ഇറ്റലിയിൽ ക്രിക്കറ്റ് എങ്ങനെ ജനിച്ചു, അടിച്ചമർത്തപ്പെട്ടു; പിന്നീട് എങ്ങനെ പുനരുജ്ജീവിപ്പിച്ചു? 230 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇറ്റലി ആദ്യമായി പങ്കെടുക്കുന്നുണ്ടാകാം, പക്ഷേ ക്രിക്കറ്റ് ഈ രാജ്യത്ത് പുതിയൊരു കായിക വിനോദമല്ല. ഇന്ന് ഇറ്റലിയുടെ അഭിനിവേശമായിരിക്കാം ഫുട്ബോൾ, പക്ഷേ ക്രിക്കറ്റിന്റെ വേരുകൾ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇറ്റലിക്ക് ക്രിക്കറ്റ് പുതിയതല്ല. ഐസിസിയുടെ അഭിപ്രായത്തിൽ, ഇറ്റലിയിൽ ആദ്യമായി രേഖപ്പെടുത്തിയ ക്രിക്കറ്റ് മത്സരം 1793-ലാണ് നടന്നത്. അക്കാലത്ത്, ബ്രിട്ടീഷ് നാവിക നായകൻ ഹൊറേഷ്യോ നെൽസൺ നേപ്പിൾസ് തുറമുഖത്ത് തന്റെ നാവികർക്കായി ഒരു മത്സരം സംഘടിപ്പിച്ചു. കപ്പലുകൾ നങ്കൂരമിട്ടിരിക്കുമ്പോൾ നാവികരെ തിരക്കിലാക്കുകയും പ്രശ്‌നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇവിടെയാണ് കായികരംഗത്തിന്റെ അടിത്തറ പാകിയത്. ബ്രിട്ടീഷ് നാവികർക്ക് ഒരു വിനോദമായി തുടങ്ങിയത് ക്രമേണ രാജ്യത്ത് കായികരംഗത്തിന്റെ വിത്തുകൾ പാകി. കാലക്രമേണ, ക്രിക്കറ്റ് ഇറ്റാലിയൻ മണ്ണിൽ സാന്നിധ്യം സ്ഥാപിച്ചു, ഇപ്പോൾ ടീം ആഗോള വേദിയിലേക്ക് പ്രവേശിച്ച സാഹചര്യമാണ്. തിങ്കളാഴ്ച ഇറ്റാലിയൻ ടീം സ്കോട്ട്ലൻഡിനോട്…

മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും ഫെബ്രുവരി 28-ന്

ടാമ്പാ: മാതൃകാപരമായ പ്രവര്‍ത്തനമികവുകൊണ്ട് വളരെ ചുരുങ്ങിയ ഒരു കാലഘട്ടത്തിനുള്ളില്‍ത്തന്നെ, അമേരിക്കന്‍ മലയാളി സംഘടനകളുടെ മുന്‍നിരയിലെത്തിയ ‘മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ’യുടെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും സംയുക്തമായി ഫെബ്രുവരി 28-നു ശനിയാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം ആറുമണിയോടുകൂടി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ (2620 Washington Road, Valarico)ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡണ്ട് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രസ്താവിച്ചു. ‘മാറ്റ്’ അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ ജനപ്രിയമാക്കുന്നതിനുമായി രൂപം കൊടുത്തിട്ടുള്ള”She MAT, MAT Youth Forum, MAT Cultural Forum’ എന്നീ സബ് കമ്മിറ്റികള്‍ ആഘോഷ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഡോ. സൗമ്യ വിശ്വനാഥനാണ്. പതിനഞ്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നൂറിലധികം അനുബന്ധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുമുള്ള Bay…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോർക്ക് :വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം 2026 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകുടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ. പുതിയ ഭരണ സമിതി: ദേവസ്സി ഇട്ടൂപ്പ് (പ്രസിഡന്റ്), ടെറൻസൺ തോമസ് (സെക്രട്ടറി), എ.വി വർഗീസ് (ട്രഷറര്‍). വർഗീസ് എം കുര്യൻ (വൈസ് പ്രസിഡന്റ്), ജോൺ കെ മാത്യു (ജോയിന്റ് സെക്രട്ടറി), ചാക്കോ പി ജോർജ് (അനി) ജോയിന്റ് ട്രഷർ എന്നിവരെ തെരഞ്ഞുടുത്തു. കമ്മിറ്റി അംഗങ്ങള്‍: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ ജോൺസണ്‍, നിരീഷ് ഉമ്മൻ, ഷോളി കുമ്പിളുവേലി, മാത്യു ജോസഫ്, ജോണ്‍ തോമസ്, ജോ ഡാനിയേല്‍, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ്. ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍: രാജൻ ടി ജേക്കബ്, ജോൺ സി വർഗീസ്,…

