ഹ്യൂസ്റ്റൺ: ഈ കഴിഞ്ഞ ജൂലൈ 7 മുതൽ 8 വരെ, ടെക്സസിലെ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഭാഗത്ത് ആഞ്ഞടിച്ച കൊടിയ കൊടുങ്കാറ്റിലും പേമാരിയിലും പെട്ടു സാധാരണ ജനജീവിതം പരിപൂർണ്ണമായി സ്ഥംപന അവസ്ഥയിലായി എന്ന് പറയാം. ഹരികൈൻ ബറൽ അതിശക്തമായി സംഹാരതാണ്ഡവമാടി. കൊടുംകാറ്റിൽ പല വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ ഒടിഞ്ഞു. വീടുകളുടെ, വൈദ്യുതി, ഇലക്ട്രോണിക്, സിഗ്നൽ ഗതാഗത കമ്പികളുടെയും മീതെ വീണു. റോഡുകൾ തോടുകൾ നദികൾ നിറഞ്ഞൊഴുകി. ഓഫീസുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സാധനങ്ങൾക്കായി ജനം നെട്ടോട്ടമോടി. മെയിൻ ഹോസ്പിറ്റലുകൾ ജനറേറ്ററിൽ പ്രവർത്തിച്ചു. ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഇൻറർനെറ്റ് വാർത്ത സംവിധാനങ്ങൾ, ടെലഫോൺ സെൽഫോൺ ടവറുകൾ പ്രവർത്തിച്ചില്ല. അതിനാൽ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടുവാനോ, എമർജൻസി ആവശ്യങ്ങൾക്ക് ആരുമായും ബന്ധപ്പെടുവാനോ സാധിച്ചില്ല. ഓരോ ഭവനങ്ങളും ഒറ്റപ്പെട്ട തുരുത്തുകൾ ആയി മാറി. വൈദ്യുതി എപ്പോൾ…
Category: AMERICA
തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുന്നതിനുള്ള ബൈഡൻ്റെ സാധ്യത കുറഞ്ഞുവെന്ന് ഒബാമ
വാഷിംഗ്ടൺ ഡി സി :ജോ ബൈഡൻ്റെ വിജയത്തിലേക്കുള്ള സാധ്യത വളരെ കുറഞ്ഞുവെന്നും അമേരിക്കൻ പ്രസിഡൻ്റ് തൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ സാധ്യതയെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മുൻ പ്രസിഡൻ്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് പറഞ്ഞു, ഒബാമയെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. എട്ട് വർഷത്തോളമായി അദ്ദേഹം അധികാരത്തിന് പുറത്തായിരുന്നുവെങ്കിലും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഒബാമയ്ക്ക് ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്. തൻ്റെ മുൻ പങ്കാളിയും വൈസ് പ്രസിഡൻ്റുമായ ബൈഡനെ ഒബാമ എല്ലായ്പ്പോഴും ഉപദേശിക്കാൻ ശ്രമിച്ചിട്ടുണ്ട്, സഖ്യകക്ഷികളോട് തനിക്ക് ബൈഡനെ ‘സംരക്ഷികേണ്ടതുണ്ട് എന്ന് പറയുന്നു. ബൈഡൻ ഭരണകൂടത്തെ അതിൻ്റെ കാലാവധിയിലുടനീളം ഒബാമ പരസ്യമായി പ്രശംസിച്ചപ്പോൾ, സമീപകാല സംഭവങ്ങൾ മുൻ പ്രസിഡന്റ് ബൈഡൻ്റെ വീണ്ടും തിരഞ്ഞെടുകുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു നേരത്തെ, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തത്, സംവാദത്തിന് ശേഷം ബൈഡൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒബാമ പങ്കിട്ടു, കുറച്ച് കഴിഞ്ഞ് രണ്ട്…
ഫൈൻ ആർട്സ് പുതിയ ഭരണസമിതി: നവംബർ 2- ന് പുതിയ നാടകം
ടീനെക്ക് (ന്യൂ ജേഴ്സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി. പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിലാണ് നാടകം. ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം.…
ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വാന്‍സിന്റെ ഭാര്യ ഉഷയുടെ കുടുംബം അക്കാദമിക് മികവിന് പേരു കേട്ടവര്‍
