുദായാംഗങ്ങളുടെ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന ക്നാനായ കണ്വന്ഷന് 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് സംഘടിപ്പിക്കുമ്പോള്‍, ഇത്തവണത്തെ കണ്‍വന്‍ഷന്റെ സ്പോര്‍ട്സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാനായി ഐജോ ആകശാലയെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വടംവലി മത്സരം, വനിതകള്‍ക്കായി ത്രോബോള്‍ മത്സരം തുടങ്ങിയ കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്നു എന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി, യൂണിറ്റ് അടിസ്ഥാനമാക്കി നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതാത് യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെട്ട് മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്മാന് ഐജോ ആകശാലയില്‍ അറിയിച്ചു. ഈ കമ്മറ്റിയുടെ കോ-ചെയര്മാന്മാരായി ജെയിംസ്…
Category: AMERICA
ഹൂസ്റ്റണില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഹൂസ്റ്റണ്‍ : പട്ടാപ്പകല്‍ 11 വയസ്സുള്ള കുട്ടിയെ ബലമായി കാറില്‍ കയറ്റി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയിലായതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു. ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ ഫ്ലമിംഗ് ഡ്രൈവിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ വാഷ് ഏരിയയിലായിരുന്നു സംഭവം. അവിടെ എത്തിയ മീഖല്‍ റമിറസ് തന്റെ കൈവശം ഉണ്ടായിരുന്ന ലോണ്ടറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ലോണ്ടറി കാര്‍ഡ് കടം തരണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം തന്റെ കാറിനകത്തു നഷ്ടപ്പെട്ടതാണോ എന്നു തിരക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കാറിനകത്തു കയറിയ ഉടനെ റമിറസ് ഓടിയെത്തി കാറില്‍ കയറി ഡോര്‍ അടച്ചു. മുഖം അടച്ചുപിടിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കരുതെന്നും ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ തന്റെ കൈവശം തോക്കുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭാഗ്യം കൊണ്ടു കുട്ടി ഇയാളില്‍ നിന്നു കുതറി ഡോര്‍ തുറന്നു പുറത്തുകടന്നു. കുട്ടിയുടെ നിലവിളി കേട്ടു സമീപത്തുള്ളവര്‍ ഓടിക്കൂടി പ്രതിയെ പിടികൂടി. കുട്ടി…
ഗ്യാസ് വിലക്കയറ്റം പരിഹരിക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നു
വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകള്‍ക്ക് പരാജയം സംഭവിക്കാന്‍ സാധ്യതയുള്ള വർദ്ധിച്ചുവരുന്ന ഗ്യാസ് വിലയെ നേരിടാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നു. ബുധനാഴ്ച, പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക ശാസ്ത്ര ടീമും ബാഹ്യ ഉപദേശകരും വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു. ഇന്നും (വ്യാഴാഴ്ച) കൂടുതൽ മീറ്റിംഗുകൾ പ്രതീക്ഷിക്കുന്നു. അതിനിടെ, ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം വരും ദിവസങ്ങളിൽ അടിയന്തര യോഗം ചേരും. ഫെഡറൽ ഗ്യാസ് ടാക്സ് ഹോളിഡേ അംഗീകരിക്കുന്നതിനെക്കുറിച്ചും വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്. അതേ സമയം സൗദി അറേബ്യയുമായുള്ള വിവാദ ഉച്ചകോടിക്ക് തയ്യാറെടുക്കുകയാണ് ബൈഡന്. അവിടെ അദ്ദേഹവും സൗദി ഉദ്യോഗസ്ഥരും ആഗോള ഇന്ധന വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഓപ്ഷനുകളും വ്യക്തമായും പരിഗണിക്കുമെന്ന് ഒരു അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കുതിച്ചുയരുന്ന ഊർജ വിലയിൽ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിച്ച ഏറ്റവും വലിയ ചില എണ്ണക്കമ്പനികളെയും വൈറ്റ്…
സൗത്ത് കാലിഫോര്‍ണിയ ഹോട്ടലില്‍ വെടിവെപ്പ്; രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
