ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവര്‍ ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.
Category: AMERICA
അന്നക്കുട്ടി മാത്യു ചീരാംകുഴിയിൽ നിര്യാതയായി
ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി. ജെ മാത്യുവിന്റെ (മത്തായി സാർ) ഭാര്യ അന്നക്കുട്ടി മാത്യു(94) നിര്യാതയായി. ശവസംസ്‌കാരം ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ പിന്നീട്. പാലാ അരീക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൈല അങ്ങാടിശ്ശേരിൽ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിൾ, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ഡാളസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (ഡാളസ്), പി കെ ബേബി പൂച്ചത്താളിൽ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി ജോസ് പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോർജ് ജോസഫ് വിലങ്ങോലിൽ (എല്ലാവരും ഡാളസ്) , ജോയ് തയ്യിൽ (തീക്കോയി, റിട്ട. പ്രൊഫ. ഹെൻറി ബേക്കർ കോളേജ് മേലുകാവ്).
ഐ.പി.സി ഫാമിലി കോൺഫ്രൻസ്: ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം
ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡ യിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മാർച്ച് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഐ.പി.സി ടാബർനാക്കിൾ സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും. 2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ. നാഷണൽ – ലോക്കൽ…
അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ അന്തർ ദേശീയ വനിതാ ദിനം ആഘോഷിച്ചു
അറ്റ്ലാന്റാ : അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) 2022 മാർച്ച് 12ാം തീയതി അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 12ാം തീയതി വൈകുന്നേരം 6 മണിക്ക് ‘അമ്മ’ പാം പാലസ്റസ്റ്റോറന്റിൽവെച്ച്നടത്തിയഅന്തർദേശീയവനിതാദിനം അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുകയും അമ്മ പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ നേതൃത്വം കൊടുക്കുകയും ചെയ്തു.പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ. മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസൃർക്കു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ റഷൃൻ ,ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർധിക്കുകയും ,അതിനെ തുടർന്ന് മൺ മറഞ്ഞ ,ഭാരതത്തിന്റെ വാനംപാടി ലാതാ മങ്കെഷ്കറിനെ അനുസ്മരിച്ചുകൊണ്ട് ശ്രീമതി ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു 2021 ൽ ഫ്ളവേഴ്സ് TV സംഘടിപ്പിച്ച sing and win മത്സരത്തിൽ ever green voice…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ വിപുലമായി നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘വിമന്‍സ് ഡേ’ ആഘോഷങ്ങള്‍ ‘ബാലന്‍സ് ഫോര്‍ ബെറ്റര്‍’ എന്ന് നാമകരണം ചെയ്ത് നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ ഡോ. റോസ് വടകര, ഷൈനി തോമസ്, സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് നല്‍കുന്ന പ്രധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമായി ഇത്രയധികം വനിതകളുള്ളതെന്നും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സിനെകൊണ്ടുതന്നെ വനിതാദിനം ഉദ്ഘാടനം ചെയ്യിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ഈവര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയമായ ‘ബ്രേക്ക് ദി ബയസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകള്‍ തന്നെ പ്രബുദ്ധരായി സ്വയം തീരുമാനമെടുത്ത്…
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍ നടപടികളെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ബൈഡന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവാന്‍ ആണ് ചൈനയ്ക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച റോമില്‍ ചൈനയുടെ നയതന്ത്ര പ്രതിനിധി യാങ് യിച്ചിയെ സന്ദര്‍ശിക്കാനിരിക്കെ, അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന് ചൈന റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് സുള്ളിവാന്‍ പറഞ്ഞു. യുക്രെയ്‌നെ ആക്രമിക്കുവാന്‍ റഷ്യ പദ്ധതിയിട്ടിരുന്നത് ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ ഏതറ്റംവരെ പോകുമെന്ന് അറിയില്ലെന്നും സുള്ളിവന്‍ ചൂണ്ടിക്കാട്ടി. ചൈന എങ്ങനെയാണ് റഷ്യയെ സാമ്പത്തികമായി സഹായിക്കുക എന്നത് വൈറ്റ് ഹൗസ് സുസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഈ വിഷയത്തെക്കുറിച്ച് ബീജിംഗുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാന്‍ ‘ലൈഫ് ലൈന്‍’ എന്ന ചൈനീസ് പദ്ധതി…
ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. മോസ്കോയുമായി ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഉക്രെയ്നും രംഗത്ത്. റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ചർച്ചകളിൽ ഇടപെടണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. “ഉക്രേനിയൻ സർക്കാർ സഹായകരമാകുമെന്ന് വിശ്വസിക്കുന്ന നയതന്ത്ര നടപടികളുണ്ടെങ്കിൽ, അവ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്,” വക്താവ് പറഞ്ഞു. ഉക്രെയ്‌നിലെ സൈനിക നടപടികൾക്ക് മറുപടിയായി ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക, ബാങ്കിംഗ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ് ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഉപരോധം പരിമിതപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി റദ്ദാക്കാൻ യുഎസ് കോൺഗ്രസുമായും മറ്റ് ഗ്രൂപ്പ്…
അവാർഡ് ജേതാവായ യുഎസ് ജേണലിസ്റ്റ് ബ്രെന്റ് റിനൗഡ് ഉക്രെയ്നിൽ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായുള്ള പത്രപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ ബ്രെന്റ് റിനൗഡ് ഞായറാഴ്ച ഉക്രെയ്നിലെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശമായ കൈവിലെ ഇർപിനിൽ വെടിയേറ്റ് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാരും ദൃക്‌സാക്ഷികളും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റിനൗഡിനൊപ്പം മറ്റൊരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ബ്രെറ്റ് റെനൗഡ് തൽക്ഷണം മരിച്ചുവെന്നും, മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ചികിത്സിച്ചുവെന്നും ഉക്രേനിയൻ ടെറിട്ടോറിയൽ ഡിഫൻസിൽ സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവ് പറഞ്ഞു. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു ഐഡി കാർഡ് ബ്രെന്റ് റെനോഡ് ധരിച്ചിരുന്നുവെങ്കിലും അദ്ദേഹം വാർത്താ ഓർഗനൈസേഷന്റെ അസൈൻമെന്റിൽ ആയിരുന്നില്ലെന്ന് എന്‍ വൈ ടി റിപ്പോർട്ട് ചെയ്തു. “ഉക്രെയ്നിലെ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെന്റ് റെനൗഡിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ബ്രെന്റ് കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായിരുന്നു, പക്ഷേ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന്റെ അസൈന്മെന്റില്‍ ആയിരുന്നില്ല,” ന്യൂയോർക്ക് ടൈംസിന്റെ ഡെപ്യൂട്ടി…
സാമ്പത്തിക പ്രതിസന്ധി: വാഷിംഗ്ടണിലെ അഫ്ഗാൻ എംബസി അടുത്ത ആഴ്ച അടച്ചുപൂട്ടുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
വാഷിംഗ്ടണ്‍: കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും കാബൂളിലെ പുതിയ താലിബാൻ സർക്കാരിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നതിനിടയിലും വാഷിംഗ്ടണിലെ അഫ്ഗാൻ എംബസി അടുത്ത ആഴ്ച അടച്ചുപൂട്ടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കൻ പിന്തുണയുള്ള മുൻ ഗവൺമെന്റിന്റെ കൈവശമുള്ള നയതന്ത്രജ്ഞർ സ്വദേശത്തേക്ക് മടങ്ങിയെത്തിയാൽ ഭരണകക്ഷിയായ താലിബാന്റെ ഭീഷണിയിലായേക്കാം. ഇപ്പോൾ, നാടുകടത്തപ്പെടുന്നതിന് മുമ്പ് യുഎസിൽ തുടരുന്നതിന് താമസത്തിനോ താൽക്കാലിക മാനുഷിക പരോളിനോ അപേക്ഷിക്കാൻ അവർക്ക് 30 ദിവസമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കില്ലെങ്കിലും നയതന്ത്രജ്ഞർ മറ്റെവിടെ പോകുമെന്ന് വ്യക്തമല്ല. ഏകദേശം 100 നയതന്ത്രജ്ഞർ നിലവിൽ വാഷിംഗ്ടണിലെ എംബസിയിലോ ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലുമുള്ള അഫ്ഗാൻ കോൺസുലേറ്റുകളിലോ ജോലി ചെയ്യുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഓഗസ്റ്റിൽ കാബൂൾ വീണതിനുശേഷം ബൈഡൻ ഭരണകൂടത്തിനു കീഴില്‍ രാജ്യത്ത് തുടരാൻ പ്രതീക്ഷിക്കുന്ന ഒരു ലക്ഷത്തിലധികം അഫ്ഗാൻ അപേക്ഷകരോടൊപ്പം അവരിൽ നാലിലൊന്ന് പേരും യുഎസിൽ തുടരാൻ ഇതുവരെ…
യുഎസ് ആയുധങ്ങള്‍ യുക്രെയ്‌നിലേക്ക്, റഷ്യ ആക്രമണം ശക്തമാക്കി
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് യുക്രെയ്‌ന് 200 മില്യന്‍ ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മാര്‍ച്ച് 12 ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് പ്രഖ്യാപനം പുറത്തുവിട്ടത്. കഴിഞ്ഞ മാസം 350 മില്യന്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ യുക്രെയ്‌നു നല്‍കിയിരുന്നു. യുക്രെയ്‌നിലേക്ക് യുഎസ് അയയ്ക്കുന്ന ആയുധങ്ങള്‍ റഷ്യന്‍ സേനയ്ക്കു നേരെ പ്രയോഗിക്കുമെന്ന മോസ്‌കോ ഡപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി സെര്‍ജി യെമ്പകോവ് ശനിയാഴ്ച പറഞ്ഞു. യുഎസിന്റെ തീരുമാനം കൂടുതല്‍ അപകടകരമാണെന്നും യുക്രെയ്‌നു നേരെ ആക്രമണം ശക്തിപ്പെടുത്താന്‍ റഷ്യ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പ്രതിഫലനമെന്നോണം യുക്രെയ്ന്‍ ശനിയാഴ്ച ബോംബാക്രമണം ശക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനം മിക്കവാറും വളയപ്പെട്ടു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു, അമേരിക്കന്‍ ആയുധങ്ങളുടെ വാഹന വ്യൂഹത്തെ ആക്രമിക്കാന്‍ പരിപാടികള്‍ ഇല്ലെന്നും എന്നാല്‍ ഇതൊരു അപകടകരമായ നീക്കമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ശനിയാഴ്ച രാവിലെ യുക്രെയ്ന്‍ തലസ്ഥാന നഗരത്തില്‍ വലിയ…
