ഡാളസ് :ജീവിതത്തിന്റെ പ്രതിസന്ധികളുടെ മധ്യേ,കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളുടെ മദ്ധ്യ കൈവിടാത്ത ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ നമുക്ക് കഴിയണമെന്നു മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്തയും മുൻ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപനുമായിരുന്ന റൈറ്റ് റവ. ഡോ. യുയാകിം മാർ മാർ കൂറിലോസ് ഉദ്ബോധിപ്പിച്ചു ദൈവീക കല്പന ലംഘിച്ചതിനാൽ ശപിക്കപ്പെട്ട ഭൂമിയിൽ(ഏതെൻ തോട്ടത്തിൽ) മറഞ്ഞു നിന്നിരുന്ന ആദ്യമാതാപിക്കളുടെ മുൻപിലാണ് ആദ്യമായി ദൈവം പ്രത്യക്ഷപ്പെട്ടതെങ്കിൽ, മരണത്തെ കീഴ്പെടുത്തി ഉയർത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടതു കല്ലറക് മുൻപിൽ കണ്ണുനീർ തൂകി നിന്നിരുന്ന സ്ത്രീ കളുടെ മുൻപിലും പിന്നീട് ഭരണാധികാരികളെ പേടിച്ചു മാളികയിൽ വാതിൽ അടച്ചിരുന്നു ശിഷ്യൻമാർകും, തുടർന്നു നിരാശരായി എമ്മുവസിലേക്കു പോകുകയായിരുന്ന ശിഷ്യർക്കു മുന്പിലുമാണ് . ഈ സന്ദർഭങ്ങളിലെല്ലാം ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതിരുന്നവരെ തന്റെ സാന്നിധ്യം ധയ് ര്യപ്പെടുത്തുന്നതായി കാണാമെന്നും തിരുമേനി പറഞ്ഞു.അതേസമയം ഉയർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ നാം…
Category: AMERICA
പ്ഫ പുല്ലേ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡാ
1997 ഡിസംബർ മാസത്തിൽ എറണാകുളം കലൂരിലുള്ള പി വി എസ് ഹോസ്പിറ്റലിൽ കരൾ രോഗം മൂർച്ഛിച്ചു ചികിത്സയിൽ ആയിരുന്ന പഴയകാല നായക നടൻ എം ജി സോമന് സന്ദർശിച്ച സുരേഷ് ഗോപിയോട് അദ്ദേഹം തലയിൽ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു സുരേഷ് സിനിമയിൽ മാത്രമല്ല പൊതുരംഗത്തും പ്രശസ്തിയിലേക്ക് ഉയരും. . ഏതാണ്ട് നാൽപതു വർഷത്തോളമായി മലയാള സിനിമയിലെ അഭിനയ രംഗത്തുള്ള സുരേഷ് ഗോപിയെ ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയ പ്രധാന കാരണങ്ങളിൽ ഒന്ന് 1994 ൽ പുറത്തിറങ്ങിയ കമ്മീഷണർ സിനിമയിൽ സത്യസന്ദനായ പോലീസ് ഓഫീസർ ആയി അഭിനയിച്ച സുരേഷ് ഗോപി അഴിമതി വീരനായ പോലീസ് ഐ ജി ആയി അഭിനയിച്ച തന്റെ മേലുദ്യോഗസ്ഥൻ രാജൻ പി ദേവിന് നേരെ കൈ ചൂണ്ടി വിളിച്ച “പ്ഫ പുല്ലേ ”എന്ന വൈറൽ ഡയലോഗ് ആണ്. . പിന്നീട് മിമിക്രി കലാകാരന്മാർ ഏറ്റെടുത്ത…
ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്റ് അസ്സോസിയേഷൻ (എന്‍ ബി എ) ക്വീൻസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി. വിജയകൃഷ്ണനും, ഭാര്യ ജലജയും, എന്‍ബിഎ പ്രസിഡന്റ് ക്രിസ് തോപ്പിലും, പ്രഥമ വനിത വത്സാ കൃഷ്ണനും, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരും, ട്രഷറർ രാധാമണി നായരും ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രാധാമണി നായർ പ്രാർത്ഥനാഗാനം ആലപിച്ചു. ജൂൺ 9 ഞായറാഴ്ച വൈകിട്ട് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എൻ.ബി.എ. പ്രസിഡന്റ് ക്രിസ് (ജനാർദ്ദനൻ) തോപ്പിൽ സ്വാഗതം ആശംസിച്ചുകൊണ്ട് വിജയകൃഷ്ണന്റെ സൗഹാർദ്ദപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പ്രകീർത്തിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് വിജയകൃഷ്ണനെ പൊന്നാട അണിയിച്ചു. പ്രശസ്ത ചെറുകഥാകൃത്തും, നിരൂപകനും, സംവിധായകനുമായ ബാബു…
