മില്ലേനിയം പാര്‍ക്കില്‍ രാത്രി 10 മുതല്‍ നൈറ്റ് കര്‍ഫ്യൂ

ഷിക്കാഗോ: മില്ലേനിയം പാർക്കിൽ മേ‌‌യ് 19 (വ്യാഴം) മുതൽ 22 (ഞായർ) വരെ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കർഫ്യു ഏർപ്പെടുത്തിയതായി ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ പതിനേഴുകാരനായ വിദ്യാർഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കർഫ്യു ഏർപ്പെടുത്തുന്നതെന്ന് മേയർ പറഞ്ഞു. ഞായറാഴ്ച മില്ലേനിയം പാർക്കിലേക്ക് കൗമാരക്കാരെ വൈകുന്നേരം ആറു മണിക്കുശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടു‌ണ്ട്. വൈകുന്നേരം ആറു മുതൽ 10 വരെ ഇവർക്ക് പാർക്കിൽ പ്രവേശനം അനുവദിക്കണമെങ്കിൽ കൂടെ മുതിർന്നവരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അടുത്ത വാരാന്ത്യം മുതൽ ഉത്തരവ് നടപ്പാക്കുമെന്നും മേയർ ചൂണ്ടികാട്ടി. മില്ലേനിയം പാർക്ക് പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് ആളുകൾ വരുന്നത് അല്പം വിശ്രമത്തിനും സന്തോഷത്തിനുമാണ്. അവിടെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഭീതിജനകമാണെന്നും മേയർ കൂട്ടിചേർത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി സിറ്റിയിൽ കൗമാര പ്രായക്കാർക്ക് രാത്രി…

ആശാന്‍ പിഴച്ചാല്‍ ഏത്തമില്ല (ലേഖനം)

സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടം കൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍ സൂക്ഷ്മ നിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്‍റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്‍റെ ഭ്രാന്തന്‍ കോശങ്ങള്‍ മലയാളിയുടെ മനസ്സിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു. സൂര്യന് കിഴില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നയാളെ കണ്ടാല്‍ ഉള്ളില്‍ ആനന്ദം നിറഞ്ഞു തുളുമ്പാറില്ല. അതിലുപരി മനസ്സില്‍ തോന്നുക തെല്ലുപോലും വിവരമില്ലാത്ത വ്യക്തിയെന്നാണ്. കരിവണ്ടുപോലുള്ള കണ്ണുകളോടെ ഗുരുതുല്യനായ മതമേധാവിയുടെ ആജ്ഞയെ ശിരസ്സാ വഹിച്ച പാവം പെണ്‍കുട്ടി അസഹ്യമായ മനോവേദനയില്‍ മുഖം ചുവന്നുതുടുത്തത് ആരും…

അധികാര രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും, ഫോമയുടെ പങ്കാളിത്തവും: ജയ്മോൾ ശ്രീധർ

ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാൻ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥിയെന്ന എന്ന നിലയിൽ വനിതാ ശാക്തീകരണത്തിനു കരുത്തു പകരുന്നുവെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അധികാര സ്ഥാനങ്ങളിലെ വനിതകളുടെ, പ്രത്യേകിച്ച് കേരള സ്ത്രീയുടെ അഭാവം ഏറ്റവും പ്രകടമാണ്. വിവിധ പ്രവാസി സംഘടനകൾ പരിശോധിച്ചാൽ നമുക്കിത് വ്യക്തമായി കാണാൻ കഴിയും. എന്നാൽ ഫോമയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യവും, പരിഗണനയും നല്കിയിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. മത്സര രംഗത്തേക്ക് വരുന്ന സ്ത്രീകളെ പൊതുയിടങ്ങളിൽ ഉൾപ്പടെ ഭീഷണിപ്പെടുത്തി പിൻമാറ്റുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട് എന്നത് ഞാൻ മറക്കുന്നില്ല. നമുക്ക് വേണ്ടത് സ്ത്രീയും പുരുഷനും തുല്യമായി ബഹുമാനിക്കപ്പെടുന്ന, ഭീഷണികൊണ്ടും, മോശം വാക്കുകളുടെ ഉപയോഗം കൊണ്ടും ഒരു പ്രവർത്തകനെയോ,…

