പുത്തൻപുരയിൽ ജോൺ വർഗീസ് ഡാളസ്സിൽ നിര്യാതനായി

ഡാളസ്സ്: പത്തനാപുരം പിടവൂർ പുത്തൻപുരയിൽ ആലുംമൂട്ടിൽ ജോൺ വർഗീസ് (79) ഡാളസ്സിൽ നിര്യാതനായി. പത്തനംതിട്ട തുവയൂർ മാവുവിള കുടുംബാംഗം റാഹേലുകുട്ടി വർഗീസാണ് ഭാര്യ. മക്കൾ: ഹെഫ്‌സി ജോൺ, ജിപ്‌സൺ വർഗീസ്, ജെയ്‌സൺ വർഗീസ്. (എല്ലാവരും യു.എസ്.എ) മരുമക്കൾ: പാസ്റ്റർ ജെയ് ജോൺ, ജീന ജോസഫ്, റീന സ്റ്റീഫൻ. (എല്ലാവരും യു.എസ്.എ) സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ നടത്തപ്പെടും. 12 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് പൊതു ദർശനവും 13 ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രുഷയും ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും (940 ബാർൺസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ്, ടെക്സസ് 75150). സംസ്ക്കാരം 13 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡൻസിൽ. (500 യുഎസ് ഹൈവേ…

മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട മുൻ എഫ്.ബി.ഐ.ഏജന്റുമാർ കേസ് നൽകി

വാഷിംഗ്‌ടൺ ഡി സി : 2020-ലെ വംശീയ നീതി സമരങ്ങൾക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുൻ എഫ്.ബി.ഐ. (FBI) ഏജന്റുമാർ എഫ്.ബി.ഐ. തലവൻ കാഷ് പട്ടേലിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും എതിരെ കേസെടുത്തു. ഏജന്റുമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട്, അവരെ അന്യായമായി പിരിച്ചുവിട്ടു എന്നാണ് പരാതി. 2020 ജൂൺ 4-ന് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ, സംഘർഷം ഒഴിവാക്കാനായിട്ടാണ് ഏജന്റുമാർ ‘മുട്ടുകുത്തി’ നിന്നത്. ഏജന്റുമാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ. നിയമങ്ങൾ പാലിച്ചു എന്നുമാണ് നേരത്തെ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ കാഷ് പട്ടേൽ ഡയറക്ടറായ ഉടൻ തന്നെ ഈ ഏജന്റുമാരെ പിരിച്ചുവിടാൻ ശ്രമിച്ചുവെന്നും, ഇത് രാഷ്ട്രീയപരമായ പകപോക്കലാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു. ആവശ്യം: ജോലിയിൽ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക, മറ്റ് നഷ്ടപരിഹാരങ്ങൾ എന്നിവയാണ് മുൻ ഏജന്റുമാർ ആവശ്യപ്പെടുന്നത്.

ഹരി ശിവരാമൻ മന്ത്രയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ

മന്ത്രയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി ഹ്യുസ്റ്റണിൽ നിന്നുള്ള ഹരി ശിവരാമനെ തിരഞ്ഞെടുത്തു. നവംബർ 22ന് ന്യൂയോർക്കിൽ ഹാൻഡ് ഓവർ മീറ്റിംഗിന്റെ ഭാഗമായി നടന്ന ട്രസ്റ്റീ ബോർഡ് മീറ്റിംഗിലാണ് അദ്ദേഹത്തെ ട്രസ്റ്റീ ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തത്. നിസ്വാർത്ഥമായ സമാജ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഒരു വലിയ അളവോളം വിജയിക്കുകയും കർമ്മ മണ്ഡലത്തിൽ ഏവരുടെയും സമ്മതി നേടുകയും ചെയ്തിട്ടുള്ള മന്ത്രയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായിരുന്ന ഹരി ശിവരാമനു ഉചിതമായ സ്ഥാനം ആണെന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ,എക്സിക്യൂട്ടീവ് അംഗങ്ങൾ വിലയിരുത്തി. പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പാരമ്പര്യം കൈമുതലായുള്ള ഹരി ശിവരാമൻ, കേരളത്തിൽ ബാലഗോകുലത്തിൽ തുടങ്ങിയ സംഘടനാപാടവം രാഷ്ട്രീയ സ്വയംസേവക് സംഘ്, അഖില ഭാരതി വിദ്യാർത്ഥി പരിഷത്ത് എന്നിങ്ങനെയുള്ള സംഘടനാ പ്രവർത്തനത്തിലൂടെ അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്തു വരെ എത്തി നിൽക്കുന്നു. നീണ്ട അനുഭവ പരിചയത്തിന്റെ മികവിൽ മന്ത്രയിലൂടെ ഹൈന്ദവ സമൂഹത്തിനു…

