കാൽഗറി കാവ്യസന്ധ്യയുടെ 12 മത് സമ്മേളനം ശനിയാഴ്ച 5.30 ന്

കാൽഗറി : കഴിഞ്ഞ 12 വർഷമായി കാൽഗറി മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന അനൗപചാരിക സാംസ്‌കാരിക കൂട്ടായ്മയായ കാവ്യസന്ധ്യ വർഷം തോറും നടത്തി വരുന്ന കവിതാലാപന സദസ്സിലേയ്ക്ക് സാഹിത്യ പ്രേമികളായ മുഴുവൻ മലയാളികൾക്കും സ്വാഗതം.

ഈ ശനിയാഴ്ച ( ജൂൺ 18 നു ) വൈകുന്നേരം 5.30 ന് 245014 Conrich Road Alberta T1Z 0B2 യിൽ നടക്കുന്ന ചടങ്ങിൽ ഷാഹിത റഫീഖ് എഴുതിയ “കനവുകളുടെ ഒറ്റത്തുരുത്ത്” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. കൂടാതെ മലയാള സിനിമയിൽ സംഗീത സംവിധാനത്തിൽ സാന്നിധ്യം അറിയിച്ച കണ്ണൻ C.J, ലോകോത്തര ഫോട്ടോഗ്രാഫി മാഗസിനുകളിൽ കവർ പേജുകളിൽ മുദ്ര പതിപ്പിച്ച റോഡിയ തയ്യിൽ ജോസ് എന്നിവരെയും കാവ്യസന്ധ്യ ഈ അവസരത്തിൽ ആദരിയ്ക്കുന്നതാണ്.

Address : 245014 Conrich Road Alberta T1Z 0B2

Print Friendly, PDF & Email

Leave a Comment

More News