താന്‍ പ്രസിഡൻ്റായാൽ ക്രിപ്‌റ്റോ കറൻസി പ്രോത്സാഹിപ്പിക്കും: കമലാ ഹാരിസ്

വാഷിംഗ്ടണ്‍: നവംബർ 5 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പും നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലുള്ള പോരാട്ടം സജീവമായി. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് തൻ്റെ പേര് പിൻവലിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇരുവരും പരമാവധി ശ്രമിക്കുന്നുണ്ട്. അവരുടെ പ്രചാരണവും ശക്തമായി മുന്നേറുന്നു. അതേസമയം, പരസ്പരം ലക്ഷ്യമിടുന്നതിൽ നിന്ന് അവർ പിന്മാറുന്നില്ല. മാത്രമല്ല, ജയിച്ചാൽ എന്ത് ചെയ്യുമെന്ന കാര്യവും ഇരുവരും പ്രഖ്യാപിക്കുന്നുമുണ്ട്. അതിലൊന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ച ക്രിപ്‌റ്റോ കറന്‍സി പ്ലാനിനെക്കുറിച്ചുള്ളതാണ്. ലോകമെമ്പാടും വ്യത്യസ്ത തരം ക്രിപ്‌റ്റോ കറൻസികൾ ലഭ്യമാണ്, ആളുകൾ അവയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. പലരും ക്രിപ്‌റ്റോ കറൻസിയെ ഭാവിയായി കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് അമേരിക്കൻ പ്രസിഡൻ്റായാൽ…

ഹാരിസിനൊപ്പം പുതിയ അദ്ധ്യായം ആരംഭിക്കാൻ അമേരിക്ക തയ്യാറാണ്: ഒബാമ

ചിക്കാഗോ: ഹാരിസിനൊപ്പം പുതിയ അദ്ധ്യായം ആരംഭിക്കാൻ അമേരിക്ക തയ്യാറാണെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ. ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഹാരിസ് അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്തിന് പൂർണ്ണമായും തയ്യാറാണെന്നും അമേരിക്ക ഒരു പുതിയ അദ്ധ്യായത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആളുകള്‍ക്ക് തുല്യ അവസരങ്ങൾ നൽകാൻ തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ച ഒരു വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണിത്. 16 വർഷം മുമ്പ് ഈ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വീകരിക്കാനുള്ള ബഹുമതി എനിക്കുണ്ടായിരുന്നു. “നിങ്ങളുടെ സ്ഥാനാർത്ഥി എന്ന നിലയിൽ എൻ്റെ ആദ്യത്തെ പ്രധാന തീരുമാനം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറുക എന്നതായിരുന്നു എന്ന് ചോദ്യം ചെയ്യാതെ തന്നെ എനിക്ക് പറയാൻ കഴിയും,” ഒബാമ പറഞ്ഞു. ചരിത്രം ജോ ബൈഡനെ ഒരു മികച്ച പ്രസിഡൻ്റായി ഓർക്കും. വലിയ ആപത് ഘട്ടത്തിൽ അദ്ദേഹം…

“ഇത് എൻ്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ബഹുമതി”: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശം സ്വീകരിച്ച് ടിം വാള്‍സ്

ചിക്കാഗോ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിൻ്റെ റണ്ണിംഗ് മേറ്റ് കൂടിയായ മിനസോട്ട ഗവർണർ ടിം വാൾസ്, അമേരിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നാമനിർദ്ദേശം സ്വീകരിച്ചു. “എൻ്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ബഹുമതി”യാണിതെന്ന് അദ്ദേഹം നാമനിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഓഗസ്റ്റ് 21 ബുധനാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നാമനിർദ്ദേശം സ്വീകരിച്ചുകൊണ്ട് വാൾസ് പ്രസ്താവിച്ചു, “യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള നിങ്ങളുടെ നാമനിർദ്ദേശം സ്വീകരിക്കുന്നത് എൻ്റെ ജീവിതത്തിന്റെ അഭിമാനമാണ്.” “നാല് വർഷത്തെ ശക്തവും ചരിത്രപരവുമായ നേതൃത്വത്തിന്” പ്രസിഡൻ്റ് ജോ ബൈഡനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും റണ്ണിംഗ് മേറ്റാകാന്‍ തന്നെ ക്ഷണിച്ചതിന് കമലാ ഹാരിസിന് നന്ദി പറയുകയും ചെയ്തു. മിനസോട്ടയിലെ പ്രഥമ വനിത ഗ്വെൻ വാൾസ്, നെബ്രാസ്കയിലെ ജനനം മുതൽ ആർമി നാഷണൽ ഗാർഡിലെ അദ്ദേഹത്തിൻ്റെ സേവനം…

മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 13ന്

ചിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാികള്‍ സെപ്തംബര്‍ 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്. പ്രശസ്ത സിനിമാതാരം ആന്‍ അഗസ്റ്റിന്‍ ചടങ്ങില്‍ മുഖ്യാത്ഥിയായിരിക്കും. ഓണാഘോഷത്തോടൊപ്പം തന്നെ വയനാടിന്റെ വേദനയില്‍ പങ്കുചേരുകയും പുനരധിവാസത്തിനു വേണ്ടിയുള്ള ധനസമാഹരണവും നടത്തുമെന്ന് പ്രസിഡന്റ് റോയി നെടുംചിറ അറിയിച്ചു. സെപ്തംബര്‍ 13-ാം തീയതി 6.30 മണിക്കു തന്നെ ഓണസദ്യയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. ഈ ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി നെടുംചിറ 630-806-1270, മഹേഷ് കൃഷ്ണന്‍ 630-664-7431, സാബു തറത്തട്ടില്‍ 847-606-9068.

ന്യൂയോര്‍ക്കില്‍ പള്ളിപ്പാട് അസോസിയേഷന്റെ കുടുംബസംഗമം ഡോ. ഗീവര്‍ഗീസ് മാര്‍ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

ന്യൂയോര്‍ക്ക്: ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ പള്ളിപ്പാട് നിന്നും വടക്കേ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറി പാര്‍ത്തിട്ടുള്ളവരുടെ നാലാമത് കുടുംബസംഗമം ന്യൂയോർക്കിലെ ജെറിക്കോയിൽ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാദ്ധ്യക്ഷനും പള്ളിപ്പാട് സ്വദേശിയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. നാളെ ന്യൂയോർക്കിലെ ജെറിക്കോ ടേൺപൈക്കിലുള്ള കൊറ്റീലിയൻ ബാങ്ക്വറ്റ് ഹാളിൽ (440 Jericho Turnpike, Jericho, NY 11753) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ യുഎസ് ഗവൺമെന്റിന്റെ ഡെപ്യുട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ പള്ളിപ്പാട് സ്വദേശി റവ.ഫാ.അലക്‌സാണ്ടര്‍ ജെ.കുര്യന്‍ അനുമോദന പ്രഭാഷണം നടത്തും. കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോർക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തിലുള്ള പള്ളിപ്പാട് പഞ്ചായത്തിന് സൗജന്യമായി ആംബുലന്‍സ് നല്‍കുകയും, പഞ്ചായത്ത് ക്ലിനിക്കിന് ഫ്രിഡ്ജും, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൗജന്യ…

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വര്‍ണ്ണോജ്വലമായി; ഡോ. മാത്യു കുഴല്‍‌നാടന്‍ എം എല്‍ എ മുഖ്യാതിഥി

