എം എ തോമസ് (രാജു 77)അന്തരിച്ചു

ഡാളസ്/പാളയം: തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് 77 (രാജു )17-01-2025 വെള്ളി 11 pm ന് അന്തരിച്ചു. ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രുഷ  21-01-2025 ചൊവ്വ ഭവനത്തിൽ8 മണിക്ക് ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യുന്നതുമാകുന്നു. കൂടുതൽ വിവിരങ്ങൾക്കു പാസ്റ്റർ സാബു ഡാളസ് പി.എം.ജി ചർച് (214 923 9370)

എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ എസ്.ബി അലംമനൈകളുടെ ഐക്യദാര്‍ഢ്യവും മംഗളാശംസകളും

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി കോളജ് അലംമനൈ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26-ന് എസ്.ബി കോളജില്‍ വച്ച് നടക്കുന്ന എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്.ബി അലംമനൈകളുടെ ഐക്യദാര്‍ഢ്യവും മംഗളാശംസകളും. അലംമനൈ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.എം മാത്യു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ബാംഗ്ളൂർ  സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാനുമായ പ്രൊഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയാകും. ഈ എസ്ബി പൂർവവിദ്യാർഥി മഹാസമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പലായ റവ.ഫാ .റെജി പ്ലാത്തോട്ടവും എസ്ബി അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം.മാത്യുവും സെക്രെട്ടറി  ഡോ.ഷിജോ കെ ചെറിയാനും മറ്റു ഭാരവാഹികളും അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്ബി അലുംനികളെയും അതിലുപരി അവധിക്കാലം ചിലവഴിക്കുവാനോ അല്ലാതെയോ വന്നിട്ടുള്ള എല്ലാ അമേരിക്കൻ എസ്ബി അലംനികളെയും  പ്രത്യേകം ക്ഷണിച്ചിരുന്നതായി ഈ മാധ്യമ കുറിപ്പിലൂടെ  ഏവരേയും അറിയിക്കുന്നു. യു…

വിവേക് ​​രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: ഇന്ത്യൻ-അമേരിക്കൻ നേതാവ് വിവേക് ​​രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. 2026 നവംബറിലാണ് ഒഹായോയിലെ തിരഞ്ഞെടുപ്പ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി രാമസ്വാമി നേരത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രം‌പിനു വേണ്ടി പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രാമസ്വാമി. ടെസ്‌ല ഉടമ എലോൺ മസ്‌കിനൊപ്പം ഭരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ട്രംപ് അദ്ദേഹത്തിന് നൽകിയിരിക്കുകയാണ്.

കാത്തിരിപ്പിന്‍റെ വേദന (നിരൂപണം): ലാലിജോസഫ്

‘രേഖാചിത്രം 2025’ ജനുവരി 9ാം തീയതി റിലീസ് ആകുന്നു. ഈ സിനിമയെകുറിച്ചുള്ള നല്ല അഭിപ്രായം ആദ്യമായി കേട്ടത്കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളില്‍ നിന്നാണ് പിന്നീട് രമേഷ് പിഷാരടിയുടെ ഫേയ്സ് ബുക്കില്‍ സിനിമയെകുറിച്ചും ചിത്രം സംവിധാനം ചെയ്ത ജോഫിന്‍. ടി. ജോണിനെ പ്രശംസിച്ച്കൊണ്ടുള്ള പോസ്റ്റ്കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ രേഖാചിത്രം കാണുവാന്‍ തന്നെ തീരുമാനിച്ചു. അടുത്ത അവധി ദിവസമായ ജനുവരി 15ാം തീയതി ലൂവിസ്‌വില്ല സിനി മാര്‍ക്ക്തീയേറ്ററില്‍ പോയി ഈ വര്‍ഷം ഞാന്‍ കണ്ട ആദ്യ ചിത്രവും ‘രേഖാചിത്രം’ ആയിരുന്നു. 2025 ല്‍ എഴുതിയ ആദ്യ ലേഖനത്തിന്‍റെ ക്രെഡിറ്റും രേഖാചിത്രത്തിനു തന്നെ കൊടുക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ്നടന്ന ഒരു കൊലപാതകവും ആ കൊല നടത്തിയത് ആരാണ് എന്നു കണ്ടു പിടിക്കുവാന്‍ വേണ്ടി നടത്തുന്ന ഒരു അന്യേഷണവും അതാണ് ഈ കഥയുടെ ഉള്ളടക്കം. 40 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കാണാതെ…

കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി പ്രേം പ്രകാശിനെ ആദരിച്ചു

ഡാളസ്:  ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻ്ററും , കേരളാ അസ്സോസിയേഷൻ ഓഫ് ഡാളസും ചേർന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ പ്രേം പ്രകാശിന്  ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്  പുരസ്കാരം നൽകി ആദരിച്ചു. ഡാളസിൽ നടന്ന കേരളാ അസ്സോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേദിയിൽ വെച്ചു പ്രേംപ്രകാശ് അവാർഡ് ഏറ്റുവാങ്ങിയത്  ഡാളസിലെ മലയാളി സമൂഹം നിറ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മലയാള സിനിമ സീരിയൽ രംഗത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രേം പ്രകാശിന് പുരസ്കാരം നൽകിയതെന്ന് ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ പ്രസിഡൻ്റ് ഷിജു ഏബ്രഹാമും , ഡാളസ് കേരളാ അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗലൂലിലും പറഞ്ഞു. ഇരുവരും ചേർന്നാണ് അദ്ദേഹത്തിന് പുരസ്കാരവും , പ്രശസ്തിപത്രവും, ക്യാഷ് അവാർഡും നൽകിയത്. ഗായകൻ , നടൻ, ചലച്ചിത്ര , ടെലിവിഷൻ സീരിയൽ നിർമ്മാതാവ് , സംരംഭകൻ എന്നീ നിലകളിൽ…

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് പുതിയ ഭരണ സമിതി

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് ജോണിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ സെക്രട്ടറി ബിനു മാത്യു വാർഷീക റിപ്പോർട്ടും, ഫിലിപ്പോസ് ചെറിയാൻ കണക്കും അവതരിപ്പിച്ചു, തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിനു കെ. മാത്യു (ചെയർമാൻ), സാജൻ വര്ഗീസ് (സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രെഷറർ), എക്സിക്യൂട്ടീവ് വൈസ് ചെയർമാന്മാരായി അലക്സ് തോമസ്, ബ്രിഡ്ജിത് വിൻസെൻറ്റ്, ജോബി ജോർജ്, ഫിലിപ്പോസ് ചെറിയാൻ, സുധ കർത്താ, ശോശാമ്മ ചെറിയാൻ, തോമസ് പോൾ എന്നിവരെയും, സുമോദ് നെല്ലിക്കാല (ജോയ്ൻറ്റ് സെക്രട്ടറി), അലക്സ് ബാബു (ജോയ്ൻറ്റ് ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു ചെയർ പേഴ്സൺസായി അഭിലാഷ് ജോൺ (ഓണം ചെയർമാൻ), രാജൻ ശാമുവേൽ (കേരളാ ഡേ ചെയർമാൻ), വിൻസെൻറ് ഇമ്മാനുവേൽ (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട്‌ (പ്രോഗ്രാം പ്രൊഡ്യൂസർ), ജോർജ് നടവയൽ (പി…

പാഴ്സനേജ് കൂദാശ കർമ്മത്തോടൊപ്പം സമഗ്ര വികസന പദ്ധതിയും പ്രഖ്യാപിച്ച് “പെരിങ്ങാലം മാർത്തോമ്മാ ധ്യാനതീരം”

ഹൂസ്റ്റൺ: “തിരക്കിൽ നിന്ന് തീരത്തിലേക്ക്” എന്ന ലക്ഷ്യവുമായി മലങ്കര മാർത്തോമ്മാ സഭയുടെ തിരു- കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൊല്ലം അഷ്ടമുടി കായൽ തീരത്തുള്ള മാർത്തോമ ധ്യാനതീരം എന്ന റിട്രീറ്റ് & ക്യാമ്പ് സെന്ററിന്റെ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ തുടക്കമായി പാഴ്സനേ ജിന്റെ ഔദ്യോഗിക കൂദാശ കർമ്മവും, പദ്ധതി പ്രഖ്യാപനവും മുൻ അമേരിക്കൻ ഭദ്രാസന ബിഷപ്പായിരുന്ന,ഇപ്പോൾ തിരു- കൊല്ലം ഭദ്രാസനാധിപനാ യിരിക്കുന്ന റൈറ്റ് റവ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഷിബു ഒ പ്ലാവില, ബിഷപ്പ് സെക്രട്ടറി ബിജു എസ് ചെറിയാൻ,നിരവധി വൈദിക ശ്രേഷ്ഠർ, സഭാ കൗൺസിൽ, ഭദ്രാസന കൗൺസില്‍ അംഗങ്ങൾ, മാനേജിംഗ് ബോർഡ് അംഗങ്ങൾ തുടങ്ങി സമീപ ഇടവകകളിലെ വിശ്വാസ സമൂഹവും പങ്കെടുത്തു. സ്വദേശികളോടൊപ്പം അമേരിക്കയിലും, മറ്റു വിദേശരാജ്യങ്ങളിലും ഉള്ള മാർത്തോമാ,ഇതരസഭാ വിശ്വാസി കൾക്കും അവധിക്കാലം സമാനതകളില്ലാത്ത ആസ്വാദ്യകരവും, ഉല്ലാസ പ്രധാനവുമായ…

പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ചു കയറി എലികൾ മയക്കുമരുന്ന് കഴിക്കുന്നതായി ഹ്യൂസ്റ്റൺ മേയർ

