അർലിംഗ്ടൺ (ടെക്സാസ്): ദീർഘകാലമായി അർലിംഗ്ടണിൽ താമസിച്ചിരുന്ന ചിന്നമ്മ യോഹന്നാൻ (87) അന്തരിച്ചു. 1938 സെപ്റ്റംബർ 5-ന് ഇന്ത്യയിൽ ജനിച്ച ചിന്നമ്മ, തികഞ്ഞ ദൈവഭക്തിയിലും സേവനതൽപ്പരതയിലും അധിഷ്ഠിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഒരു പ്രാർത്ഥനാ വിശ്വാസിയായിരുന്ന ചിന്നമ്മ, ബൈബിൾ വായനയിലും ആത്മീയ കാര്യങ്ങളിലും അതീവ താല്പര്യം പുലർത്തിയിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും സ്നേഹപൂർണ്ണമായ ബന്ധം പുലർത്തിയിരുന്ന അവർ, സഭാംഗങ്ങൾക്കും പരിചയക്കാർക്കും എന്നും ഒരു മാതൃകയായിരുന്നു. പരേതനായ കെ.ജി. യോഹന്നാനാണ് ഭർത്താവ്. മക്കൾ: റെജി യോഹന്നാൻ കോട്ടായിൽ (ഭാര്യ: ബീന), സാറമ്മ യോഹന്നാൻ (ഭർത്താവ്: ജോൺ സാം). കൊച്ചുമക്കൾ: ഫെബിൻ, റീനീ, നോയൽ, കെസ്സ്യ, ജോനാ. സഹോദരി: സാറമ്മ സാമുവൽ. സംസ്കാര ശുശ്രൂഷകൾ: പരേതയുടെ സംസ്കാര ശുശ്രൂഷകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഇർവിംഗിലെ IPC എബനേസർ ചർച്ചിൽ (1927 Rosebud Dr, Irving, TX 75060)…
Category: AMERICA
കെ സുധാകരൻ കോൺഗ്രസിലെ കരട്: മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ സജീവം
ഡാളസ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് അറിയാനാവുകയെന്നിരിക്കെ, ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ സജീവം എന്ന് റിപ്പോർട്ടുകൾ. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നീ നേതാക്കളെ മുൻനിർത്തി അവരുടെ പക്ഷങ്ങൾ ചരടുവലികൾ സജീവമാക്കിയിട്ടുണ്ട്.ചുരുക്കത്തിൽ കോൺഗ്രസ്സിൽ മൂന്നു ഗ്രുപ്പുകൾ ശക്തമായി കൊണ്ടിരിക്കുന്നു. ഈ അമിട്ട് തെരഞ്ഞെടുപ്പിന് മുൻപേ പൊട്ടിച്ചിരുന്നുവെങ്കിൽ പല ഇടങ്ങളിലും ഇവരൊക്കെ ദാരുണമായി തോൽവി ഏറ്റുവാങ്ങുമായിരുന്നു. അറിയില്ല. അതും സംഭവിച്ചോ എന്ന്? വോട്ടു എണ്ണി തീരുമ്പോൾ മനസിലാകും ശരിയായ നീക്കം. മൂന്ന് നേതാക്കളുടെയും അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് പോസ്റ്റുകൾ ഇട്ടുവരികയാണ്. അതിനിടെ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ കെ സുധാകരന്, കെ സി വേണുഗോപാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ നിലപാട് മാറ്റിയ കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തെ നയിക്കണമെന്ന അഭിപ്രായം പങ്കുവച്ച് ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിട്ടു.…
സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്
ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. പി.വി. വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജോർജ് വർഗീസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു, തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കും. സാധു കൊച്ചുഞ്ഞ് ഉപദേശി (1883-1945): മലയാളി ക്രൈസ്തവ ലോകത്തെ വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്ന മൂത്തമ്പാക്കൽ ഇട്ടി വർഗീസ് (സാധു കൊച്ചുഞ്ഞ് ഉപദേശി) തന്റെ 17-ാം വയസ്സിലാണ് സുവിശേഷ പ്രവർത്തനങ്ങളിൽ മുഴുകിയത്.…
ഹോർമുസിൽ രണ്ട് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാന്റെ അന്ത്യശാസനം ലോകത്തെ ശ്വാസം മുട്ടിക്കുന്നു
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്. രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായുള്ള റിപ്പോർട്ടുകൾ ആഗോളതലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. നിർണായകമായ കടൽ പാതയിൽ ഇറാൻ സൈനിക നിയന്ത്രണം കർശനമാക്കിയതോടെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ രൂക്ഷമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സുപ്രധാന കടൽ പാതയിൽ ഇറാൻ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം കപ്പലുകളുടെ നീണ്ട നിരകൾ വീണ്ടും ദൃശ്യമായി. അതേസമയം, രണ്ട് കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് നടന്നെന്ന വാർത്ത ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഈ കടലിടുക്കിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്ററി സുരക്ഷാ സമിതിയുടെ തലവനായ ഇബ്രാഹിം അസീസിയാണ് ഈ പ്രസ്താവന നടത്തിയത്. എല്ലാ വ്യാപാര കപ്പലുകളും ഐആർജിസി നാവികസേനയിൽ നിന്ന് അനുമതി വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം പെട്ടെന്ന്…
