മിഷിഗൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം നിറവാർന്ന ഓർമ്മയായി

മിഷിഗൺ: മിഷിഗൺ മലയാളി അസോസിയേഷന്റെ (MMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ച 11 മണിക്ക് സെന്റ് മേരിസ് ക്നാനായ ചർച്ച് പാരിഷ്ഹാളിൽ വെച്ചായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടത്തിയത്. തോമസ് ജോർജിന്റെ (ചാച്ചി) സ്വാഗതത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്കു ജെയ്സ് കണ്ണച്ചാൻപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. തന്റെ പ്രസംഗത്തിൽ ഓണത്തിന്റെ പ്രത്യേകതകളെ പറ്റി പുതു തലമുറയെ ഓർമപ്പെടുത്തി. റവ. ജോസ് തറക്കൽ ആശംസ അർപ്പിച്ചു. പ്രോഗ്രാമിന്റെ സ്പോൺസർ ആയിരുന്ന ജോളി റിയൽറ്റർ വിവേക് ജോളിയെ ബിജു നോച്ചയിൽ ചടങ്ങിൽ ആദരിച്ചു. വിനോദ് തോമസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്നും നടക്കുന്ന MMA യുടെ എല്ലാ പരിപാടികൾക്കും എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. ജോജി വർഗീസ് എംസി ആയി പ്രവർത്തിച്ചു. ഗാർഡൻ ഫ്രഷ് കഫേ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. സ്നേഹവും…

പട്ടാപ്പകൽ ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം

ന്യൂയോർക്ക്: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പട്ടാപ്പകൽ നടന്ന കത്തിക്കുത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏകദേശം 4.24-ഓടെ വെസ്റ്റ് 42-ാം സ്ട്രീറ്റ്–സെവൻത് അവന്യൂ പരിസരത്തായിരുന്നു സംഭവം. ബാങ്ക് ഓഫ് അമേരിക്കയിലെ Business Selection and Conflicts വിഭാഗത്തിൽ വൈസ് പ്രസിഡന്റായിരുന്നു എറിൻ. ആക്രമണത്തിൽ വയറിന് ഗുരുതരമായി കുത്തേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ന്യൂജേഴ്സിയിലെ ചെസ്റ്റർ സ്വദേശിനിയായിരുന്നു എറിൻ. പമേല സിസ്നെറോസ് (49) എന്ന ക്വീൻസ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. രണ്ട് വലിയ കത്തികളുമായെത്തിയ ഇവർ ആദ്യം 68 വയസ്സുള്ള ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് എറിനെ ആക്രമിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ആക്രമണങ്ങൾ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണർ ജെസിക്ക ടിഷ്…

വർഗീസ് ഉമ്മൻ (77) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ (77) ഡാലസിൽ അന്തരിച്ചു. ഫാർമേഴ്‌സ്‌ ബ്രാഞ്ച് മാർത്തോമാ ചർച്ച് അംഗമാണ്. ഭാര്യ: സുശീല വർഗീസ് മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ മരുമക്കൾ: പ്രീത ആന്‍ ഫെൻ, വെസ്ലി സാമുവൽ കൊച്ചുമക്കൾ: കാസിഡി, ഒലീവിയ. സംസ്കാര ശുശ്രുഷകളുടെ വിശദവിവരങ്ങൾ പിന്നീട്

രണ്ട് വയസ്സുള്ള കുട്ടിയെ അപ്പാർട്ട്മെന്റിന് പുറത്ത് ഒറ്റയ്ക്ക് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ

ലാരേഡോ: ടെക്സസിലെ ലാരേഡോയിൽ രണ്ട് വയസ്സുള്ള കുട്ടിയെ അപ്പാർട്ട്മെന്റിന് പുറത്ത് ഒറ്റയ്ക്ക് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ലാരേഡോ പൊലീസ് ഡിപ്പാർട്ട്മെന്റാണ് (LPD) ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10:55-ഓടെ സൗത്ത് ന്യൂ യോർക്ക് അവന്യൂവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് പുറത്ത് ഒരു കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിനുള്ളിൽ തന്നെയാണെന്ന് കണ്ടെത്തുകയും, അവിടത്തെ സാഹചര്യം ആശങ്കാജനകമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു. 33 വയസ്സുകാരിയായ ബിയാങ്ക കരോലിന വില്ലാറിയൽ (Bianca Carolina Villarreal) ആണ് കുട്ടിയുടെ അമ്മയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ പക്കൽ അടയാളപ്പെടുത്താത്ത പാത്രത്തിൽ ഗുളികകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ ഉപേക്ഷിക്കുകയോ അപകടത്തിലാക്കുകയോ ചെയ്തു എന്നീ കുറ്റങ്ങൾക്കും, നിരോധിത ലഹരിവസ്തു കൈവശം വെച്ചതിനും…

