തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സിപിഐഎമ്മിനെ മാറ്റി ചിന്തിപ്പിക്കുന്നു; നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഐഎമ്മിൽ പുതിയ നേതൃത്വത്തിന് ആവശ്യമുയരുന്നു. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. അസാധാരണമായ ഒരു സാഹചര്യം നേരിടാൻ അസാധാരണ നടപടികൾ ആവശ്യമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മാറണമെന്ന ആവശ്യവും ശക്തിയാര്‍ജ്ജിക്കുകയാണ്.

തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ സിപിഐ, സിപിഐഎം നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. അതേസമയം, പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ കണ്ണൂരിൽ ഫ്ലെക്സുകള്‍ ഉയർന്നു. കണ്ണൂരിലെ കോളയാട് ഈരായികൊല്ലിയിലാണ് ഫ്ലെക്സുകള്‍ ഉയര്‍ന്നത്. നേതാക്കളല്ല, പാർട്ടിയാണ് വലുത് എന്ന് ഫ്ലെക്സിൽ പറയുന്നു. പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങളാണ് ഫ്ലെക്സിലുള്ളത്. നയിക്കാൻ ഇവര്‍ ഉണ്ടെങ്കിൽ ഞങ്ങളും കൂടെയുണ്ട് എന്നാണ് ഫ്ലെക്സ് ബോർഡിൽ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളുടെ തകർച്ചയിൽ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടു. കണ്ണൂരിൽ കേഡർ വോട്ടുകളിൽ വൻ ചോർച്ചയുണ്ടായി. പാർട്ടി വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയെത്തി. പ്രാദേശിക നേതാക്കൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പരാജയത്തിന് ശേഷം നേതൃത്വം ഞെട്ടലിലാണ്. ഉദുമയിലെയും തൃക്കരിപ്പൂരിലെയും പരാജയവും തിരിച്ചടിയായി.

Leave a Comment

More News