സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി

ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികളുടെ നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി ദേവിക ടീച്ചർ പുഷ്പങ്ങള്‍ അർപ്പിച്ചു ചിലങ്കകൾ പൂജിച്ചാണ് ചടങ്ങുൾ ആരംഭിച്ചത്. ഗണപതി സ്തുതിയോടുകൂടിയായിരുന്നു പരിപാടിയുടെ തുടക്കംകുറിച്ചത്. സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, അസ്സംബ്ലിമാൻ നദീർ സയേഗാ, ജോസെൻ ജോസഫ് ,മിത്രസ് രാജൻ ചീരൻ , മിത്രസ് ഷിറാസ് യുസഫ് , ഗണേഷ് നായർ ,…

മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ഫ്ലോറിഡ: ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ എലീൻ ഹിഗ്ഗിൻസ് വിജയിച്ചു, ഇതോടെ, 30 വർഷത്തിലധികമായി മിയാമി നഗരത്തിൽ ഒരു ഡെമോക്രാറ്റ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. അനൗദ്യോഗിക ഫലമനുസരിച്ച്, ഹിഗ്ഗിൻസ് 59% വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായ മുൻ സിറ്റി മാനേജർ എമിലിയോ ഗോൺസാലസിന് 41% വോട്ടാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച ഗോൺസാലസിനെ ഗവർണർ റോൺ ഡിസാന്റിസും അന്നത്തെ പ്രസിഡന്റ് ട്രംപും പിന്താങ്ങിയിരുന്നു. എന്നാൽ ഹിഗ്ഗിൻസിനെ പ്രമുഖ ഡെമോക്രാറ്റുകൾ പിന്തുണച്ചു. നഗരത്തിന്റെ ചരിത്രത്തിൽ മിയാമി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഹിഗ്ഗിൻസ്. താങ്ങാനാവുന്ന ഭവനം (Affordable Housing), വെള്ളപ്പൊക്ക പ്രതിരോധം, നഗര വികസനം, ഭരണപരമായ സുതാര്യത എന്നിവയായിരുന്നു ഹിഗ്ഗിൻസിന്റെ പ്രധാന വാഗ്ദാനങ്ങൾ. വിജയം മിയാമി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി. കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ…

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ഡിസംബർ 13ന് ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തൽ രാവിലെ 7.30ന് ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകർ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താൻ എത്തും എന്ന്‌ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ മാർട്ടിൻ ജോൺ, പ്രിൻസ് പോൾ, ബാബു തോമസ്, ട്രസ്റ്റീബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി, പ്രസിഡന്റ് ജോസ് കെ ജോൺ എന്നിവർ അറിയിച്ചു. 2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന നിർണായകമായ…

മാഗ് (MAGH) തെരഞ്ഞെടുപ്പ്: വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് ടീം യുണൈറ്റഡ്; സംവാദ വേദിയിൽ നിന്നും വിട്ടുനിന്ന് ടീം ഹാർമണി

സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘടിപ്പിച്ച ‘ഓപ്പൺ ഫോറം ആൻഡ് ഡിബേറ്റ്’ ജനപങ്കാളിത്തം കൊണ്ടും ഗൌരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഡിസംബർ 7 ഞായറാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലെ അപ്നാ ബസാറിൽ വെച്ച് നടന്ന പരിപാടിയിൽ ‘ടീം യുണൈറ്റഡ്’ തങ്ങളുടെ വികസന രേഖകളും നിലപാടുകളും വ്യക്തമാക്കിയപ്പോൾ, എതിർ പാനലായ ‘ടീം ഹാർമണി’ പരിപാടിയിൽ നിന്നും വിട്ടുനിന്നു. എ.സി. ജോർജിന്റെ (കേരള ഡിബേറ്റ് ഫോറം) അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിന് അനിൽ ജനാർദ്ദനൻ എം.സിയായി പ്രവർത്തിച്ചു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പരിപാടി വീക്ഷിക്കുന്നതിനായി ജി മാക്സ് ഫിലിംസിന്റെ (G-Max Films) ജോർജ്, സോണിയ എന്നിവർ ചേർന്ന് യൂട്യൂബിലൂടെ പരിപാടി തത്സമയം (Live Streaming) സംപ്രേക്ഷണം ചെയ്തു. “നേരാണ് പാത, നന്മയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യവുമായാണ് റോയി…

പരിശുദ്ധ കുർബാനയുടെ മഹത്വം പുനരുജ്ജീവിപ്പിക്കുന്ന ‘കൂദാശകളുടെ കൂദാശ’ — ആത്മീയഭരിതമായ പുതിയ ക്രിസ്തീയ ഗാനം പുറത്തിറങ്ങി!