എല്‍മോണ്ട് (കാലിഫോര്‍ണിയ): സൗത്ത് കാലിഫോര്‍ണിയ എല്‍മോണ്ട് സിറ്റിയിലെ ഒരു ഹോട്ടലില്‍ ചൊവ്വാഴ്ച നടന്ന വെടിവെപ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാരും അക്രമിയും മരിച്ചതായി ബുധനാഴ്ച വൈകീട്ട് സിറ്റിയുടെ പത്രപ്രസ്താവനയില്‍ പറയുന്നു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പോലീസ് ഓഫീസര്‍ക്ക് വെടിയേറ്റിരുന്നു. കോര്‍പറല്‍ മൈക്കിള്‍ പരേഡിസും(42), ജോസഫ് സന്റാനയുമാണ്(31) ചൊവ്വാഴ്ച വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന ഹോട്ടലില്‍ നിന്നും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീക്ക് കുത്തേറ്റിട്ടുണ്ടായിരിക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിചേര്‍ന്നത്. ആ മുറിയിലുണ്ടായിരുന്ന സ്ത്രീയും ഇവരുടെ കാമുകനും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു. എന്നാല്‍ സ്ത്രീക്ക് പരാതിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസും കാമുകനും തമ്മില്‍ വീണ്ടും വാഗ്വാദം ഉണ്ടാകുകയും, തുടര്‍ന്ന് തോക്കുപയോഗിച്ചു ഇയാള്‍ പോലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും പോലീസ് വെടിവെച്ചു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു ഓഫീസര്‍മാരേയും ആശുപത്രിയില്‍…
പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച കാമുകന് അറസ്റ്റില്‍
ഇല്ലിനോയ്: പൂര്‍ണ്ണ ഗര്‍ഭിണിയായ 22 കാരിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ തള്ളിയ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇല്ലിനോയ്ഡ് പോലീസ് ഇന്ന് പുറത്ത് വിട്ടു . ജൂണ്‍ 9 നായിരുന്നു സംഭവം. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ലീസ് എ ഡോഡ് (22) നെ കാണാന്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയതായിരുന്നു അമ്മ . അമ്മക്ക് കാണാന്‍ കഴിഞ്ഞത് തല അറുത്ത് മാറ്റപ്പെട്ട മകളുടെ ശരീരമാണ്. കാമുകന് ഡിയാന്‍ഡ്രെ ഹോളോവെയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ലീസ് ഡോഡ് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു . ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് കാമുകന്റെ ക്രൂരതക്ക് ഇവര്‍ ഇരയായത് . ഈയ്യിടെയാണ് യുവതി ആള്ട്ടണിലേക്ക് താമസം മാറ്റിയത്. സംഭവം നടന്നു കഴിഞ്ഞു താമസമില്ലാതെ തന്നെ പ്രതി അറസ്റ്റിലായി .…
ഡോ. വിനോ ജെ. ഡാനിയേൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവക കൺവെൻഷന് മുഖ്യ ദൂത് നൽകുന്നു
ഡാളസ്: ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ ജൂൺ 17 വെള്ളിയാഴ്ച (നാളെ) മുതൽ 19 ഞായറാഴ്ച വരെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ഡോ.വിനോ ജെ.ഡാനിയേൽ (ഫിലഡൽഫിയ) മുഖ്യ ദൂത് നൽകുന്നു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ 12:3) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെയും തുടർന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ശേഷവും നടത്തപ്പെടുന്ന വചനഘോഷണത്തിനു ശേഷം കൺവെൻഷൻ പര്യവസാനിക്കും. ശനിയാഴ്ച്ച ഉച്ചക്ക് 3 മുതൽ 5 മണി വരെ യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനവും കൺവെൻഷനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. കൺവെൻഷൻ കൺവീനറും, ഇടവക വൈസ് പ്രസിഡന്റും…
ഡോ. ആന്റണി ഫൗചിക്ക് കൊവിഡ്-19 പോസിറ്റീവായി
വാഷിംഗ്ടണ്‍: കോവിഡ്-19 പാൻഡെമിക്കിലൂടെ രാജ്യത്തെ നയിക്കാൻ സഹായിച്ച അമേരിക്കയിലെ ഏറ്റവും മികച്ച പകർച്ചവ്യാധി വിദഗ്ധൻ ഡോ . ആന്റണി ഫൗചിക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടർ ഫൗചി, റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഏജൻസി അറിയിച്ചു. “അദ്ദേഹത്തിന് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചു, രണ്ട് തവണ ബൂസ്റ്റ് ചെയ്യപ്പെട്ടു. നിലവിൽ അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്,” NIAID ഒരു പ്രസ്താവനയിൽ പറഞ്ഞു. തന്റെ വീട്ടിൽ തന്നെ ഒറ്റപ്പെടാനും ജോലി തുടരാനും ഫൗചി തീരുമാനിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനാഫലം നെഗറ്റീവായാൽ ജോലിയിൽ പ്രവേശിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. അദ്ദേഹം അടുത്തിടെ പ്രസിഡന്റ് ജോ ബൈഡനോടോ മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായോ അടുത്ത ബന്ധം പുലർത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. പാൻഡെമിക്കിന്റെ ആദ്യ നാളുകളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ്…
പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ
പ്രവാചക നിന്ദയുടെ നേർത്ത അലകൾ അതിർവരമ്പുകൾ താണ്ടിയെത്തിയത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്. അതിനെ ഭക്തിനിർഭരമായ മിഴികളോടെ കാണാൻ സാധിക്കില്ല. നിലാവിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില രാജാക്കന്മാർ ഇതര മത വിശ്വാസികളോട് കാട്ടുന്ന അസഹിഷ്ണത ഞാനും ഗൾഫിലുണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. എന്നാലും അവർ മലയാളികളുടെ പോറ്റമ്മയാണ്. ഇന്ത്യയിൽ അച്ചടക്കമില്ലാതെ വളർന്നവർ ഗൾഫിൽ പോയി വന്നപ്പോൾ അച്ചടക്കമുള്ളവരായിട്ടാണ് കാണുന്നത്. ലോകത്തു് ഏറ്റവും കൂടുതൽ പ്രവാചകന്മാരെ സമ്മാനിച്ചത് ഇസ്രായേൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അവസാനത്തെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബിയെ കാണുന്നത്. പ്രവാചകന്മാരിൽ പ്രവാചകനായി കാണുന്നത് യേശുക്രിസ്തു തന്നെ. മന്ത്രാക്ഷരങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ വർഗ്ഗീയവാദികളാണ് ഒരു പ്രവാചകനെ കൈകൊട്ടിക്കളിച്ചത്. അതിന് വീണമീട്ടാൻ പാക്കിസ്താനിൽ നിന്നുള്ള മതതീവ്രവാദികളും അരങ്ങിലെത്തി. രാജ്യം ഭരിക്കുന്ന പാർട്ടി വക്താക്കളുടെ ബോധപൂർവ്വമായ വാക്കുകൾ ശുദ്ധി നൽകി പീഠമിട്ട് ആദരിക്കാൻ പ്രധാനമന്ത്രിയും തയ്യാറായില്ല. ഇതിലൊക്കെ ഇത്ര അസഹിഷ്ണത എന്തിനെന്ന് ചിന്തിക്കുന്നവരുമുണ്ട്.…
ആണവായുധ രാജ്യങ്ങൾ 2021-ൽ 82.4 ബില്യൺ ഡോളർ ആണവായുധങ്ങൾക്കായി ചെലവഴിച്ചു; പട്ടികയിൽ ഒന്നാമത് അമേരിക്ക
വാഷിംഗ്ടണ്‍: യുഎസിന്റെ നേതൃത്വത്തിലുള്ള ലോകത്തിലെ ഒമ്പത് ആണവായുധ രാജ്യങ്ങൾ 2021-ൽ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കാൻ 82.4 ബില്യൺ ഡോളർ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഇത് മുൻവർഷത്തേക്കാൾ എട്ട് ശതമാനം കൂടുതലാണെന്ന് ഒരു ആണവ വിരുദ്ധ പ്രചാരണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധങ്ങൾക്കായുള്ള മൊത്തം ചെലവിന്റെ പകുതിയിലധികവും വഹിച്ചത് അമേരിക്കയാണ്. ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ, ഇസ്രായേൽ, പാക്കിസ്താന്, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ യഥാക്രമം പിന്തുടരുന്നതായി Abolish Nuclear Weapons (ICAN) അതിന്റെ “Squandered: 2021 Global Nuclear Weapons Spending” എന്ന തലക്കെട്ടോടുകൂടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. “ആണവായുധ രാജ്യങ്ങൾ 2021 ൽ നിയമവിരുദ്ധമായ നശീകരണ ആയുധങ്ങൾക്കായി വന്‍ തുക ചെലവഴിച്ചു. അതേസമയം, ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ആഗോള ആണവായുധ നിരോധനത്തെ പിന്തുണയ്ക്കുന്നു,” റിപ്പോർട്ടിൽ പറയുന്നു. “ഈ ചെലവ് യൂറോപ്പിലെ ഒരു യുദ്ധത്തെ തടയുന്നതിൽ…
കാൽഗറി കാവ്യസന്ധ്യയുടെ 12 മത് സമ്മേളനം ശനിയാഴ്ച 5.30 ന്
കാൽഗറി : കഴിഞ്ഞ 12 വർഷമായി കാൽഗറി മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന അനൗപചാരിക സാംസ്കാരിക കൂട്ടായ്മയായ കാവ്യസന്ധ്യ വർഷം തോറും നടത്തി വരുന്ന കവിതാലാപന സദസ്സിലേയ്ക്ക് സാഹിത്യ പ്രേമികളായ മുഴുവൻ മലയാളികൾക്കും സ്വാഗതം. ഈ ശനിയാഴ്ച ( ജൂൺ 18 നു ) വൈകുന്നേരം 5.30 ന് 245014 Conrich Road Alberta T1Z 0B2 യിൽ നടക്കുന്ന ചടങ്ങിൽ ഷാഹിത റഫീഖ് എഴുതിയ “കനവുകളുടെ ഒറ്റത്തുരുത്ത്” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. കൂടാതെ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ സാന്നിധ്യം അറിയിച്ച കണ്ണൻ C.J, ലോകോത്തര ഫോട്ടോഗ്രാഫി മാഗസിനുകളിൽ കവർ പേജുകളിൽ മുദ്ര പതിപ്പിച്ച റോഡിയ തയ്യിൽ ജോസ് എന്നിവരെയും കാവ്യസന്ധ്യ ഈ അവസരത്തിൽ ആദരിയ്ക്കുന്നതാണ്. Address : 245014 Conrich Road Alberta T1Z 0B2
