ആരാധകരെ ഞെട്ടിച്ചു ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാർ ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂയോർക്:റസിൽമാനിയ 41 ലെ തൻ്റെ അവസാന മത്സരത്തിന് ശേഷം  വിരമിക്കാൻ ഉദ്ദേശിക്കുന്നതായി ടൊറൻ്റോയിലെ സ്കോട്ടിയാബാങ്ക് അരീനയിൽ നടന്ന മണി ഇൻ ദി ബാങ്ക് ഇവൻ്റിൽ വേൾഡ് റെസ്ലിംഗ് എൻ്റർടൈൻമെൻ്റ് (WWE) സൂപ്പർസ്റ്റാർ ജോൺ സീന ശനിയാഴ്ച പ്രഖ്യാപിച്ചു. 2025-ൽ സീനയുടെ ഇൻ-റിംഗ് റിട്ടയർമെൻ്റ് നടക്കുമെന്ന് സ്ഥിരീകരിക്കുന്ന X (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന) WWE വാർത്ത പങ്കിട്ടു. 2025 ഏപ്രിൽ 19-20, 2025 തീയതികളിൽ ലാസ് വെഗാസിൽ റെസിൽമാനിയ 41 ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.അലെജിയൻ്റ് സ്റ്റേഡിയത്തിൽ രണ്ട് രാത്രികളുള്ള റെസിൽമാനിയ 41 തൻ്റെ വിടവാങ്ങൽ ഉണ്ടാകുമെന്നു  അദ്ദേഹം സ്ഥിരീകരിച്ചു. തൻ്റെ എതിരാളികൾ ആരായിരിക്കുമെന്ന് സെന വ്യക്തമാക്കിയില്ല. “ഞാൻ എന്തിനാണ് ഇവിടെ? ഇന്ന് രാത്രി ഞാൻ ഡബ്ല്യുഡബ്ല്യുഇയിൽ നിന്നുള്ള വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു,” സീന ജനക്കൂട്ടത്തോട് പറഞ്ഞു. പ്രഖ്യാപനത്തിന് മറുപടിയായി ജനക്കൂട്ടം ആഹ്ലാദപ്രകടനം നടത്തി.“ആത്യന്തികമായ അവസരത്തിൻ്റെ സിരയിൽ, ഇവിടെയുള്ള ഒരെണ്ണം പ്രയോജനപ്പെടുത്താൻ…

ആത്മീയ വിശുദ്ധിയുടെ തീർത്ഥാനുഭവങ്ങൾക്കായി വിൻധം റിസോർട്ട് ഒരുങ്ങി

ലങ്കാസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട് ആത്മശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും തലമുറകളുടെ അചഞ്ചല വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിനുമായി ലങ്കാസ്റ്റർ വിൻധം റിസോർട്ട് ഒരുങ്ങി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തിരി തെളിയുന്നതോടെ ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് വേദിയാവുക. ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആത്മീയമായ നേതൃത്വത്തിലും ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലും, വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് ഏറ്റവും സജീവമാക്കുവാൻ യത്നിച്ചുവരുന്നു. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വികാരിയുമായ ഫാ. ഡോ . വർഗീസ് വർഗീസ് (മീനടം) മുഖ്യ പ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ”ദൈവിക ആരോഹണത്തിന്റെ ഗോവണി ”…

മന്ത്രയുടെ ആഭിമുഖ്യത്തിൽ ഷാർലറ്റിൽ അന്നദാനം

മന്ത്രയുടെ ഷാർലറ്റ് കൺവെൻഷൻ ടീമും ഫുഡ് ഫോർ ലൈവ് എന്ന സംഘടനയും ഒരുമിച്ചു ജൂലൈ 6 നു ഷാർലറ്റിൽ ഭവനരഹിതരായവർക്കു ഉച്ചഭക്ഷണം വിതരണം ചെയ്യ്തു. “അന്നദാനം മഹാദാനം എന്ന സനാതനധർമ്മം മുന്നോട്ടു വയ്ക്കുന്ന ആപ്ത വാക്യം ഉൾക്കൊണ്ട് ” കേരളത്തിന്റെ തനതായ ചോറും, കറികളും, പായസവും ഉൾപ്പെടെ ഉള്ള ഭക്ഷണപൊതി വിതരണം ചെയ്യാൻ സാധിച്ചത് വഴി, കേരളീയ ഭക്ഷണ തനിമ മറ്റു ജനസമൂഹത്തിലേക്കും എത്തിക്കുന്ന ഒരു മഹത്തായ കർമ്മമാണ്‌ മന്ത്രയുടെ ഷാർലറ്റ് കുടുംബങ്ങൾ നിർവഹിച്ചത് എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വത്തെ ഉൾക്കൊണ്ടു കൊണ്ടു മാനുഷിക സമൂഹത്തെ ഒന്നായി കാണുവാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഒരു സംഘടന എന്ന നിലയിൽ മന്ത്രക്കു ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭി…

കോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം: ഉമ്മൻ കാപ്പിൽ/ജോർജ് തുമ്പയിൽ

