തനുജ എബ്രഹാം (38) അന്തരിച്ചു

ഡാളസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ ഭാര്യ തനൂജ (38) ഹൂസ്റ്റണില്‍ മെയ് 1-ന് നിര്യാതയായി. തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി.ജി. മാത്യുവിന്റേയും ആലീസ് ചെറിയാന്റേയും മകളാണ്. സംസ്‌ക്കാരം മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ പള്ളിയില്‍. യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പരേത. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു മക്കള്‍: ടാനിയ (11), എയിഡന്‍ (8). ഡാളസിലെ താമസക്കാരിയായ സ്മിത എബ്രഹാം ഏക സഹോദരിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രഹാം 214 529 5950, ജൂലീയാനാ 972 955…

ലോക പത്രസ്വാതന്ത്ര്യ ദിനം: മാധ്യമ പ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് ഒരു പ്രസ്താവനയിൽ അറിയിച്ചു പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാർമ്മികതയുടെയും പ്രാധാന്യം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്യത്തോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ ഓർമ്മപ്പെടുത്തുക, തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സിജു ജോർജ് പറഞ്ഞു. സത്യത്തിനും മാധ്യമ ധർമം നിറവേറ്റുമെന്നതിനിടയിലും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമ പ്രവർത്തകരുടെ സ്മരണക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, പ്രസിദ്ധീകരണങ്ങൾ സെൻസർ ചെയ്യുകയും പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും…

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചതിനെ ഗുട്ടെറസ് സ്വാഗതം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഉക്രെയ്നിലെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു. “ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസും വിജയകരമായി കൈകാര്യം ചെയ്യുന്ന ഒരു ഓപ്പറേഷനിൽ, 100-ലധികം സിവിലിയൻമാരെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്,” യുഎൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. “കീവ്, മോസ്കോ എന്നിവയുമായുള്ള ഞങ്ങളുടെ സുസ്ഥിരമായ ഏകോപനം കൂടുതൽ മാനുഷിക വിരാമങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇത് സാധാരണക്കാരെ സംഘർഷത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാൻ അനുവദിക്കുകയും അത് ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും,” ഗുട്ടെറസ് പറഞ്ഞു. വാർത്താ വൃത്തങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ ഉപരോധിച്ച ഉക്രെയ്നിലെ മരിയുപോളിൽ നിന്ന് നൂറിലധികം ആളുകളെ ഒഴിപ്പിച്ചു. മാരിയുപോളിൽ നിന്ന് 200 കിലോമീറ്റർ വടക്കുള്ള സപോരിജിയയിലെ സ്വീകരണ…

മഞ്ച് യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ മെയ് 15 ന് സൂം മീറ്റിംഗിൽ

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 7.30ന് വെർച്ച്വൽ പ്ലാറ്റ്‌ ഫോം വഴിയാണ് സെമിനാര്‍. വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ് അവയര്‍നെസ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാവും. മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു, യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്റണി, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ കെ ചാക്കോ, ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും. ന്യൂജേഴ്‌സിയിലെ മൊന്റ്ക്ലെയർ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർകൂടിയായ ഡോ. ഡയാന തോമസ്, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക്…

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ?

സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്‍ക്കുമ്പോള്‍ സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു. സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാര്‍ത്തുള്ള സുന്ദരീ-സുന്ദരന്മാരുടെ പോയ്മുഖങ്ങള്‍, കായിക-കാലിക-ജാലവിദ്യകള്‍ ചിത്രീകരിക്കാന്‍ ആരും മുന്നോട്ട് വരാറില്ല. എന്റെ ‘കവിമൊഴി’യില്‍ പ്രസിദ്ധി കരിച്ച ‘കാലയവനിക’ എന്ന നോവലില്‍ ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്. അതിലെ രംഗവിവരണങ്ങള്‍ സിനിമാലോകത്തെ സ്വഭാവ സങ്കീര്‍ണ്ണതകളെ തുറന്നുകാട്ടുന്നതിനാല്‍ സിനിമ യുടെ അലിഖിത നിയമങ്ങള്‍ അതൊരു പ്രദര്‍ശന വസ്തുവാക്കില്ല.…

