സി.വി. ജോൺ (ജോണിക്കുട്ടി) അന്തരിച്ചു

ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോൺ (ജോണിക്കുട്ടി 83) അന്തരിച്ചു. ഭാര്യ: വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് തോട്ടയ്ക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ). മക്കൾ: അജി (ഓസ്ട്രേലിയ), സിജി (ദുബായ്), ബിജു (അബുദാബി), ലിജു (ഗ്ലോറി ഗ്ലോബൽ സൊല്യൂഷൻസ്). മരുമക്കൾ: വർഗീസ് കോശി മതിലുങ്കൽ പുന്നവേലി (ഓസ്ട്രേലിയ), വിനോദ് കുര്യാക്കോസ് ചാലപ്പുറം എറണാകുളം (ദുബായ്), ഷൈനി ജേക്കബ് മുരിക്കുമൂട്ടിൽ കായംകുളം, ജാസ്മിൻ റേച്ചൽ ഒരികൊമ്പിൽ ഊന്നുകൽ(മാർ ബസേലിയോസ് പബ്ലിക് സ്കൂൾ ദേവലോകം). ഹൂസ്റ്റൺ സെൻ്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമായ അനിയൻ ചാക്കച്ചേരിയുടെ സഹോദരീ ഭർത്താവാണ് പരേതൻ.

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ ഉജ്വല തുടക്കം

ഡാലസ് :ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഒക്ടോബർ 31നു ഉജ്വല തുടക്കം കുറിച്ചു രാവിലെ 11.30 മുതൽ രജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 2 മണിക്ക് ഡോ. എം.വി. പിള്ളയുടെ “കൈയ്യെഴുത്തുകക്കാളർ വിചിത്രം… ചരിത്രവും ജീവിതകഥകളും” എന്ന പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സജി എബ്രഹാമിന്റെ “ചരിത്രകാരനായി വരൂ… ദാ സാഹിത്യം വിളിക്കുന്നു” എന്ന പ്രഭാഷണം നടന്നു. 4 മണി മുതൽ ടി. ബ്രേക്ക് കഴിഞ്ഞ് 4.30 മുതൽ 5.45 വരെ മഷി പൂണ്ട കവിതകൾ എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ., ബിന്ദു ടിജെ., സന്തോഷ് പാല എന്നിവർ പ്രവർത്തിച്ചു. വിവിധ കവിതകളും കൃതികളും അവതരിപ്പിച്ചവരിൽ ജോസ് ഒച്ചാലിൽ, ജോസൻ ജോർജ്ജ്, ജോസ് ചെറിയപ്പുറം, ഫ്രാൻസിസ് തോട്ടത്തിൽ, ഷാജു ജോൺ,…

ഹാലോവീന്‍ വാരാന്ത്യത്തില്‍ മിഷിഗണില്‍ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി എഫ്ബിഐ

മിഷിഗണ്‍: മിഷിഗണിൽ ഹാലോവീൻ വാരാന്ത്യത്തിൽ ആസൂത്രണം ചെയ്തിരുന്ന ഭീകരാക്രമണം പരാജയപ്പെടുത്തിയതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ഏകോപിത ഓപ്പറേഷനിൽ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. വ്യക്തികളെക്കുറിച്ചോ ഗൂഢാലോചനയുടെ സ്വഭാവത്തെക്കുറിച്ചോ അധികൃതർ ഇതുവരെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഫെഡറൽ, പ്രാദേശിക നിയമ നിർവ്വഹണ സംഘങ്ങളുടെ വേഗത്തിലുള്ള നടപടിയെ പട്ടേൽ പ്രശംസിച്ചു, അവരുടെ ജാഗ്രത ഒരു വലിയ അക്രമ സംഭവം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പറഞ്ഞു. “ഇന്ന് രാവിലെ, എഫ്ബിഐ ഒരു ഭീകരാക്രമണ സാധ്യത പരാജയപ്പെടുത്തി, ഹാലോവീൻ വാരാന്ത്യത്തിൽ അക്രമാസക്തമായ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ മിഷിഗണിൽ അറസ്റ്റ് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ നൽകുന്നതാണ്,” പട്ടേൽ എക്‌സിൽ എഴുതി. This morning the FBI thwarted a potential terrorist attack and arrested multiple…

അമ്പലം വിഴുങ്ങി അഴിമതി വിരുദ്ധദിനം: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രഭാതത്തിലെ ചെങ്കതിരുകളുടെ കാന്തിപോലെയാണ് മനുഷ്യരുടെ ആത്മീയ സാംസ്‌കാ രിക പൈതൃകം കുടികൊള്ളുന്ന ശബരിമലയെ ലോക മലയാളികൾ കാണുന്നത്. കൊടുംങ്കാറ്റ് ഭൂമിയുടെ അടി ത്തറയിളക്കുന്നതു പോലെയാണ് കനകനിർമ്മിതമായ പലതും ശബരിമലയിൽ നിന്ന് ചരിത്രത്തിലാദ്യമായി കൊള്ളക്കാർ കടത്തിയത്. മയിൽപ്പീലികളുടെ വർണ്ണശബളിമ പോലെ കാന്തി പകരുന്ന പർവ്വത മലമടക്കുകളാൽ, പമ്പാ നദിയുടെ തീരത്തു് ധാരാളം കുന്നു കളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്വർഗ്ഗത്തിലേക്കെന്ന പോലെ ലക്ഷക്കണക്കിന് സ്വാമിഭക്തർ വരുന്ന ഇന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മ ശാസ്താക്ഷേത്രം. അവിടേക്കാണ് ആഗോള അയ്യപ്പ വിശ്വാസിയും അവിശ്വാസിയും വിസ്മയത്തോടെ നോക്കുന്നത്. ചരിത്രത്തിലെ ഈ പാപഭാരം എത്ര പൂജകൾ നടത്തിയാലും മാറില്ല. ആത്മീയ സുഗന്ധം നുകരുന്നവരുടെ മധ്യത്തിൽ ദുർഗന്ധം വമിക്കുന്ന കാട്ടുവണ്ടുകൾ മധുരം നുകരാൻ എങ്ങനെ യെത്തി? മത ദൈവങ്ങളുടെ പേരിൽ മനുഷ്യരെ കൊള്ള ചെയ്യുന്ന അമ്പലങ്ങൾ (ദേവാലയങ്ങൾ) ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ആത്മചൈതന്യത്തെക്കാൾ മൃത്യു പൂജയും…

2025-ല്‍ 2,790 ഇന്ത്യക്കാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം

ഈ വർഷം ഇതുവരെ യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന 2,790 ഇന്ത്യക്കാരെ തിരിച്ചയച്ചതായും 100 പേർ യുകെയിൽ നിന്ന് തിരിച്ചെത്തിയതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം 62% കുറഞ്ഞു. ആഗോള സഹകരണത്തിലൂടെ അനധികൃത കുടിയേറ്റം തടയുന്നതിനും നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ പ്രവർത്തിക്കുന്നു. ഈ വർഷം തുടക്കം മുതൽ യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന 2,790 ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്ച അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനും നിയമ നടപടിക്രമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണിത്. പൗരത്വം സ്ഥിരീകരിച്ചതിന് ശേഷമാണ് ഈ ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം ജനുവരി മുതൽ യുഎസിൽ നാടുകടത്തൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 2,790 ൽ അധികം ഇന്ത്യൻ പൗരന്മാർ…

ഉഷാ വാൻസ് ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിക്കുമോ?; യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻറെ പ്രസ്താവന ചർച്ചയ്ക്ക് വഴിയൊരുക്കുന്നു

ഹിന്ദു കുടുംബത്തിൽ നിന്നുള്ള തന്റെ ഭാര്യ ഉഷ വാൻസ് ഒരു ദിവസം ക്രിസ്തുമതത്തിലേക്ക് മതം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു, അത് വ്യക്തിപരമായ തീരുമാനമാണെങ്കിലും. ഉഷ ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയതാണ്. അതേസമയം, വാൻസ് 2019 ൽ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്തു. ഈ പ്രസ്താവന മതപരമായ ചർച്ചകൾക്ക് തുടക്കമിട്ടു. വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടുത്തിടെ ഒരു പൊതുപരിപാടിയിൽ തന്റെ ഭാര്യ ഉഷ വാൻസിന്റെ മതവിശ്വാസങ്ങളെക്കുറിച്ച് ഒരു പ്രധാന പ്രസ്താവന നടത്തി. ഹിന്ദു പാരമ്പര്യങ്ങളിൽ വളർന്ന തന്റെ ഭാര്യ കത്തോലിക്കാ സഭയുടെ സ്വാധീനത്താൽ ഒരു ദിവസം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഭാര്യ അങ്ങനെ ചെയ്തില്ലെങ്കിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിസിസിപ്പിയിൽ നടന്ന ഒരു പരിപാടിയിൽ ഭാര്യ ഉഷ ഭാവിയിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമോ…

