ചിക്കാഗോ: കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ആരംഭദിവസമായ ജൂലൈ 21-ാം തീയതി വൈകിട്ട് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിന് മുമ്പായി നടക്കുന്ന കണ്‍വന്‍ഷന്‍ ഘോഷയാത്രയുടെ ചെയര്‍മാനായി ജോര്‍ജ് തോട്ടപ്പുറത്തിനെ തെരഞ്ഞെടുത്തു. ക്‌നാനായ കണ്‍വന്‍ഷനിലെ ഏറ്റവും പകിട്ടേറിയ ഒരു കാഴ്ചയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടത്തിന് മുമ്പായി എല്ലാ അംഗസംഘടനകളും നയിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര. ഇത്തവണത്തെ കണ്‍വന്‍ഷനിലെ ഘോഷയാത്ര ഏറ്റവും മഹനീയമാക്കുവാനുള്ള അണിയറയിലാണ് മുന്‍ ചിക്കാഗോ കെ.സി.എസിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകനുമായ ജോര്‍ജ് തോട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി. ജോര്‍ജ് തോട്ടപ്പുറം ചെയര്‍മാനായി നയിക്കുന്ന കമ്മറ്റിയില്‍ ജോസ് മമ്പിള്ളിയില്‍, കവിത നീരാട്ടുപാറ, ജസ്‌മോന്‍ പുറമഠത്തില്‍, സാബു തെക്കേവട്ടത്തറ, ജോളി മ്യാലില്‍ എന്നിവര്‍ കോ-ചെയര്‍മാന്‍മാരായി ഈ ഘോഷയാത്ര കമ്മറ്റിയ്ക്ക് നേതൃത്വം നല്‍കുന്നു. കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് അംഗം ഷിജു അപ്പോഴിയില്‍ ആണ്. ഈ കമ്മറ്റിയുടെ കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ആയി പ്രവര്‍ത്തിക്കുന്നത്. ജൂലൈ 21 -ാം തീയതി 5 മണിക്ക് ക്‌നായി തോമാ…
Category: AMERICA
അര്‍ക്കന്‍സാസ് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പ്രൈമറി സാറാ ഹക്കബിക്ക് തിളക്കമാര്‍ന്ന വിജയം
ലിറ്റല്‍റോക്ക് (അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസ് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ സാറ ഹക്കബി (39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് വാഷ്ബേണിന് കനത്ത പരാജയം. ആകെപോള്‍ ചെയ്ത വോട്ടുകളില്‍ 288813(83.1%), സാറാ ഹക്കമ്പിക്ക് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് 58568 (16.9%) വോട്ടുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ജോര്‍ജിയായില്‍ ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ച പെര്‍ഡ്യു റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിനോട് പരാജയപ്പെട്ടതു ട്രമ്പിന് വലിയ തിരിച്ചടിയായെങ്കില്‍ അര്‍ക്കന്‍സാസിലെ വിജയം ട്രമ്പിന് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. ഡമോക്രാറ്റ് പ്രൈമറിയില്‍ ക്രിസ് ജോണ്‍ വിജയിയായി. നവംബറില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ സാറ ഹക്കമ്പിയും, ക്രിസ് ജോണും ഏറ്റുമുട്ടും. റെഡ് സ്റ്റേറ്റ് ആയി അറിയപ്പെടുന്ന അര്‍ക്കന്‍സാസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അനായാസ വിജയം നേടുമെന്നത് ഉറപ്പാണ്. ട്രംമ്പിന്റെ പ്രസ് സെക്രട്ടറിയായി വൈറ്റ് ഹൗസില്‍ നല്ല പ്രകടനം കാഴ്ചവെച്ച സാറാ കാലാവധി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനേക്കാള്‍…
ബിജു മാത്യു കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി ചുമതലയേറ്റു
കൊപ്പെല്‍ (ഡാളസ്): ബിജു മാത്യുവിനെ കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി തിരഞ്ഞെടുത്തു. മെയ് 24 ചൊവാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോടെം മേയറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഒരു വര്‍ഷത്തേക്കാണ് കാലാവധി. ബിജുവിനെ ഐക്യകണ്ടേനെയാണ് സിറ്റി കൗണ്‍സില്‍ പ്രോടെം മേയറായി തിരഞ്ഞെടുത്തത്. മെയ് 5 നു സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടിയിരുന്നു. കോപ്പല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടെം മേയര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന…
