പമ്പ അസോസിയേഷനിൽ പുതിയ ഭരണസമിതി നിലവില്‍ വന്നു

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) അസോസിയേഷന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പെൻസിൽവാനിയ യിലെ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊണ്ട പമ്പ അസോസിയേഷൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകയിൽ ഉയർന്ന പ്രെവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിന് പ്രെശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ജോൺ പണിക്കറുടെ അധ്യക്ഷതയിൽ നടന്ന വാർഷീക യോഗത്തിൽ ജോർജ് ഓലിക്കൽ വാർഷീക റിപ്പോർട്ടും സുമോദ് നെല്ലിക്കാല വാർഷീക കണക്കും അവതരിപ്പിച്ചതിനുശേഷം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്തയുടെ നേതൃത്വത്തിൽ നടന്ന ഇലക്ഷനിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തമ്പി പോത്തൻ, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ എന്നിവർ ഇലക്‌ഷൻ നടപടികൾ സുമഗമമാക്കുന്നതുവേണ്ടിയുള്ള ക്രെമീകരണം നടത്തി. പ്രസിഡന്റായി അലക്സ് തോമസ്, വൈസ് പ്രസിഡന്റായി ജോർജ് ഓലിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. സുമോദ് തോമസ് നെല്ലിക്കാല ജനറൽ സെക്രട്ടറിയായും അഭിലാഷ് ജോൺ അസോസിയേറ്റ്…

ഒഹായോയിൽ ദമ്പതികളെ വീട്ടിൽ വെടിയേറ്റു മരിച്ചു,പ്രതിക്കായി തിരച്ചിൽ,പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു പോലീസ്

ഒഹായോ: ഒഹായോയിലെ കൊളംബസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 30-നാണ് സ്പെൻസർ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസ്സുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. അന്വേഷണം: വീടിനുള്ളിൽ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അയ്യപ്പ സേവാസംഘം ന്യൂയോർക്കിന്റെ മണ്ഡലകാല മഹോത്സവം ഗംഭീരമായി

ന്യൂയോർക്ക്: അയ്യപ്പ സേവാ സംഘം ആണ്ടു തോറും നടത്തിവരാറുള്ള മണ്ഡലകാല സമാപനം 2025 ഡിസംബർ 28 ഞായറാഴ്ച വിവിധങ്ങളായ കലാപരിപാടികളോടെ മഹോത്സവമായി നടത്തപ്പെട്ടു. ഗ്ലെൻ ഓക്സിലുള്ള ഹനുമാൻ മന്ദിർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30 ന് ആരംഭിച്ച അയ്യപ്പ പൂജ, നെയ്യഭിഷേകം, അർച്ചന, പുഷ്പാലങ്കാരം, പടിപൂജ എന്നിവയോടെ 6 മണിക്ക് മഹാദേവൻ ശർമ്മയുടെയും ഡോ ഉണ്ണിക്കൃഷ്ണൻ തമ്പിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായി പര്യവസാനിച്ചു. 6 മണിക്ക് അനിത കൃഷ്ണ (ന്യൂജേഴ്സി) യുടെ നേതൃത്വത്തിൽ ഗാനാഞ്ജലി എന്ന സംഗീത സദസ്സ് ആരംഭിച്ചു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് പങ്കെടുത്ത കലാകാരന്മാരെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അനിത കൃഷ്ണയോടൊപ്പം ജ്യോതി സതീഷ് (ഡിട്രോയിറ്റ്), നന്ദിത വെളുത്താക്കൽ (ഡിട്രോയിറ്റ്), പ്രേം കൃഷ്ണൻ (ന്യൂയോർക്ക്) എന്നിവരാണ് ഗാനാലാപനത്തിൽ പങ്കെടുത്തത്. ശ്രുതിമധുരമായ ഗാനാലാപനത്തിന് പക്കമേളമായി തബല – തീപൻ സ്വാമി (NY), ഗിഞ്ചറ…

ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു

ഡാളസ്/പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് നടക്കും. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ഷൈൻ ഐപ്പ്‌ (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്). മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്. നോർത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ഐപ്പ് 469 867 3256.