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും, ജോലിയില്‍ നിന്ന് വിരമിച്ചവരുടേയും കുടുംബസംഗമം 2026 ഒക്ടോബർ 25 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead) ഓഡിറ്റോററിയത്തിൽ വച്ച് നടത്തി. ആരോൺ കോശിയുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം അമേരിക്കൻ ദേശീയ ഗാനത്തോടെ സംഗമം ആരംഭിച്ചു. ജയപ്രകാശ് നായർ തന്റെ ആമുഖ പ്രസംഗത്തിൽ, മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വം യുവതലമുറ ഏറ്റെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും പ്രസിഡന്റ് അനിൽ ചെറിയാൻ നന്ദി അറിയിക്കുകയും, സംഗമത്തില്‍ എത്തിച്ചേര്‍ന്നവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു. വിരമിച്ചവരെ പ്രതിനിധീകരിച്ച് മത്തായി മാത്യു സംസാരിച്ചു. തന്റെ ജീവിതത്തിൽ വന്ന നേട്ടങ്ങൾക്കു കാരണം ഈശ്വരാനുഗ്രഹം ഒന്നു മാത്രമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ബാബു നരിക്കുളവും…

സെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു

ഒന്റാറിയോ :  സെന്റർ ഫോർ കനേഡിയൻ മലയാളീ അഫയേർസ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ്  ഒക്ടോബർ 31 മുതൽ നവംബർ 2, 2025 വരെ ഒന്റാറിയോയിലെ മോനോയിൽ നടക്കുന്നു. ഈ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് – രാഷ്ട്രീയ നേതൃത്വം, നയ വികസനം, സാമ്പത്തിക ശാക്തീകരണം, യുവജന – വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും. കാനഡയിലെ മലയാളീ  സമൂഹത്തിലെ യുവ നേതാക്കൾ, സംരംഭകർ, ബിസിനസ് പ്രൊഫഷണലുകൾ, നിക്ഷേപകർ, നയരൂപീകരണക്കാർ, സാമൂഹിക പ്രവർത്തകർ, മീഡിയ വ്യക്തിത്വങ്ങൾ, സിവിക് നേതാക്കൾ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റിൽ,    Keynotes, Panel Discussions, Workshops, Interactive Networking സെഷനുകൾ, സ്ട്രാറ്റജിക് പ്ലാനിങ്  പ്രവർത്തനങ്ങൾ,  മെമ്പർഷിപ് ക്യാംപെയിൻ ,  കേരളദിനാഘോഷം  എന്നിവ…

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി, എബ്രഹാം തെക്കേമുറി ഹാളിൽ  ഇന്ന് തുടക്കം കുറിക്കും . ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്നു. സമ്മേളനത്തിനു ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ്  ആതിഥേയത്വം വഹിക്കുന്നത്. ഈ സമ്മേളനത്തിൽ  ഡോക്ട൪  എം. വി പിള്ള , നിരൂപക൯  സജി അബ്രഹാം  തുടങ്ങിയവ൪ പ്രധാന അതിഥികളായി  പങ്കെടുക്കും . സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ  ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. .മലയാള  സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ  ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത് അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്  ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ…

ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങള്‍; യുഎസ്-ചൈന ബന്ധത്തിന് പുതിയ തുടക്കം

ബുസാനിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിച്ചു. നിരവധി പ്രധാന സാമ്പത്തിക, വ്യാപാര കരാറുകളില്‍ ഒപ്പു വെച്ചത് യുഎസ്-ചൈന ബന്ധങ്ങളിൽ പുതിയൊരു തുടക്കമായതായി കണക്കാക്കുന്നു. 10% താരിഫ് കുറയ്ക്കൽ, സോയാബീൻ വ്യാപാരം പുനരാരംഭിക്കൽ, അപൂർവ ഭൂമി ധാതുക്കളെക്കുറിച്ചുള്ള കരാർ, ഫെന്റനൈൽ നിയന്ത്രണം എന്നിവ സംബന്ധിച്ച കരാറുകളിൽ ഈ കൂടിക്കാഴ്ച കലാശിച്ചു. യുഎസ്-ചൈന ബന്ധങ്ങളിൽ പുതിയൊരു തുടക്കം കുറിക്കുന്ന അത്ഭുതകരമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തു. ചൈനയ്‌ക്കെതിരായ തീരുവ 10% കുറയ്ക്കുമെന്നും താരിഫ് നിരക്ക് 57% ൽ നിന്ന് 47% ആക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ, ചൈന…