പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണം: ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ ജനതക്കുനേരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വ രഹിത ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിനുശേഷം യുക്രെയ്ന്‍ പ്രസിഡന്റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനെയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബൈഡന്‍. റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു ബൈഡന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ബുക്കയില്‍ മാത്രം നാനൂറില്‍ അധികം സിവിലിയന്‍മാരെയാണു പുടിന്‍ സൈന്യം കൊന്നൊടുക്കിയത്. ബുക്ക സിറ്റിയുടെ മേയര്‍ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറ്റിയില്‍ റഷ്യന്‍ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടുപോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു. റഷ്യന്‍…

വിനയ് സിംഗ്, കൽപന കോട്ടഗൽ എന്നീ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രസിഡന്റ് ബൈഡൻ പ്രധാന സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രധാന തസ്തികകളിലേക്ക് നാമനിർദ്ദേശം ചെയ്തു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (Department Of Housing and Urban Development Chief Financial Officer) സ്ഥാനത്തേക്ക് വിനയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൽപ്പന കോട്ടഗലിനെ തുല്യ തൊഴിൽ അവസര കമ്മീഷനിലെ കമ്മീഷണറായി (Equal employment opportunity Commissioner) നാമനിർദ്ദേശം ചെയ്തു. ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സിംഗ്, ധനകാര്യം, വിശകലനം, തന്ത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള 25 വർഷത്തെ സ്വകാര്യ-മേഖലാ നേതൃത്വ പരിചയമുണ്ടെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ യുഎസ് സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എസ്ബിഎ) അഡ്മിനിസ്ട്രേറ്ററുടെ മുതിർന്ന ഉപദേശകനാണ്. ആ റോളിൽ, “ഞങ്ങളുടെ കമ്മ്യൂണിറ്റികളുടെ ചെറുകിട ബിസിനസ്സുകളെ മികച്ച രീതിയിൽ സേവിക്കുന്നതിന് സംഘടനാപരമായ കാര്യക്ഷമത നൽകാൻ അദ്ദേഹം ഏജൻസി ടീമുകളെ സഹായിക്കുന്നു,”…

ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ചർച്ചിൽ കാതോലിക്കാദിന ചടങ്ങുകൾക്ക് സക്കറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി

ന്യു യോർക്ക്: റോക്ക് ലാൻഡിലെ ഓറഞ്ച്ബർഗിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ കാതോലിക്കാ ദിനാഘോഷത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോർ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുർബാന അർപ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാർമ്മികനായിരുന്നു. അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാർഷികവും ആചരിച്ചു. കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗൺസിലർ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങൾ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണ് കുഴച്ച് കുരുടന്റെ കണ്ണിൽ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ചു കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത്…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം ആചരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കലിന്റെ അധ്യക്ഷതയില്‍ കാതോലിക്കാ സമ്മേളനം നടന്നു. അച്ചന്‍ തന്റെ പ്രസംഗത്തില്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യവും, സഭയുടെ ചരിത്രവും, അന്ത്യോഖ്യന്‍ സ്വാധീനത്തെപ്പറ്റിയും അനുസ്മരിച്ചു. നമ്മുടെ അപ്പസ്‌തോലന്‍ സെന്റ് തോമസ് ആണെന്നും, നമ്മുടെ വിശ്വാസം നാം സ്‌ട്രോങ് ആയി കാത്തുസൂക്ഷിക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു. സഭയ്ക്കുവേണ്ടിയും, പരിശുദ്ധ ബാവാ തിരുമേനിക്കും, എല്ലാ പട്ടക്കാര്‍ക്കും, മേല്‍പ്പട്ടക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, സഭയോടുള്ള കൂറും വിശ്വസ്തതയും ഉറപ്പിക്കണമെന്നും ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്തു. സഭയുടെ വളര്‍ച്ചയെപ്പറ്റിയും, പുരോഹിതന്മാര്‍ സഭയില്‍ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്നും വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ജോസി മാത്യു പ്രസംഗിച്ചു. നമ്മുടെ എല്ലാ പിതാക്കന്മാരേയും, പ്രത്യേകിച്ച് പുലിക്കോട്ടില്‍ തിരുമേനി, വട്ടശേരില്‍ തിരുമേനി, ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നിവരുടെ…

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം) മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും, മലങ്കര ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത ഈ വർഷത്തെ ഹാശാആഴ്ച ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും. ഏപ്രില്‍ 3 (ഞായര്‍) രാവിലെ 8.00 മണി മുതൽ പ്രഭാത പ്രാർഥനയും, വിശുദ്ധ വിശുദ്ധ കുര്‍ബാനയും കാതോലിക്കദിന പ്രാർഥനകളും, പതാക ഉയർത്തലും, കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു . ഏപ്രില്‍ 7 (വ്യാഴം) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം നാൽപതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 8 (വെള്ളി ) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും…

തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഗൂഢാലോചന’യ്ക്ക് പിന്നിൽ യുഎസ് നയതന്ത്രജ്ഞന്‍: പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിവാദ കത്തിന് പിന്നിൽ മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ആരോപിച്ചു. രാജ്യത്തെ പാർലമെന്റിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് ശേഷം ഇസ്ലാമാബാദിൽ പാർട്ടി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) യോഗത്തിൽ, അവിശ്വാസ പ്രമേയത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതായി ഖാൻ പറഞ്ഞു. തന്റെ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ‘വിദേശ ഗൂഢാലോചന’യിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ദക്ഷിണേഷ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത യു എസ് ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലുവിന്റെ പേര് ഖാന്‍ എടുത്തു പറഞ്ഞു. പാർലമെന്റിന്റെ ഉപരിസഭയായ നാഷണൽ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിനെ ഖാൻ അതിജീവിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസിലെ പാക്കിസ്താന്‍ പ്രതിനിധി അസദ്…

റഷ്യയെ തകർക്കാൻ ഉക്രെയ്ന്‍ ‘വ്യാജ ആക്രമണം’ നടത്തുന്നു: ലാവ്‌റോവ്

ഉക്രെയിനിലെ ബുച്ച പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉക്രെയ്‌ന്റെ അവകാശവാദം മോസ്കോയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള “വ്യാജ ആക്രമണം” ആണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഉക്രേനിയൻ പട്ടണത്തിൽ റഷ്യൻ സൈന്യം ‘നൂറുകണക്കിന് ആളുകളെ’ കൊന്നുവെന്ന് കിയെവും അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. ബുച്ചയുടെ നിയന്ത്രണം പിടിച്ചെടുത്ത വേളയില്‍ സാധാരണക്കാരെ കൊല്ലുന്ന ഒരു പ്രവൃത്തിയിലും റഷ്യൻ സൈന്യം ഉൾപ്പെട്ടിട്ടില്ലെന്ന് ലാവ്‌റോവ് തിങ്കളാഴ്ച ആവർത്തിച്ചു. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഫൂട്ടേജുകളിൽ മൃതദേഹങ്ങൾ എന്ന് വിളിക്കപ്പെടുന്നവ “നാടകം” ആണെന്നും ആ ചിത്രങ്ങളും ഉക്രെയ്നിന്റെ തെറ്റായ സംഭവ വികാസങ്ങളും കിയെവും പാശ്ചാത്യ രാജ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും ലാവ്‌റോവ് പറഞ്ഞു. “കഴിഞ്ഞ ദിവസം, കിയെവ് മേഖലയിലെ ബുച്ചാ നഗരത്തിൽ നിന്ന് റഷ്യന്‍ സൈനികർ പിന്മാറി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവിടെ ഒരു വ്യാജ ആക്രമണം അരങ്ങേറി, അത് എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും…

റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്‍

ന്യൂയോര്‍ക്ക് : യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 3 ഞായറാഴ്ച മീറ്റ് ദി പ്രസ്സ് പരിപാടികള്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. റഷ്യക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ ബൈഡനെ അഭിനന്ദിക്കുന്നതിനും ക്ലിന്റന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന മിഡ് ടേം ഇലക്ഷനിലൂടെ സെനറ്റില്‍ ഭൂരിപക്ഷം പിടിച്ചെടുക്കുക എന്നതു ദുഷ്‌കരമാകുമെന്നും ഹില്ലരി പറഞ്ഞു. അമേരിക്കയുടെ ഇന്‍ഫ്രാ സ്ട്രക്ക്ച്ചറല്‍ പാക്കേജും, അമേരിക്കന്‍ റസ്‌ക്യൂ പ്ലാനും പാര്‍ട്ടിക്ക് ഗുണകരമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ബൈഡന്‍ സ്വീകരിച്ച നടപടികള്‍ പാര്‍ച്ചിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷകരമായി ഭവിച്ചുവെന്നും ഹില്ലരി അഭിപ്രായപ്പെട്ടു. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക്…

ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസര്‍ മദ്യപാനിയുടെ വാഹനമിടിച്ച് മരിച്ചു

ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് ഡ്രൈവറെ പിടികൂടാന്‍ റോഡില്‍ കാത്തുനിന്നിരുന്ന വനിതാ പോലീസ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യപാനി ഓടിച്ചിരുന്ന വാഹനമിടിച്ച് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടാനായിരുന്നു ഹാരിസ് കൗണ്ടി ഡപ്യൂട്ടി ജന്നിഫര്‍ ചാവിസ് തന്റെ വാഹനത്തിനരികെ കാത്തുനിന്നത്. എന്നാല്‍, മദ്യപാനി അഡോള്‍ഫ് സെറനോയുടെ (36) വാഹനം നിയന്ത്രണം വിട്ട് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. സമീപത്തു നിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സെറനോയെ പ്രദേശത്ത് ഓടിക്കൂടിയവര്‍ തടഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. 2004 മുതല്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ സെറനോ കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വെയ്ക്കല്‍ തുടങ്ങിയ…

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്‌റ്റേജുകളില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈ വര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍‌ലൈന്‍ ക്ലാസ്സുകളിലൂടെയും അല്ലാതെയും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നതിനും, സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള നല്ലൊരു അവസരമാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം-ഇംഗ്ലീഷ് സോംങ്ങ്, ക്ലാസിക്കല്‍ സോംഗ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മലയാളം-ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മലയാളം വായന, ഡബ്മാഷ്, ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് ഫിലിം സോങ്ങ് വിത്ത്…