ഹ്യൂസ്റ്റൺ : മയക്കുമരുന്ന് കഴിക്കുന്ന എലികൾ പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ച് കയറി കോക്കും കഞ്ചാവും കഴിക്കുന്നു. ഇതു നൂറുകണക്കിന് കേസുകൾ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതായി ഹ്യൂസ്റ്റൺ മേയറായ ജോൺ വിറ്റ്മയർ ഒരു പത്രസമ്മേളനത്തിൽ ലളിതമായി പറഞ്ഞു: ‘ഞങ്ങളുടെ കൈവശം 400,000 പൗണ്ട് കഞ്ചാവ് സംഭരണത്തിലുണ്ട്,നഗരത്തിലെ പോലീസ് തെളിവ് മുറിയിലെ മരിജുവാന മുതൽ സൈക്കഡെലിക് കൂണുകൾ വരെ എലികൾ  മാത്രമാണ് ആസ്വദിക്കുന്നത്. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിലെ ജനറൽ കൗൺസൽ ജോഷ്വ റെയ്സ്  പറഞ്ഞു: ‘1200 ട്രാവിസിലെ നാർക്കോട്ടിക് എവിഡൻസ് റൂമിന് എലികളുമായി ഒരുപ്രശനം  ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിനെ അറിയിച്ചിരുന്നു ഒക്ടോബറിലാണ് ഇത് ആദ്യം ഒരു പ്രശ്നമായി മാറിയത്, മയക്കുമരുന്നിന് അടിമകളായ എലികളെ മയക്കുമരുന്നുകളിൽ നിന്ന് അകറ്റാൻ പ്രൊഫഷണൽ എക്സ്റ്റെർമിനേറ്റർമാർക്ക് പോലും കഴിഞ്ഞില്ല. പ്രശ്നം കൂടുതൽ വ്യക്തമാക്കുന്നതിന്, ഹ്യൂസ്റ്റൺ പോലീസ്…

‘ഹെൽപ്പിംഗ് ഹാന്‍ഡ്’: ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്

‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക’ എന്ന അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനിക്ക് സഹായധനം നല്‍കി. മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ എം.എസ് ചടങ്ങില്‍ സംബന്ധിച്ചു. ”ഹെൽപ്പിംഗ് ഹാന്‍ഡ്’ എന്ന ചാരിറ്റിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ധന കുടുംബത്തിലെ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സാമ്പത്തിക സഹായം നല്‍കിയത്. നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്ത് പിടിക്കുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് ‘ഹെല്‍പിങ് ഹാന്‍ഡ്’. മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഫോമ സഹായം നല്‍കിയത്. എന്‍സിസി വഴിയാണ് ഫോമ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരിതപൂര്‍ണമായ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നത്. രോഗികളായ മാതാപിതാക്കളുടെ ചികിത്സാച്ചിലവും സ്വന്തം പഠനച്ചിലവുമെല്ലാം ജീവിതം തന്നെ വഴിമുട്ടിച്ചപ്പോഴും അതിലൊന്നും തളരാതെ പാര്‍ട് ടൈം ജോലി ചെയ്തും നന്നായി പഠിച്ചും ജീവിതത്തോടു പൊരുതുന്ന വിദ്യാര്‍ത്ഥിനിയുടെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഫോമ ഇത്തവണത്തെ തങ്ങളുടെ സഹായഹസ്തം ഈ…

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമനിർമ്മാണം പാസായി

വാഷിംഗ്‌ടൺ ഡി സി :ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമനിർമ്മാണം പാസായി.ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെ നാടുകടത്തുന്നതിനു പുറമേ, ഗാർഹിക പീഡനമോ ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റങ്ങളോ സമ്മതിച്ചതോ – അല്ലെങ്കിൽ അവയിൽ ശിക്ഷിക്കപ്പെട്ടതോ ആയ നിയമവിരുദ്ധ കുടിയേറ്റക്കാരെ യുഎസിൽ സ്വീകാര്യമല്ലാതാക്കാനും നിയമനിർമ്മാണം സഹായിക്കും. 274-നെതിരെ 145 വോട്ടുകൾക്ക് ഉഭയകക്ഷി അടിസ്ഥാനത്തിൽ നിയമനിർമ്മാണം പാസായി. നിലവിലുള്ള എല്ലാ റിപ്പബ്ലിക്കൻമാരും ബില്ലിനെ പിന്തുണച്ചു, അതേസമയം  145  ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ ബില്ലിനെ എതിർത്തു 118-ാമത് കോൺഗ്രസിൽ പ്രതിനിധി നാൻസി മേസ്, ആർ-എസ്.സി. ആണ് ബിൽ ആദ്യമായി അവതരിപ്പിച്ചത്, എന്നാൽ മുമ്പ് ഡെമോക്രാറ്റുകൾ നിയന്ത്രിച്ചിരുന്ന സെനറ്റ് അത് അംഗീകരിച്ചില്ല. ആ സമയത്ത്, 158 ഡെമോക്രാറ്റുകൾ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു “നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ഭീകരതയാൽ നശിപ്പിക്കപ്പെട്ടു… അമേരിക്കൻ സ്ത്രീകളെയും പെൺകുട്ടികളെയും അക്രമാസക്തമായി ബലാത്സംഗം ചെയ്യുന്നു,” ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മേസ്…