വാഗ്‌ദേവതേ….! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഹയഗ്രീവസ്വാമിയേ, അക്ഷര ദേവനേ ദയവാർന്നെൻജിഹ്വാഗ്‌രേ വാഴണമേ! അവിടുന്നുചിതമാം വാക്കുകൾ തന്നെന്റെ കവിതയിലാകവേ ശോഭിക്കണേ! എൻ നാവിൻതുമ്പത്തും എൻവിരൽ തുമ്പത്തും എന്നും ലസിക്കണേ! വാഗ്‌ദേവതേ! എന്നിലറിവിൻ വിളക്കു കൊളുത്തി നീ എന്നെയനുഗ്രഹിച്ചീടേണമേ! കൂപമണ്ഡൂകം പോലൊന്നുമറിയാതെ കൂരിരുൾ ചൂഴുന്ന ചിത്തവുമായ്, തപ്പിത്തടയുകയാണു ഞാനെന്നുള്ളിൽ താവക ദീപം തെളിയ്ക്കണമേ! ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ ഞാൻ തേടുന്നെത്രയോ ജന്മങ്ങളായ്‌! ജ്ഞാനമൊന്നെള്ളിലുണ്ടെങ്കിൽ താനല്ലോ ജന്മ സാക്ഷാത്ക്കാരം നേടുകുള്ളു! ഏറെ തമസ്സു നിറഞ്ഞൊരറയ്ക്കുള്ളിൽ സൂര്യപ്രകാശം പ്രവേശിക്കവെ, എങ്ങോ തമസ്സു മറയുന്നതു പോലെ എന്നിലും ജ്യോതി തെളിയ്ക്കണമേ! വന്യമാം ചിന്തകൾ പോക്കി നീ മൽജന്മം അന്വർത്ഥമാക്കാൻ തുണയ്ക്കണമേ! വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി ധന്യതയെന്നിൽ ചൊരിയണമേ! ദുർല്ലഭമാം മർത്ത്യ ജന്മം ലഭിച്ചതു ദുർവിനിയോഗം ചെയ്തീടാതെന്നും, താവക നാമാവലികൾ നിരന്തരം നാവിൽ വരേണമേലോകമാതേ! “ലോകാസമസ്താ സുഖിനോ ഭവന്തു” താൻ ലോകത്തിലേവരും കാംക്ഷിപ്പതേ! ശാന്തിയുമെങ്ങും പരസ്പര സ്നേഹവും കാന്തിയോടെന്നും രമിയ്ക്കണമേ!

ഉക്രേനിയക്കാർക്കൊപ്പം റഷ്യൻ സേനയുമായി യുദ്ധം ചെയ്യുന്ന സൈനിക പശ്ചാത്തലമുള്ള അമേരിക്കക്കാരുടെ എണ്ണത്തില്‍ അവ്യക്തത: റിപ്പോർട്ട്

വാഷിംഗ്ടണ്‍: സൈനിക പശ്ചാത്തലമുള്ള അമേരിക്കക്കാർ ഉക്രേനിയൻ സേനയ്‌ക്കൊപ്പം റഷ്യയുമായി യുദ്ധം ചെയ്യുന്നതായി ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, ഇവരുടെ എണ്ണത്തില്‍ അവ്യക്തതയുണ്ടെന്നും അതില്‍ പറയുന്നു. ഉക്രെയ്‌നിൽ യുദ്ധത്തിനിടെ ആദ്യത്തെ യുഎസ് പൗരൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം യൂറോപ്യൻ രാജ്യത്തിലെ മുൻ അമേരിക്കന്‍ സൈനികരിലേക്ക് ശ്രദ്ധ തിരിയുകയാണ്. റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ ഉക്രേനിയൻ സർക്കാർ സേനയിൽ ചേരാൻ പോയ സൈനിക-നിയമപാലക പശ്ചാത്തലമുള്ള നിരവധി അമേരിക്കൻ പൗരന്മാരുടെ കഥ ഞായറാഴ്ച ഒരു റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചപ്പോൾ, ഉക്രേനിയക്കാരെ സഹായിക്കാൻ മറ്റ് അമേരിക്കൻ സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേരാൻ ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ജോലി ഉപേക്ഷിച്ച് സൈനികനായ ഹാരിസൺ ജോസെഫോവിച്ച്സ് ഉക്രെയ്നിലെത്തിയതോടെയാണ് റിപ്പോർട്ടുകള്‍ പുറത്തുവരാന്‍ ആരംഭിച്ചത്. ടാസ്‌ക് ഫോഴ്‌സ് യാങ്കി എന്ന ഗ്രൂപ്പിന്റെ തലവനെന്ന നിലയിൽ ജോസ്‌ഫോവിക്‌സ് ഇതുവരെ 190-ലധികം സന്നദ്ധപ്രവർത്തകരെ കോംബാറ്റ്…

