ഡാളസ് :റഷ്യ ഉക്രയിൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുതിച്ചുയർന്ന ഗ്യാസ് വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു. ടെക്സസ്സിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഗ്യാലൻ റെഗുലർ ഗ്യാസിന്റെ വില 4ഡോളർ 10 സെൻറ് വരെ വർദ്ധിച്ചിരുന്നു. ഈ ആഴ്ചയിൽ ക്രമമായി കുറഞ്ഞു ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റ് വരെ എത്തിയിട്ടുണ്ട് . ഇനിയും കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു .ഇത്രയും കുറഞ്ഞിട്ടും നാലു മാസം മുൻപ് ഉണ്ടായിരുന്നതിലും 70 സെന്റ് കൂടുതലാണെന്ന് ടെക്സസിലെ ട്രിപ്പിൾ എ വക്താവ് ഡാനിയേൽ പറഞ്ഞു . ഇപ്പോൾ നാഷണൽ ശരാശരി 4ഡോളർ 24 സെന്റാണ് .അന്തർദേശീയ വിപണിയിൽ ഒരു ബാരൽ ക്രൂഡോയലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചതാണ് വില ക്രമാതീതമായി വർധിക്കുന്നതിന് കാരണമായത്.
Category: AMERICA
കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും, കൂടുതൽ കാലം ജീവിക്കാൻ സഹായിക്കും: പഠനം
ചില ഡോക്ടർമാരുടെയും പൊതുജനങ്ങളുടെയും ആശങ്കകൾക്ക് വിരുദ്ധമായി, കാപ്പി കുടിക്കുന്നത് ഹൃദയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനോ മോശമാക്കുന്നതിനോ പകരം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. മൂന്ന് ഗവേഷണ സംഗ്രഹങ്ങൾ അനുസരിച്ച്, ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയ താളം തകരാറ് അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ നേരത്തെ മരിക്കാനുള്ള സാധ്യത 10 ശതമാനം മുതൽ 15 ശതമാനം വരെ കുറയുന്നതായി പഠനം കണ്ടെത്തി. “കാപ്പി കുടിക്കുന്നത് ഒന്നുകിൽ നിഷ്പക്ഷ ഫലമുണ്ടാക്കുമെന്ന് ഞങ്ങൾ കണ്ടെത്തി — അത് ഒരു ദോഷവും വരുത്തുന്നില്ല — അല്ലെങ്കിൽ ഹൃദയാരോഗ്യത്തിന് ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു,” മെൽബൺ സർവകലാശാലയിലെ ഗവേഷകനായ പീറ്റർ എം. കിസ്ലർ പറഞ്ഞു. എല്ലാ പഠനങ്ങൾക്കും, ഗവേഷകർ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് ഉപയോഗിച്ചത്. ഇത് കുറഞ്ഞത് 10 വർഷത്തേക്ക് 500,000-ത്തിലധികം ആളുകളുടെ ആരോഗ്യ ഫലങ്ങൾ പിന്തുടരുന്നു.…
‘ശിവം സുന്ദരം’ – വിശ്വകല്യാണ യജ്ഞം മാര്‍ച്ച് 30-ന്
“അമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും രണ്ടല്ല. എവിടെയാണോ സ്നേഹവും കാരുണ്യവും അമിതമായി പ്രകടമാകുന്നത് അതിനെല്ലാം സ്ത്രീ ഭാവം നൽകുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ഗോ മാതാ, ഭൂ മാതാ, ദേശ മാതാ, വേദ മാതാ എന്ന സങ്കല്പങ്ങൾ ഇതിനുദാഹരണമാണ്.” അമ്മ അമൃതപുരി: ലോകത്തിന് മുന്നിൽ അമ്മ എന്നും സ്നേഹത്തിന്റേയും ശാന്തിയുടെയും പ്രതീകമായാണ് നിലകൊള്ളുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ അലയൊലികൾ മുഴങ്ങുന്ന വേളയിൽ മാതാ അമൃതാനന്തമയീ മഠം വീണ്ടും മഹത്തരമായ ഒരു ചുവട് വയ്ക്കുകയാണ് 108 സ്ത്രീകളാൽ നടത്തപ്പെടുന്ന വിശ്വ കല്യാണ യജ്ഞത്തിലൂടെ. മഠത്തിന്റെ ലോകമെമ്പാടുമുള്ള ആശ്രമ ശാഖകളിൽ ബ്രഹ്മചാരിണീ സന്ന്യാസിനിമാർ വർഷങ്ങളായി പൂജ നടത്തി വരുന്നു. ഇരുപതിലധികം ക്ഷേത്രങ്ങൾ ഇന്ത്യയിലുടനീളമായി 1987 മുതൽ അമ്മ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ചിട്ടുമുണ്ട്. ലോകം ഇന്ന് നേരിടുന്ന മഹാമാരികളുടേയും യുദ്ധത്തിന്റെയും കാർമേഘങ്ങൾ നീങ്ങി ശാന്തിയുടേയും സമാധാനത്തിന്റേയും പുതുവെട്ടം ലോകമാകെ പരക്കുന്നതിനായി അമ്മ വിഭാവനം ചെയ്ത സങ്കൽപ്പമാണ്…
പുടിന് ഒരു “കശാപ്പുകാരനാണെന്ന്” ജോ ബൈഡന്