സ്വാതന്ത്ര്യ ദിനത്തെ നിസ്സാരതയോടെ സമീപിക്കുന്ന ഈ നാളുകളിൽ ശിപായി ലഹളയിൽ നിന്ന് തുടങ്ങി ഒരു നൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് എല്ലാവരും ഓർമിക്കണമെന്നു ഡോ. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഫിലഡൽഫിയയിൽ സംഘടിപ്പിച്ച സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രൂപീകരണത്തിന് ശേഷമാണ് രാജ്യത്തിന് ഐക്യവും അഖണ്ഡതയും കൈവന്നതും. ഇന്ത്യ ഇന്ത്യക്കാരൻ്റെതെന്ന വികാരം രാജ്യമെങ്ങും പടർന്നു പന്തലിച്ചതും. .സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒരുമിച്ച് നിർത്തിയത് കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാകയാണ്. കേരളത്തിലെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ വിട്ടു വീഴ്‌ചയില്ലാത്ത പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ വേട്ടയാടി ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ദേശീയ പതാക ഉയർത്തലോടു കൂടിയാണ് ആഘോഷച്ചടങ്ങുകൾക്കു തുടക്കമായത് . തുടർന്ന് ചെണ്ടമേളവും ഘോഷയാത്രയും നടന്നു. വയനാടു…

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

ന്യൂയോർക്/ തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ വെച്ച് ആഗസ്റ്റ് 20 ന് നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്. 1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ. കേരളത്തിന്‍റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം. സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ (സി. സി. ഐ), ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍ (ഇ. സി. സി.) എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ്…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആചരിച്ചു

ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഏവരേയും പ്രത്യേകം അനുസ്മരിച്ചു. മതേതരത്വവും ജനാധിപത്യവും ഒന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഒഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നുള്ളതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങില്‍ ആന്റോ കവലയ്ക്കല്‍ ഏവരേയും സ്വാഗതം ചെയ്തു. കൂടാതെ ജോര്‍ജ് മാത്യു, ബിജു തോമസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, എബി റാന്നി, ബോബി വര്‍ഗീസ്, അഖില്‍ മോഹന്‍, നിതിന്‍ മുണ്ടിയില്‍ തുടങ്ങിയവരും സ്ാതന്ത്ര്യദിനാശംസകള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ടോബിന്‍ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ഒന്ന് +ഒന്ന് = ഇമ്മിണി ബല്യ ഒന്ന്: സണ്ണി മാളിയേക്കൽ

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ശ്രീ വൈക്കം മുഹമ്മദ് ബഷീർ 1944 എഴുതിയ ബാല്യകാലസഖിക്ക് ഇന്നേക്ക് 80 വയസ്സാകുന്നു. എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ “ബാല്യകാലസഖി” വായിച്ചപ്പോൾ, ഒന്നും ഒന്നും കൂടെ കൂട്ടിയാൽ എങ്ങിനെ ഒരു വലിയ ഒന്ന് കിട്ടും എന്നായിരുന്നു ചിന്ത. 96 പേജ് ഉള്ള നോവൽ, ഒരായിരം പേജ് ഉള്ള ജീവിതം വായിക്കുന്ന പോലെയാണെന്ന് പിന്നീടാണ് മനസ്സിലായത്. ഏഴു വയസ്സുകാരി സുഹറയുടെയും ഒൻപത് വയസ്സുള്ള മജീദ്, എത്ര മനോഹരമായാണ് നമ്മുടെ ബേപ്പൂർ സുൽത്താൻ ബാല്യകാലസഖിയിൽ അവതരിപ്പിച്ചിരിക്കുന്നത്. “രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി ഉമ്മിണി തടിച്ച ഒരു നദിയായി ഒഴുകുന്നത് പോലെ രണ്ടു ഒന്നുകൾ ഒരുമിച്ച് ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ഒന്ന് ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സ്വാഭിമാനം മജീദ് പ്രസ്താവിച്ചു.. “ഇമ്മിണി വലിയ ഒന്ന്” കണക്കു പുസ്തകത്തിൽ പുതിയ ഒരു തത്വം കണ്ടുപിടിച്ചതിന് മജീദിനെ…

എൻ.ബി.എ. യുടെ തിരുവോണാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം

ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പി.എസ്.115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ മുതലായവ പരിപാടികളിൽ ചിലതു മാത്രം. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. വാര്‍ത്ത: ജയപ്രകാശ് നായർ