ന്യൂജേഴ്‌സി: തിരുഹൃദയങ്ങളെ വീണ്ടും പരിശുദ്ധ കുർബാനയുടെ ദിവ്യാനുഭവത്തിലേക്ക് നയിക്കുന്ന ആത്മീയശ്രാവ്യമായ ക്രിസ്തീയ ഗാനം — ‘കൂദാശകളുടെ കൂദാശ’ — സിയോൺ സോങ്ങ്സ് പുറത്തിറക്കി. ആത്മീയജീവിതത്തിൽ പുതു ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ഗാനത്തിന്റെ ഔഡിയോ ലോഞ്ച് ഫാദർ ജോസഫ് വടക്കേപറമ്പിൽ നിർവ്വഹിച്ചു. കാലത്തിന്റെ കനൽചാരിൽ ക്ഷീണിച്ചുപോവുന്ന വിശ്വാസത്തിന് പുതിയ ജീവൻ പകർന്നു നൽകാൻ, ദൈവിക പ്രത്യാശയുടെ വിളക്കുമായി തിരുസഭയുടെ ആത്മീയ പാരമ്പര്യത്തിലേക്ക് ഭക്തരെ തിരികെ വിളിക്കുന്ന സംഗീതസൃഷ്ടിയാണ് ഈ ഗാനം. തിരുസഭ നേരിടുന്ന വെല്ലുവിളികളിൽ തളരാതെ, ഫീനിക്സ് പക്ഷിയെപ്പോലെ പുതുജീവിതം പ്രാപിക്കാൻ പ്രചോദനം പകരുന്ന ആത്മീയ സന്ദേശമാണ് ‘കൂദാശകളുടെ കൂദാശ’ നൽകുന്നത്. ദൈവവചനങ്ങളുടെ ആഴം പകർന്നുവരികൾ രചിച്ചത് ചെംസ്ഫോർഡ് (യുകെ) സ്വദേശിയായ ശ്രീ. പിങ്കു തോമസ് ആണെങ്കിൽ, സംഗീതത്തിന് ഭക്തിനിരതമായ സ്വരഭാവം നൽകിയിരിക്കുന്നത് പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്മാരായ ശ്രീ. സ്കറിയ ജേക്കബ് & ശ്രീ. പിങ്കു തോമസ് എന്നിവർ…

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ആൽബെർട്ട ചാപ്റ്റർ സെമിനാർ പ്രൊഫ. ഡോ. യു. നന്ദകുമാർ നയിക്കുന്നു

കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (I A P C ) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers ) എന്ന സെമിനാർ പ്രൊഫ. ഡോ. യു. നന്ദകുമാർ നയിക്കുന്നു. അദ്ദേഹം മുൻ മെഡിസിൻ & റീഹാബിലിറ്റേഷൻ പ്രൊഫസറാണ്. കേരളത്തിലെ ജനശാസ്ത്ര പ്രസ്ഥാനത്തിനും സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും അസാധാരണ സംഭാവന നൽകിയ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ നന്ദകുമാർ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ (KSSP) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു് ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജനങ്ങളിൽ വളർത്താൻ ജീവിതം സമർപ്പിച്ച വ്യക്തിയാണ്. ഡിസംബർ 13 ശനിയാഴ്ച (8 .00 AM (M.S.T). 8 .30 P.M (I .S .T )) ഓൺലൈനിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ZOOM…

ടെക്സാസിലെ എല്ലാ ഹൈസ്കൂളുകളിലും ‘ടേണിംഗ് പോയിന്റ് യു.എസ്.എ.’ ചാപ്റ്ററുകൾ തുറക്കാൻ പദ്ധതി

