ഫയെറ്റെവിൽ (നോർത്ത് കരോലിന): നോർത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60-കാരിയായ സിന്തിയ ഡെനീസ് മെൽവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 80 പേരെ “വ്യാജ വിദ്യാർത്ഥികളായി” ഉപയോഗിച്ച് 5 മിലിയൻ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയർ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ ഫെഡറൽ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.പണം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പകരം ഇവർ ഓൺലൈനായി ക്ലാസുകളിൽ ഹാജരാവുകയും കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയൻ ഡോളർ അനുവദിച്ചതിൽ 3.5 മിലിയൻ ഡോളറിലധികം ഇവർ കൈപ്പറ്റി. സിന്തിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ…
Category: AMERICA
ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം
ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു .ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ നേതൃത്വം നൽകി. യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ ഓർമ്മിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണം.അദ്ദേഹം ആവശ്യപ്പെട്ടു വിദ്യാർത്ഥി വിസയിലെ നിയന്ത്രണങ്ങൾ: വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ്…
ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി
ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18-കാരൻ ജോസ് അലാർക്കൺ-സാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നത്. 2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ-47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ-15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100-ഓളം വെടിയുണ്ടകളുടെ തോടുകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു. പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത്…
ആയുധ വില്പന ലോക സമാധാനം കൊണ്ടുവരുമോ?
ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഭീതിയുടെ നിഴലിലാണ് ഇന്ന് ലോക ജനത ജീവിക്കുന്നത്. എന്നാൽ, 2026 ൽ വൻ ശക്തികൾ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നുമാണ് ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആഗോളതലത്തിൽ യുദ്ധഭീതി വർദ്ധിച്ചുവരികയാണ്. ഉക്രെയ്നിൽ പോരാട്ടം തുടരുന്നു, ഗാസയിൽ സംഘർഷം നിലനിൽക്കുന്നു, തായ്‌വാനെ ചുറ്റിപ്പറ്റിയും വാചാടോപങ്ങളുണ്ട്. പലരും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലാകട്ടേ പലരും പലവിധത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അവയെല്ലാം ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ എഴുതിയും എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ചിലര്‍. വൻശക്തികൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ജിയോപൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് സ്ട്രാറ്റജിക് ദീർഘവീക്ഷണ വിദഗ്ദ്ധയുമായ വെലിന ചക്കരോവ (Velina Tchakarova) പറയുന്നു. അമേരിക്ക, ചൈന, റഷ്യ എന്നിവ തീർച്ചയായും ശത്രുക്കളാണ്. യുദ്ധം സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമെന്നും ആണവ ഭീഷണി വർദ്ധിപ്പിക്കുമെന്നും ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തുമെന്നും അവർക്കറിയാം. ഇപ്പോൾ ഏറ്റവും സെൻസിറ്റീവ് വിഷയങ്ങളിലൊന്നായി തായ്‌വാന്‍…
റെയ്ച്ചൽ ജോൺ ഡാളസിൽ അന്തരിച്ചു
ഡാളസ് : കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89 വയസ്സ്) ഡാളസിൽ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മകൻ, ജയ്‌മോൻ ജോൺ (ഡാളസ് ) ബിജിന (മരുമകൾ ). മകൾ. ജിനി ജെയിംസ്.(ഡാളസ്) കൊച്ചു മക്കൾ. ജൂലിയ, രൂപേൻ, ക്രിസ്, ക്രിസ്റ്റൽ. മെമ്മോറിയൽ സർവീസ്. ഫെബ്രുവരി 02 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 വരെ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ച് (11550 Luna Road, Dallas, Tx 75234). സംസ്ക്കാര ശുശ്രൂഷ. ഫെബ്രുവരി 03 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ആരംഭിച്ച് തുടർന്ന് 12 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ വച്ചു നടക്കുന്നതാണ്. (400 Freeport Pkwy, Coppell, TX 75019).
ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ
മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യുയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ് ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ ഒരു കോവണി പോലെ നിന്നിരുന്ന ട്രേഡ് സെന്റര് കെട്ടിട സമുച്ഛയങ്ങൾ വീണു മരിച്ച ശ്മശാന ഭൂവിൽ വീണ്ടും കാലുകുത്തുന്നത് . അമേരിക്ക കാരന്റെ തന്നെയല്ല , എഞ്ചിനീറിങ് വൈദഗ് ധ്യത്തിന്റെ തന്നെ അഭിമാനമായി നട്ടെല്ലുയർത്തി ഒരു കാലത്തു വിലസിച്ചിരുന്ന മനോഹര സൗധങ്ങൾ . ഇന്നിവിടെ ഓർമ്മകൾ ഉറങ്ങുന്ന ഈ അക്കല്ദാമയിൽ, ചോരയുടെ മണമുള്ള , പുകയും ചാരവും അന്തരീക്ഷത്തിൽ ഒരു മേഘം പോലെ തളം കെട്ടി നിൽക്കുന്ന , ഏതോ ശോകഗാനത്തിന്റെ അകമ്പടിയോടെ മനസിനെ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു അജ്ഞാത മായ ഏതോ വികാര വേലിയേറ്റം മനസ്സിൽ മൂടൽ മഞ്ഞു പൊതിയുന്ന പ്രതീതി…
സ്കൂൾ ബസിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം: ആയയും ഡ്രൈവറും അറസ്റ്റിൽ
ഫ്ലോറിഡ:ഫ്ലോറിഡയിലെ ഹിൽസ്‌ബറോ കൗണ്ടിയിൽ സ്കൂൾ ബസിനുള്ളിൽ വെച്ച് ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനെ നിരന്തരം മർദ്ദിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ജുവാനിറ്റ റൈറ്റ് (79) എന്ന ബസ് സഹായിയും ടോണിയ റൈസ്-കോൺസ്റ്റന്റ് (62) എന്ന ഡ്രൈവറുമാണ് പിടിയിലായത്. സംസാരശേഷി കുറഞ്ഞ കുട്ടിയെ 14 വ്യത്യസ്ത ദിവസങ്ങളിലായി ജുവാനിറ്റ മർദ്ദിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ തലയിൽ അടിക്കുകയും മുടിക്ക് പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി ക്രൂരമായി മർദ്ദിക്കപ്പെടുമ്പോൾ ഡ്രൈവർ ടോണിയ ഇത് നോക്കി ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചില്ല. ജുവാനിറ്റയ്‌ക്കെതിരെ 14 കുറ്റപത്രങ്ങളും, ഡ്രൈവർക്കെതിരെ അക്രമം റിപ്പോർട്ട് ചെയ്യാത്തതിനും കേസെടുത്തു. താൻ കുട്ടിയുമായി തമാശ കളിക്കുകയായിരുന്നു എന്നാണ് ജുവാനിറ്റ പോലീസിനോട് പറഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ ജുവാനിറ്റയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ…
മന്ത്ര സ്വാസ്ഥ്യ മിത്ര പുരസ്കാര സമർപ്പണം വയനാട്ടിൽ നടന്നു
ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ ആദരിച്ച് MANTRAH (Malayalee Association of North American Hindus – USA) നൽകുന്ന 2025 ലെ ‘സ്വാസ്ഥ്യ മിത്ര’ പുരസ്കാരം ഡോ. സഞ്ജീവ് വാസുദേവ്ക്കും ഡോ. അജിതാ സഞ്ജീവ്ക്കും സമർപ്പിച്ചു. കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 21-ന് നടന്ന ചടങ്ങിൽ MANTRAH പ്രസിഡൻറ് കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ ഇരുപത് വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന കർമ യോഗികളെ കണ്ടെത്തി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നു ശ്രീ കൃഷ്ണരാജ് മോഹനൻ അറിയിച്ചു.സനാതന വിചാര വേദി വയനാട്, ആഥിത്യമരുളിയ പുരസ്കാര ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു.
കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരിയുടെ മോചനം തേടി ടെക്സസ് നിയമസഭാംഗങ്ങൾ
കൊളംബിയ:കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരിയുടെ മോചനം തേടി ടെക്സസ് നിയമസഭാംഗങ്ങൾ ഐ.സി.ഇ കസ്റ്റഡിയിലുള്ള കൊളംബിയ യൂണിവേഴ്സിറ്റി പ്രതിഷേധക്കാരി ലഖാ കോർഡിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ രംഗത്തെത്തി. അറസ്റ്റ്: 2025 മാർച്ചിൽ ന്യൂജേഴ്‌സിയിൽ വെച്ചാണ് ലഖാ കോർഡിയ അറസ്റ്റിലായത്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഇവരെ ലക്ഷ്യം വെക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. : 300 ദിവസത്തിലധികമായി ഇവർ തടവിലാണ്. രണ്ട് തവണ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇവരെ വിട്ടയക്കാൻ തയ്യാറായിട്ടില്ല. അധികൃതരുടെ നിലപാട്: കോർഡിയയ്ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും വിസ കാലാവധി കഴിഞ്ഞാണ് അവർ രാജ്യത്ത് തുടരുന്നതെന്നും സർക്കാർ വക്താക്കൾ ആരോപിക്കുന്നു. ടെക്സസ് പ്രതിനിധി സൽമാൻ ഭോജാനി ഉൾപ്പെടെയുള്ളവർ അൽവാരാഡോയിലെ ഡിറ്റൻഷൻ സെന്ററിന് മുന്നിൽ വാർത്താ സമ്മേളനം നടത്തി. കോർഡിയയെ സന്ദർശിക്കാൻ ഭോജാനിക്ക് അനുമതി നിഷേധിക്കപ്പെട്ടത് സുതാര്യതയില്ലായ്മയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…
എപ്സ്റ്റീന്‍ ഫയല്‍സ്: സൊഹ്‌റാൻ മംദാനിയുടെ മാതാവ് മീര നയ്യാര്‍ ഗിസ്ലെയ്ൻ മാക്സ്‌വെല്ലിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്
യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ എപ്‌സ്റ്റീന്‍ ഫയലുകളിൽ പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നയ്യാരുടെ പേരും ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട്. രേഖകൾ പ്രകാരം, 2009 ൽ ഗിസ്ലെയ്ൻ മാക്സ്‌വെല്ലിന്റെ ന്യൂയോർക്ക് ടൗൺഹൗസിൽ നടന്ന ഒരു ആഫ്റ്റർ പാർട്ടിയിൽ അവർ പങ്കെടുത്തിരുന്നു. വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടു. ഈ ഫയലുകളിൽ ഏകദേശം 2,000 വീഡിയോകളും 180,000 ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്നു. ഇപ്പോൾ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മീര നയ്യാര്‍ ഉൾപ്പെടെ നിരവധി സ്വാധീനമുള്ള വ്യക്തികളുടെ പേരുകൾ ഈ രേഖകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മീര നയ്യാര്‍ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ചലച്ചിത്ര സംവിധായികയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ മാതാവുമാണ്. അവരുടെ സിനിമകൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, എപ്‌സ്റ്റീൻ ഫയലുകളിൽ അവരുടെ പേര് പ്രത്യക്ഷപ്പെട്ടതോടെ, ഈ…