ഫിഫയുടെ സമാധാന സമ്മാനം സ്വീകരിച്ച ട്രം‌പ് ആവേശഭരിതനായി അതെടുത്ത് സ്വയം കഴുത്തിലണിഞ്ഞു!

വാഷിംഗ്ടൺ: ഒടുവിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള സമ്മാനം ലഭിച്ചു. ലോക ഫുട്ബോളിന്റെ ഭരണസമിതിയായ ഫിഫയാണ് പുതിയ ഫിഫ സമാധാന സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചത്. നോബേല്‍ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ട്രം‌പിന്റെ ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ടാണ് ഈ അവാർഡ് സൃഷ്ടിച്ചതെന്നും, ട്രംപാണ് അതിന്റെ ആദ്യ വിജയി എന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ട്രംപ് തന്നെയാണ് സ്വയം അതെടുത്ത് കഴുത്തിലണിഞ്ഞത്. ലോകത്ത് സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് ട്രംപിന്റെ സംഭാവനകളെ പ്രശംസിക്കുന്ന ഒരു സർട്ടിഫിക്കറ്റും അദ്ദേഹത്തിന് സമ്മാനിച്ചു. സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തോടുള്ള ഡൊണാൾഡ് ട്രംപിന്റെ ആഗ്രഹം രഹസ്യമല്ല. ഈ വർഷം ഫിഫ ആരംഭിക്കുന്ന സമാധാനത്തിനുള്ള സമ്മാനം ട്രംപിന് ലഭിച്ചത് നിലവിലെ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ട്രംപിനോട് അടുപ്പമുള്ളയാളായതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ഗാസ സംഘർഷത്തിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിന് തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം…

“ഇന്ത്യാക്കാരിയായ നിങ്ങളുടെ ഭാര്യ ഉഷയെ ഇന്ത്യയിലേക്ക് തിരിച്ചയക്കൂ….”; കുടിയേറ്റക്കാരെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വിവാദത്തിൽ

വിവാദ പരാമർശങ്ങളിലൂടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും വാർത്തകളിൽ ഇടം നേടി. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സ്വപ്നം മോഷ്ടിക്കുന്നു’ എന്ന് രൂക്ഷമായ പരാമർശങ്ങൾ നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം. വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും തന്റെ കടുത്ത കുടിയേറ്റ നയങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു അഭിപ്രായമാന് വിമർശനത്തിന് ഇടയാക്കിയത്. കൂട്ട കുടിയേറ്റത്തെ “അമേരിക്കൻ സ്വപ്നത്തിന്റെ മോഷണം” എന്നാണ് വാൻസ് വിശേഷിപ്പിച്ചത്, ഇത് അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന വ്യാപകമായ പരിഹാസത്തിനും കാപട്യ ആരോപണങ്ങൾക്കും കാരണമായി. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസിന്റെ ഇന്ത്യൻ വേരുകളെ ലക്ഷ്യം വച്ചുള്ള ട്രോളുകൾ. ഉഷയെയും കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന് പോലും പല ഉപയോക്താക്കളും ആവശ്യപ്പെട്ടു. 2025 ഡിസംബർ 7-നാണ്…