ഭാരതത്തിൻറെ കുതിപ്പിൽ പ്രവാസികൾ അഭിമാനിക്കണം: ഐസക്ക് ജോൺ
ഹ്യൂസ്റ്റണ്‍: അമേരിക്കയിൽ പര്യടനം നടത്തുന്ന യു എ ഇ യിലെ അൽ ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപറമ്പിലിന് ഫ്രണ്ട്സ് ഓഫ് വേൾഡ് മലയാളി കൗൺസിലും ഐ പി സി എൻ എ യും ചേർന്നു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രോംപ്റ്റ് റീയൽറ്റി ഓഡിറ്റോറിയത്തിലാണ് യോഗം അരങ്ങേറിയത്. 1991 ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് തുടങ്ങിവച്ച സ്വകാര്യ വ്യവസായ നയങ്ങൾക്ക് കരുത്തേകി അതിൻ്റെ പാരമ്യത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി പരിലസിക്കുമ്പോൾ അത് എൻ്റെ രാജ്യം എന്ന അഭിമാനം ഓരോ പ്രവാസിക്കും ഉണ്ടാകണം, നമ്മുടെ രാഷ്ട്രീയം എന്തു തന്നെ ആയാലും. അമേരിക്ക അവസരങ്ങളുടെ നാട് എന്നറിയപ്പെടുമെങ്കിൽ ഇന്ന് അത് ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരങ്ങൾ മുതലാക്കാൻ പ്രവാസികൾ ശ്രമിക്കണം.…
ഫെഡറൽ തോക്ക് കേസിന്റെ വിചാരണയിൽ ഹണ്ടർ ബൈഡന്‍ കുറ്റക്കാരനാണെന്ന് ജൂറി
വിൽമിംഗ്ടൺ (ഡെലവെയര്‍): 2018-ൽ ഒരു റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യങ്ങളിലും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. പ്രസിഡൻ്റിൻ്റെ മകൻ നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തോക്ക് വാങ്ങിയപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞതായാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഫെഡറൽ ലൈസൻസുള്ള ഒരു തോക്ക് വ്യാപാരിയോട് കള്ളം പറഞ്ഞതിനാണ് ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറികൾ കണ്ടെത്തിയത്. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും 11 ദിവസത്തേക്ക് അനധികൃതമായി തോക്ക് കൈവശം വച്ചിട്ടുണ്ടെന്നും അപേക്ഷയിൽ തെറ്റായ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ജൂറിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, കേസിൻ്റെ ഫലം താൻ അംഗീകരിക്കുന്നുവെന്നും ഹണ്ടർ ഒരു അപ്പീൽ പരിഗണിക്കുന്നതിനാൽ ജുഡീഷ്യൽ പ്രക്രിയയെ ബഹുമാനിക്കുന്നത് തുടരുമെന്നും പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു. “ഞങ്ങളുടെ സ്നേഹവും പിന്തുണയുമായി ഹണ്ടറിനും ഞങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവർക്കും ഞാനും ജിലും എപ്പോഴും ഉണ്ടാകും. അതിന് ഒരിക്കലും മാറ്റമുണ്ടാകില്ല,” പ്രസിഡൻ്റ് പ്രസ്താവനയിൽ പറഞ്ഞു.…
ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റിയുടെ എലോക്വൻസ് 2024 വൻവിജയം
ഷിക്കാഗോ : ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രേഡ് 5 മുതൽ ഗ്രേഡ് 12 വരെയുള്ള സ്കൂൾ കുട്ടികൾക്കായി എലോക്വൻസ് 2024 എന്ന പേരിൽ നടത്തപ്പെട്ട മത്സരം വൻവിജയം, അഞ്ചാം ക്‌ളാസ് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള കുട്ടികൾക്കായി ടഗ് ഓഫ് വേഡ്‌സും സിനോനിം ഗെയ്‌മും ചേർന്നുള്ള മത്സരവും എട്ടാം ക്‌ളാസ്സു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കായി പ്രസംഗമത്സരവുമാണ് അരങ്ങേറിയത്, പ്രിലിമിനറി റൌണ്ട്, സെമി ഫൈനൽ റൌണ്ട്, ഫൈനൽ റൌണ്ട് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരങ്ങളിലാണ് വിജയികളെ കണ്ടെത്തിയത്, ഫൈനൽ മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഏഴു മത്സരാർഥികൾ വീതം മാറ്റുരച്ചു, അവസാനം ടഗ് ഓഫ് വേഡ്‌സ് വിഭാഗത്തിൽ ഫ്‌ലോറിഡയിൽ നിന്നുള്ള ജാനകി രാജ് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ന്യൂ ജേഴ്സിയിൽ നിന്നുള്ള ജ്യൂവൽ ജറാൾഡ്, അഫ്രിയൽ ഫെർണാണ്ടസ് എന്നിവരും…
പൗരാവകാശ നേതാവ് ജെയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു
ലോസ് ഏഞ്ചൽസ് :റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ അടുത്ത ഉപദേശകനും “ലോകത്തിലെ അഹിംസയുടെ മുൻനിര സൈദ്ധാന്തികനും തന്ത്രജ്ഞനും” എന്ന് വിളിച്ചിരുന്നു പാസ്റ്റർ.ജെയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു ലോസ് ഏഞ്ചൽസ് പൗരാവകാശ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ വെള്ളക്കാരായ അധികാരികളുടെ ക്രൂരമായ പ്രതികരണങ്ങളെ ചെറുക്കാൻ പ്രവർത്തകരെ പരിശീലിപ്പിച്ച അഹിംസാത്മക പ്രതിഷേധത്തിൻ്റെ അപ്പോസ്തലനായ റവ. ജെയിംസ് ലോസൺ ജൂനിയർ മരിച്ചുവെന്ന് അദ്ദേഹത്തിൻ്റെ കുടുംബം തിങ്കളാഴ്ച അറിയിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. ലോസ് ഏഞ്ചൽസിൽ ഒരു ചെറിയ അസുഖത്തെ തുടർന്ന് ഞായറാഴ്ച ലോസൺ മരിച്ചതായി അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു, അവിടെ അദ്ദേഹം പതിറ്റാണ്ടുകളോളം പാസ്റ്റർ, ലേബർ മൂവ്മെൻ്റ് ഓർഗനൈസർ, യൂണിവേഴ്സിറ്റി പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ലോസൻ്റെ പ്രത്യേക സംഭാവന, ബൈബിൾ പഠിപ്പിക്കലുകളുമായി കൂടുതൽ പരിചിതരായ ആളുകൾക്ക് ഗാന്ധിയൻ തത്ത്വങ്ങൾ പരിചയപ്പെടുത്തുക, നേരിട്ടുള്ള പ്രവർത്തനം വംശീയ വെളുത്ത അധികാര ഘടനകളുടെ…
മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി
ഫ്ലോറിഡ: കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ). മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ . സംസ്കാര ശുശ്രൂഷ 15 ന് ശനിയാഴ്ച രാവിലെ 9 ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. Ebenezer ipc യൂട്യൂബ് ചാനലിൽ ശുശ്രൂഷയുടെ ലൈവ് ഉണ്ടായിരിക്കും.