അമേരിക്കൻ ട്രക്കിംഗ് മേഖലയിൽ വൻ തട്ടിപ്പ് വേട്ട

ഡിട്രോയിറ്റ്: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിലെ തട്ടിപ്പുകളും അനധികൃത പ്രവർത്തനങ്ങളും കണ്ടെത്തി തടയുന്നതിനായി വിവിധ ഫെഡറൽ ഏജൻസികളെ ഏകോപിപ്പിച്ചുള്ള വിപുലമായ നടപടിക്ക് യുഎസ് ഭരണകൂടം തുടക്കം കുറിച്ചു. “Joint Task Force Crossroads of America” എന്ന പേരിലുള്ള പുതിയ മൾട്ടി-സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും ഇതിന്റെ ഭാഗമായി രൂപീകരിച്ചു. യുഎസ് ഗതാഗത സെക്രട്ടറി Sean P. Duffy, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി Markwayne Mullin, Federal Motor Carrier Safety Administration (FMCSA), White House Task Force to Eliminate Fraud, Department of Justice (DOJ), HSI, ICE തുടങ്ങിയ ഏജൻസികളുടെ പ്രതിനിധികളാണ് ഓഗസ്റ്റ് 31-ന് ഡിട്രോയിറ്റിൽ നടപടി പ്രഖ്യാപിച്ചത്. പ്രധാന നടപടിയുടെ ഭാഗമായി 110-ലധികം Entry-Level Driver Training (ELDT) സ്ഥാപനങ്ങളെ FMCSAയുടെ Training Provider Registry-യിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.…

സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 മുതൽ 8 വരെ

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA – 33024 (ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളും കൺവെൻഷനും സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകുന്നേരം മുതൽ സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭക്തിനിർഭരമായി ആചരിക്കുന്നു. വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു. സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ് . പെരുന്നാൾ & കൺവെൻഷൻ സമയക്രമം: സെപ്റ്റംബർ 1 (ചൊവ്വ): വൈകുന്നേരം 5:30-ന് കൊടിയേറ്റ്, 6:00-ന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും, 6:30-ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർത്ഥനയും, 7:30-ന് ധ്യാനം, (ഫാ. സന്തോഷ് തോമസ്),…

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

ഫിലഡൽഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം” വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പരിപാടിയുടെ തുടക്കത്തിൽ ശ്രീമതി ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്‌സൺ…

ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ, മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും. കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി, ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം. നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ, പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ. കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ, തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ. മനുഷ്യരെല്ലാരും ഒന്നായി വാണൊരു, പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ, സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ, വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ! തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും, മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം. പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്, വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി. നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ, പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ, വീണ്ടുമുണരുന്നു മാവേലി മന്നനും. കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ, മധുരം നുകർന്നു നാം മുന്നോട്ടു പോകവേ, സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്, കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 13‌): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ഗുരു നിത്യയും ശ്രീ നാരായണ ഗുരുവിനെയും ഗുരു നിത്യചൈതന്യ യതിയെയും ഒരുമിച്ച് പഠിക്കുമ്പോൾ അത് ഒരു ഗുരു,ശിഷ്യബന്ധത്തിന്റെ ചരിത്രത്തേക്കാൾ ഉപരി ഒരു മഹത്തായ ആത്മീയ ദർശനം എങ്ങനെ തലമുറകളിലൂടെ പകർന്നു നൽകപ്പെടുകയും ഓരോ കാലഘട്ടത്തിനെയും പുതുതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നതിന്റെ ചരിത്രം കൂടിയാണ്. ശ്രീ നാരായണ ഗുരു കേരളത്തിന്റെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഗുരുവായിരുന്നെങ്കിൽ, ഗുരു നിത്യചൈതന്യ യതി ഗുരു ദർശനത്തെ ആധുനിക മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങളുമായി ബന്ധിപ്പിച്ച ദാർശനികനും വ്യാഖ്യാതാവുമായിരുന്നു. ശ്രീ നാരായണ ഗുരു 1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പിതാവായ മാടനാശാൻ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആശാനായിരുന്നു. ബാല്യത്തിൽ തന്നെ സംസ്കൃതപഠനത്തിലും ആത്മീയചിന്തയിലും ഗുരുവിന് ആഴത്തിലുള്ള താൽപര്യം വളർന്നു. പിന്നീട് മരുത്വാമലയിൽ നടത്തിയ തപസ്സും…

അടുത്ത സുഹൃത്തുക്കളായിരുന്ന ആ മൂവരില്‍ ഒരാള്‍ എങ്ങനെ കൊലയാളിയായി?; കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ മലയാളികള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അമേരിക്കന്‍ മലയാളികള്‍. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ടു മലയാളി യുവതികളായ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരെയാണ് അവരുടെ സുഹൃത്തും അതേ അപ്പാര്‍ട്ട്മെന്റ് കോം‌പ്ലക്സില്‍ താമസക്കാരിയുമായ, കോട്ടയം മൂന്നിലവ് സ്വദേശിനി അനില കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ് 35-കാരിയായ അഞ്ജന ഹരി. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി മാത്യുവിന്റെയും മകളാണ് 40 കാരിയായ ആൻ മേരി മാത്യു. ഇരുവരും കുടുംബത്തോടൊപ്പം മിൽപീറ്റസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽക്രീക്ക്…