12 വയസ്സുകാരനെ കൊലപ്പെടുത്തിയ 15-കാരന് 13 വർഷത്തെ തടവു ശിക്ഷ

ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ  പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മൂന്ന് വയോധികരെയും ഇയാൾ ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.നീ ചെയ്തത് അങ്ങേയറ്റം ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയാണ്. നിന്നെക്കാൾ ദുർബലരായ ആളുകളെയാണ് നീ ലക്ഷ്യമിട്ടത്,” എന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ചൗധരി പറഞ്ഞു. ബർമിംഗ്ഹാം ക്രൗൺ കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് കുറഞ്ഞത് 13 വർഷത്തെ തടവുശിക്ഷ വിധിച്ചത്. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. ” ലിയോയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിന് പകരം, തന്റെ പ്രവൃത്തിയുടെ ആഘാതം കണ്ട് ആസ്വദിക്കാനായി പ്രതി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നീട് പോലീസിനോട് ലിയോ പരിക്കേറ്റു കിടക്കുന്നത് കണ്ടതാണെന്ന വ്യാജ മൊഴിയും നൽകി. ലിയോയെ കൊല്ലുന്നതിന് ദിവസങ്ങൾക്ക് മുൻപ്, 82 വയസ്സുള്ള ഒരു…

നായര്‍ അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോ വിഷു/ഓണാഘോഷങ്ങളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 19-ാം തീയതി ശനിയാഴ്ച വിവിധ കലാപരിപാടികളോടുകൂടി നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ചും ഓണാഘോഷ പരിപാടികള്‍ ലമണ്ടിലുള്ള ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ചയും വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണെന്ന് പ്രസിഡണ്ട് വിജി നായര്‍ അറിയിച്ചു. പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അലബാമ: അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച് അമ്മയെയും രണ്ട് മക്കളെയും കാണാതായി. ജനുവരി 31-ന് കാണാതായ 40-കാരിയായ ഓറേലിയ ചോക് കാക്, മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഫെബ്രുവരി 10 ചൊവ്വാഴ്ച വരെയും കാണാതായവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓറേലിയയുടെ തൊഴിലുടമയായ സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പിടിയിലായത്. ജുവാന്റെ മേൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്.കാണാതായവരുടെ വീട്ടിൽ രക്തക്കറയും ഒരു കിടക്ക നഷ്ടപ്പെട്ടതായും പോലീസ് കണ്ടെത്തി. ഇവരെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നാണ് നിഗമനം. സങ്കീർണ്ണത: സിൽവേരിയോ ഗാർഷ്യക്ക് ഓറേലിയയുടെ മുതിർന്ന മകളുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. ഇവരുടെ കുടിയേറ്റ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിലും, കുടുംബത്തെ കണ്ടെത്താനാണ് മുൻഗണനയെന്നും ഭയപ്പെടാതെ വിവരങ്ങൾ…

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ പരിശോധനയിൽ രണ്ടായിരത്തോളം യോഗ്യതയില്ലാത്ത ട്രക്ക് ഡ്രൈവർമാരെയും വാഹനങ്ങളെയും പിടികൂടി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) നടത്തിയ ‘ഓപ്പറേഷൻ സേഫ് ഡ്രൈവ്’ (Operation SafeDRIVE) എന്ന പദ്ധതിയിലൂടെയാണ് ഈ നടപടി. കഴിഞ്ഞ ജനുവരി 13 മുതൽ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങൾ ഗതാഗത സെക്രട്ടറി ഷോൺ ഡഫി  ഫെബ്രുവരി 9-നാണ് പുറത്തുവിട്ടത്. പിടികൂടിയവരിൽ ഏകദേശം 500-ഓളം ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് അവർക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങൾ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 8,215 പരിശോധനകളിലായി 704 ഡ്രൈവർമാരെയും 1,231 വാഹനങ്ങളെയും സർവീസിൽ നിന്ന് നീക്കം ചെയ്തു. അറസ്റ്റുകൾ: മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി…

