ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും  ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻററും  സംയുക്തമായി സംഘടിപ്പിച്ച  വടംവലി  മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി.ആവേശം തിരതല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ മത്സരത്തിൽ സെവൻസ് ചിക്കാഗോ ടീമിനെ  പരാജയപ്പെടുത്തിയാണ്  ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയത്. ഹൂസ്റ്റൺ കൊമ്പൻസ്, ആഹാ ഡാളസ് എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ഡാളസ് ഡാർലിംഗ്‌സിനെ പരാജയപ്പെടുത്തി ഹൂസ്റ്റനിൽ നിന്നെത്തിയ പെൺപുലികൾ ഹൂസ്റ്റൺ വാരിയേഴ്സ്   ട്രോഫി നേടി. ഇന്റർ നാഷണൽ റ്റഗ് ഓഫ് വാർ റഫറിയായ റോയി ജേക്കബ് മറ്റപ്പള്ളിയായിരുന്നു മുഖ്യ റഫറി. ചാക്കോച്ചൻ അമ്പാട്ട് , ഷിബു ജോൺ, രാധാകൃഷ്ണൻ, മാത്യു ഒഴുകയിൽ എന്നിവരും വിവിധ മസ്തരങ്ങളിൽ റഫറിമാരായി. 1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായി  സംഘടിപ്പിച്ച  നാഷണൽ വടംവലി…

ദൈവം അയച്ച പോലെ ഒരാൾ വന്നു ! ( ഭാഗം 3): ജയന്‍ വര്‍ഗീസ്

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ‘ അശനി ‘ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ പോൾ കോട്ടിൽ സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളു. ആൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻതെരഞ്ഞെടുത്തത് കോർമലയിൽ നിന്നുള്ള പോൾ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞുതുളഞ്ഞ അൽപ്പ വസ്ത്ര ധാരിയായ നായിക ‘ മനീഷ’ യെ അവതരിപ്പിക്കാൻ തയ്യാറായി വന്നത് എറണാകുളംജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കടവൂർ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയായിരുന്നു. നാടക പ്രവർത്തകനായ ഭർത്താവിനോടൊപ്പം ഒരു അമേച്വർ നാടക നടിയായി അറിയപ്പെട്ടിരുന്ന ട്രീസ ഒരുകഴിവുറ്റ സുന്ദരിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഒന്നും…

തോക്കിൻകുഴലിൽ അറ്റുപോയ ബന്ധം (ചെറുകഥ): എ.സി. ജോർജ്

ഡൽഹിയിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലാക്കാരൻ ടോബിൻ ഡൽഹിയിൽ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിയിൽ കഴിഞ്ഞിരുന്ന തൊടുപുഴക്കാരി “അനിത”യുമായി യാദൃശ്ചികം ആയിട്ടാണ് പരിചയപ്പെട്ടതെങ്കിലും ക്രമേണ അവർ ഇരുവരും അനുരാഗബദ്ധരായി തീർന്നു.. എന്നാൽ ടോബിന് സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള എതിർപ്പ് കൊണ്ട് വിവാഹിതരാകാൻ പറ്റിയില്ല. മാതാപിതാക്കളുടെ അഭിഷ്ടപ്രകാരം മറ്റൊരു യുവതി ശാലിനിയെ അയാൾ വിവാഹം കഴിച്ചു. താമസിയാതെ ടോബിനും ശാലിനിക്കും ഒരു ആൺകുട്ടി പിറന്നു. അവർ കുട്ടിക്ക് ബിജോയ് എന്ന നാമകരണം ചെയ്തു. ബിജോയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ ടോബിൻ കുടുംബ സഹിതം, ടോബിൻ-ശാലിനി ഇരുവരുടേയും മാതാപിതാക്കൾ ഉൾപ്പെടെ സിംലയ്ക്ക് ഒരു ടൂർ പോവുകയായിരുന്നു. ടോബിനും കുടുംബവും സഞ്ചരിച്ചിരുന്ന വാൻ എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തത്തിൽ ആയി. ഇരുവരുടേയും പ്രായം ചെന്ന മാതാപിതാക്കൾ…

കറക്ഷൻസ് ഫെസിലിറ്റിയിൽ നിന്ന് രക്ഷപ്പെട്ട സാമുവൽ സ്റ്റീവൻസിനെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടുന്നു

