ഡാളസ്: ബിഷപ്പ് മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോബ് അരക്കപ്പറമ്പിൽ, ഡോ. ജീന ഗ്രേസ് ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും. സമയ ക്രമീകരണം: മാർച്ച് 11 വെള്ളി – വൈകുന്നേരം 6 മുതൽ 9:30 വരെ മാർച്ച് 12 ശനി, 13 ഞായർ – രാവിലെ 9 മുതൽ വൈകുന്നേരം 4 :30 വരെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.
Category: AMERICA
ഗ്യാസ് സ്റ്റേഷന്‍ അക്കൗണ്ടിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം
ഷിക്കാഗോ: വീക്ക്‌ളി (VEECLi)എന്ന പേരില്‍, ഗ്യാസ് സ്റ്റേഷനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയര്‍ കെ.സി.എസില്‍ വച്ച് ഷിക്കാഗോയിലെ പ്രമുഖരായ നിരവധി ഗ്യാസ് സ്റ്റേഷന്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവര്‍ക്കും എളുപ്പത്തില്‍ പഠിക്കുവാനും കൃത്യമായ പ്രതിദിന ഇടപാടുകള്‍ രേഖപ്പെടുത്താനും പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനുള്ള മുന്‍കരുതലോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉടമസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരണ്‍ കൃഷ്ണന്‍, എബി തോമസ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളില്‍ വളരെ നാളുകള്‍കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിനുശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്. കടയ്ക്കുള്ളിലേയും, പുറത്ത് പമ്പിലേയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തേയും…
യുക്രെയ്ന്‍ യുദ്ധം: ടെക്സസില്‍ മാര്‍ച്ച് 13 പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍
ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്സസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി. യുക്രെയ്ന്‍ ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്സസ് ഗവര്‍ണേഴ്സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ മന്ദിരത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തുന്നതിനും (ശനിയും,ഞായറും) ഉത്തരവിറക്കി. ആശ്വാസത്തിന്റെ ശക്തികേന്ദ്രം പ്രാര്‍ത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാര്‍ത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കായി മാര്‍ച്ച് 13 ഞായര്‍ മാറ്റിവയ്ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.…
ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ടിഎസ്എ
വാഷിംഗ്ടണ്‍: ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഉത്തരവിറക്കി. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍ 18 വരെ നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാര്‍ച്ച് 19 വ്യാഴാഴ്ച ടിഎസ്. അധികൃതര്‍ അറിയിച്ചു. കോവിഡ് 19 ലവല്‍ അടിസ്ഥാനമാക്കി ടിഎസ്എയും സിഡിസിയും നടത്തിയ പഠന റിപ്പോര്‍ട്ട് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രില്‍ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുകയും, കോവിഡ് ലവല്‍ താഴേക്കുവരികയും ചെയ്യുന്നുവെങ്കില്‍ മാസ്‌ക് മാന്‍ഡേറ്റ് നേരത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിഎസ്എ. വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈഡന്‍…
നീതിക്കുവേണ്ടി കോപിക്കുന്നതു യുക്തമോ?
കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദേർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം കോപത്തിനധീനരായി തീർന്നിട്ടുണ്ടെന്നുള്ള യാഥാർഥ്യം ആർക്കും നിഷേധിക്കാനാകില്ല. കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു. ചിലപ്പോൾ കോപിക്കുന്നതു ശരിയാകുന്നതിനോ,ചിലപ്പോൾ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങൾ ഒരുപക്ഷെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ പങ്ക് വെക്കാനുണ്ടാകാം. കോപത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരു മാനം നൽകുന്നതാണ് ജെറുസലേം ദേവാലയത്തിൽ സാക്ഷാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവർത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്നു ഏറ്റവും പ്രചുര പ്രചാരം ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയകൾ കൂടാതെ വർത്തമാനപത്രങ്ങൾ, റേഡിയോ ടെലിവിഷൻ മുതലായ പ്രചരണ മാധ്യമങ്ങളിൽ പലരും കോപത്തെക്കുറിച്ചും, സൻമാർഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നു എന്നത് തീർത്തും ഖേദകരമാണ്.…
മോസ്‌കോയുടെ അഭ്യർത്ഥന മാനിച്ച് യുഎൻ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച യോഗം ചേരും
യുണൈറ്റഡ് നേഷൻസ്: ഉക്രെയ്‌നിൽ ജൈവ ആയുധങ്ങൾ വികസിപ്പിച്ചെന്ന ആരോപണത്തിൽ റഷ്യയുടെ അഭ്യർത്ഥന മാനിച്ച് യുഎൻ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച അടിയന്തര യോഗം ചേരും. ഫെബ്രുവരി 24 മുതൽ പതിനായിരക്കണക്കിന് റഷ്യൻ സൈനികരുടെ ആക്രമണത്തെ അഭിമുഖീകരിച്ച ഉക്രെയ്‌നിൽ ജൈവ ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിന് അമേരിക്ക ധനസഹായം നൽകിയെന്ന് റഷ്യ വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഉക്രെയ്നിൽ ജൈവ ആയുധങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിച്ചുള്ള ലബോറട്ടറികൾ ഉണ്ടെന്ന് വാഷിംഗ്ടണും ഉക്രെയ്നും നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, മോസ്കോയ്ക്ക് ഉടൻ തന്നെ ഉക്രെയ്നില്‍ ജൈവ ആയുധങ്ങൾ ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്ന് അമേരിക്ക പറഞ്ഞു. സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള പ്രതിമാസ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ (ഈ കേസ് പരിഹരിക്കപ്പെടാതെ തുടരുകയും ഡമാസ്കസിൽ നിന്ന് യുഎൻ അപലപിച്ച വിവരങ്ങളുടെ അഭാവം തുടരുകയും ചെയ്യുന്നു) വാഷിംഗ്ടണും ലണ്ടനും ഉക്രെയ്നെ ഉയർത്തി. സിറിയയുടെ ആവർത്തിച്ചുള്ള രാസായുധ പ്രയോഗത്തെക്കുറിച്ച് റഷ്യൻ ഫെഡറേഷൻ ആവർത്തിച്ച് തെറ്റായ വിവരങ്ങൾ…
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് 2022-24 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂജേഴ്സി: മൂന്നു പതിറ്റാണ്ടിലേറെ നോര്‍ത്ത് ന്യൂജേഴ്സിയില്‍ സ്തൂത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അടുത്ത രണ്ടു വര്‍ഷക്കാലത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാപക പ്രസിഡന്‍റും മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയുമായ റവ. ഫാ. ഡോ. ബാബു കെ. മാത്യുവാണ് പ്രസിഡന്‍റ്. സംഘടനയുടെ ആരംഭം മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് സംഘടനയ്ക്ക് നേതൃത്വം നല്‍കിയ ശ്രി വിക്ലിഫ് തോമസ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിക്കും. രാജന്‍ മാത്യു മോഡയില്‍ സെക്രട്ടറിയായും അജു തര്യന്‍ ട്രഷറാറായും, സുജിത് ഏബ്രഹാം അസിസ്റ്റന്‍റ് സെക്രട്ടറിയായും തിരിഞ്ഞെടുക്കപ്പെട്ടു. സി. എസ്. രാജു, എഡിസന്‍ മാത്യു എന്നിവരാണ് ഓഡിറ്റര്‍മാര്‍. ജോണ്‍ ജോഷ്വ, റെഞ്ചി കൊച്ചുമ്മന്‍, റെജി ജോസഫ്, സാമുവല്‍ നൈനാന്‍, ജിമ്മി സാമുവല്‍, വര്‍ഗീസ് ജോണ്‍, തോമസ് ജോണ്‍, അലന്‍ വര്‍ഗീസ്, രാജന്‍ പാലമറ്റം, റെജി മര്‍ക്കോസ്,…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം മാര്‍ച്ച് 12-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച ലോക വനിതാദിനത്തിന്റെ ഭാഗമായി ‘ബെറ്റര്‍ ഫോര്‍ ബാലന്‍സ്’ എന്നു നാമകരണം ചെയ്തുകൊണ്ട് അസോസിയേഷന്‍ വിപുലമായ രീതിയില്‍ വനിതാദിനം ആചരിക്കുന്നു. മാര്‍ച്ച് 12-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പാചകറാണി മത്സരം നടത്തും. 6 മുതല്‍ 9 വരെ മീറ്റിംഗ്, ഡിന്നര്‍, മറ്റു കലാപരിപാടികള്‍, ഡോക്ടര്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാരിക്കും. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി സീനിയര്‍ എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ‘വനിതാദിന’ സന്ദേശം നല്‍കുന്നതാണ്. ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള വനിതാ ഡോക്ടര്‍മാരെ ആദരിക്കുന്നതാണ്. വനിതാ ദിനത്തോടനുബന്ധിച്ച് റാഫിള്‍ ഡ്രോ അന്നേദിവസം നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും കുടുംബ സമേതം പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ് എന്നിവര്‍…
ഉക്രൈനിലേക്ക് മിഗ് യുദ്ധവിമാനങ്ങൾ അയക്കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നില്ല: ലോയ്ഡ് ഓസ്റ്റിൻ
വാഷിംഗ്ടണ്‍: കാലപ്പഴക്കം ചെന്ന മിഗ്-29 യുദ്ധവിമാനങ്ങൾ യുക്രെയ്നിലേക്ക് മാറ്റാനുള്ള പോളണ്ടിന്റെ നിർദ്ദേശത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അത്തരമൊരു നടപടി റഷ്യയുമായുള്ള സംഘർഷം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പോളിഷ് അധികൃതരുമായി നടത്തിയ ഒരു ടെലിഫോൺ സംഭാഷണത്തിൽ, ഓസ്റ്റിൻ ഈ നിർദ്ദേശത്തെ “ഉയർന്ന അപകടസാധ്യതയുള്ള” നീക്കമായി വിശേഷിപ്പിക്കുകയും, വിമാനം നേരിട്ട് വാഷിംഗ്ടണിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മിഗ് 29 വിമാനങ്ങൾ ഉക്രെയ്നിലേക്ക് കൈമാറ്റം ചെയ്യുന്നത് പ്രകോപനമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നും, നാറ്റോയുമായുള്ള സൈനിക വർദ്ധനവിന്റെ സാധ്യതകൾ വർധിപ്പിച്ചേക്കാവുന്ന റഷ്യൻ പ്രതികരണത്തിന് കാരണമായേക്കാമെന്നും ഇന്റലിജൻസ് സമൂഹം വിലയിരുത്തി എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ, മിഗ് -29 ഉക്രെയ്‌നിലേക്ക് മാറ്റുന്നത് ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉക്രെയിനിൽ “നോ ഫ്ലൈ…
റഷ്യയുടെ ആണവ വിതരണക്കാരായ റൊസാറ്റോമിന്മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നു
വാഷിംഗ്ടണ്‍: ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ (Rosatom) ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ ആണവോർജ്ജ കമ്പനിക്കെതിരെ ശിക്ഷാനടപടികൾ ചുമത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ആണവോർജ്ജ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി കൂടിയാലോചിച്ച് വരികയാണെന്ന് ഒരു മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകളിലേക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരുമാണ്. റഷ്യയുടെ യുറേനിയം ഉൽപ്പാദനം നിയന്ത്രിക്കുന്ന റോസാറ്റം റഷ്യൻ ഫെഡറേഷന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ 35 ശതമാനവും കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ്. യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് ആണവ ഇന്ധനം കയറ്റി അയക്കുന്നതിനുള്ള കരാറുകൾ…
