ആമസോണിൽ യൂണിയൻ രൂപീകരിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമത്തിനു തിരിച്ചടി

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): കഴിഞ്ഞ മാസം ആമസോൺ കമ്പനിയുടെ ചരിത്രത്തിലാദ്യമായി സ്റ്റാറ്റൻ ഐലന്റിലെ ആമസോൺ ജീവനക്കാർ യൂണിയൻ ഉണ്ടാക്കുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തു.

മേയ് 2ന് സ്റ്റാറ്റൻ ഐലന്റിന്റെ മറ്റൊരു ആമസോൺ ഫെസിലിറ്റിയിൽ യൂണിയൻ രൂപീകരിക്കുന്നതിന് സംഘടനാ നേതാക്കൾ ശ്രമിച്ചതു ജീവനക്കാർ തള്ളിക്കളഞ്ഞു. എൽഡി ജെ 5 ഫെസിലിറ്റിയിലെ 62 ശതമാനം ജീവനക്കാർ യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞു. 618 പേർ യൂണിയൻ രൂപീകരണത്തെ എതിർത്തപ്പോൾ 380 പേരാണ് അനുകൂലിച്ചത്.

അഖില ലോക തൊഴിലാളി ദിനത്തിൽ ഇങ്ങനെ ഒരു തിരിച്ചടി ലഭിച്ചതിൽ യൂണിയൻ നേതാക്കൾ നിരാശരാണ്. 1633 വോട്ടുകളാണു ഉണ്ടായിരുന്നത്. 998 വോട്ടുകൾ എണ്ണിയതിൽ രണ്ടു വോട്ടുകൾ അസാധുവായി. ആമസോൺ ലേബർ യൂണിയന്റെ യൂണിയൻ രൂപീകരണ നീക്കത്തെ തള്ളികളഞ്ഞതിനെ ആമസോൺ സ്പോക്ക്മാൻ കെല്ലി നന്റൽ അഭിനന്ദിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും മാനേജ്മെന്റ് തയ്യാറാണ്. പിന്നെ യൂണിയന്റെ ആവശ്യം എന്തിനാണെന്നാണ് മാനേജ്മെന്റ് ചോദിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News