ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് പ്രസിഡന്റിനെ ന്യായീകരിച്ചു ജീൻ-പിയറി

വാഷിംഗ്ടൺ ഡി സി – പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറി.മാപ്പു നൽകിയതിന് ശേഷം ആദ്യമായിവെള്ളിയാഴ്ച  നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു  ജീൻ-പിയറി. ബൈഡൻ തൻ്റെ മകന് മാപ്പ് നൽകില്ലെന്ന് വിവിധ അവസരങ്ങളിൽ പലതവണ പറഞ്ഞതിന് ശേഷം പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറിക്ക് മാപ്പ് നൽകിയതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവർക്കു  നേരിടേണ്ടി വന്നത് .സാഹചര്യങ്ങൾ മാറിയെന്നു വിശദീകരിച്ചതിനുശേഷം   ജീൻ-പിയറി ബൈഡനെ ന്യായീകരിച്ചു.ബൈഡൻ്റെ മാപ്പ് ഉദ്ധരിച്ച് അവർ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡൻ്റിന് തോന്നി. ഈ സാഹചര്യത്തിലാണ്  പ്രസിഡൻ്റ് മനസ്സ് മാറ്റുകയും മാപ്പ് നൽകുകയും ചെയ്തത്,” അവർ കൂട്ടിച്ചേർത്തു ജൂലൈയിൽ, ബൈഡൻ തൻ്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോൾ  “ഇത് ഇല്ല”.ഒരിക്കലുമില്ല ജീൻ-പിയറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന്…

രാജു പള്ളത്ത് ഇന്ത്യ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘചേതനായായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2026-2027 കാലയളവിലെ നിയുക്ത പ്രസിഡന്റ് ആയി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് തെരെഞ്ഞെടുത്തു. ഇരുപതു വർഷമായി ഏഷ്യാനെറ്റിലെ യുഎസ് വീക്ക്‌ലി റൗണ്ടപ്പ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്ടറുമാണ്. 15 വർഷമായി ഡിഷ് നെറ്റ്‌വർക്കിന്റെ റിട്ടെയ്‌ലറായും പ്രവർത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാം മൂന്നു വർഷം ചെയ്തു. ഇന്ത്യാ പ്രസ് ക്ലബിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്നു. പിന്നീട് ദേശീയ തലത്തിൽ വൈസ്-പ്രസിഡന്റ് ആയി പ്രവർത്തിച്ച ശേഷമാണ് സുനിൽ തൈമറ്റം പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. “രണ്ടു പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. മാധ്യമ…

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്

ലെവിടൗൺ (ന്യൂയോർക്ക്): കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് (സി .ഐ.ഓ.സി) ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു . ബ്രൂക്‌ലിൻ, ക്വീൻസ്, ലോങ്‌ ഐലൻഡ് ഏരിയയിലെ പള്ളികളുടെ നേതൃത്വത്തിൽ ഡിസംബർ 29 ഞായറാഴ്ച 4.30നു സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ) ആഘോഷങ്ങൾക്ക് തുടക്കമിടും. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സ്നേഹ സന്ദേശം നൽകും. വിവരങ്ങൾക്ക് : പ്രസിഡന്റ് – ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (516) 996-4887), സെക്രട്ടറി – ഫിലിപ്പോസ് സാമുവേൽ (917) 312-2902, ട്രഷറർ – ജോൺ (സജി) താമരവേലിൽ (917) 533- 3566), ക്വയർ ഡയറക്ടർ – ഫാ .ജോർജ് മാത്യു, ക്വയർ മാസ്റ്റർ – ജോസഫ് പാപ്പൻ, ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി, ഗ്രേസി മോഹൻ…

“സമ്പന്നരായ മാതാപിതാക്കൾ” ഉചിതമായ നിർവചനം: പി പി ചെറിയാന്‍

“സമ്പന്നരായ മാതാപിതാക്കൾ ആർ” എന്നതിന്റെ ഉചിതമായ നിർവചനം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ ഉത്തരം കണ്ടെത്താൻ പാടുപെടുന്ന ഒരു വെല്ലുവിളിയായി ഈ കാലഘട്ടത്തിലും അവശേഷിക്കുന്നു. “മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ” വിശുദ്ധ വേദപുസ്തകത്തിലെ സങ്കീർത്തനം 127- 3ൽ കാണുന്നതുൾപ്പെടെ നിരവധി വ്യാഖ്യാനങ്ങളിൽ അതിപ്രധാനമായ ഒന്നാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്. തങ്ങളുടെ മക്കൾ ദൈവം നൽകിയ അവകാശം ആകുന്നു എന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാരെ ഏറ്റവും സമ്പന്നരായ ആളുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം. മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചെലവുമാണെന്നും മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും ലക്ഷ്യപ്രാപ്തിക്ക് തടസ്സം ഉണ്ടാക്കുന്നതുമാകുന്നു എന്ന് ചിന്തിക്കുന്ന അനേക ദമ്പതിമാരും ഉണ്ട്. ഇതിനിടയിൽ തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്നതിലൂടെ വലിയ സന്തോഷവും അനുഗ്രഹവും കണ്ടെത്തുന്ന ചില മാതാപിതാക്കളെങ്കിലും ഉണ്ടെന്ന് കേൾക്കുന്നത് സന്തോഷമാണ്.ഈവിധത്തിൽ ചിന്തിക്കുന്നവർക്ക് ലഭിക്കുന്ന…

പോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

പോർട്ട് ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് പോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിൽ ഡിസംബർ 2 ഞായറാഴ്ച മികച്ച തുടക്കമായി. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു. ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഡോ. ഷെറിൻ ഏബ്രഹാം (ജോയിൻ്റ് സെക്രട്ടറി), മാത്യു വർഗീസ് (ഫിനാൻസ്), ജേക്കബ് എബ്രഹാം (ഫിനാൻസ് & പ്രൊസഷൻ), തോമസ് ഏബ്രഹാം (രജിസ്‌ട്രേഷൻ), കെസിയ ഏബ്രഹാം (മീഡിയ & എൻ്റർടൈൻമെൻ്റ് ), ലീലാമ്മ ഏബ്രഹാം (ഫിനാൻസ്), അഖിൽ തരൻസൺ (മീഡിയ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ. ഇടവക വികാരി ഫാ. ഡോ. ജോർജ് കോശിയുടെ അഭാവത്തിൽ ഫാ. പോൾ ചെറിയാൻ (അസി. വികാരി) കമ്മിറ്റി അംഗങ്ങൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഡോ.…

ഹിറ്റ് ആൻഡ് റണ്ണിന് ശേഷം രക്ഷപെട്ട യുവതിയെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

ഹൂസ്റ്റൺ : ഹാരിസ് കൗണ്ടിയിൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സ്ത്രീയെ വിമാനത്താവളത്തിൽ നിന്ന് സംസ്ഥാനം വിടാൻ ശ്രമികുന്നതിനിടയിൽ പോലീസ് പിടികൂടി.. ജോർജ്ജ് ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ എയർപോർട്ടിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തു ഡ്രൈവർ 22 കാരിയായ നൈല ഗാംബോവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് നിർത്താനും സഹായം നൽകാനും പരാജയപ്പെട്ടതിന് ഇവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ എയർടെക്‌സ് ഡോ. ആൻഡ് ബ്രണ്ടേജ് ഡോ. കവലയിലാണ് അപകടമുണ്ടായത്. ഇഎംഎസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ലൊക്കേഷനിൽ വച്ച് മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു ചെയ്തു. ഇയാളുടെ ഐഡൻ്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്ലോ ബ്രിയാർ ഡോ., ബേബെറി മെഡോസ് എൽഎൻ എന്നിവയ്ക്ക് സമീപമുള്ള ടിംബർ ക്രോസിംഗ് പരിസരത്ത് സംശയാസ്പദമായ വാഹനം കണ്ടെത്തിയതായി കോൺസ്റ്റബിൾമാർ അറിയിച്ചു. എസ്‌യുവി ഓടുന്നുണ്ടെങ്കിലും അകത്തു ആരും ഉണ്ടായിരുന്നില്ല ഹാരിസ് കൗണ്ടി പ്രിസിൻക്റ്റ് 4…

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ അനുശോചന യോഗം കൂടി

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 01 നു അനുശോചനം യോഗം കൂടി അന്തരിച്ച ശ്രീ. വിജയകുമാർ (കുഞ്ഞുമണിയേട്ടൻ) നും, പ്രൊഫ. വി പി വിജയമോഹൻ നും, ആദരാഞ്ജലികൾ അർപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി ശ്രീമതി ശശികല ടീച്ചറിന്റെ അഭിവന്ദ്യ ഭര്ത്താവും,കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടിയുമായിരുന്ന ശ്രീ. വിജയകുമാർ (70 വയസ്സ്) ന്റെ നിര്യാണത്തിൽ KHFC അഗാധ ദുഃഖം രേഖപ്പെടുത്തി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മണിയേട്ടൻ തന്റെ ജീവിതം സനാതന ധർമ്മ പരിപാലനത്തിനായി ഉഴിഞ്ഞുവച്ചായാലും,മുഴുവൻ സമയ സാന്ത ധർമ്മ പ്രവർത്തകനുമായിരുന്നു. ആർ.എസ്സ് എസ്സ് ശബരിഗിരി സംഘ ജില്ലയുടെ സംഘചാലകും,തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസറും മായിരുന്ന ഡോ.വി.പി. വിജയമോഹന്‍ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രമുഖ പ്രഭാഷകരിൽ ഒരാളും, KHFC യുടെ പ്രവർത്തനങ്ങളെ വിലയിരുത്തി മാർഗ്ഗ…