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു അസോസിയേഷന്റെ കഴിഞ്ഞ ഒരുവർഷത്തെ ചാരിറ്റിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. അസോസിയേഷനുമായി വിവിധ തലങ്ങളിൽ സഹകരിച്ച എല്ലവരോടുമുള്ള നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉത്‌ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ൽ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസ്സോസിയേഷൻ മുൻകൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്ലാഘ നീയമാണെന്നും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകൾക്ക് അസ്സോസിയേഷൻ ഒരു മാതൃകയാണെന്നും കെൻ മാത്യു പറഞ്ഞു.…

മലയാളി ട്രക്കേഴ്സ് അസ്സോസിയേഷൻ ഓഫ് കാനഡ (MTAC) യുടെ രാജ്യാന്തര വടം‌വലി മത്സരം ജൂലൈ 30-ന്

ടൊറന്റോ: മലയാളികളെ ആവേശത്തിലാഴ്ത്തി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ രാജ്യാന്തര വടംവലി മത്സരത്തിന് മലയാളി ട്രക്കേഴ്സ് അസ്സോസിയേഷൻ ഓഫ് കാനഡ (MTAC) ഒരുങ്ങുന്നു. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ അമേരിക്ക, മാൾട്ട, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെയും മത്സരത്തിന് പ്രതീക്ഷിക്കുന്നുണ്ട്. ഹാമില്‍ട്ടണ്‍ മലയാളി സമാജം ഗ്രൗണ്ടിൽ 2022 ജൂലൈ 30നാണു മത്സരം നടക്കുക. 590 കിലോഗ്രാം (1300 പൗണ്ട്) വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. റിയല്‍റ്റര്‍ മോഹൻദാസ് കളരിക്കൽ മെഗാ സ്പോൺസറായ മത്സരത്തിന്റെ ടൂർണമെന്റ് കൺവീനർ സോമോൻ സക്കറിയ കൊണ്ടൂരനാണ്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്യുന്ന ടിപി മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10,001 ഡോളറും സമ്മാനമായി ലഭിക്കും. നോർത്ത് അമേരിക്കയിൽ നടക്കുന്ന വടംവലി മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനത്ത് എത്തുന്ന…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് മെയ് 22ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന് കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയലിനു വേണ്ടി ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് കെ.കെ.ചാണ്ടി മെമ്മോറിയലിനു വേണ്ടി സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന $501ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. മെയ് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് KCS ഹാളില്‍ വെച്ച് (1800E. Oaktom, Desplaines) ആരംഭിക്കുന്ന 56 കാര്‍ഡ് ഗെയിംസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം 312 685 6749 (പ്രസിഡന്റ്), ലീല ജോസഫ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറര്‍), വിവിഷ് ജേക്കബ് 773 499…

അലിഗഡ് അലുമിനി അസ്സോസിയേഷന്‍ വാര്‍ഷീക പിക്‌നിക്ക് ഹൂസ്റ്റണില്‍ ജൂണ്‍ 5ന്

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്സ്സസിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്ക്‌നിക്ക് സംഘടിപ്പിക്കുന്നു. ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് പാര്‍ക്കില്‍ ജൂണ്‍ 5 ഞായറാഴ്ച രാവിലെ 10 മുതല്‍ പരിപാിടികള്‍ ആരംഭിക്കും. വൈകീട്ട് 3 വരെ നീണ്ടു നില്‍ക്കുന്ന പിക്ക്‌നിക്കിന്റെ ഭാഗമായി കള്‍ച്ചറല്‍ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പിക്ക്‌നിക്കില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ വിവരം സുബൈര്‍ഖാന്‍(732 2848275), സെഷന്‍ സയ്യദ്(832 454 6957) എന്നിവരെ മുന്‍കൂട്ടി അറിയിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ കമ്മിറ്റിയുമായി സഹകരിച്ചു പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരും മുന്‍കൂട്ടി അറിയിക്കണമെന്നും, പിക്‌നിക്ക് വന്‍ വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഹൂസ്റ്റണ്‍ ഭാരവാഹികള്‍ അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ‘രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന്’ റിപ്പോർട്ട്