വേൾഡ് മലയാളി കൗൺസിൽ നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവെക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ കണ്ണാട്ട് സുരേന്ദ്രൻ, ഗ്ലോബൽ സെക്രട്ടറി വിജയചന്ദ്രൻ, പ്രവിശ്യ കോർഡിനേറ്റർ ദേവദാസ് മേനോൻ എന്നിവർ പങ്കെടുത്തു. നേപ്പാൾ പ്രവിശ്യയുടെ പുതിയ നേതൃത്വം: പ്രസിഡന്റ്: റോബി സെക്രട്ടറി: മഞ്ജുഷ് ട്രഷറർ: റോബിൻ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ജോൺ സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു.  

ഭാരതീയ സംസ്കാരത്തിന്റെ തിളക്കത്തിൽ കെ.എച്ച്.എൻ.എ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു

ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026-നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു. നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് ഈ സാംസ്കാരിക പ്രസിദ്ധീകരണം എത്തിച്ചേരും. ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു സാംസ്കാരിക കൈപ്പുസ്തകം കൂടിയായിരിക്കും.. വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്. ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്. കെ.എച്ച്.എൻ.എ-യുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ…

ആരാധനാലയങ്ങൾ ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ: പി.പി ചെറിയാൻ

പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ദുഃഖകരമായ പ്രവണതയാണ് നാം കാണുന്നത് ആരാധനാലയങ്ങൾ വിശുദ്ധ ഗ്രന്ഥ പഠനത്തിനോ, ധ്യാനത്തിനോ, നിശ്ശബ്ദ പ്രാർത്ഥനയ്ക്കോ പ്രാധാന്യം നൽകുന്നതിനു പകരം, അമിതമായ വിനോദ പരിപാടികൾക്കും, അനാവശ്യമായ ആഘോഷങ്ങൾക്കും മേളകൾക്കും പ്രാമുഖ്യം നൽകുന്നു. വലിയ കെട്ടിടങ്ങൾ നിർമ്മിക്കാനും ആഡംബരങ്ങൾ കൂട്ടാനുമുള്ള മത്സരം നടക്കുന്നു. ഇത് ആത്മീയതയെക്കാൾ ഭൗതികമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആരാധനയുടെ പേരിൽ അരങ്ങേറുന്ന ഈ ‘പ്രകടനങ്ങൾ ‘ വിശ്വാസികളുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് അകറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുകയാണ്. ആരാധനാലയങ്ങൾ കേവലം സാമൂഹിക ക്ലബ്ബുകളോ, വിനോദ കേന്ദ്രങ്ങളോ, അല്ലെങ്കിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഒത്തുചേരൽ സ്ഥലങ്ങളോ ആയി മാറുന്നു. കൂട്ടായ്മകൾ ആവശ്യമാണ്,…

ഡാലസ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് മത്സരങ്ങൾ; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും

ഡാലസ്: 2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും, ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു. ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ കൂടാതെ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടെ ഒമ്പത് കളികൾ നടക്കും.  നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, പ്രമുഖ ടീമായ ഇംഗ്ലണ്ട് എന്നിവർ ഡാലസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്. അർജന്റീനയുടെ ലയണൽ മെസ്സി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാലസ് സ്റ്റേഡിയത്തിൽ കളിക്കുമെന്ന് ഉറപ്പായി.  ഡാലസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14-ന് നെതർലാൻഡ്‌സും ജപ്പാനും തമ്മിലാണ്. ടൂർണമെന്റ് സമയത്ത് AT&T സ്റ്റേഡിയത്തെ ഔദ്യോഗികമായി “ഡാലസ് സ്റ്റേഡിയം” എന്ന് ആയിരിക്കും വിളിക്കുക. ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഇത്.

റീൽ രാഷ്ട്രീയവും റിയൽ നേതൃത്വവും (ലേഖനം): ജെയിംസ് കൂടൽ

പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നു വന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ…