പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത് അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ…
Category: AMERICA
പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍
മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…
എപ്സ്റ്റീന്‍ ഫയല്‍സ്: മൂന്ന് വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ ട്രംപ് എട്ടു തവണ യാത്ര ചെയ്തു
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിൽ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ 30,000 പുതിയ രേഖകളിൽ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ പേര് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അത് നിഷേധിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ രേഖകൾ പുറത്തുവന്നത് അമേരിക്കയില്‍ വീണ്ടും രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട 30,000 പുതിയ രേഖകളിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ രേഖകളുടെ അടിസ്ഥാനത്തിൽ ട്രംപിനെതിരെ ഒരു ക്രിമിനൽ കുറ്റവും ചുമത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുതുതായി പുറത്തുവിട്ട രേഖകളില്‍ ഏകദേശം 29,000 പേജുകളും ഡസൻ കണക്കിന് വീഡിയോ ക്ലിപ്പുകളും, ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്നു. രഹസ്യാത്മക കാരണങ്ങളാൽ…
സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം: മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം
ന്യൂജേഴ്സി: മഞ്ഞുവീഴുന്ന ഡിസംബർ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കരോൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോൾ സംഘത്തിനൊപ്പം ചേർന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രാർത്ഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുൽക്കൂടിന്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി. വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ…
‘ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക പ്രകാശനം ജനുവരി 3 ശനിയാഴ്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍
ന്യൂയോർക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ കാര്യങ്ങളിലും ഇന്നും അഭിനിവേശമുള്ള ക്രാന്തദർശി – മണിച്ചേട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഡോ.എം.വി.പിള്ളയെ പരിചയപ്പെടുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍” എന്ന പുസ്തകം പ്രകാശിതമാവുന്നു. ജനുവരി 3 ശനിയാഴ്ച 4 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ലളിതമായ ചടങ്ങിൽ മോഡല്‍ സ്‌കൂൾ പ്രിന്‍സിപ്പൽ കെ.വി. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. അദ്ദേഹത്തിൽ നിന്ന് ഡോ. എം വി പിള്ളയുടെ ട്രിപ്‌ലെറ്റ് കൊച്ചുമക്കൾ – ഒറിയോണ്‍ പിള്ള, ആഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള (Masters Orion Pillai, Adrian Pillai, Maximus Pillai – USA) എന്നിവർ…
ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക
വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വേണം മടക്കം ഉറപ്പാക്കാൻ. ട്രംപ് ഭരണകൂടത്തിന്റെ മാസ് ഡിപ്പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളർ ചെലവ് വരും. ഇതിനേക്കാൾ ലാഭകരമാണ് സ്വയം മടങ്ങുന്നവർക്ക് പണം നൽകുന്നതെന്നാണ് സർക്കാരിന്റെ…
സമന്വയ ആൽബെർട്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്
എഡ്മിന്റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ , ആൽബെർട്ട യൂണിറ്റ് “സമന്വയ ആൽബെർട്ട” ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Beats and Bells 20K5” ഡിസംബർ 27ന് എഡ്മണ്ടൻ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു . കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ഡി.ജെ , ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025 നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Samanwaya Alberta’s Beats & Bells 2K25 വാർത്ത : ജോസഫ് ജോൺ, കാൽഗറി
ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം
ഗാൽവെസ്റ്റൺ (ടെക്സസ്) : തിങ്കളാഴ്ച മെക്സിക്കോയിൽ നിന്നുള്ള ഒരു മെഡിക്കൽ വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഗാൽവെസ്റ്റൺ കോസ്‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് ഒരു കോൾ ലഭിച്ചു, ഉടൻ തന്നെ അവർ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നത് കാണിച്ചു.. ഒരാളെ കാണാതായിട്ടുണ്ട്. മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്റിംഗിന് തൊട്ടുമുൻപായിരുന്നു അപകടം. മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും, കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട്…
പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് സ്വയം ശാപം ഏറ്റു വാങ്ങുന്നവർ!!!!: എബി മക്കപ്പുഴ
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. (സങ്കീർത്തനങ്ങൾ 112:3) ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് . ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു. ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ…
സാം നീലാമ്പള്ളി ഒരപൂർവ്വ വ്യക്‌തിത്വം: അബ്‌ദുൾ പുന്നയൂർക്കുളം
എന്റെ സുഹൃത്ത് സാം നീലാമ്പള്ളിയെന്ന എബ്രഹാം സാംകുട്ടി നമ്മെ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങളായി. സാമിനെ ഞാൻ കാൽനൂറ്റാണ്ടായി അറിയും. സാം തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ എഴുത്തുകാരനായ പുന്നയൂർക്കുളം മുഹമ്മദലി അദ്ദേഹത്തിന്റെ സതീർഥ്യനായിരുന്നു. മുഹമ്മദലിയുമായുള്ള സൗഹൃദമാണ് സാം പുന്നയൂർക്കുളത്തുകാരനായ ഞാനുമായി ബന്ധപ്പെടാൻ ഇടയാക്കിയത്. പിന്നീട് മുഹമ്മദലി ആത്മഹത്യ ചെയ്തു. മുഹമ്മദലിയുടെ വേർപാടിനെപ്പറ്റിയും അദ്ദേഹവുമായുള്ള ആത്മബന്ധത്തെപ്പറ്റിയും സാം വാതോരാതെ സംസാരിക്കുമായിരുന്നു. സാഹിത്യവും എഴുത്തുമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. എഴുത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സാമിനു നിഷ്ക്കർഷയുണ്ട്. ഞങ്ങൾ പരസ്പരം സ്വന്തം കൃതികൾ വായിച്ചു വിമർശിക്കും; ആസ്വാദനം എഴുതും. ചിലപ്പോഴൊക്കെ ഞങ്ങളുടെ വിഷയം രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയത്തിൽ സാമിനു വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. എങ്കിലും ഇരുവരും അവരവരുടെ വ്യക്‌തിത്വത്തെ മാനിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ സാം ശാസ്താംകോട്ടയിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ നടത്തിയിരുന്നു. ആ അവസരത്തിലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.…