ഒക്‌ലഹോമ :ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി കമ്മ്യൂണിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ നിന്ന് രക്ഷപ്പെട്ട ഒരാൾക്കായി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണ്. 26 കാരനായ സാമുവൽ സ്റ്റീവൻസ് ഏകദേശം 5:42 ന് മധ്യഭാഗത്ത് നിന്ന് തെക്കോട്ട് ഓടി രാത്രി 7:55 ന് രക്ഷപ്പെട്ടതായി തങ്ങളെ അറിയിച്ചതായി യൂണിയൻ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു, എന്നാൽ ഇയാൾ ഇപ്പോഴും യൂണിയൻ സിറ്റി ഏരിയയിൽ തന്നെയുണ്ടാകാൻ സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. ആറടി, നാല് ഇഞ്ച്, 235 പൗണ്ട് ഭാരവും തവിട്ടുനിറത്തിലുള്ള നീളം കുറഞ്ഞ മുടിയുമാണ്. നീല ജീൻസും ചാരനിറത്തിലുള്ള ഷർട്ടുമാണ് അവസാനമായി കണ്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് സ്റ്റീവൻസ് ജയിൽവാസം അനുഭവിക്കുകയാണ്. കണ്ടാൽ, നിയമപാലകരെ വിളിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു.

ജോസ് സാമുവേല്‍ (61) ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഓർക്കിഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫാർമസ്യൂട്ടിക്കൽ സെയിൽസ് പ്രതിനിധിയായി പതിനാറു വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ജനറല്‍ സര്‍‌വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുജ ജോസ്. മകന്‍: ജെവിന്‍ ജോസ്. സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്). പൊതുദര്‍ശനം: ജൂണ്‍ 25 ചൊവ്വാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ. സ്ഥലം: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്‌ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308). ശവസംസ്ക്കാരം…

ഹൂസ്റ്റൺ വീടാക്രമണത്തിനിടെ 3 പേർ വെടിയേറ്റു കൊല്ലപ്പെട്ടു

ഹൂസ്റ്റൺ:വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഹൂസ്റ്റൺ പോലീസ് റിപ്പോർട്ട് ചെയ്തു. 10500 ബ്ലോക്കിലെ ഹാമർലി ബൊളിവാർഡിൽ പുലർച്ചെ 3:10 ഓടെ വീടാക്രമണത്തിനിടെ രണ്ട് സ്ത്രീകൾക്കും പുരുഷനും വെടിയേറ്റു കൊല്ലപ്പെട്ട തായി  പോലീസ് പറഞ്ഞു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ചുള്ള  അന്വേഷണത്തിൻ്റെ പ്രാഥമിക വിശദാംശങ്ങൾ ഹൂസ്റ്റൺ പോലീസ് പുറത്തു വിട്ടു. 65 വയസ്സുള്ള അമ്മ ലിയോണർ ഹെർണാണ്ടസ്, സഹോദരി കാരെൻ ഹെരേര, 43, ഭാര്യാസഹോദരൻ തോമസ് കുപ്രിയക്കോവ്, 38 എന്നിവരെ ബ്രയാൻ ജെ. ഫെർണാണ്ടസ്, 27, കൊലപ്പെടുത്തിയതിന്  കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവം അറിയിച്ചതിനെ തുടർന്ന് ഹൂസ്റ്റൺ പോലീസിനെ വിളിച്ച വീട്ടുടമസ്ഥനാണ് മൂന്ന് പേരെ വെടിവെച്ചത്.  സ്വയരക്ഷയ്ക്കായാണ് മൂന്നുപേരെയും വെടിവെച്ചതെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചതായി അറിയിച്ചു. എച്ച്പിഡി അധികൃതർ സംഭവസ്ഥലത്ത് സജീവമായി…

എസ്.എം.സി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു

ഫിലഡല്‍ഫിയ: സീറോ മലബാര്‍ കത്തോലിക്കാ കോഗ്രസിന്റെ (എസ്.എം.സി.സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയതലത്തില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന സീറോ മലബാര്‍ കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ഷിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലറും, ഫിലഡല്‍ഫിയ സീറോ മലബാര്‍ ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സന്‍ ജോര്‍ജ് മാത്യുവില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് കോ-ചെയര്‍പേഴ്‌സണ്‍ ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് വി. ജോര്‍ജ്, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍, ഇടവക കൈക്കാരന്മാര്‍, സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്, ഇടവകാംഗങ്ങള്‍ എന്നിവരും സ്റ്റാറ്റന്‍ ഐലന്റ് സീറോ മലബാര്‍ മിഷനില്‍ നിന്നുള്ള തോമസ് തോമസ് പാലാത്ര, സൗത്ത് ജെഴ്സി സീറോ മലബാര്‍ ഇടവകയില്‍ നിന്നും അനീഷ് ജയിംസ് എന്നിവരും രജിസ്‌ട്രേഷനുകള്‍ നല്‍കി. ആദ്യ ദിവസം…

