ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്രാൻ മംദാനിക്ക് വൻ മുന്നേറ്റം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരം മംദാനിക്ക് എതിരാളികളെക്കാൾ ഇരട്ടയക്ക ലീഡും പകുതിയിലധികം വോട്ടർമാരുടെ പിന്തുണയുമുണ്ട്. 33 വയസ്സുകാരനായ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോമോയും നിലവിലെ മേയർ എറിക് ആഡംസും ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്. സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് ജൂലൈ 16 മുതൽ 24 വരെ നടത്തിയ സർവേയിൽ, വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും, 13 ശതമാനവുമായി ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ മൂന്നാമതുമാണ്. മേയർ ആഡംസിന് 7 ശതമാനം പിന്തുണ…

സാഹിത്യവേദി ഓഗസ്റ്റ് 8-ന്; ഷാജൻ ആനിത്തോട്ടം സംസാരിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ് (വിലാസം: 43 Fox Trail, Lincolnshire, IL 60069, Phone: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ഈ സമ്മേളനത്തിൽ സാഹിത്യവേദി അംഗം മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നതാണ്. ഹിച്ച് ഹൈക്കർ, പൊലിക്കറ്റ, ഒറ്റപ്പയറ്റ്, പകർന്നാട്ടം, ഹിമ എന്നിവയാണ് അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ. പ്രഥമ കഥാസമാഹാരമായ ഹിച്ച് ഹൈക്കർ 2014 ജൂലൈ മാസത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് യശഃശരീരനായ പ്രശസ്ത എഴുത്തുകാരൻ എം…

അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം ലൈറ്റ്‌ പോസ്റ്റിലിടിച്ച് രണ്ട് പേർക്ക്‌ ദാരുണാന്ത്യം.

ഹൂസ്റ്റൺ: അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം ലൈറ്റ്‌ പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മിഡ്‌ടൗണിലുണ്ടായ അപകടത്തിൽ, മദ്യപിച്ച് വാഹനമോടിച്ചയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പുലർച്ചെ 2 മണിയോടെ സ്മിത്ത് സ്ട്രീറ്റിൽ വെച്ച് ഒരു കറുത്ത ഫോർഡ് എഫ്-150 വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുന്നത് കണ്ടതിന് ശേഷമാണ് സംഭവം. തുടർന്ന്, പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ വാഹനം, എൽഗിൻ സ്ട്രീറ്റിൽ വെച്ച് ഒരു വെള്ള ലെക്സസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലെക്സസ് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. ലെക്സസിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. എഫ്-150 ഓടിച്ചയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു.  

കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി

ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു…

‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നു; കലാശക്കൊട്ട് ആഗസ്റ്റ് 9ന് പാലായില്‍

ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. കേരളത്തിന്റെ കൃഷി മന്ത്രിയും, വാഗ്മിയുമായ പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഇന്റലിജിൻസ് വിഭാഗം മേധാവി എ ഡിജിപി, P വിജയൻ IPS മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പ്രശസ്ത…

‘ആളൊരുങ്ങി…. അരങ്ങൊരുങ്ങി’; ‘മാറ്റ്’ ഓണാഘോഷം ഓഗസ്റ്റ് ഒന്‍പതിന്

റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണശബളമായ പരിപാടികളോടെ ഓഗസ്റ്റ് 9-ാം തീയതി നടത്തപ്പെടും. രാവിലെ 11:00 മണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും. വാദ്യമേളത്തിന്‍റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലിമന്നനെ വരവേല്‍ക്കുന്ന ഘോഷയാത്ര, സാംസ്കാരിക സാമുദായിക നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, കണ്ണിനും കരളിനും കുളിര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് ഈ വര്‍ഷത്തെ അമേരിക്കയിലെ ആദ്യത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ‘മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ’ തുടക്കം കുറിക്കുന്നത്. ഈ ഓണാഘോഷ പരിപാടികളിലേക്കു എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.