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു. • പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോൺഫറൻസ് ക്രമം അനുസരിച്ച് എല്ലാവരും കോൺഫറൻസിൽ പങ്കെടുക്കണം. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. • കോൺഫറൻസിൽ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. • കോൺഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു. • രാത്രി 11 മണിമുതൽ പ്രഭാത പ്രാർത്ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ് . • കോൺഫറൻസ് സെൻററിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കർശനമായി വിലക്കിയിരിക്കുന്നുവെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ഇതിനെതിരായ നടപടികൾ ഉണ്ടായാൽ കർശനശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. • പുറമെനിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കോൺഫറൻസ് സെൻററിൽ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫെ സ്റ്റേഷനുകളിൽ വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡൈനിംഗ് ഏരിയയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാൻ…

ഇന്ത്യൻ വംശജരുടെ സ്വാധീനം ബ്രിട്ടനിൽ തുടരുന്നു; ലിസ നന്‍ഡി കെയർ സ്റ്റാർമർ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വഹിക്കും

ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ വിജയത്തിന് ശേഷം കെയര്‍ സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയെ പ്രഖ്യാപിച്ചു. വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിഗാൻ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ത്യൻ വംശജയായ ലിസ നൻഡിയെ സാംസ്കാരിക, മാധ്യമ മന്ത്രിയായി നിയമിച്ചു. കായിക മന്ത്രാലയവും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലേബറിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം കെയർ സ്റ്റാർമർ അദ്ദേഹത്തിൻ്റെ കാബിനറ്റിൽ, ആഞ്ചല റെയ്‌നർ ബ്രിട്ടൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ഉപപ്രധാനമന്ത്രിയായി. ഇന്ത്യൻ വംശജയായ ലിസ നൻഡിയെ സാംസ്കാരിക, മാധ്യമ, കായിക മന്ത്രിയാക്കിയപ്പോൾ, ബ്രിട്ടനിലെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പിനെ നയിക്കാൻ കഴിയുന്നത് അവിശ്വസനീയമായ പദവിയാണെന്ന് 44 കാരിയായ ലിസ നന്ദി പറഞ്ഞു. “റഗ്ബി ലീഗ് മുതൽ റോയൽ ഓപ്പറ വരെ, നമ്മുടെ സാംസ്കാരികവും കായികവുമായ പൈതൃകം നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്നു, അത് നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ…

വിദേശ സർവ്വകലാശാലയിൽ നിന്നും അക്കാദമിക മികവിനുള്ള ഫൗണ്ടേഴ്‌സ് അവാർഡ് മെഡൽ നേടി മലയാളി

കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയ ജയശ്രീയ്ക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെൻ്റ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്നു കൃഷ്‌ണപ്രിയ. യുദ്ധ സാഹചര്യങ്ങളിൽ നിന്നും കാനഡയിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ ഏകീകരണത്തിന് വേണ്ടിയുള്ള പദ്ധതികളും നയങ്ങളും എത്രത്തോളം ഫലപ്രദമാകുന്നുണ്ട്, അവയിലെ പരിമിതികളും പ്രശ്നങ്ങളും എന്തൊക്കെയാണ്? എന്ന റിസർച്ചാണ് കൃഷ്ണപ്രിയയെ മെഡലിന് അർഹയാക്കിയത്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ഡ്രൈവർ ലൈസൻസിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥയാണ് കൃഷ്ണപ്രിയ ഇപ്പോൾ. മുൻപ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ ആയിരുന്നു. മുൻ മനോരമ ന്യൂസ് സീനിയർ ക്യാമറാമാൻ തൃശൂർ സ്വദേശി രാജേഷ് രാഘവ് ആണ് ഭർത്താവ്. കുടുംബത്തോടൊപ്പം കാനഡയിലെ വിക്ടോറിയയിലാണ് സ്ഥിര താമസം. വെമ്പളളി, ഷാൻഗ്രിലയിൽ രാധാകൃഷ്ണൻ്റെയും ജയശ്രീയുടെയും മകളാണ് കൃഷ്ണപ്രിയയും രാജേഷും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐപിസിഎന്‍എ)ചാപ്റ്ററിന്റെ മെമ്പറും…

അമേരിക്കയുടെ നിർദ്ദേശം അംഗീകരിച്ച് ഗാസ യുദ്ധം അവസാനിക്കാന്‍ സാധ്യത: റിപ്പോര്‍ട്ട്

