തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നില്‍ക്കരുത്; പോലീസ് സ്ത്രീകളോട് മാന്യമായി പെരുമാറണം: ഗവര്‍ണര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളോട് ബലപ്രയോഗം പാടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും. പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, കല്ലിടലിനെ എതിര്‍ത്ത് കോഴിക്കോട് കല്ലായി, എറണാകുളം തിരുവാങ്കുളം, കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളില്‍ ജനകീയ പ്രതിരോധം തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News