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരിയുടെ ഇന്ത്യന്‍ ബന്ധം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. തെക്കൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായി 1986-ൽ ജനിച്ച ഉഷ ചിലുകുരി വംശീയ വൈവിദ്ധ്യമുള്ള സാൻ ഡിയാഗോ പ്രാന്തപ്രദേശത്താണ് വളർന്നത്. അവരുടെ പിതാവ് കൃഷ് ചിലുകുരി എയ്റോസ്പേസ് എഞ്ചിനീയറും യൂണിവേഴ്സിറ്റി ലക്ചററുമാണ്, അമ്മ ലക്ഷ്മി മോളിക്യുലാർ ബയോളജി പ്രൊഫസറാണ്. 1970-കളുടെ അവസാനത്തിലാണ് ഉഷയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. തൻ്റെ വിജയത്തിലേക്കുള്ള പാതയെ നയിച്ച ആഴത്തിലുള്ള വിശ്വാസവും മൂല്യങ്ങളുടെ പ്രാധ്യാന്യവും തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്ന് കൈവന്നതാണെന്ന് ഉഷ പറയുന്നു. 38 കാരിയായ ഉഷ വാൻസ് ബുധനാഴ്ച യുഎസ് ദേശീയ രാഷ്ട്രീയ വേദിയിൽ അരങ്ങേറ്റം കുറിച്ചത്, മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ തൻ്റെ ഭർത്താവ് ഒഹായോയിലെ യുഎസ് സെനറ്റർ ജെഡി…
ആന്റോ ജോസഫ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ് (47) അന്തരിച്ചു. ഭാര്യ ജ്യോതി (നഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ) കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോഡ്വിന്, ഗാഡ്വിൻ, എലിസബത്ത്, റോസ്. പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കൾ രാവിലെ 9:30ന് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും, തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main Street, Pearland, TX 77581) സംസ്കാരവും നടത്തുന്നതാണ്.
ട്രൈസ്റ്റേറ്റ് ഓണസദ്യ – സ്വാദിഷ്ടം, വിഭവസമൃദ്ധം
പതിനഞ്ചിൽ പരം സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഈ വരുന്ന ആഗസ്റ്റ് 31 ന് ഫിലാഡൽഫിയയിലെ പ്രശസ്തമായ മയൂര റസ്റ്ററൻ്റിൻ്റെ നേതൃത്വത്തിൽ ഓണ സദ്യ പൊടിപൊടിക്കുകയാണ് . ഉച്ചക്ക് കൃത്യം 12 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ്എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും സദ്യ നാം ആസ്വദിക്കാൻ പോകുന്നത് . മലയാളികളെ സംബന്ധിച്ചിടത്തോളം, ഓണസദ്യയിലെ പ്രധാന ഇനങ്ങളാണ് പപ്പടം, പായസം ഉപ്പേരി തുടങ്ങിയവ. ഈ വിരുന്ന് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഓണക്കാലം തന്നെയാണ് വാഴയിലയിൽ വിളമ്പുന്ന, ഒട്ടേറെ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്നു ഓണ സദ്യയാണ് ഇത്തവണത്തെ പ്രത്യേകത .അവയിൽ കേരളത്തനിമനിറഞ്ഞ കുത്തരിച്ചോറ്, രുചികമായ കറികൾ , പഴം, പായസം , ഉപ്പേരി എന്നിവ ഉൾപ്പെടുന്നു. മയൂര റസ്റ്ററൻ്റിലെ ശ്രീ ഷാജി സുകുമാരൻ്റെ നേതൃത്വത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിനു വേണ്ടി…
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ നിർണായക നിമിഷത്തിൽ പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് -19
വാഷിംഗ്ടൺ ഡി സി :പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു തിരഞ്ഞെടുപ്പിൻ്റെ നിർണായക ഘട്ടത്തിൽ ലാറ്റിനോ വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്രചാരണ പരിപാടി തടസ്സപ്പെടുത്തി. 81 കാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ആൻറിവൈറൽ മരുന്നായ പാക്സ്ലോവിഡിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. “എനിക്ക് സുഖം തോന്നുന്നു,” പൂർണ്ണമായി വാക്സിനേഷൻ എടുത്ത് ബൂസ്റ്റ് ചെയ്ത ബൈഡൻ, ബുധനാഴ്ച ലാസ് വെഗാസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുമ്പ് തൻ്റെ ഡെലവെയർ വസതിയിലേക്ക് പോകുന്നതിന് മുമ്പ് ഒരു തംബ്സ്-അപ്പ് മിന്നിച്ചു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി പ്രസിഡൻ്റ് അവിടെ ഐസൊലേഷനിൽ കഴിയും. ബുധനാഴ്ച ലാസ് വെഗാസിൽ നടന്ന ഇവൻ്റ് – യുണിഡോസ് യു എസ് വാർഷിക കോൺഫറൻസിൽ അദ്ദേഹം സംസാരിക്കുമെന്ന്…