ഈ വർഷം ആദ്യമായി ഡാളസ് ഫോർട്ട് വർത്ത് ഏരിയയിൽ താപനില 100 കടന്നു

ഡാളസ് :ഈ വർഷം ആദ്യമായി ഡാളസ് ഫോർട്ട് വർത്ത് ഏരിയയിൽ താപനില 100 കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഞായറാഴ്ചയാണ് ഈ വർഷം ആദ്യമായി താപനില നൂറ്റാണ്ടിന് മുകളിൽ ഉയരുന്നത്. DFW എയർപോർട്ടിലെ ഉയർന്ന താപനില ഉച്ചകഴിഞ്ഞ് 3:42 ന് 100 ഡിഗ്രിയിലെത്തി, ഈ ആഴ്ച ഒന്നിലധികം ട്രിപ്പിൾ അക്ക ദിവസങ്ങളിൽ ആദ്യത്തേത്.ജൂൺ 23, 100-ഡിഗ്രിയിലെത്തിയത്  പതിവിലും അൽപ്പം മുമ്പാണ്. ഹീറ്റ് ഇൻഡക്‌സ് മൂല്യങ്ങൾ ആഴ്‌ചയിൽ മിക്കയിടത്തും 105-ൽ കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 1991 നും 2020 നും ഇടയിൽ, ശരാശരി ആദ്യത്തെ മൂന്നക്ക ദിനം ജൂലൈ 1 നാണു  സംഭവിച്ചത്

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13-ന്

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ഈ വര്‍ഷത്തെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നേപ്പര്‍വില്ലയിലുള്ള സ്പ്രിംഗ് ബ്രൂക്ക് ഗോള്‍ഫ് ക്ലബില്‍ വച്ച് നടത്തുമെന്ന് എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. ഈ ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ ലഭിക്കുന്നതാണെന്ന് എ.എ.ഇ.ഐ.ഒ ചാരിറ്റിയുടെയും ഗോള്‍ഫ് ടൂര്‍ണമെന്റിന്റേയും ചെയര്‍മാനും പാന്‍ ഓഷ്യാനിക് കോര്‍പ്പറേഷന്‍ സി.ഇ.ഒയുമായ ഗാന്‍സാര്‍ സിംഗ് അറിയിച്ചു. ഗോള്‍ഫ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് 12.30-നാണ്. അതിനുശേഷം ഡിന്നര്‍, ബിസിനസ് നെറ്റ് വര്‍ക്കിംഗ്, അവാര്‍ഡ് സെറിമണി, വിവിധ കലാപരിപാടികള്‍ എന്നിവ വൈകിട്ട് 6.30-ന് ആരംഭിക്കുന്നതാണെന്ന് എ.എ.ഇ.ഐ.ഒ സെക്രട്ടറി നാഗ് ജയ് സ്വാള്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോര്‍ഡ് മെമ്പറും പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ അറിയിച്ചു. ഗോള്‍ഫ് ടൂര്‍ണമെന്റ് ഇന്ത്യന്‍…

അര്‍ക്കന്‍സാസ് വെടിവെപ്പിൽ ആന്ധ്രാ സ്വദേശി ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്ക്: അർക്കൻസാസില്‍ പലചര്‍ക്ക് കടയിലുണ്ടായ വെടിവയ്പിൽ മരിച്ച നാലുപേരിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ 32കാരനും ഉൾപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് മാസം മുമ്പാണ് ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലക്കാരനായ ദാസരി ഗോപീകൃഷ്ണ അര്‍ക്കന്‍സാസിലെത്തിയത്. ലിറ്റിൽ റോക്കിന് തെക്ക് 70 മൈൽ അകലെയുള്ള ഫോർഡിസിലെ മാഡ് ബുച്ചർ പലചരക്ക് കടയ്ക്കുള്ളിലും പുറത്തും ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ 11:30 ന് ശേഷം നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. കടയിലെ ജീവനക്കാരനായിരുന്നു ഗോപീകൃഷ്ണ ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന ഗോപീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിറ്റേന്ന് (ജൂണ്‍ 22 ശനിയാഴ്ച) ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഗോപീകൃഷ്ണയ്ക്ക് ഭാര്യയും ഒരു മകനുമുണ്ട്. വെടിവെപ്പിൽ രണ്ട് നിയമപാലകർ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റതായി അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. മരിച്ച നാല് ഇരകളിൽ ആരും ഉദ്യോഗസ്ഥരല്ല. കാലീ വീംസ് (23), റോയ് സ്റ്റർഗിസ് (50), ഷെർലി ടെയ്‌ലർ (62)…