കേന്ദ്ര മന്ത്രി വി മുരളീധരൻ ഹ്യുസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു
ഹ്യൂസ്റ്റണ്‍: കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശ്രീ വി മുരളീധരൻ ഹ്യുസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു ദർശനം നടത്തി. ക്ഷേത്ര വൈസ് പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻന്റെ ക്ഷണ പ്രകാരം ചൊവാഴ്ച രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്ര ശാന്തിയായ സൂരജ് മങ്ങാത്തായിയുടെ നേതൃത്വത്തിൽ വേദ മന്ത്രങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു .മന്ത്രയുടെ ഭാരവാഹികൾ സന്നിഹിതർ ആയിരുന്നു .തുടർന്ന് ക്ഷേത്ര ദർശനവും പ്രദക്ഷിണവും പൂർത്തിയാക്കിയ അദ്ദേഹം ,ക്ഷേത്രത്തിന്റെ ചരിത്രവും ഭാവി പ്രവർത്തനങ്ങളും അമേരിക്കൻ മലയാളീ ഹൈന്ദവ സമൂഹത്തിനു ക്ഷേത്രം നൽകിയ സംഭാവനകളെക്കുറിച്ചും മന്ത്രയുടെ പ്രസിഡന്റ് കൂടിയായ ഹരി ശിവരാമനോട് ചോദിച്ചറിഞ്ഞു . മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) അടുത്ത വർഷം ജൂലൈ 1 മുതൽ 4 വരെ നടത്തുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന് അദ്ദേഹം…
എം.സി. ചാക്കോ മണ്ണാർകാട്ടിൽ (85) അന്തരിച്ചു
നീണ്ടുർ: സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു.നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്ഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്, കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്‌സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന്‍ വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനന്‍-തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ അന്നമ്മ ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യു ജേഴ്‌സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു…
മകനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയില്‍ വെച്ച മാതാവ് അറസ്റ്റില്‍
മിനിസോട്ട: ആറുവയസ്സുള്ള മകനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒമ്പതു തവണയായിരുന്നു മകനു നേരെ അമ്മ നിറയൊഴിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതെന്നു സംശയിക്കുന്ന സംഭവത്തില്‍ മാതാവിനെ അറസ്റ്റു ചെയ്തത് മെയ് 23 തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്ച മുന്‍വശത്തെ ടയര്‍ പൊട്ടിയതിനുശേഷവും റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്ന കാറിനെ കുറിച്ചു ആരോ പോലീസില്‍ വിവരം അറിയിച്ചു. കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പുറകുവശത്തെ വിന്‍ഡൊ പൊട്ടിയിരിക്കുന്നതും, ഡ്രൈവറുടെ കൈയ്യില്‍ രക്തവും കണ്ടെത്തിയെങ്കിലും കാര്‍ പരിശോധിച്ച ശേഷം ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ഡിക്കി പരിശോധിച്ചത്. അവിടെ ആറു വയസുകാരന്റെ ജഡം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അന്വേഷിച്ചു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും അവിടെനിന്നും ഇതിനകം രക്ഷപ്പെട്ടിരുന്നു. വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാര്‍…
എം.സി. ചാക്കോ മണ്ണാർകാട്ടിൽ (അനുസ്മരണം)
ശ്രീ ചാക്കോ മണ്ണാര്‍കാടിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയും, സന്തപ്തകുടുംബാങ്ങള്‍ക്ക് സമാധനവും ആശ്വാസവും നേരുന്നതോടൊപ്പം പ്രാര്‍ത്ഥനയോടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. ചാക്കോച്ചനെ ഞാന്‍ ഓര്‍ക്കുന്നത്, മണ്‍മറഞ്ഞ സാഹിത്യകാരന്‍ ശ്രീ പോള്‍സണ്‍ ജോസഫിന്റെ അടുത്ത സുഹൃത്തായിട്ടാണ്. ഇരുവര്‍ക്കും അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. ഒരു സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഏറെ പ്രസിദ്ധനായിരുന്നു ചാക്കോച്ചന്‍.