എഡ്മിന്റൻ നേർമയുടെ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ശ്രദ്ധേയമായി
എഡ്മിന്റൻ : കാനഡയുടെ ചരിത്രത്തിൽ ആദ്യമായി എഡ്മിന്റൻ നേർമയുടെ ആഭിമുഖ്യത്തിൽ മലയാളി വനിതകൾക്ക് വേണ്ടി ശനിയാഴ്ച നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റ്, നിരവധി വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും നിറഞ്ഞ ജനസാന്നിധ്യം കൊണ്ടും വൻശ്രദ്ധയാകർഷിച്ചു. ജൂലൈ 13-നു കോറോണേഷൻ ഗ്രൗണ്ടിൽ അണിനിരന്ന വനിതാ ടീമുകൾക്ക് ആശംസയർപ്പിക്കാൻ Ms. Heather McPherson, MP എത്തിച്ചേർന്നിരുന്നു. ഇത്രയും വിജയകരമായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് സ്ത്രീ ശാക്തികരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് Ms.Heather കൂട്ടിച്ചേർത്തു. കാണികൾക്ക് ആവേശം പകർന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എഡ്മിന്റൻ ഡ്രീം ക്യാചേഴ്സ് വിമൻസ് ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനവും എഡ്മിന്റൻ ബ്ലാസ്റ്റേഴ്സ് വിമൻസ് ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാനഡയിൽ തന്നെ മലയാളി വനിതകൾക്ക് വേണ്ടി ഇങ്ങനെ ഒരു ടൂർണമെന്റ് ആദ്യമായി സംഘടിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നേർമയുടെ സംഘാടകർ. ഈ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്…
ഡാളസ് കേരള അസോസിയേഷൻ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്തംബർ 14 ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരു മെഗാ തിരുവാതിര പ്രകടനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. 50-ലധികം പേർ പങ്കെടുക്കുന്ന (സ്ത്രീകൾ) മനോഹരമായ തിരുവാതിര പ്രകടനം ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു. കൂടുതൽ പങ്കാളികൾ ഉള്ളതിനാൽ ഈ പ്രകടനം കൂടുതൽ മനോഹരമാകും. പ്രാക്ടീസ് സെഷനുകൾ എത്രയും വേഗം ക്രമീകരിക്കാനാണ് കോർഡിനേറ്റർമാർ ശ്രമിക്കുന്നത്. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇത്തരത്തിലുള്ള ഒരു പ്രകടനത്തെ അവിസ്മരണീയമായ ഒരു സംഭവമാക്കുകയും ചെയ്യന്നമെന്നു സംഘാടകർ അഭ്യർത്ഥിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ആർട്സ് ഡയറക്ടർ സുബി ഫിലിപ്പിനെ @ 972-352-7825 എന്ന നമ്പറിൽ ബന്ധപ്പെടുക.
മന്ത്ര രാമായണ മാസത്തിനു തുടക്കം
അമേരിക്കൻ മലയാളി ഹിന്ദു സംഘടനായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ മാസാചരണത്തിന് നടന്ന രാമായണ പാരായണ ശുഭാരംഭം പ്രശസ്ത സംഗീതജ്ഞൻ ശ്രീ കാവാലം ശ്രീകുമാർ ഉത്ഘാടനം ചെയ്തു. മന്ത്രയുടെ നേതൃത്വത്തിൽ രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്, പ്രശസ്ത സംഗീതജ്ഞനും രാമായണ പാരായണ ആചാര്യനുമായ ശ്രീ കാവാലം ശ്രീകുമാർ രാമായണപാരായണ യജ്ഞം ഉത്ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം ലോകത്തിനു നല്‍കുന്നത് എന്നും, കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ് എന്നും ശ്രീ കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി…
