യുഎസ് ആയുധങ്ങള്‍ യുക്രെയ്‌നിലേക്ക്, റഷ്യ ആക്രമണം ശക്തമാക്കി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് യുക്രെയ്‌ന് 200 മില്യന്‍ ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മാര്‍ച്ച് 12 ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് പ്രഖ്യാപനം പുറത്തുവിട്ടത്. കഴിഞ്ഞ മാസം 350 മില്യന്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ യുക്രെയ്‌നു നല്‍കിയിരുന്നു.

യുക്രെയ്‌നിലേക്ക് യുഎസ് അയയ്ക്കുന്ന ആയുധങ്ങള്‍ റഷ്യന്‍ സേനയ്ക്കു നേരെ പ്രയോഗിക്കുമെന്ന മോസ്‌കോ ഡപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി സെര്‍ജി യെമ്പകോവ് ശനിയാഴ്ച പറഞ്ഞു. യുഎസിന്റെ തീരുമാനം കൂടുതല്‍ അപകടകരമാണെന്നും യുക്രെയ്‌നു നേരെ ആക്രമണം ശക്തിപ്പെടുത്താന്‍ റഷ്യ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ പ്രതിഫലനമെന്നോണം യുക്രെയ്ന്‍ ശനിയാഴ്ച ബോംബാക്രമണം ശക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനം മിക്കവാറും വളയപ്പെട്ടു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു, അമേരിക്കന്‍ ആയുധങ്ങളുടെ വാഹന വ്യൂഹത്തെ ആക്രമിക്കാന്‍ പരിപാടികള്‍ ഇല്ലെന്നും എന്നാല്‍ ഇതൊരു അപകടകരമായ നീക്കമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശനിയാഴ്ച രാവിലെ യുക്രെയ്ന്‍ തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്നും വ്യോമമാര്‍ഗവും കരമാര്‍ഗവും നടത്തുന്ന ആക്രമണത്തില്‍ തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. സിറ്റിയുടെ മധ്യത്തില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെ നോര്‍ത്ത് വെസ്റ്റ് ഭാഗത്ത് റഷ്യന്‍ സൈന്യം എന്തിനും തയാറായിട്ടാണു നില്‍ക്കുന്നത്. കിവിയുടെ പതനം ഏതു സമയത്തും സംഭവിക്കാം.

Print Friendly, PDF & Email

Leave a Comment

More News