വാർസോ/മോസ്കോ: പോളണ്ടിലെ വാർസോയിൽ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ “കശാപ്പുകാരനാണെന്ന്” വിശേഷിപ്പിക്കുകയും, ഉക്രെയ്നില് പുടിന് നടത്തിയ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തന്റെ സന്ദർശന വേളയിൽ, നരോഡോവി സ്റ്റേഡിയത്തിൽ ഉക്രേനിയൻ അഭയാർത്ഥികളെ കണ്ടപ്പോൾ, പുടിനുമായി ദിവസവും ഇടപഴകുമ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് ബൈഡനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അയാള്‍ “ഒരു കശാപ്പുകാരനാണ്” എന്ന് ബൈഡന് പ്രതികരിച്ചത്. താനും പുടിനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം കുറച്ചുകാണാൻ ആദ്യം ശ്രമിച്ചെങ്കിലും, കഴിഞ്ഞ 10 ദിവസമായി ബൈഡൻ വാചാടോപം ശക്തമാക്കി. കഴിഞ്ഞ ആഴ്ച, ബൈഡൻ ആദ്യമായി പുടിനെ ഒരു “യുദ്ധക്കുറ്റവാളി” എന്ന് വിളിക്കുകയും പിന്നീട് അദ്ദേഹത്തെ “കൊലപാതക സ്വേച്ഛാധിപതി, ഉക്രെയ്നിലെ ജനങ്ങൾക്കെതിരെ അധാർമിക യുദ്ധം നടത്തുന്ന ഗുണ്ട” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ “മനുഷ്യത്വരഹിതം” എന്നും അദ്ദേഹം വിശേഷിപ്പിച്ചതായി സിഎൻഎൻ…
ഉക്രൈൻ യുദ്ധത്തിനിടയിൽ നേറ്റോയുടെ വിപുലീകരണ തന്ത്രങ്ങളെ ചൈന അപലപിച്ചു
“കാലഹരണപ്പെട്ട സുരക്ഷാ” തന്ത്രങ്ങളിലൂടെ ഒരു പുതിയ ശീതയുദ്ധത്തിലേക്ക് സാഹചര്യങ്ങളെ തള്ളിവിടുന്നതിനെതിരെ ബ്രസൽസിലെ ചൈനീസ് എംബസി നേറ്റോയ്ക്ക് മുന്നറിയിപ്പ് നൽകി. “ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നേറ്റോ കാലഹരണപ്പെട്ട സുരക്ഷാ ആശയമാണ് പിന്തുടരുന്നത്” എന്ന് യൂറോപ്യൻ യൂണിയനിലെ (ഇയു) ചൈനീസ് എംബസി വക്താവ് ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇത് അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും പ്രവർത്തനങ്ങളുടെ വ്യാപ്തിയും വികസിപ്പിക്കുകയും ശീതയുദ്ധ തന്ത്രങ്ങൾ ഉപയോഗിച്ച് സ്പർദ്ധയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. നമ്മള് അതീവ ജാഗ്രതയിൽ തുടരുകയും ഒരു ‘പുതിയ ശീതയുദ്ധം’ വേണ്ടെന്ന് പറയുകയും വേണം,” റിപ്പോർട്ടുകളിൽ പേര് പരാമർശിച്ചിട്ടില്ലാത്ത വക്താവ് പറഞ്ഞു. ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തിൽ ചൈന റഷ്യയുടെ പക്ഷം പിടിക്കുന്നുവെന്ന് നേറ്റോ ആരോപിച്ചു. “ചൈനയുടെ ദീർഘകാലവും സ്ഥിരവുമായ നിലപാടിനെക്കുറിച്ച് സമഗ്രവും കൃത്യവുമായ ധാരണയുണ്ടാക്കാൻ നേറ്റോയെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു,” വക്താവ് കൂട്ടിച്ചേർത്തു. ഉക്രെയ്നിലെ സംഘർഷം…
എം എ സി എഫ് റ്റാമ്പാ പ്രവർത്തനോത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിക്ക്
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ 2022 വർഷത്തെ പ്രവർത്തനോത്ഘാടനം ഇന്ന് (മാർച്ച് 26 ) വൈകുന്നേരം റ്റാമ്പായിലെ വാൽറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്. മലയാള സിനിമാ സീരിയൽ നടി അർച്ചന സുശീലൻ മുഖ്യാതിഥിയായിരിക്കും. അർച്ചന അവതരിപ്പിക്കുന്ന ഡാൻസുകൾ പരിപാടിയുടെ തിളക്കം വർധിപ്പിക്കും. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഫാഷൻ ഷോയാണ് മറ്റൊരു മുഖ്യ ആകർഷണം. ഭക്ഷണത്തിനായുള്ള ഫുഡ് ബൂത്തുകൾ ഹാളിൽ ഒരുക്കിയിട്ടുണ്ട്. റ്റാമ്പായിലും പരിസരങ്ങളിലുമുള്ള എല്ലാ ബഹുജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബാബു തോമസ് (പ്രസിഡന്റ് ) 813 838 5462 , ലക്ഷ്മി രാജേശ്വരി (സെക്രട്ടറി ) 732 325 8861 , റ്റി ഉണ്ണികൃഷ്ണൻ (ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ)…
നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം: റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി, രാജി ആവശ്യപ്പെട്ട് നേതാക്കള്‍
