പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ‘നിര്‍ഭയം’ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട: കൗമാര പെണ്‍കുട്ടികളുടെ മാനസിക, ശാരീരിക, ഉന്നമനത്തിനായി ‘നിര്‍ഭയം’ ക്യാമ്പ് സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി കെ അനു ഉദ്ഘാടനം നിര്‍വഹിച്ചു.

സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അരാജകത്വങ്ങളെയും വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ സജ്ജരാക്കുന്നതിന് ക്യാമ്പ് സഹായിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 2024-25 പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. , പഞ്ചായത്ത് പ്രസിഡന്റുമാരായ അനുരാധ സുരേഷ്, അലക്‌സ് ജോണ്‍ പുത്തൂപള്ളി, വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാന്‍, ബ്ലോക്ക് സിഡിപിഒ ജി എന്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News