ക്രോസ്‌വാക്കിൽ രണ്ടു ആൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ റെബേക്ക ഗ്രോസ്മാന് 15 വർഷത്തെ ജീവപര്യന്തം
ലോസ് ഏഞ്ചൽസ്: നാല് വർഷം മുമ്പ് വെസ്റ്റ്‌ലേക്ക് വില്ലേജ് ക്രോസ്‌വാക്കിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു രണ്ട് സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ച ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ജോസഫ് ബ്രാൻഡൊലിനോ റെബേക്ക ഗ്രോസ്മാനെ(60) 15 വർഷത്തെ തടവിന് ശിക്ഷിച്ചു. ലോസ് ഏഞ്ചൽസിലെ ഒരു സാമൂഹിക പ്രവർത്തകയാണ് റെബേക്ക ഗ്രോസ്മാൻ. ഗ്രോസ്മാൻ ബേൺ ഫൗണ്ടേഷൻ്റെ സഹസ്ഥാപകയും പ്രമുഖ പ്ലാസ്റ്റിക് സർജൻ്റെ ഭാര്യയുമാണ് റെബേക്കയുടെ പ്രവർത്തനങ്ങൾ “ ചോദ്യം ചെയ്യാനാവാത്ത അശ്രദ്ധയാണെന്ന് ജഡ്ജി പറഞ്ഞു. ആൺകുട്ടികളുടെ മരണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ റെബേക്ക വിസമ്മതിക്കുകയായിരുന്നു 11 വയസ്സുള്ള മാർക്ക് ഇസ്‌കന്ദറിൻ്റെയും 8 വയസ്സുള്ള ജേക്കബ് ഇസ്‌കന്ദറിൻ്റെയും അമ്മ നാൻസി ഇസ്‌കന്ദർ, തൻ്റെ രണ്ട് ആൺകുട്ടികളുടെയും മരണത്തിനു ഉത്തരവാദിയായ റെബേക്ക ഗ്രോസ്മാനെ ഒരു ഭീരുവെന്നാണ് വിശേഷിപ്പിച്ചത്. ട്രയൺഫോ കാന്യോൺ റോഡിലെ അടയാളപ്പെടുത്തിയ ക്രോസ്‌വാക്കിൽ തൻ്റെ മുതിർന്ന കുട്ടികൾ തനിക്കും ഇളയ…
കൂട്ടുകെട്ട് മന്ത്രിസഭ സ്ഥിരതയുള്ളതായിരിക്കണം (എഡിറ്റോറിയല്‍)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ വ്യാപ്തി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക ലോകത്ത് പിന്നോക്ക ജനാധിപത്യം എന്നും ഈ രാഷ്ട്രം അറിയപ്പെടുന്നു. ഒരു ജനാധിപത്യത്തിൽ, ഒരു തെരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും രാജ്യത്തിൻ്റെ പാർലമെൻ്റിലോ നിയമസഭയിലോ കേവല ഭൂരിപക്ഷം നേടാനാകാതെ വരുമ്പോഴാണ് സാധാരണയായി സഖ്യ സർക്കാരുകൾ രൂപീകരിക്കുന്നത്. ഭൂരിപക്ഷ തിരഞ്ഞെടുപ്പ് സമ്പ്രദായമുള്ള രാജ്യങ്ങളിൽ ഇത് സാധാരണയായി ആവശ്യമില്ല . വ്യക്തിഗത സ്ഥാനാർത്ഥികൾക്ക് പകരം പൗരന്മാർ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്ന സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ സഖ്യ സർക്കാരുകൾ കൂടുതൽ സാധാരണമാണ്. ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ രൂപീകരണം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആധിപത്യം കുറയ്ക്കുന്നുണ്ടെങ്കിലും, ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനുള്ള പ്രധാന പ്രേരണകളിൽ ഒന്നാണ് അധികാരം. നയങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടും, ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒന്നുമില്ല എന്നതിനേക്കാൾ കുറച്ച് അധികാരം ഉണ്ടായിരിക്കും. കൂടാതെ, രാജവംശ രാഷ്ട്രീയ…