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പുറത്താക്കാനുള്ള അട്ടിമറി “ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും” ഈ വർഷം അവസാനത്തോടെ മോസ്കോ യുദ്ധത്തിൽ പരാജയപ്പെടുമെന്നും ഉക്രൈൻ ചാര മേധാവി അവകാശപ്പെട്ടു. ഈ വേനൽക്കാലത്ത് സംഘർഷത്തിൽ ഒരു വഴിത്തിരിവ് വരുമെന്നും ഒടുവിൽ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് കാണുമെന്നും മേജർ ജനറൽ കെറിലോ ബുഡനോവ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ക്യാൻസറും മറ്റ് അസുഖങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന പുടിൻ മാനസികവും ശാരീരികവുമായ അവസ്ഥയിൽ വളരെ മോശമാണെന്ന് ജനറൽ ബുഡനോവ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. “ബ്രേക്കിംഗ് പോയിന്റ് ഓഗസ്റ്റ് രണ്ടാം ഭാഗത്തിലായിരിക്കും,” ജനറൽ ബുഡനോവ് പറഞ്ഞു. സജീവമായ പോരാട്ടങ്ങളിൽ ഭൂരിഭാഗവും ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഇത് ഒടുവിൽ റഷ്യൻ ഫെഡറേഷന്റെ നേതൃമാറ്റത്തിലേക്ക് നയിക്കും. ഈ പ്രക്രിയ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൽഫലമായി, ഞങ്ങളുടെ എല്ലാ പ്രദേശങ്ങളിലും ഞങ്ങൾ ഉക്രേനിയൻ ശക്തി പുതുക്കുമെന്നും…

പതിനേഴാം വയസ്സില്‍ കോളേജ് ഡിഗ്രി; സിയേന കോളേജിന് അഭിമാനമായി എല്‍ഹാം മാലിക്

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്‍കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസ്സിൽ ഡിഗ്രി കരസ്ഥമാക്കിയ എൽഹാം മാലിക്. ഏറ്റവും പ്രായം കുറഞ്ഞ സിയേന ബിരുദധാരിയായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് “എനിക്കു തന്നെ അതിശയമായി തോന്നുന്നു, ഞാന്‍ ശരിക്കും ആവേശത്തിലാണ്” എന്നാണ് എല്‍ഹാമിന്റെ മറുപടി. കം ലാഡ് ഓണേഴ്‌സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസ്സില്‍ കോളേജില്‍ ചേര്‍ന്ന എല്‍ഹാം മൂന്ന് വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും…

റഷ്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യു.എസ്. സെനറ്റ് ജി.ഓ.പി. ഡലിഗേഷനോട് യുക്രെയ്ന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ നേതൃത്വത്തില്‍ യുക്രെയ്ന്‍ സന്ദര്‍ഭിച്ച റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലന്‍സ്‌കി ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കന്‍ ജനതയും, അമേരിക്കിയലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളും യുക്രെയ്‌നു ന്ല്‍കുന്ന പിന്തുണയെ സെലന്‍സ്‌ക്കി പ്രത്യേകം അഭിനന്ദിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളേയും, ജനാധിപത്യ മൂല്യങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നല്‍കുന്ന സഹായത്തിന് പ്രത്യേകം നന്ദി പറഞ്ഞു. സെലന്‍സ്‌ക്കി ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ കുറിപ്പിട്ടു. രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ ഡമോക്രാറ്റിക് ഡലിഗേഷനും യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ്, സീനിയര്‍ ഉപദേശകന്‍ എന്നിവര്‍ കീവില്‍ സന്ദര്‍ശിക്കുന്നതിനും, ചര്‍ച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ചു മെക്കോണല്‍ പറഞ്ഞു. മിച്ചു മെക്കോണലിനു പുറമെ റിപ്പബ്ലിക്കന്‍…