എം.സി. ചാക്കോ മണ്ണാർകാട്ടിൽ (അനുസ്മരണം)

ശ്രീ ചാക്കോ മണ്ണാര്‍കാടിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയും, സന്തപ്തകുടുംബാങ്ങള്‍ക്ക് സമാധനവും ആശ്വാസവും നേരുന്നതോടൊപ്പം പ്രാര്‍ത്ഥനയോടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.

ചാക്കോച്ചനെ ഞാന്‍ ഓര്‍ക്കുന്നത്, മണ്‍മറഞ്ഞ സാഹിത്യകാരന്‍ ശ്രീ പോള്‍സണ്‍ ജോസഫിന്റെ അടുത്ത സുഹൃത്തായിട്ടാണ്. ഇരുവര്‍ക്കും അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. ഒരു സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഏറെ പ്രസിദ്ധനായിരുന്നു ചാക്കോച്ചന്‍.അദ്ദേഹത്തിന്റ കുറേ പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്, തരക്കേടില്ലാത്ത ശൈലിയില്‍.ശാന്തനും,സൗമ്യനുമായിരുന്ന ചാക്കോച്‌നന്‍ ലാനായുടെ സന്തതസഹചാരിയും, അഭ്യുതദയകാംക്ഷിയുമായിരുന്നു.

തൊണ്ണൂറുകളുടെ അവ.ാനത്തിലും ,രണ്ടായിരത്തിന്റെ ആരംഭത്തിലും ഞങ്ങള്‍ പലയിടങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്.ചാക്കോച്‌നന്‍ കുറേഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ വിശേഷങ്ങള്‍,ആരെയും ആകര്‍ഷിക്കും വിധം,ഫോട്ടകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ലാനയുടെയും,അമേരിക്കന്‍ മലയാള സാഹിത്യത്തിന്റേയും ആ നല്ല സുഹൃത്തിനെ വിശിഷ്യ പഴയ തലമുറയിലെ എല്ലാ സുഹൃത്തുക്കളും സ്‌നേഹപൂവര്‍വ്‌നം സ്മരിക്കുന്നു. പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു!

Print Friendly, PDF & Email

Leave a Comment

More News