യുദ്ധക്കപ്പൽ ആക്രമണത്തിന് ശേഷം യുഎസും ഫ്രഞ്ച് സേനയും ഹൂത്തി ഡ്രോണുകൾ തടഞ്ഞു

ഇറാനുമായി അണിനിരന്ന യെമനിലെ ഹൂതി വിമതർ ബൾക്ക് കാരിയറായ പ്രൊപ്പൽ ഫോർച്യൂണിനും ഏദൻ ഉൾക്കടലിൽ യുഎസ് ഡിസ്ട്രോയറിനുമെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ വാരാന്ത്യത്തിൽ അമേരിക്കൻ, ഫ്രഞ്ച് സൈനിക സേനകൾ ചെങ്കടലിൽ നിരവധി ഡ്രോണുകൾ തകർത്തു. നവംബർ മുതൽ, ഗസ്സയിലെ സംഘർഷത്തിനിടയിൽ ഫലസ്തീനികൾക്കുള്ള പിന്തുണയുടെ പ്രകടനമാണെന്ന് അവകാശപ്പെട്ട് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിരുന്നു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും ചരക്ക് കപ്പലിന് നേരെ 37 ഡ്രോണുകളും നിരവധി യുഎസ് യുദ്ധക്കപ്പലുകളും ലക്ഷ്യമിട്ടതായി ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്യ സാരിയ ശനിയാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ചെങ്കടൽ മേഖലയിൽ ഹൂത്തികൾ നടത്തിയിരുന്ന 15 ആളില്ലാ വിമാനങ്ങൾ (UAV) വിജയകരമായി തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) റിപ്പോർട്ട് ചെയ്തു. CENTCOM ൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ…

ചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു

പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ് ഭാര്യ: സീത ഡേവി മക്കൾ :നിമ്മി ഡേവി സിമ്മി ഡേവി (ഓസ്‌ട്രേലിയ) സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ ) മരുമക്കൾ:പരേതനായ സ്റ്റാലിൻ ജോൺ രോഹിത് റാവത്ത് (ഓസ്‌ട്രേലിയ) ആഷ്‌ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ ) സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഫ്ലോറിഡ യോഗത്തിന് ശേഷം ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഓർബൻ ട്രം‌പിന് പിന്തുണ പ്രഖ്യാപിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിൽ വെള്ളിയാഴ്ച ട്രം‌പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള തൻ്റെ ദീർഘകാല സഖ്യകക്ഷിയായ ഡൊണാൾഡ് ട്രംപിൻ്റെ ശ്രമത്തിന് ഹംഗറിയുടെ വലതുപക്ഷ ദേശീയവാദി പ്രധാനമന്ത്രി വിക്ടർ ഓർബൻ പിന്തുണ നൽകി. “ഓരോ രാജ്യത്തിൻ്റെയും പരമാധികാരം സംരക്ഷിക്കുന്നതിന് ശക്തവും സുരക്ഷിതവുമായ അതിർത്തികളുടെ പരമപ്രധാനമായ പ്രാധാന്യം ഉൾപ്പെടെ, ഹംഗറിയെയും യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ” ഇരുവരും ചർച്ച ചെയ്തതായി ട്രംപിൻ്റെ പ്രചാരണ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. 2022 ൽ റഷ്യൻ സൈന്യം ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം ഉക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കാന്‍ വിസമ്മതിക്കുകയും മോസ്കോയുമായി സാമ്പത്തിക ബന്ധം നിലനിർത്തുകയും ചെയ്യുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഓർബൻ തൻ്റെ സഹ യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായി പണ്ടേ അഭിപ്രായവ്യത്യാസത്തിലായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ മാത്രമേ ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂ എന്ന് ഓർബൻ പറഞ്ഞു. “ലോകത്ത് ബഹുമാനിക്കപ്പെടുന്ന, സമാധാനം…

മാർച്ച് 10 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാർച്ച് 10  ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്  തിരിച്ചുവെയ്ക്കും.. നവംബർ 7   ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു  ക്ലോക്കുകളിലെ സൂചി ഒരു പുറകോട്ടു തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും  ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും   തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍…

നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി

ഒരു വ്യക്തിയുടെ ജീവിതാലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ പിന്തുടരുവാനുള്ള പരിശ്രമമാണ് വേണ്ടതെന്ന് സാമൂഹ്യപ്രവർത്തക ദയാ ബായി അഭിപ്രായപ്പെട്ടു. ആൻ ഇൻറർനാഷണൽ മലയാളി നേഴ്സസ് അസംബ്ലി ( എയിംന) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു ദയാബായി. എയിംനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും ശ്രദ്ധേയമായി. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടി കേരള നഴ്സസ് ആൻഡ് മിഡ്‌ വൈഫറി കൗൺസിൽ റജിസ്ട്രാർ പ്രൊഫ: ഡോ: പി .എസ്. സോന ഉദ്ഘാടനം ചെയ്തു. സ്വയം എടുക്കുന്ന തീരുമാനങ്ങളിൽ കൂടി മാത്രമേ വനിത ശാക്തീകരണം പൂർണ്ണമാകൂ എന്ന് അവർ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശവും സ്ത്രീസുരക്ഷയും ഹനിക്കപ്പെടുന്ന നാടായി കേരളം മാറിയെന്നും ദയാ ഭായി പറഞ്ഞു. തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യം ഇല്ലെന്നും ബൈബിളിൽ വ്യാഖ്യാനിക്കപ്പെടുന്ന പാവങ്ങളുടെ സുവിശേഷവും ഒപ്പം ഇന്ത്യൻ ഭരണഘടനയുടെ…

വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിലേക് വർധിച്ചു വരുന്ന അനുഭവമായിരിക്കണം നോമ്പുകാലം: ഡോ വിനോ ജോൺ

ഡാളസ് :കാലാകാലങ്ങളായി നോബാനുഷ്ഠാനങ്ങൾ അണുവിടെ തെറ്റാതെ ആചരിച്ചിട്ടും ,അനേകം പെസഹാ പെരുന്നാളുകളും, ഉയിർപ്പു ഞായാറാഴ്ചകളും ജീവിതത്തിൽ സംഭവിച്ചിട്ടും  വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിൽ വർധിച്ചു വരുന്ന അനുഭവമായി  മാറിയാൽ മാത്രമേ നോമ്പ് കാലഘട്ടം അർത്ഥവത്തായി തീരുകയുള്ളൂവെന്നു ഡോ വിനോ ജോൺ ഡാനിയേൽ ഉദ്ബോധിപ്പിച്ചു. നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം .മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം  സൂം ഫ്ലാറ്റുഫോമിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ “ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്” എന്ന വിഷയത്തെ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സുവിശേഷ പ്രാസംഗീകനും,ബൈബിൾ പണ്ഡിതനും ഫിലാഡൽഫിയ, യുഎസ്എ മെഡിക്കൽ ഡയറക്ടറുമായ  ഡോ വിനോ ജോൺ. ഈ വര്ഷം നോമ്പാചരണത്തിന്റെ പകുതി സമയം കഴിയുമ്പോൾ വാസ്തവത്തിൽ ജീവിതത്തിൽ രൂപാന്തരം ഉണ്ടാകുന്നില്ലായെങ്കിൽ ,ജീവിതം നവീകരിക്കപ്പെടുന്നില്ലെങ്കിൽ ,വ്യവസ്ഥ കൂടാതെയുള്ള അനുസരണം ജീവിതത്തിൽ ഉണ്ടാകുന്നില്ലെങ്കിൽ വാസ്തവത്തിൽ ഇന്നും എൻറെ…

യോങ്കേഴ്‌സ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ ആരംഭിച്ചു

യോങ്കേഴ്‌സ് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം മാർച്ച് 3-ന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ, ഫിലിപ്പ് തങ്കച്ചൻ (ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗമുണ്ടായിരുന്നു. വികാരി ഫാ. ഫിലിപ്പ് സി. എബ്രഹാമിൻറെ അഭാവത്തിൽ ഫാ. ഗീവർഗീസ് വറുഗീസ് (ബോബി) കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഷിബു തരകൻ സമ്മേളനത്തിൻ്റെ മുഖ്യ ചിന്താ വിഷയം അവതരിപ്പിക്കുകയും കോൺഫറൻസിന്റെ മറ്റുവിശദാംശങ്ങൾ നൽകുകയും ചെയ്തു. മാത്യു വർഗീസ് സുവനീറും റാഫിളും സംബന്ധിച്ച വിവരങ്ങൾ…