അമേരിക്ക വാഗ്ദാനം ലംഘിച്ചു; ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു
അമേരിക്ക വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ സൈന്യം വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഇറാനിയൻ തുറമുഖങ്ങളിൽ വാഷിംഗ്ടൺ നാവിക ഉപരോധം തുടരുകയാണ്, കപ്പലുകൾ അവയിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും കർശനമായി നിയന്ത്രിക്കുന്നു. ദോഹ (ഖത്തര്‍): ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. ഈ സുപ്രധാന കടൽ പാതയിൽ ഇറാനിയൻ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്, ഇത് ആഗോള എണ്ണ വിതരണത്തിന് പുതിയ ഭീഷണി ഉയർത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലൂടെയും പുറത്തേക്കും പോകുന്ന കപ്പലുകളിൽ നാവിക ഉപരോധം തുടരുന്നതിലൂടെ യുഎസ് വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാനിയൻ സൈനിക കമാൻഡ് പ്രസ്താവിച്ചു. അതിനാൽ, ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇറാനിയൻ സായുധ സേനയുടെ പൂർണ നിയന്ത്രണത്തിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളുടെയും സഞ്ചാര സ്വാതന്ത്ര്യം യുഎസ് പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാനിയൻ സൈനിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ലെബനനിൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള…
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ (NAINA) 10-ാം ദ്വിവാർഷിക സമ്മേളനം ഡാളസില്‍
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026 ഒക്ടോബർ 1 മുതൽ 3 വരെ ഫോർ പോയിന്റു ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസ്സസിൽ വെച്ചു നടത്തുന്നു. “നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്. ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്ൽഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് ” നൈന “ന്റെ യും “ഐനന്റ് “ന്റെ യും ഭാരവാഹികൾ…
മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്
മനുഷ്യർക്ക് അതീവ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പോടെ തങ്ങളുടെ പുതിയ AI മോഡലായ ‘മിത്തോസ്’ (Mythos) പുറത്തുവിടുന്നത് ആന്ത്രോപിക് (Anthropic) തടഞ്ഞു. പവർ പ്ലാന്റുകൾ, ആശുപത്രികൾ, ഇലക്ട്രിക്കൽ ഗ്രിഡുകൾ തുടങ്ങിയ നിർണ്ണായക സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ ഈ മോഡലിന് ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. സോഫ്റ്റ്വെയറുകളിലെ തകരാറുകൾ കണ്ടെത്താനും അവ ദുരുപയോഗം ചെയ്യാനും ഏറ്റവും മികച്ച മനുഷ്യ ഹാക്കർമാരെക്കാൾ വേഗത്തിൽ ഈ AI-ക്ക് സാധിക്കും. പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പകരം, സുരക്ഷാ പരിശോധനകൾക്കായി ഗൂഗിൾ, ആമസോൺ, ആപ്പിൾ തുടങ്ങി 40-ഓളം പ്രമുഖ കമ്പനികൾക്ക് മാത്രമായി ഈ മോഡൽ കൈമാറും. സാങ്കേതിക മുന്നേറ്റം രാജ്യങ്ങളുടെ സുരക്ഷയെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുമോ എന്ന ഭീതിയിലാണ് വിദഗ്ധർ. അറിവ് വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയും അപകടസാധ്യതയും തമ്മിലുള്ള ദൂരം കുറയുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി
ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു കാണികളുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിൽനിന്നും ലഭിക്കുന്ന പണം പൂർണ്ണമായും സമൂഹത്തിലെ മനുഷ്യ നന്മക്കുവേണ്ടി മാത്രം വിനിയോഗിക്കുമെന്നു കലാവേദി പ്രസിഡന്റ് സിബി ഡേവിഡ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ന്യൂയോർക്കിലും കേരളത്തിലും കലയുടെ വിവിധ തലങ്ങൾ അവതരിപ്പിക്കയും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കലാവേദി എന്ന സംഘടന ഇവിടുത്തെ സമൂഹത്തിനു മാതൃകയാണ് എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കോരസൺ വർഗീസ് പ്രസ്താവിച്ചു. സെക്രട്ടറി ബിജു ചാക്കോ സ്വാഗതം ആശംസിക്കുകയും പ്രാരംഭ നടപടികൾ നിയയന്ത്രിക്കുകയും ട്രെഷറർ മാത്യു മാമൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സഹജീവിക്കു സ്വന്തം വൃക്ക ദാനം നൽകി ആദരണീയമായ മാതൃക കാട്ടിയ…
ഇറാൻ യുദ്ധത്തിനിടയിലെ കൊമ്പുകോർക്കൽ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപും ആഗോള കത്തോലിക്ക സഭയുടെ തലവൻ ലിയോ പതിന്നാലമാൻ മാർപ്പാപ്പയും കൊമ്പ് കോർക്കുന്നു. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ യൂദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് മാർപ്പാപ്പ പരോക്ഷമായി ട്രംപിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നതാണ് ഇരുവരും കൊമ്പ് കോർക്കാൻ കാരണം. ഇറാൻ യൂദ്ധത്തിൽ അനേകം നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും യൂദ്ധം തുടർന്നാൽ ഇനിയും അനേകം ആൾക്കാർ കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് മാർപ്പാപ്പ ട്രംപിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചത്. യൂദ്ധത്തിന് നേതൃത്വം നൽകുന്നവർ അത് അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചൾക്ക് സഹകരിക്കണമെന്നും താനും തൻറെ സഭയും യൂദ്ധത്തിനെതിരാണെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്. ചിലരുടെ പിടിവാശിയാണ് യൂദ്ധം അവസാനിക്കാതെ പോകുന്നതെന്നുമായിരുന്നു മാർപ്പാപ്പ പറഞ്ഞത്. ഇത് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചു. തന്നെ നിയന്ത്രിക്കാൻ മാർപ്പാപ്പ വരരുതെന്നും താൻ കാരണമാണ് അമേരിക്കയിൽ നിന്ന് ഒരാളെ മാർപ്പാപ്പയാക്കിയതെന്നുമായിരുന്നു ട്രംപ് തിരിച്ചടിച്ചത്. മാർപ്പാപ്പയുടെ അമേരിക്കൻ സന്ദർശനം പോലും തനിക്ക്നിർത്താമെന്ന…
ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ – പാക്കിസ്താന് നാവിക സേനാ കപ്പലുകള്‍
ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്കിൽ 18 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യയുടെയും പാക്കിസ്താന്റെയും നാവിക കപ്പലുകൾ ജാഗ്രതയോടെ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. യു എസ് – ഇറാന് യുദ്ധത്തിനിടയിൽ, ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സജീവമാണെന്ന് ഓപ്പൺ സോഴ്സ് ഇന്റലിജൻസ് അനലിസ്റ്റ് ഡാമിയൻ സൈമൺ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് വിവരങ്ങൾ നല്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സംഘർഷഭരിതമായ പ്രദേശത്തിലൂടെ ഇന്ത്യൻ യുദ്ധക്കപ്പലുകൾ വ്യാപാര കപ്പലുകളെ നയിക്കുന്നുണ്ട്. നിലവിൽ ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇന്ത്യൻ വ്യാപാര കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ കപ്പലുകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന പതിവായി പട്രോളിംഗ് നടത്തുന്നുണ്ട്. വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാക്കിസ്താന് നാവികസേനയും ഈ മേഖലയിൽ സജീവമാണ്. ഇരു രാജ്യങ്ങളുടെയും നാവിക കപ്പലുകളുടെ സാമീപ്യം അപൂർവവും സെൻസിറ്റീവുമായ ഒന്നായി പ്രാദേശിക വിദഗ്ധർ കരുതുന്നു. ഇരുപക്ഷവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായതായി…