ഹമാസിനെതിരായ ഇസ്രായേലിൻ്റെ യുദ്ധം തുടരുന്നുണ്ടെങ്കിലും, അത് അവസാനിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഗാസയിൽ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ നടപ്പാക്കാൻ ഹമാസ് സമ്മതിച്ചതായി മുതിർന്ന ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സികള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാനുള്ള യുഎസ് നിർദ്ദേശം ആദ്യ ഘട്ടം കഴിഞ്ഞ് 16 ദിവസത്തിന് ശേഷം അംഗീകരിക്കപ്പെട്ടു. കരാർ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേൽ ആദ്യം സ്ഥിരമായ വെടിനിർത്തലിന് വിധേയരാകണമെന്ന് പലസ്തീൻ സംഘടന ആവശ്യപ്പെട്ടു. ആറാഴ്ചത്തെ ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കും. ഇസ്രയേൽ സമ്മതിച്ചാൽ ഈ നിർദ്ദേശം ഒരു കരാറിൽ കലാശിക്കുമെന്ന് ഇടനിലക്കാരായ വെടിനിർത്തൽ ശ്രമങ്ങളിൽ ഉൾപ്പെട്ട ഒരു ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതോടെ കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഗാസ യുദ്ധത്തിന് അവസാനമാകും. താൽക്കാലിക വെടിനിർത്തൽ, മാനുഷിക സഹായം, ഇസ്രായേൽ സൈനികരെ പിൻവലിക്കൽ എന്നിവയ്ക്ക് യുഎസ്…

NA-3 യുടെ നേതൃത്വത്തിൽ രാജ്യം മുഴുവനും “മതസൗഹാർദ്ദ സന്ദേശ യാത്ര” സംഘടിപ്പിക്കുന്നു

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മതസൗഹാർദ്ദ സന്ദേശയാത്ര ആരംഭിക്കുന്നു. കേരളത്തിൽ നിന്നും ഡൽഹിവരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ, രാജ്യത്തെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും, മതസൗഹാർദ്ദത്തിന്റെയും, സഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനോടൊപ്പം, രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതക്കും, മതസൗഹാർദ്ദത്തിനും വേണ്ടി സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആയിരക്കണക്കിന് പൊതുപ്രവർത്തകരെയും പ്രതിഭകളെയും യാത്രാമദ്ധ്യേ ആദരിക്കും. ഒരു വർഷംകൊണ്ട് ഏഴു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന ‘മതസൗഹാർദ്ദ സന്ദേശയാത്രയുടെ’ ഒന്നാം ഘട്ടത്തിൽ, തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വരെയാണ് യാത്ര ചെയ്യുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട യാത്രയുടെ സമാപന സമ്മേളനം നവംബർ 14 ന്, രാജീവ്‌ ജോസഫിന്റെ സ്വന്തം നാടായ കണ്ണൂർ ജില്ലയിലെ തിരൂരിൽ അരങ്ങേറും. രണ്ടാംഘട്ട യാത്ര, ജനുവരിയിൽ മട്ടന്നൂരിൽ നിന്നാരംഭിച്ച്, കർണാടക, തമിഴ്നാട്,…

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലാഡൽഫിയയിൽ

ഫിലാഡൽഫിയ:നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു. (800 Linden St, Scranton PA). 2 കൊരിന്ത്യർ 4:16-18 “called to be Renewed day by day” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം. റൈറ്റ് റവ ഡോ.എബ്രഹാം ചാക്കോ,ഡോ:വിനോ ഡാനിയേൽ ,ഡോ.ടി.വി.തോമസ്,ശ്രീമതി മേരി തോമസ് തുട്ങ്ങിയ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരെ അശ്ലീല വെബ്സൈറ്റുകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സ്‌പെയിന്‍ ‘അശ്ലീല പാസ്‌പോർട്ട്’ ആപ്പ് പുറത്തിറക്കുന്നു

മാഡ്രിഡ്: പ്രായപൂർത്തിയാകാത്തവർ അശ്ലീല വെബ്സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ സ്‌പെയിൻ ഒരുങ്ങുന്നു. അശ്ലീല പാസ്‌പോർട്ട് എന്നാണ് ഈ ആപ്ലിക്കേഷൻ്റെ പേര്. നിയമപരമായി അശ്ലീലം തിരയുന്ന ആളുകളെ ട്രാക്കു ചെയ്യാതെ തന്നെ അശ്ലീല വെബ്സൈറ്റുകള്‍ ആക്‌സസ് ചെയ്യാൻ ഈ അപ്ലിക്കേഷൻ അനുവദിക്കും. അതേസമയം, അതേ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുകയും ചെയ്യും. സ്പാനിഷ് സർക്കാരിൻ്റെ പുതിയ ഡിജിറ്റൽ വാലറ്റ് ആപ്പിൻ്റെ ഭാഗമാണ് പോൺ പാസ്‌പോർട്ട് സംരംഭമെന്ന് അധികൃതര്‍ പറഞ്ഞു. ഔദ്യോഗികമായി ഡിജിറ്റൽ വാലറ്റ് ബീറ്റ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ്, അശ്ലീലസാഹിത്യം കാണുന്ന ഒരാൾക്ക് നിയമപരമായ പ്രായമുണ്ടോ എന്ന് പരിശോധിക്കാൻ ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകളെ അനുവദിക്കും. ഈ വേനൽക്കാലം അവസാനത്തോടെ, അശ്ലീല കാഴ്ചക്കാരോട് അവരുടെ പ്രായം ആപ്പ് വഴി പരിശോധിക്കാൻ ആവശ്യപ്പെടും. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ അവർക്ക് 30 “അശ്ലീല ക്രെഡിറ്റ്” പോയിൻ്റുകൾ…