ഭരണമാറ്റ ഗൂഢാലോചനയിൽ അമേരിക്കയെ കുറ്റപ്പെടുത്തി പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അടുത്തിടെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തന്നെ പുറത്താക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ തുറന്നടിച്ചു. “ഭരണമാറ്റ ഗൂഢാലോചന”യിൽ ബൈഡൻ ഭരണകൂടത്തിന്റെ പങ്കാളിത്തം പാക്കിസ്താനിലെ യുഎസ് വിരുദ്ധ വികാരം കുറയുകയോ ഉയരുകയോ ചെയ്തിരുന്നെങ്കിൽ എന്ന ചോദ്യം തിങ്കളാഴ്ച ഒരു ട്വീറ്റിൽ ഖാൻ ഉന്നയിച്ചു. “ബൈഡൻ ഭരണകൂടത്തോടുള്ള എന്റെ ചോദ്യം: 220 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള ഭരണമാറ്റ ഗൂഢാലോചനയിൽ ഏർപ്പെടുന്നതിലൂടെ, ഒരു പാവ പ്രധാനമന്ത്രിയെ കൊണ്ടുവരാൻ, നിങ്ങൾ പാക്കിസ്താനിൽ അമേരിക്കൻ വിരുദ്ധ വികാരം കുറയ്ക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്തതായി നിങ്ങൾ കരുതുന്നുണ്ടോ?” ദിവസങ്ങൾ നീണ്ട നാടകീയതയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നതിനെ തുടർന്ന് ഏപ്രിലിൽ ഖാൻ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. തന്റെ ഭരണകാലത്തുടനീളം വൈറ്റ് ഹൗസിനെ എതിർത്തിരുന്ന മുൻ പ്രധാനമന്ത്രി, തന്നെ…

ആമസോണിൽ യൂണിയൻ രൂപീകരിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമത്തിനു തിരിച്ചടി

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): കഴിഞ്ഞ മാസം ആമസോൺ കമ്പനിയുടെ ചരിത്രത്തിലാദ്യമായി സ്റ്റാറ്റൻ ഐലന്റിലെ ആമസോൺ ജീവനക്കാർ യൂണിയൻ ഉണ്ടാക്കുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തു. മേയ് 2ന് സ്റ്റാറ്റൻ ഐലന്റിന്റെ മറ്റൊരു ആമസോൺ ഫെസിലിറ്റിയിൽ യൂണിയൻ രൂപീകരിക്കുന്നതിന് സംഘടനാ നേതാക്കൾ ശ്രമിച്ചതു ജീവനക്കാർ തള്ളിക്കളഞ്ഞു. എൽഡി ജെ 5 ഫെസിലിറ്റിയിലെ 62 ശതമാനം ജീവനക്കാർ യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞു. 618 പേർ യൂണിയൻ രൂപീകരണത്തെ എതിർത്തപ്പോൾ 380 പേരാണ് അനുകൂലിച്ചത്. അഖില ലോക തൊഴിലാളി ദിനത്തിൽ ഇങ്ങനെ ഒരു തിരിച്ചടി ലഭിച്ചതിൽ യൂണിയൻ നേതാക്കൾ നിരാശരാണ്. 1633 വോട്ടുകളാണു ഉണ്ടായിരുന്നത്. 998 വോട്ടുകൾ എണ്ണിയതിൽ രണ്ടു വോട്ടുകൾ അസാധുവായി. ആമസോൺ ലേബർ യൂണിയന്റെ യൂണിയൻ രൂപീകരണ നീക്കത്തെ തള്ളികളഞ്ഞതിനെ ആമസോൺ സ്പോക്ക്മാൻ കെല്ലി നന്റൽ അഭിനന്ദിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും മാനേജ്മെന്റ്…

സ്‌നേക്ക് ഷോയുടെ ഇടയില്‍ പാമ്പിന്റെ കടിയേറ്റു പരിശീലകന്‍ മരിച്ചു

കോര്‍പസ് ക്രിസ്റ്റി : സ്‌നേക്ക് ഷോയുടെ ഇടയില്‍ പാമ്പിന്റെ കടിയേറ്റു പരിശീലകന്‍ മരിച്ചു. ടെക്‌സസില്‍ ഏപ്രില്‍ 3ന് കെന്റല്‍ കൗണ്ടി ഫെയര്‍ അസോസിയേഷന്‍ റാറ്റില്‍ സ്‌നേക്ക് റൗണ്ട് അഫ് ഇവന്റിലാണു സംഭവം. പാമ്പിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പരിശീലകന്‍ യൂജിന്‍ ഡി. ലിയോണിന്റെ തോളില്‍ റാറ്റില്‍ സ്‌നേക്ക് കടിക്കുകയായിരുന്നു. ഉടനെ കോര്‍പസ് ക്രിസ്റ്റി ആശുപത്രിയില്‍ പ്രവേശിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.. യൂജിന്‍ ഡി. ലിയോണ്‍ സീനിയര്‍ പാമ്പിനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുതന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും സംഘാടകനായ ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പാമ്പിനെ എവിടെ കണ്ടാലും യൂജിനെയായിരുന്നു സമീപ പ്രദേശത്തുള്ളവര്‍ വിളിച്ചിരുന്നത്. യൂജിന്‍ പാമ്പിനെ വളരെ വിദഗ്ധമായി പിടിച്ചിരുന്നുവെന്നു സമീപ പ്രദേശങ്ങളിലുള്ളവര്‍ പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരംഗം കൂടിയായിരുന്നു യൂജിന്‍. നിരവധി ടിവി ഷോകളിലും യൂജിന്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുകയും അവയുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു. ടെക്‌സസില്‍ മാരക…