പ്രവാസികൾക്ക് ഭാരത് പുതുവർഷ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചു തുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. അന്ന് ചാവേർ ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന ലോകപ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ ‘ദി ടെലിഗ്രാഫ് എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചു പൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു’ (Hindu Extrimists try to shut down Christians in India) എന്നാണ്. അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ…

പ്രതിഷേധക്കാർക്കെതിരായ അക്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, ജനങ്ങൾ തെരുവിലിറങ്ങി. തലസ്ഥാനമായ ടെഹ്‌റാൻ മുതൽ രാജ്യത്തെ പല നഗരങ്ങളിലേക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾ നടത്തി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയാണ്. രാജ്യത്തിന്റെ കറൻസിയുടെ തുടർച്ചയായ ഇടിവ്, കനത്ത പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ ജനങ്ങൾ അക്രമാസക്തമായി പ്രതിഷേധിക്കുന്നു. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ റിപ്പോർട്ടുകളുണ്ട്, ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇറാനിലെ അശാന്തിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ഇറാൻ അധികൃതർ അക്രമം പ്രയോഗിച്ചാൽ തിരിച്ചടിക്കാൻ അമേരിക്ക പൂർണ്ണമായും സജ്ജമാണെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. “സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ഇറാൻ വെടിയുതിർക്കുകയും പതിവ് പോലെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്താൽ, അമേരിക്ക അവരുടെ സഹായത്തിനെത്തും. ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ഇറാനിൽ…

ജർമ്മനിയിൽ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

ബുധനാഴ്ച രാത്രി ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായപ്പോള്‍ തീജ്വാലകളിൽ നിന്നും കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമവാസിയായ ഋഥിക് റെഡ്ഡി (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംക്രാന്തി ഉത്സവത്തിനായി നാട്ടിലേക്ക് മടങ്ങുന്നതിനായി കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, പുതുവത്സരത്തിന്റെ ആദ്യ ദിവസമാണ് ദുരന്തം സംഭവിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഋഥിക് റെഡ്ഡി 2023 ജൂണിലാണ് യൂറോപ്പ് സർവകലാശാലയിൽ നിന്ന് എംഎസ്‌സി പഠിക്കാൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെത്തിയത്. 2022 ൽ വാഗ്ദേവി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. ദസറ അവധിക്കാലം മാറ്റിവച്ച ഋഥിക് ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തിക്ക് വീട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നു എന്നാണ്…

ഡൽഹി കലാപക്കേസിലെ പ്രതി ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ യുഎസ് നിയമനിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രതിനിധികളായ ജിം മക്ഗൊവൻ, ജാമി റാസ്കിൻ എന്നിവരുടെ നേതൃത്വത്തിൽ എട്ട് നിയമസഭാംഗങ്ങൾ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡർ വിനയ് മോഹൻ ക്വാത്രയ്ക്കും സെനറ്റർമാരായ ക്രിസ് വാൻ ഹോളൻ, പീറ്റർ വെൽച്ച് എന്നിവർക്കും കത്തയച്ചു. വിചാരണ കൂടാതെ ഇത്രയും കാലം തടങ്കലിൽ വയ്ക്കുന്നത് അന്താരാഷ്ട്ര നീതിന്യായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളോട് ആദരവ് പ്രകടിപ്പിക്കുമ്പോൾ തന്നെ, യുഎപിഎ പ്രകാരമുള്ള കർശനമായ ജാമ്യ വ്യവസ്ഥകളെ എംപിമാർ ചോദ്യം ചെയ്തു. അഞ്ച് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാതെ തടവിലാക്കുന്നത് തന്നെ ഒരു ശിക്ഷാരീതിയാണെന്ന് അവർ വാദിച്ചു. മൗലികാവകാശങ്ങളെ സംബന്ധിച്ച ഗുരുതരമായ പ്രശ്നമാണിതെന്ന് അവർ ഇതിനെ വിശേഷിപ്പിച്ചു. ഈ കേസിൽ അന്താരാഷ്ട്ര സമ്മർദ്ദം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2026 ജനുവരി 1 ന്, ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്‌റാൻ മംദാനി, ഉമർ ഖാലിദിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരു…