ബെർക്ക്‌ലി കൗണ്ടിയിൽ 13 പൂച്ചകളെ വിഷം കലർത്തി കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ

ഉമ്മർവില്ലെ(സൗത്ത് കരോലിന) – ഒരു ഡസനിലധികം പൂച്ചകൾക്ക് വിഷം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ബെർക്ക്‌ലി കൗണ്ടിയിലെ അധികൃതർ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തു. ഡ്രോപ്പ് ഓഫ് ഡ്രൈവിൽ നിന്ന് പൂച്ചകളെ സൂക്ഷിച്ചിരുന്ന  കോളനിയിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു സ്ത്രീ എത്തിയപ്പോളാണ് നിരവധി പൂച്ചകൾ മരിച്ചതായി കണ്ടെത്തിയത് . ട്രാപ്പ്-ന്യൂറ്റർ-വാക്സിനേറ്റ്-റിട്ടേൺ പ്രോഗ്രാമിലായിരുന്നു കോളനി. ബെർക്ക്‌ലി കൗണ്ടി ഷെരീഫിൻ്റെ ഓഫീസിലെ ഡിറ്റക്ടീവുകൾ സംഭവസ്ഥലത്തു എത്തിച്ചേരുകയും  തെളിവുകൾ ശേഖരിക്കുകയും ചെയ്തു.ചത്ത ചില മൃഗങ്ങൾക്ക് സമീപം അരിഞ്ഞ മത്സ്യ മാംസത്തിൻ്റെ ഭാഗങ്ങളുള്ള ട്യൂണയുടെ ക്യാനുകൾ തുറന്നതായി ദൃശ്യങ്ങൾ കാണിക്കുന്നു. കേസിനെക്കുറിച്ചു  വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഡിറ്റക്ടീവ്  ഒരാളെ തിരിച്ചറിഞ്ഞു. ആൻഡ്രൂ ജോർജ്ജ് ഡോക്ക് എന്ന ആ വ്യക്തി, പൂച്ചകൾ ഒരു ശല്യമാണെന്ന് വാചാലനായി,  അവ പ്രദേശത്ത് ഉള്ളതിൽ തൻ്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പൂച്ചകളെ കൊല്ലാൻ സഹായിക്കാൻ ഡോക്കിന് മറ്റ് നാല് പേർ കൂടി…

നോർത്ത് കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

കാലിഫോര്‍ണിയ: വടക്കൻ കാലിഫോർണിയയിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൻ്റെ തീവ്രത കണക്കിലെടുത്ത് അധികൃതർ സുനാമി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍‌വലിച്ചു. യുഎസ് ജിയോളജിക്കൽ സർവ്വേയുടെ അഭിപ്രായത്തിൽ, ഒറിഗോൺ അതിർത്തിക്കടുത്തുള്ള ഹംബോൾട്ട് കൗണ്ടിയിലെ ഒരു ചെറിയ പട്ടണമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്. ഹംബോൾട്ട് കൗണ്ടിയിലെ തീരദേശ വാസസ്ഥലമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് ഏകദേശം 5.5 മൈൽ (9 കിലോമീറ്റർ) പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടർന്ന്, പ്രദേശത്ത് ഒന്നിലധികം ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇതിനുപിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ സുനാമി സെന്‍റര്‍ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂകമ്പത്തിന്‍റെ ആഘാതം സാൻ ഫ്രാൻസിസ്കോ വരെ വ്യാപിച്ചു.  ഈ സംഭവത്തിന് ശേഷം ഉടൻ തന്നെ…

കുരുവിള കുര്യൻ (തങ്കച്ചൻ – 77) ന്യൂജേഴ്‌സിയിൽ നിര്യാതനായി

ന്യൂജേഴ്‌സി: കുരുവിള കുര്യൻ (തങ്കച്ചൻ)(77) ന്യൂജേഴ്‌സിയിൽ നിര്യാതനായി. തിരുവൻവണ്ടൂര്‍ തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും ശ്രീമതി സാറാമ്മ കുരുവിളയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ മക്കൾ: ബിനു വി കുര്യൻ, ഭാര്യ സൂസൻ കുര്യൻ, ഐവ് ഫ്രാൻസിസ്, ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ് ഹനു കുര്യൻ, ഭാര്യ ഐറിൻ കുര്യൻ, കൊച്ചുമക്കൾ: ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ. പൊതു ദര്‍ശനം: ഡിസംബർ 8, 2024 5:00 PM മുതൽ 9:00 PM വരെ സ്ഥലം : ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601 ശവസംസ്കാര ശുശ്രൂഷ :ഡിസംബർ 9, 2024 10:00 AM മുതൽ 11:00 AM വരെ സ്ഥലം: ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് തുടർന്നു സംസ്കാരം ജോർജ്ജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക് ഡിസംബർ…