അഞ്ചു വയസ്സുള്ള മകളുടെ ജീവൻ രക്ഷിക്കാൻ മാതാവ് സുമനസ്സുകളുടെ സഹായം തേടുന്നു

അനാഥത്വത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ ഹരിഷ്മ. മൂന്ന് വയസ്സുള്ളപ്പോഴാണ് ഹരിഷ്മയെ മാതാവ് ഉപേക്ഷിച്ച് പോയത്. ചില ദിവസങ്ങൾക്കു ശേഷം പിതാവും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. പത്ര വാർത്ത വായിച്ചറിഞ്ഞ് ഒരു അനാഥാലയ സ്ഥാപന ഉടമ ഹരിഷ്മയുടെ സംരംക്ഷണം ഏറ്റെടുത്തു. പഠനം പൂർത്തിയാക്കിയതിന് ശേഷം വിവാഹിതയായ ഹരിഷ്മയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ജനിച്ച സമയം മുതൽ പലവിധ രോഗങ്ങൾ കുഞ്ഞിനെ അലട്ടികൊണ്ടിരിക്കുന്നു. പഠനത്തിൽ മിടുക്കിയായ വേദത്രയക്ക് 5 വയസ് ഉണ്ടെങ്കിലും 11 കിലോ മാത്രമാണ് ശരീരഭാരം. കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് വേദത്രയയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ജീവൻ അപകടാവസ്ഥയിലായി. ഇപ്പോൾ വൻകുടലും ചെറുകുടലും പിണഞ്ഞു പോകുന്ന അവസ്ഥയിലായതിനാൽ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകണം. വാടക വീട്ടിൽ കഴിയുന്ന ഹരിഷ്മ ഇപ്പോൾ തൊഴിൽരഹിതയാണ്. തുച്ഛമായ വരുമാനത്തിൽ നിന്നും മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ഇതിനോടകം ചിലവായിക്കഴിഞ്ഞു. ഇനിയും…

ട്രംപിന് നൊബേൽ സമ്മാനം നൽകണമോ വേണ്ടയോ എന്ന് വൈറ്റ് ഹൗസിനോട് ചോദിക്കണമെന്ന് ഇന്ത്യ

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന് നോബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്താന്‍ നിര്‍ദ്ദേശിച്ചതിനു പിന്നാലെ ഇസ്രായേലും ആ ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ കംബോഡിയയും അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് രംഗത്തെത്തി. ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്ന് കംബോഡിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് തായ്‌ലൻഡുമായുള്ള യുദ്ധം അവസാനിച്ചപ്പോഴാണ് കംബോഡിയ ഈ തീരുമാനമെടുത്തത്. “പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, അതിനാൽ അദ്ദേഹം നോബേൽ സമ്മാനത്തിന് അർഹനാണ്” എന്ന് കംബോഡിയയുടെ ഉപപ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്റെ ഒരു ഫോൺ കോൾ നിർണായക പങ്ക് വഹിച്ചു എന്നാണ് അവര്‍ പറയുന്നത്. തിങ്കളാഴ്ച മലേഷ്യയിൽ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചു. ഈ യുദ്ധത്തിൽ 43 പേർ മരിക്കുകയും…

‘നാടകത്തിലൂടെ സമാധാനം കൈവരിക്കാനാവില്ല…’; ട്രംപിനെ പരിഹസിച്ച് പുടിൻ

ട്രംപും പുടിനും തമ്മിലുള്ള വാക്പോര് ശക്തമായി. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ സമീപകാല പ്രകോപനപരമായ പ്രസ്താവനകളോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. എന്നാല്‍, ട്രം‌പിനെ പരിഹസിച്ചുകൊണ്ട് പുടിന്‍ പറഞ്ഞു…. “ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചുകൊണ്ട് കരാറോ സമാധാനമോ ഉണ്ടാക്കാൻ കഴിയില്ല. അതിനായി നിശബ്ദമായി ശ്രമങ്ങൾ നടത്തണം” എന്ന്. ട്രംപിന്റെ പൊതു വാചാടോപത്തെ പരിഹസിക്കുന്നതായിരുന്നു പുടിന്റെ ഈ പ്രസ്താവന. വാഷിംഗ്ടണ്‍: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ സമീപകാല പ്രകോപനപരമായ പ്രസ്താവനകളോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചിരുന്നു. വാക്കുകളുടെ ശരിയായ ഉപയോഗം വളരെ പ്രധാനമാണെന്നും പലപ്പോഴും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. അത്തരം ഭാഷ വീണ്ടും ഉപയോഗിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന നയതന്ത്ര വൃത്തങ്ങളിൽ റഷ്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമായി കണക്കാക്കപ്പെടുന്നു. ട്രംപിന്റെ…

ട്രംപ് താരിഫ് ഡിവിഡന്റ് പ്ലാൻ: താരിഫുകളിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്ന് അമേരിക്കൻ ജനതയ്ക്ക് ബോണസ് ലഭിക്കുമോ?

ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അമേരിക്കൻ പൊതുജനങ്ങൾക്ക് ലാഭവിഹിതമായി വിതരണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. ഈ പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, പക്ഷേ ആഗോള വ്യാപാരത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലും ഇതിന് സ്വാധീനം ചെലുത്താൻ കഴിയും. വാഷിംഗ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയതും അപ്രതീക്ഷിതവുമായ ഒരു പദ്ധതി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. അതിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ചുമത്തിയ താരിഫിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അമേരിക്കൻ പൗരന്മാർക്കിടയിൽ ‘ഡിവിഡന്റ്’ രൂപത്തിൽ വിതരണം ചെയ്യുന്നതിനുള്ള സാധ്യത അദ്ദേഹം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കനത്ത താരിഫ് ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ച സമയത്താണ് ഈ പദ്ധതി വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തിയ ദിവസം തന്നെ പ്രസിഡന്റ്…