അരിസോണ: ഫീനിക്സിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . ഏപ്രിൽ 20ന് ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച 19 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. കാറിൻ്റെ ഡ്രൈവർ മുക്ക നിവേശിനിക്കും ഗൗതം പാഴ്‌സിക്കും പരിക്കേറ്റെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. “2024 ഏപ്രിൽ 20 ന്, ഏകദേശം 6:18 PM ന്, സ്റ്റേറ്റ് റൂട്ട് 74 ന് വടക്ക് കാസിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലാണ് അപകടം ഉണ്ടായത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.“ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിയിൽ ഉൾപ്പെടുന്നു, വെള്ള 2024 കിയ ഫോർട്ടെയും ചുവപ്പ് 2022 ഫോർഡ് എഫ് 150 ഉം, അവ രണ്ടും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു കാസിൽ ഹോട്ട് സ്പ്രിംഗ്‌സ് റോഡിലൂടെ തെക്കോട്ടും ചുവന്ന എഫ്150 ൻ്റെ…
Category: AMERICA
ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട്@അമേരിക്കയിൽ പൊരിഞ്ഞ പോരാട്ടം!! മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ
ഏപ്രിൽ 19നു വെള്ളിയഴ്ച വൈകുന്നേരാം ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന ഇലക്ഷൻ സംവാദം അക്ഷരാർത്ഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട്@ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐ പിസിഎൻഎ ) മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ, രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറിയപ്പോൾ ആസന്നമായിരിക്കുന്ന ഇന്ത്യയിലെ 18ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനെ പ്രവാസികൾ എത്ര ഗൗരവത്തോടെയാണ് കാണുന്നതിന്റെ നേര്കാഴ്ചയായിരുന്നു ഈ ഇലക്ഷൻ സംവാദം. ഇന്ത്യൻ,അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് എംസി ആൻസി…
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യുത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 14 ഞായറാഴ്‌ച സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിൻ്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ. സമ്മേളനത്തിന്റെ തീം, തീയതി, വേദി, സ്‌പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ…
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത് കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻ്റ് ഹാരിസ് പറഞ്ഞു. “ഞങ്ങളുടെ ഹോം ഹെൽത്ത് കെയർ വർക്കർമാർ, ഞങ്ങളുടെ കെയർ വർക്കർമാർ, SEIU അംഗങ്ങൾ എന്നിവരോട് നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന ജോലികൾക്ക് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഹാരിസ് പറഞ്ഞു ഗാർഹിക ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ആവശ്യകതകളും അവർ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ…
മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് വന്‍ വിജയമായി
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു. ജോണി & മേഴ്‌സി ചക്കാലക്കൽ ,…
ഒക്‌ലഹോമ സിറ്റിയിലെ വീട്ടിൽ 2 കുട്ടികളടക്കം 5 പേരെ മരിച്ച നിലയിൽ
ഒക്‌ലഹോമ: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ വീട്ടിനുള്ളിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ നിലവിലെ രണ്ട് വിദ്യാർത്ഥികളും ഒരു മുൻ വിദ്യാർത്ഥിയും ഉണ്ടെന്ന് മുസ്താങ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും എന്താണ് സംഭവിച്ചതെന്ന്ഇതുവരെ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഒക്ലഹോമ സിറ്റി പോലീസ് സാർജൻ്റ്. ഗാരി നൈറ്റ് പറഞ്ഞു, ഒക്‌ലഹോമ നഗരത്തിൻ്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ മൃതദേഹങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 9:35 ന് പോലീസിനെ അയച്ചതായി നൈറ്റ് പറഞ്ഞു. കൊല്ലപ്പെട്ട അഞ്ച് പേർക്കും കൊലപാതകത്തിന് സമാനമായ പരിക്കുകളുണ്ടെന്ന് പോലീസ് സർജൻറ് ഗാരി നൈറ്റ്.,”പറഞ്ഞു. അവരുടെ ഐഡൻ്റിറ്റികൾ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ്: ആര്‍ക്ക്…ഏത് പാര്‍ട്ടിക്ക്… ഏത് മുന്നണിക്ക് വോട്ട് ചെയ്യണം?
ആസന്നമായ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനെ ആസ്പദമാക്കിയ ഒരു ചോദ്യമോ, അതുപോലെ ഒരു മറുപടിയോ ആയി ഈ ലേഖനത്തിന്റെ ശീർഷകത്തെ കണക്കാക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനോ, അതിനു മറുപടി ആവശ്യപ്പെടാനോ തനിക്കെന്ത് അവകാശം എന്നു ഒരുപക്ഷേ വായനക്കാർക്ക് തോന്നിയേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്, അതുപോലെ ചോദിക്കാനും പറയാനും പത്രമാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷകർക്കും പൊതുജനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് അവകാശമുണ്ട് എന്നുള്ള വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ വെളിച്ചത്തിൽ തന്നെയാണ് ഈ ലേഖനവും. മുഖ്യമായി രണ്ട് മുന്നണികളാണ് ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനിൽ കൊമ്പുകോർക്കുന്നത്. എന്നാൽ അത് കേരളത്തിലേക്ക് വരുമ്പോൾ മൂന്നു മുന്നണികൾ തമ്മിലാണെന്ന് പറയാം. അതിനാൽ വ്യക്തികളെ നോക്കിയോ, പാർട്ടികളെ നോക്കിയോ, മുന്നണികളെ നോക്കിയോ? ആണോ നമ്മൾ വോട്ട് ചെയ്യേണ്ടത്? അത് പ്രായോഗിക തലത്തിൽ നോക്കിയാൽ മുന്നണികളെ പരിഗണിച്ചായിരിക്കണം നമ്മുടെ വോട്ടെന്ന് ചിന്തിക്കേണ്ടി വരും.…
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിൻ്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിൻ്റേത് . വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിൻ്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ…
മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ
ന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും. ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597.
ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ
ഫിലാഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ . ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു. സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണു ദാനിയേലച്ചൻ. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്കു കടക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളുംലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണു രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേറം 4:30 വരെയാണു ധ്യാനം.ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.…