അദ്ദേഹത്തിന്റ കുറേ പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്, തരക്കേടില്ലാത്ത ശൈലിയില്‍.ശാന്തനും,സൗമ്യനുമായിരുന്ന ചാക്കോച്‌നന്‍ ലാനായുടെ സന്തതസഹചാരിയും, അഭ്യുതദയകാംക്ഷിയുമായിരുന്നു. തൊണ്ണൂറുകളുടെ അവ.ാനത്തിലും ,രണ്ടായിരത്തിന്റെ ആരംഭത്തിലും ഞങ്ങള്‍ പലയിടങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്.ചാക്കോച്‌നന്‍ കുറേഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ വിശേഷങ്ങള്‍,ആരെയും ആകര്‍ഷിക്കും വിധം,ഫോട്ടകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലാനയുടെയും,അമേരിക്കന്‍ മലയാള സാഹിത്യത്തിന്റേയും ആ നല്ല സുഹൃത്തിനെ വിശിഷ്യ പഴയ തലമുറയിലെ എല്ലാ സുഹൃത്തുക്കളും സ്‌നേഹപൂവര്‍വ്‌നം സ്മരിക്കുന്നു. പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു!
Happy Birthday(!) to the Global Church: The Rev. Dr. John T. Mathew
A kosher Crest forJesus’Movement: Flame of Pentecost vs. Cross of a fallenEmpire?! The day of Pentecost –commemorated on Sunday, June 5, 2022 – is an anniversary celebration of funwith flashes and flickers of a noise from the skymindful ofahowling wind that filled the whole house where unnerved believers were ready and waiting long ago.What aneyepopping pageant of the tongues of fire that spread out and touched every person there! Thiswas a highly praised experience when the Holy One breathed new life into the disenchanted disciples.Isn’t itbaffling that they dared to…
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്2022 ഉം വിജയകരമായി
ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വെച്ച് നടന്നു.പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പി സലീമിന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ എംബസ്സി സെക്കൻഡ്സെക്രെട്ടറി ശ്രീമതി. സോമ സുമൻ പി എം എഫ് ജി സി സി കോൺഫെറൻസ് ഉൽഘടനം ചെയ്തു ഇവന്റ്ഡയറക്ടർ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർശ്രീ. ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു, ഐ സി സി മുൻ പ്രസിഡ ണ്ട് ശ്രീമതി മിലൻ അരുൺ, 98.6 FM റേഡിയോ മാർക്കറ്റിംഗ് മാനേജർ ശ്രീ നൗഫൽ, മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജികുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി, എന്നിവർ ആശംസ പ്രസംഗംനടത്തി. ശ്രീമതി ബിനി…
ആ ദീപം പൊലിഞ്ഞു: ഫൊക്കാന മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു
ചിക്കാഗോ: അമേരിക്കയില്‍ അറിയപ്പെടുന്ന വനിതാ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ പ്രവര്‍ത്തന മികവിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മറിയാമ്മ പിള്ള. ചിക്കാഗോയിലെത്തുന്ന ഏതൊരു മലയാളിക്കും തൊഴില്‍ നേടുന്നതിന് മറിയാമ്മ പിള്ളയുടെ സഹായഹസ്തം എപ്പോഴുമുണ്ടായിരിക്കും എന്ന് അവരുമായി പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാകും. അങ്ങനെ മലയാളികള്‍ക്ക് തൊഴില്‍ നേടുന്നതിന് സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ‘ഉരുക്കു വനിത’ എന്ന പേരിലും അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള, 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീ ശക്തിയും തെളിയിച്ചു. അമേരിക്കയുടെ ഇതര ഭാഗക്കാര്‍ക്ക് മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക് അവര്‍ ചിരപരിചിതയാണ്. മലയാളി സ്‌ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് മറിയാമ്മ പിള്ളയുടേതെന്ന് ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും…