“വിവാഹം മാത്രമല്ല, ഒരുമിച്ച് ജീവിക്കുന്നതും പ്രധാനമാണ്”; അമേരിക്കന്‍ പൗരനെ വിവാഹം കഴിച്ചതുകൊണ്ടു മാത്രം ഗ്രീന്‍ കാര്‍ഡ് ലഭിക്കില്ല: യുഎസ്‌സിഐഎസ്

വാഷിംഗ്ടണ്‍: ഒരു അമേരിക്കൻ പൗരനുമായുള്ള വിവാഹം അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള എളുപ്പവഴിയായി പണ്ടേ കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഈ പ്രക്രിയ പഴയതുപോലെ ലളിതമല്ല. ഗ്രീൻ കാർഡിന് വിവാഹ സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) വ്യക്തമാക്കി. വിവാഹം യഥാർത്ഥമാണെന്നും ദമ്പതികൾ യഥാർത്ഥത്തിൽ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും തെളിയിക്കേണ്ടത് ഇപ്പോള്‍ ആവശ്യമാണ്. യുഎസ്‌സി‌ഐഎസ് അനുസരിച്ച്, വിവാഹം “നല്ല വിശ്വാസത്തോടെ” ആയിരിക്കണം. ഇതിനർത്ഥം ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ടി മാത്രമല്ല, ഇണകൾ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ്. ദമ്പതികൾ ഒരേ വീട്ടിലാണോ താമസിക്കുന്നത്, അവരുടെ ദിനചര്യ, അവരുടെ യഥാർത്ഥ ബന്ധം എന്നിവ ഉദ്യോഗസ്ഥർ ഇനി പരിശോധിക്കും. ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുന്നുണ്ടെങ്കിൽ അവരുടെ ഗ്രീൻ കാർഡ് അപേക്ഷ സംശയാസ്പദമാകുമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു. അത്തരം സന്ദർഭങ്ങളിൽ, യുഎസ്‌സിഐഎസ് തട്ടിപ്പ് പരിശോധനകൾ, കർശനമായ അഭിമുഖങ്ങൾ, അധിക രേഖകൾക്കായുള്ള…

ഡാളസ് കെസി‌വൈ‌എല്‍ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് – 2026 ജനുവരി 3-ന്

ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഡാളസ് കെസി‌വൈ‌എല്‍ ജനുവരി 3 ശനിയാഴ്ച ലൂയിസ്‌വില്ലിലെ The MAC-ൽ, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ, ചരിത്രത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കെസി‌വൈ‌എല്‍ യുവതയെ കായികരംഗത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും, കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാണ് ഈ ടൂർണമെന്റ്. എല്ലാവരെയും പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ നൽകാനും KCYL-നെ പ്രോത്സാഹിപ്പിക്കാനുമായി ഹൃദയപൂർവ്വം ക്ഷണിക്കുന്നു. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും! പരിപാടി വിവരങ്ങൾ: ജനുവരി 3, 2026 (ശനി) രാവിലെ 8:30 – ഉച്ചയ്ക്ക് 2:00 The MAC (200 Continental Dr, Lewisville, TX 75067) ഈ ടൂർണമെന്റ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്: President: James Parampettu Vice president: Joe koithara Secretary: Febin Pallatumadam Joint secretary: Sahil Kailpali Treasure: Chris Matchanickal ഡയറക്ടർമാർ:…