ന്യൂജേഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി മെയ് 14 നു മാതൃ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേർത്ത് നിർത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട മാതൃദിനം മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയും അമ്മമാർക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷൻ പ്രദര്ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്‌സി റോസെൽ പാർക്കിലുള്ള കാസ ഡെൽ റെ എന്ന പ്രശസ്‌തമായ ബാങ്ക്വറ്റ് ഹാളിൽ…
Category: AMERICA
കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം; 23 പേര്‍ക്ക് പരിക്ക്
പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ മരിക്കുകയും, 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറിയും, കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. അപകടത്തെ തുടര്‍ന്ന് ഇന്റര്‍ സ്റ്റേറ്റ് പാതകള്‍ അടച്ചത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്. മൂന്ന് ട്രാക്ടര്‍ ടെയ്‌ലറുകള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. തീയും പുകയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമായി. മരിച്ചവരുടെയോ, പരുക്കേറ്റവരുടെയോ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന പോലീസും റെഡ് ക്രോസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഫോമാ ജനറൽ ബോഡി റ്റാമ്പായിൽ ഏപ്രിൽ 30 ന്
പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും പ്രിയപ്പെട്ട പ്രസ്ഥാനമായ ഫോമായുടെ 2020-2022 സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദി. പൊതുയോഗത്തിൽ ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചു് അമേരിക്കയിലും കാനഡയിലും നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. ഫോമയുടെ ഈ പ്രവർത്തന കാലയളവിൽ നടത്തിയിട്ടുള്ള പദ്ധതികളും പരിപാടികളും യോഗത്തിൽ വിശദമാക്കും. 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കൻകൂണിലെ മൂൺപാലസിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗമാണ് ഏപ്രിൽ 30 നു നടക്കുന്നത് . പൊതുയോഗത്തിൽ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള…
കാണാതായ ഒന്നര വയസ്സുകാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
ജാക്‌സന്‍വില്ല (ഫ്‌ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.
ബോര്‍ഡിംഗ് സ്കൂളുകളിലെ കുട്ടികളെ ദുരുപയോഗം ചെയ്തതിൽ ഫ്രാൻസിസ് മാർപാപ്പ പരസ്യമായി മാപ്പ് പറയണമെന്ന് കാനഡയിലെ തദ്ദേശീയ നേതാക്കൾ
കാനഡയിലെ ഏറ്റവും വലിയ തദ്ദേശീയ റസിഡൻഷ്യൽ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ, ബോർഡിംഗ് സ്കൂളുകളിൽ തദ്ദേശീയരായ കുട്ടികളെ കത്തോലിക്കാ സഭ ദുരുപയോഗം ചെയ്തതിന് കനേഡിയൻ തദ്ദേശീയ നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയോട് പരസ്യമായി മാപ്പ് ചോദിക്കും. റോമൻ കത്തോലിക്കാ സഭയുടെ നേതാവായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവസാനത്തെ സ്‌കൂളുകൾ അടച്ചിട്ടത്. അമേരിക്കയിലെ കൊളോണിയലിസത്തിൽ സഭയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാല്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിന്തുണയോടെ, തദ്ദേശീയരായ മൂപ്പന്മാരും റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് രക്ഷപ്പെട്ടവരും, വരും ദിവസങ്ങളിൽ വത്തിക്കാനിൽ മാർപാപ്പയുമായി മൂന്ന് വ്യത്യസ്ത സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും. കുട്ടികള്‍ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരസ്യമായി ക്ഷമാപണം നടത്തുന്നതിൽ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. “ഈ സ്വകാര്യ കൂടിക്കാഴ്ച നാളിതുവരെയുള്ള തദ്ദേശവാസികൾ നേരിടുന്ന ആഘാതത്തെയും കഷ്ടപ്പാടുകളുടെ പൈതൃകത്തെയും അർത്ഥപൂർണ്ണമായി…
ഏലിയാമ്മ ജോർജ് നിര്യാതയായി
ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര
ഡോ. ബ്രിജിത്ത് ജോർജ് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്. മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്. മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ…
കോവിഡ്-19: അമേരിക്കയില്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു; ഇന്ത്യയെ ഉയർന്ന അപകടസാധ്യതയിൽ നിന്ന് കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യത്തേക്ക് മാറ്റി
വാഷിംഗ്ടണ്‍: ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്കുള്ള ഔദ്യോഗിക കോവിഡ്-19 യാത്രാ റേറ്റിംഗിൽ യുഎസ് ഇളവ് വരുത്തി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തിങ്കളാഴ്ച ഇന്ത്യയെ ലെവൽ 3 ൽ നിന്ന് ലെവൽ 1 വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും. ഇന്ത്യയിലേക്കുള്ള കോവിഡ്-19 യാത്രാ ശുപാർശ ലെവൽ 3 (ഉയർന്ന ലെവൽ) എന്നതിൽ നിന്ന് ലെവൽ 1 (താഴ്ന്ന) ലേക്ക് മാറ്റിയതായി സിഡിസി അറിയിച്ചു. ഇന്ത്യയെ കൂടാതെ, ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളേയും ലെവൽ 1-ൽ സിഡിസി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ, കൊറോണ വൈറസിന്റെ വർദ്ധനവിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളെ യുഎസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഇന്ത്യയിൽ 1,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്…
2023 ബജറ്റിന്റെ ഭാഗമായി ശതകോടീശ്വരന്മാർക്ക് ജോ ബൈഡന്‍ ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന്
വാഷിംഗ്ടണ്‍: തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2023 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശതകോടീശ്വരന്മാർക്ക് ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബൈഡന്റെ “കോടീശ്വരന്റെ മിനിമം ആദായനികുതി” (Billionaire Minimum Income Tax) 100 മില്യണിലധികം മൂല്യമുള്ള കുടുംബങ്ങൾക്ക് 20 ശതമാനം മിനിമം നികുതി നിരക്ക് നിശ്ചയിക്കും. ഇത് പ്രധാനമായും രാജ്യത്തെ 700-ലധികം ശതകോടീശ്വരന്മാരെ ലക്ഷ്യമിടുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ വൈറ്റ് ഹൗസ് ഫാക്റ്റ് ഷീറ്റിൽ പറയുന്നു. ബൈഡന്റെ ബജറ്റ് പ്ലാൻ അനുസരിച്ച്, ഇപ്പോൾ നികുതി ചുമത്താത്ത നിക്ഷേപ വരുമാനം ഉൾപ്പെടെ അവരുടെ എല്ലാ വരുമാനത്തിനും കുറഞ്ഞത് 20 ശതമാനം നികുതി നൽകണമെന്ന് ഫാക്‌ട് ഷീറ്റ് പറയുന്നു. അടുത്ത ദശകത്തിൽ ബജറ്റ് കമ്മി ഏകദേശം 360 ബില്യൺ ഡോളർ കുറയ്ക്കാൻ നികുതി സഹായിക്കുമെന്നും ഫാക്റ്റ് ഷീറ്റില്‍ പറയുന്നു. “ബിൽഡ് ബാക്ക് ബെറ്റർ” എന്നറിയപ്പെടുന്ന…
തങ്കമ്മ ഉലഹന്നാന്‍ പേരുക്കുന്നേല്‍ (93) അന്തരിച്ചു
രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത് പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…