നെബ്രസക്കാ: നെബ്രസക്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടന്‍ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്ില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കളളം പറഞ്ഞുെവന്നും ഫെഡറല്‍ ജൂറി കണ്ടെത്തി. മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ജൂറി വിധിച്ചത്. നൈജീരിയന്‍ ബില്യനയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്ബിഐയ്ക്ക് കൈമാറിയത് തുടങ്ങി 12 ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഓരോ ചാര്‍ജിനും 5 വര്‍ഷം വീതമാണ് ശിക്ഷ ലഭിക്കുക. ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സ പെലോസിയും (ഡെമോക്രാറ്റ്) മൈനോറിട്ടി ലീഡറും കാലിഫോര്‍ണിയയില്‍ നിന്നുള്ള അംഗവുമായ കെവിന് മെക്കാര്‍ത്തിയും (റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടല്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവയ്ക്കണമെന്ന് കെവിന് മെക്കാര്‍ത്തി…
യു.എസ് സൈന്യത്തെ ഉക്രെയ്നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന് യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ ഉക്രെയ്നിലേക്ക് അയക്കില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന് പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൗസ്. പോളണ്ടിലെ ജി2.എ അരീനയില്‍ 82ാമത് എയര്‍സോണ്‍ ഡിവിഷന് അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഉക്രെയ്നിലെ സ്്രതീകളും കുട്ടികളും റഷ്യന്‍ ടാങ്കിനു നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കാണാം. സാധാരണ ഉരെകയ്ന്‍ ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം. ഈ പ്രസ്താവനയാണ് ബൈഡന് സൈന്യത്തെ ഉക്രെയ്നിലേക്ക് അയക്കുമെന്ന ധാരണയിലെത്തിയത്. മാര്‍ച്ച് 25നായിരുന്നു ബൈഡന് പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന് അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ റഷ്യന്‍ ഉക്രെയ്ന് തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടില്ലെന്ന്…
യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഏഒസി
ന്യുയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനു വേണ്ടി അരയൂം തലയും മുറുക്കി പ്രവര്‍ത്തന രംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രോഗ്രസ്സ് വിഭാഗത്തിന്റെ ഭാഗമായി അറിയപ്പെടുന്ന അലക്സാന്‍ഡ്രിയ ഒക്കേഷ്യ ക്രാര്‍ട്ടസ് മുന്നറിയിപ്പ് നല്കി. മാര്‍ച്ച് 24ന് ന്യുയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഏഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കടബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന് സ്വീകരിക്കുന്ന നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്ന് എ.ഒ.സി പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020ലെ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍ നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി ബൈഡന് വിജയത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍ നിന്ന് അവരെ അകറ്റുന്നതെന്നും അവര്‍ പറഞ്ഞു. 10,000 ഡോളറിന്റെ…
അമേരിക്കയിലും, ഇന്ത്യയിലും ഫുൾ ടൈം നഴ്സിങ് കോഴ്സു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT)സ്കോളർഷിപ്പിന് ക്ഷണിച്ചു.
ഡാളസ് : നഴ്സിംഗ് പഠനചെലവ് താങ്ങാൻ കഴിയാത്തവരും, ഉന്നത മാർക്കുള്ള നഴ്സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് സ്കോളർഷിപ്പ് ഏർപ്പെടുത്തി സാമ്പത്തിക സഹായം നൽകുകയാണ് ഐനന്റ് അസോസിയേഷൻ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളിൽ സാമൂഹിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐനന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷൻ കോൺഫറൻസിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷൻ നോർത്ത് ടെക്സാസ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. സ്കോളർ ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂൺ 1 ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : indianamericannurses@gmail.com www.ianant.org https://ianant.org/scholarship/