പൂച്ച ഒരു ‘ദുശ്ശകുനമല്ല’, ആരാധനാ മൂര്‍ത്തിയാണ്

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു പൂച്ച വഴി മുറിച്ചുകടന്നാൽ പലരും ഒരു മിനിറ്റ് കാത്തിരിക്കും, മറ്റുള്ളവർ മറ്റൊരു വഴി കണ്ടെത്തും. പൂച്ചയെ കാണുന്നത് ഒരു ദുശ്ശകുനമാണെന്ന കുട്ടിക്കാലം മുതലുള്ള ചിന്ത അവരുടെ മനസ്സിൽ എപ്പോഴും പ്രതിധ്വനിക്കുന്നതുകൊണ്ടാണത്. എന്നാൽ, നമ്മൾ ദുശ്ശകുനമായി കരുതുന്ന മൃഗം മറ്റെവിടെയെങ്കിലും ഭാഗ്യത്തിന്റെ പ്രതീകമായിരിക്കാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പൂച്ചകൾ ഭയത്തിന്റെ ഉറവിടമല്ല, മറിച്ച് ആദരവിന്റെ ഉറവിടമാണ്. ഇവിടെ, ആളുകൾ പൂച്ചകളെ ഓടിക്കുന്നില്ല, മറിച്ച് ബഹുമാനത്തിന്റെ ഉറവിടമാണ്. ഈ കഥ വിശ്വാസത്തെക്കുറിച്ചല്ല, മറിച്ച് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ്, അത് പുരാതന കാലം മുതൽ നിലവിലുണ്ട്, ഇപ്പോഴും ആളുകളുടെ ദൈനംദിന ജീവിതത്തിൽ സജീവമാണ്. കർണാടകയിലെ മാണ്ഡ്യയിലെ ഒരു ചെറിയ ഗ്രാമമായ ബെക്കലെയിൽ, പൂച്ചകളെ ദേവിയുടെ ഒരു രൂപമായി കണക്കാക്കുന്നു. വർഷങ്ങൾക്ക് മുമ്പ്, ഗ്രാമത്തിൽ ഒരു ദുരന്തം ഉണ്ടായപ്പോൾ, ദേവി…

കെ എച്ച് എഫ് സി – “ശിവാർപ്പണം” – ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 നു

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 -നു രാത്രി 8:30ന് (EST) (ഇന്ത്യൻ സമയം ഫെബ്രുവരി 15 നു രാവിലെ 7 മണി) നടത്തപ്പെടുമെന്നു ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടത്തിവരാറുള്ള ശിവരാത്രി മാഹാത്മ്യത്തെ കുറിച്ചുള്ള “ശിവാർപ്പണം “- പ്രഭാഷണ പരിപാടിയിൽ ഡോ. സജിനി സോമനാഥൻ മുഖ്യ പ്രഭാഷണം നടത്തും. ശേഷം ആര്യമാൻ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

ഒരു സൈനികന്റെ ജീവിത പാഠങ്ങൾ: ജനറൽ നരവാണെയുടെ ആത്മകഥ (ലേഖനം): ജയശങ്കര്‍ പിള്ള

രാഷ്ട്രീയ താത്പര്യങ്ങൾ, നേട്ടങ്ങൾ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുക എന്ന ലക്ഷ്യവുമായി ഭാരതത്തിന്റെ ജനാധിപത്യ സഭയിൽ രാഹുൽ ഗാന്ധി പ്രസിദ്ധീകരിയ്ക്കാത്ത ഒരു പുസ്തകത്തിന്റെ കവർ പേജ് ഉയർത്തിക്കാട്ടി അനാവശ്യ വിവാദം സൃഷ്ടിയ്ക്കുകയാണല്ലോ?! ഈ സാഹചര്യത്തിലാണ് പെൻഗ്വിൻ ബുക്ക്സ് പ്രസാദകരായിട്ടുള്ള “Four Star of Destiny” എന്ന ജനറൽ മനോജ് മുകുന്ദ് നരാവണേ യുടെ ആത്മകഥയെ കുറിച്ച് എഴുതുവാൻ പ്രേരിപ്പിക്കുന്നത്. 2024 മെയ് 1 നു ആമസോണിൽ പ്രീ ഓർഡർ സ്വീകരിയ്ക്കുന്നതിനായി വേണ്ടി മാത്രമാണ് ഈ പുസ്തകത്തിന്റെ കവർ പേജ്, ഉള്ളടക്കം എന്നിവ പ്രസാധകർ പൊതു സമൂഹത്തിനു നൽകിയിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കവും,രത്നചുരുക്കവും, പുസ്തകവും ജെനറലോ.പ്രസാധകരായോ പെൻഗ്വിൻ ബുക്‌സോ ഭാരതത്തിന്റെ പ്രതിരോധ മന്ദ്രാലയത്തിനോ, ഭരണത്തിനോ എതിരായി ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നതാണ് സത്യവും,വസ്തുതയും. ആ വസ്തുതകൾ പകൽ പോലെ സത്യമായിരിയ്ക്കുമ്പോൾ രാഹുൽ ഗാന്ധിയ്ക്കും, പ്രതിപക്ഷത്തിനും രാജ്യ വിരുദ്ധത മാത്രമുള്ള ഈ വ്യാജ…