ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) ഭാരവാഹികളും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ Hon സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ മീറ്റിംഗില്‍ വിവിധ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാ മരണങ്ങള്‍ ഉണ്ടാകുന്നതില്‍ വലിയ ദുഖവും ഖേദവും രേഖപ്പെടുത്തി. അതില്‍ മൂന്നു മരണങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പഠിച്ച പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് നടന്നത്. ജനുവരി മാസത്തിലാണ് പത്തൊമ്പതുകാരനായ നീല്‍ ആചാര്യ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി കാമ്പസില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മറ്റു കുട്ടികള്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി, ഷാമ്പയില്‍ കാമ്പസിലും, മറ്റു യൂണിവേഴ്‌സിറ്റികളിലും ഉണ്ടായി. AAEIO പ്രസിഡന്റ് ഈയിടെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മങ്ങ് ചിയാംഗ്, യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. എ.എ.ഇ.ഐ.ഒ എന്‍ജിനീയറിംഗ് സ്റ്റുഡന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഗൗരവ് ചോബയും ചര്‍ച്ചകളില്‍ പങ്കെടുത്തു.…
Category: AMERICA
ട്രംപിൻ്റെ ആദ്യകാല പോളിംഗിലെ മുൻതൂക്കം ബൈഡൻ മറികടക്കുമെന്നു പുതിയ സർവ്വേ
ന്യൂയോർക്ക്:ഡൊണാൾഡ് ട്രംപിനു ആദ്യകാല പോളിംഗിലുണ്ടായിരുന്ന മുൻതൂക്കം പ്രസിഡൻ്റ് ജോ ബൈഡൻ മറികടന്നതായി ശനിയാഴ്ച പുറത്തിറക്കിയ ന്യൂയോർക്ക് ടൈംസ്/സിയാന കോളേജ് വോട്ടെടുപ്പ് ചൂണ്ടികാണിക്കുന്നു ഫെബ്രുവരിയിൽ ബൈഡനെക്കാൾ ട്രംപ് നാല് പോയിൻ്റ് ലീഡ് നിലനിർത്തിയപ്പോൾ, രണ്ട് സ്ഥാനാർത്ഥികളും ഇപ്പോൾ ഏതാണ്ട് സമാസമമാണ്, ട്രംപിന് സാധ്യതയുള്ള വോട്ടർമാരിൽ 47 ശതമാനവും ബൈഡന് 46 ശതമാനവും പോളിംഗ്.നില . ഫെബ്രുവരിയിലെ വോട്ടെടുപ്പിൽ നിന്ന് ബൈഡൻ്റെ മുന്നേറ്റം ഡെമോക്രാറ്റിക് അടിത്തറയുടെ ഏകീകരണത്തെ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ, ബിഡൻ്റെ 2020 വോട്ടർമാരിൽ 85 ശതമാനം പേർ മാത്രമാണ് പ്രസിഡൻ്റിനെ വീണ്ടും തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുമെന്ന് പറഞ്ഞത്, ശനിയാഴ്ചത്തെ വോട്ടെടുപ്പ് അനുസരിച്ച്, ആ എണ്ണം 90 ശതമാനമായി ഉയർന്നു. നേരെമറിച്ച്, ട്രംപ് – ചരിത്രപരമായി തൻ്റെ അടിത്തറയുടെ ശക്തമായ ഏകീകരണത്തിൽ നിന്നാണ് വന്നത് – 2020-നെ പിന്തുണയ്ക്കുന്നവരിൽ 3 ശതമാനം നഷ്ടപ്പെട്ടു, ഫെബ്രുവരിയിലെ 97 ശതമാനത്തിൽ നിന്ന് ഏറ്റവും…
ഇസ്രായേലിനെതിരെ ഇറാന്‍ നൂറു കണക്കിന് ഡ്രോണുകള്‍ വിക്ഷേപിച്ചു; ഏത് ആക്രമണത്തേയും നേരിടാന്‍ തയ്യാറെന്ന് ബെഞ്ചമിന്‍ നെതന്യാഹു; തങ്ങള്‍ ഇസ്രായേലിനോടൊപ്പമാണെന്ന് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിൽ ശനിയാഴ്ച ഇറാനിൽ നിന്ന് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാഖിലെയും ജോർദാനിലെയും സുരക്ഷാ സ്രോതസ്സുകൾ ഡസൻ കണക്കിന് ഡ്രോണുകള്‍ തലക്ക് മുകളിലൂടെ പറക്കുന്നതായി റിപ്പോർട്ട് ചെയ്തു. അതേസമയം, ചിലത് യുഎസ് സൈന്യം വെടിവച്ചിട്ടതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് കാര്യമായ പ്രതികരണമുണ്ടാകുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിൻ്റെ ചാനൽ 12 ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാൻ സൈന്യം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞെങ്കിലും, ഇസ്രായേലിൽ ഈ ആക്രമണം ഉണ്ടായതായി ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ ഇറാനിയന്‍ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാരുൾപ്പെടെ ഏഴ് ഗാർഡ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിരുന്നു.. കോൺസുലേറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേൽ ഇനി…
ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മൂന്നാം ലോക മഹായുദ്ധത്തിന്റെ സാഹചര്യം മുന്നില്‍ കണ്ട് ഞെട്ടലോടെ ലോകം
ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായി നിരീക്ഷകര്‍. ഇറാൻ ഏതു നിമിഷവും ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ആക്രമണ പദ്ധതി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായി പങ്കിട്ടു. അതിൻ്റെ ആഘാതം അവർ പരിശോധിക്കുന്നു. എന്നാൽ, തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല. അതേസമയം, വടക്കും പടിഞ്ഞാറും ഇറാൻ്റെ ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. ഇറാനിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ സൗദി അറേബ്യ, ചൈന, തുർക്കി, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. ആക്രമണം നടത്തരുതെന്ന് ഇറാനെ പ്രേരിപ്പിക്കാൻ ബ്ലിങ്കെൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനിടയിൽ, ഇന്ത്യക്കാരോട് ഇസ്രയേലിലേക്കും ഇറാനിലേക്കും…
അമേരിക്കൻ മലയാളികൾക്ക് സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു; അലയുടെ പദ്ധതിക്ക് സാംസ്കാരിക കേരളത്തിന്റ പിന്തുണ
അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) മുൻകൈയെടുക്കുന്നു. അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ ഈ സ്വപ്ന പദ്ധതിയുടെ ധന സമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഏപ്രിൽ ഇരുപത്തിയെട്ടിന് നേപ്രിവിൽ യെല്ലോ ബോക്ലിസ് ( Yellow Box, Naperville ) നടക്കും. കെ എസ് ചിത്ര നയിക്കുന്ന ഈ പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനിമ ഉയർത്താൻ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും. അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും…
അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക് : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി ന്യൂയോർക്കിലെ യുവ സംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനയ അലൻ കൊച്ചൂസ് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക -രാഷ്ട്രീയ പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂ യോർക്ക് കാരുടെ അഭിമാനമായ അലൻ കൊച്ചൂസ് ‘. ന്യൂ യോർക്കിലെ രാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിദ്യമാണ് അലൻ. രാഷ്ട്രിയ മേഖലകളിൽ ആയാലും ,മലയാളീ അസ്സോസിയേഷനുകളിലായലും ചർച്ചിൽ ആയാലും അലൻ തന്റെ പ്രവർത്തനത്തിൽ കർമ്മ നിരതനാണ്. Y’s men’s ഇന്റർനാഷനലിന്റെ നോർത്ത് അമേരിക്കൻ റീജിയന്റെ യൂത്ത് പ്രസിഡന്റ് ആയും അലൻ സേവനം അനുഷ്‌ടിക്കുന്നു . ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും 2023 ൽ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വാൾസ്ട്രീറ്റിൽ…
കേരളാ ലിറ്റററി സൊസൈറ്റി 2023-24 മനയിൽ ജേക്കബ് കവിതാപുരസ്കാരം ബിന്ദു ടിജിയ്ക്ക്
ഡാളസ് : ഡാലസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ. മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന 2023-24 മനയിൽ കവിതാ പുരസ്കാരത്തിനു അമേരിക്കൻ മലയാളി സാഹിത്യകാരിയായ ബിന്ദു ടിജിയുടെ “ഉടലാഴങ്ങൾ” അർഹമായി. മനയിൽ കുടുംബമാണ് ഈ വിശിഷ്ട അവാർഡ് സ്പോൺസർ ചെയ്യുന്നത്. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ് ഡോളറും, ഫലകവും, പ്രശസ്തിപത്രവും മെയ് 10-12 തിയതികളിൽ ഡാലസ്സിൽ നടക്കുന്ന കെഎൽഎസ്, ലാന ലിറ്റററി ക്യാമ്പിൽ വച്ചു നൽകപ്പെടും. ഡാളസിലെ മലയാളസാഹിത്യാസ്വാദകരെ പ്രസ്തുത ക്യാമ്പിലേക്കും കെഎൽഎസ് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എംവി പിള്ള, ശ്രീ. ഷാനവാസ് പോങ്ങുമ്മൂട്, ശ്രീ. പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിംഗ് പാനൽ. 2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചിരുന്നത് ഡോക്ടർ…
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാല് സംസ്ഥാനങ്ങളിൽ
ഒർലാൻഡോ(ഫ്ലോറിഡ):യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാല് സംസ്ഥാനങ്ങളിലാണ് – കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക് – അവരുടെ എണ്ണം കഴിഞ്ഞ ഡസൻ വർഷങ്ങളായി വർധിച്ചുവരുന്നതായി യുഎസ് സെൻസസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.ഇവരിൽ പകുതിയും അമേരിക്കൻ പൗരത്വം സ്വീകരിച്ചവരാണ് . 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു പ്രധാന പ്രശ്നമായി മാറിയതിനാലാണ് റിപ്പോർട്ട് പുറത്തുവിട്ടത്, തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ അഭൂതപൂർവമായ കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ബൈ ഡൻ ഭരണകൂടം പാടുപെടുകയാണ്. മെക്‌സിക്കോയുമായുള്ള യുഎസ് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും വോട്ടർമാരെ ബോധ്യപ്പെടുത്താനും ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു കോൺഗ്രസിൻ്റെ നിയന്ത്രണം നിർണ്ണയിക്കാൻ കഴിയുന്ന തരത്തിലാണ് കുടിയേറ്റം തിരഞ്ഞെടുപ്പിനെ രൂപപ്പെടുത്തുന്നത്. ബ്യൂറോയുടെ അമേരിക്കൻ കമ്മ്യൂണിറ്റി സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2022-ൽ, വിദേശികളുടെ ജനസംഖ്യ 46.2 ദശലക്ഷമായി കണക്കാക്കപ്പെടുന്നു, അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ ഏതാണ്ട്…
വിഷുഫലം (കവിത): സതീഷ് കളത്തിൽ
ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന കാലം. വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി അമ്മ, അച്ഛനൊപ്പം ചക്കയിടുന്നതു കണ്ടാലും മിണ്ടാത്ത കള്ളന്മാർ ചക്കപ്പുഴുക്കിലെ ഉപ്പ് നോക്കാൻ മത്സരിച്ചു വട്ടമിട്ടുവന്നിരുന്ന കാലം. കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞൂഞ്ഞാലാട്ടം കഴിഞ്ഞാലും കൊതിപ്പിച്ചു നില്ക്കുന്ന മേടസൂര്യനെ കൊഞ്ഞനംകുത്തി നടന്ന കാലം. തേങ്ങാപാൽ മധുരമോടെ പുന്നെല്ലരിക്കട്ടകൾ തൂശനിലയിൽ കിടന്നാവി പോകുന്നോർമ്മയും പനയോലയ്ക്കുള്ളിൽ വെടിമരുന്ന് കക്കിയ ഒച്ചയും പ്രതിധ്വനിക്കും നേരങ്ങളിൽ നീ കടന്നുവരുമ്പോൾ കോശവളർച്ച തടയപ്പെട്ട്, രൂപപരിണാമം വന്ന മുഖമരങ്ങൾ തഴച്ചു നില്ക്കുന്നു; ഇന്നിവിടം, ഉഷ്ണവായു തിങ്ങിയ കന്ദരമാകുന്നു. ചിരപരിചിതർപോലും അപരിചിതരും അന്ധന്മാരും ഗന്ധമില്ലാത്തവരുമായിരിക്കുന്നു. അതിജീവനത്തിൻറെ ആർത്തനാദങ്ങൾ ‘ബീപ്’ ശബ്ദവീചികളായി പരിണമിച്ചു. മീനച്ചൂടിൽ, മണ്ണിൽ കിടന്നുരുകുന്നത്, മാനഭംഗപ്പെട്ട വിഷുവത്തിൻറെ കബന്ധമാണ്; തല,…
ഹോപ്‌വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഹോപ് വെൽ ജംഗ്ഷൻ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 7 ന് ഹോപ് വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു. ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വിശുദ്ധ കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു. ഫാ. ബോബി വർഗീസ് (വികാരി) ടീം അംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫാമിലി/ യൂത്ത് കോൺഫറൻസിൻറെ ഈ വർഷത്തെ തീം, തീയതി, ലൊക്കേഷൻ, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി. സമ്മേളനത്തിൻ്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന…