ഓസ്റ്റിൻ :ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന യാഥാസ്ഥിതിക യുവജന സംഘടനയുടെ ചാപ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിന് തുടക്കമായി. ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട്, ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക്, TPUSA സീനിയർ ഡയറക്ടർ ജോഷ് തിഫാൾട്ട് എന്നിവർ ചേർന്നാണ് ‘ക്ലബ്ബ് അമേരിക്ക’ (Club America) എന്ന പേരിലുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ക്ലബ്ബുകൾ തുടങ്ങുന്നതിന് തടസ്സം നിൽക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗവർണർ ആബട്ട് മുന്നറിയിപ്പ് നൽകി. ഇത്തരം സ്കൂളുകളെ ഉടൻ ടെക്സാസ് വിദ്യാഭ്യാസ ഏജൻസിയെ (TEA) അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി യാഥാർത്ഥ്യമാക്കാൻ ലെഫ്റ്റനന്റ് ഗവർണർ പാട്രിക് തന്റെ പ്രചാരണ ഫണ്ടിൽ നിന്ന് 1 മില്യൺ ഡോളർ (ഏകദേശം ₹8.3 കോടി) സഹായം പ്രഖ്യാപിച്ചിരുന്നു. യാഥാസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കോളേജ് കാമ്പസുകളിൽ പ്രവർത്തിച്ചിരുന്ന സംഘടനയാണ് TPUSA.…

യു.എൻ സഭയിൽ വൈസ്‌മെൻ ഇൻറർനാഷനൽ അമേരിക്കൻ പ്രതിനിധിയായി ന്യൂയോർക്കിൽ നിന്നും സിബി ഡേവിഡിനെ തെരഞ്ഞെടുത്തു

ന്യൂയോർക്ക്: യുവശാക്തീകരണം, സാമൂഹിക വികസനം, മനുഷ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഫോറത്തിലേക്ക് അമേരിക്കയിലെ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിനെ (Y’s Men International Club) 2026-ൽ പ്രതിനിധീകരിക്കുന്നതിനായി ന്യൂയോർക്കിൽ നിന്നും മലയാളിയായ തോമസ് ഡേവിഡ് (സിബി ഡേവിഡ്) തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള വിവിധ ഇന്റർനാഷണൽ സാമൂഹിക സേവന സംഘടനകളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രസ്തുത ഫോറത്തിൽ പ്രവർത്തിക്കുന്നത്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിലെ (Long Island Y’s Men International Club) അംഗമായ സിബി ഡേവിഡ് മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു കലാസ്നേഹി കൂടിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവൃത്തിക്കുന്ന “കലാവേദി” എന്ന കലാ-സാംസ്കാരിക സംഘടനയുടെ സ്ഥാപക ചെയർമാനായ സിബി കലാവാസനയുള്ള യുവാക്കളെയും യുവ-ഗായകരെയും നവ-സംഗീതജ്ഞരെയും കലാവേദിയുടെ വിവിധ പരിപാടികളിലൂടെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് പിടിച്ചുയർത്തുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ്.…

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി” , വിനോദ് ഖോസ്‌ല

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി’ (Great Equalizer) ആയി മാറുമെന്ന് പ്രമുഖ സാങ്കേതിക നിക്ഷേപകൻ വിനോദ് ഖോസ്‌ല അഭിപ്രായപ്പെട്ടു. AI “സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ അവസരം” ആണെന്ന് സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഇന്ത്യയുടെ AI ഇംപാക്ട് സമ്മിറ്റ് പ്രീ-കോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സേവനങ്ങൾ സൗജന്യമാകും: അടുത്ത 15 വർഷത്തിനുള്ളിൽ വൈദ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലെയും വിദഗ്ദ്ധ സേവനങ്ങൾ സൗജന്യമാകും. ഇന്ത്യക്ക് ഗുണകരം: AI ഉപയോഗിക്കാൻ ഭാഷാപരമായ കഴിവുകൾ മാത്രം മതിയാകും എന്നതിനാൽ, വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാർക്ക് ഇത് വലിയ സ്വാധീനം ചെലുത്തും. സൗകര്യങ്ങൾ: 2030-ഓടെ ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും കുറഞ്ഞ ചെലവിൽ വ്യക്തിഗത ട്യൂട്ടർമാരെ ലഭിക്കുമെന്നും, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വീടുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം പ്രവചിച്ചു. മുന്നറിയിപ്പ്: ശരിയായ നയങ്ങൾ…