അന്തരിച്ച മാത്യു പി മാത്യൂസിന്റ പൊതുദർശനം ഡാളസിൽ മാർച്ച് 9,10 തീയതികളില്‍

ഡാളസ്: അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം മാർച്ച് 9 ,10 തീയതികൾ ഡാളസിൽ. ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകനാണു മാത്യു പി. മാത്യൂസ് (സാബു – 50) . കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി . സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. മക്കൾ: സാറാ, ഹന്നാ , ജോഷ്വ മെമ്മോറിയൽ സർവീസ് – 2024 മാർച്ച് 9,10 വെള്ളി,ശനി സമയം :6:30PM – 9:00PM, റിസർക്ഷൻ ചർച് : 4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, TX, 75088 സംസ്കാര ശുശ്രുഷ : മാർച്ച് 12 ചൊവാഴ്ച സമയം:ചൊവ്വാഴ്ച 10:30 AM ചാൾസ് ഡബ്ല്യു സ്മിത്ത് ഫ്യൂണറൽ ഹോം 2343 ലേക്ക്…

എം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച

ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റർഫെയ്‌ത് ഇഫ്താർ സംഗമം മാർച്ച് 24 ഞായറാഴ്ച, റോയൽ ആൽബർട്ട് പാലസിൽ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 600ൽ പരം മലയാളികൾ പരിപാടിയിൽ പങ്കെടുക്കും. ന്യൂജേഴ്സി ഗവൺമെന്റ് ഉദ്യോഗസ്ഥർ, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സഘടനാ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ അതിഥികളായെത്തും. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്റർഫെയ്‌ത് ഇഫ്താർ, ന്യൂജേഴ്സിയിലെ മലയാളികൾക്ക് വേറിട്ട അനുഭവമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുത്ത ഇഫ്താറിന്‌ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ലഭിച്ചത്. വൈവിധ്യമായ പരിപാടികൾക്ക് പുറമെ യുവതലമുറയുടെ സജീവ സാന്നിധ്യം ഇപ്രാവശ്യത്തെ ഇഫ്താറിന്റെ പ്രത്യേകതയായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. സംഘാടക സമിതി ചെയർമാനായി സമദ് പൊന്നേരിയെയും മുഖ്യ രക്ഷാധികാരിയായി എരഞ്ഞിക്കൽ ഹനീഫയെയും തെരെഞ്ഞെടുത്തു. ഫിറോസ് കോട്ടപ്പറമ്പിൽ, അസ്‌ലം…

മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

മുത്തശ്ശിയായ്‌ ഞാൻ! എനിക്കുണ്ടു മക്കളും മുത്തം തരാൻ പേരകുട്ടികളും! മുത്തുകളാണവർ എന്റെയമൂല്യമാം മുത്തുകൾ, മങ്ങാത്ത പൊന്മുത്തുകൾ! പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ നേരമേ പോവതറിയുകില്ല! തട്ടിയുറക്കിയും താരാട്ടു പാടിയും തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ! ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി ആന കളിയ്ക്കുന്നു രണ്ടു പേരും! എന്നിട്ടതൊന്നുമേ പോരാതിരുവരും എന്നെ പിടിച്ചു കുതിരയാക്കും! നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ ഗത്യന്തരമില്ലാത്തക്കാലത്തിൽ, ചൊല്ലട്ടെയെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ തെല്ലും സമയം ലഭിച്ചതില്ല! പുത്രസൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ എത്രയോ ദമ്പതിമാരിഹത്തിൽ! സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും സന്തതിയില്ലേലതർത്ഥ ശൂന്യം! ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ തന്നിതാ ദൈവം അവസരവും! മുത്തുകളാണവരെന്റെ അമൂല്യമാം മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!