ഡാളസ് : കേരളത്തിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) നേടിയ അത്യുജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു. തിയതി: മെയ് 10, ഞായറാഴ്ച സമയം: വൈകുന്നേരം 5:30-ന് സ്ഥലം: Red Chili Indian Restaurant (4361 N. Beltline Rd, Mesquite, TX) ഡാലസിലും പരിസരത്തുമുള്ള എല്ലാ കോൺഗ്രസ് – യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്ത് : 214-929-2292 പി പി ചെറിയാൻ : 214-450-4107 പ്രദീപ് നാഗനൂലിൽ : 469-449-1905 തോമസ് രാജൻ : 214-287-3135 സജി ജോർജ് : 214-714-0838 റോയ് കൊടുവത്ത് : 972-569-7165
Category: AMERICA
സൊറോസ് ഫെലോഷിപ്പ് 2026: 11 ഇന്ത്യൻ വംശജർക്ക് അഭിമാന നേട്ടം
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ ‘പോൾ ആൻഡ് ഡെയ്‌സി സൊറോസ് ഫെലോഷിപ്പ്’ (Soros Fellowships 2026) പ്രഖ്യാപിച്ചു. ആകെ തിരഞ്ഞെടുത്ത 30 പേരിൽ 11 പേരും ഇന്ത്യൻ വംശജരാണെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങളുടെ ബിരുദാനന്തര പഠനത്തിനായി 90,000 ഡോളർ (ഏകദേശം 75 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കും. 3,070 അപേക്ഷകരിൽ നിന്നാണ് ഏറ്റവും മികച്ച 30 പേരെ കണ്ടെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ: അഖിൽ രാജൻ: യേൽ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും ജെഡിയും ചെയ്യുന്നു. ബൈഡൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്ഷയ വിജയ അന്നപ്രഗഡ: കാൻസർ കണ്ടെത്താനുള്ള ലിക്വിഡ് ബയോപ്സി സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന ഡോക്ടർ-സയന്റിസ്റ്റ്. അനന്തൻ സദഗോപൻ: ഹാർവാർഡിൽ ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്നു. കെമിക്കൽ ബയോളജിയിൽ വിദഗ്ധൻ. ആര്യ റാവു: ഹാർവാർഡ്-എംഐടി…
ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: മുൻ ഡെലിവറി ഡ്രൈവർക്ക് വധശിക്ഷ
ടെക്സാസ്: അമേരിക്കയെ നടുക്കിയ ഏഴ് വയസ്സുകാരി അഥീന സ്ട്രാൻഡിന്റെ കൊലപാതക കേസിൽ മുൻ ഡെലിവറി ഡ്രൈവർ ടാനർ ഹോർണർക്ക് കോടതി വധശിക്ഷ വിധിച്ചു. 2026 മെയ് 5-നാണ് ടെക്സാസ് കോടതിയിലെ ജ്യൂറി ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. 2022-ൽ പാഴ്സൽ ഡെലിവറിക്കായി എത്തിയ പ്രതി, വീടിനു മുന്നിൽ നിന്ന് അഥീനയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ജ്യൂറി, ഏതാനും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വധശിക്ഷ പ്രഖ്യാപിച്ചത്. പ്രതി നേരത്തെ തന്നെ താൻ ചെയ്ത കുറ്റം കോടതിയിൽ സമ്മതിച്ചിരുന്നു. 2022-ൽ ടെക്സാസിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഥീനയെ കാണാതാവുകയും, ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഒരു പ്രമുഖ കൊറിയർ സർവീസിന്റെ കരാർ ഡ്രൈവറായിരുന്ന ഹോർണർ, തന്റെ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെ പിടിക്കപ്പെടുമെന്ന ഭയത്താൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. “നീതി നടപ്പിലായതിൽ ആശ്വാസമുണ്ടെങ്കിലും,…
പിതാവിനെ കൗമാരക്കാരനായ മകൻ കഴുത്തു ഞെരിച് കൊലപ്പെടുത്തി
ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ): മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു: ഹാരിസ് കൗണ്ടിയിൽ ദാരുണ സംഭവം വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ 15 വയസ്സുകാരനായ മകന്റെ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് കുടുംബ വഴക്കിനെത്തുടർന്ന് ദാരുണമായ ഈ സംഭവം നടന്നത്. വീട്ടിലുണ്ടായ തർക്കത്തിനിടെ മകൻ പിതാവിന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ മകൻ പിതാവിനെ കഴുത്തിന് പിടിച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ഹോമിസൈഡ് ഡിറ്റക്ടീവുകൾ എത്തി തെളിവുകൾ ശേഖരിച്ചു. മകനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വ്യക്തിവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്
ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ, കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയത്തിന്റെ ഭാഗമായി വിജയാഘോഷം സംഘടിപ്പിക്കുന്നു. മെയ് 7 വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് പമ്പാ കമ്മ്യൂണിറ്റി സെൻറ്ററിൽ (9726 Bustleton Ave, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഈ ചടങ്ങിനോടനുബന്ധിച്ച് വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ: ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാൻമാർ ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ, വൈസ് പ്രസിഡന്റുമാർ അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, ജനറൽ സെക്രട്ടറി സുമോദ് ടി നെല്ലികാല, സെക്രട്ടറിമാർ എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് ട്രഷറർ…
അമേരിക്കയുടെ ‘പറക്കുന്ന ഗ്യാസ് സ്റ്റേഷൻ’ ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ വെച്ച് അപ്രത്യക്ഷമായി!
ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഒരു യുഎസ് സൈനിക വിമാനമായ കെസി-135 സ്ട്രാറ്റോടാങ്കർ ഇറാൻ തീരത്ത് നിർണായക അടിയന്തര സിഗ്നൽ പുറപ്പെടുവിച്ചു. യുഎഇയിൽ നിന്ന് പറന്നുയർന്ന വിമാനം ഹോര്‍മുസ് കടലിടുക്കിനു മുകളില്‍ റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന തന്ത്രപരമായ സംഘർഷങ്ങൾക്കിടയിൽ, യുഎസ് വ്യോമസേനയുടെ ഒരു പ്രധാന വിമാനം ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായത് ആഗോളതലത്തിൽ വ്യാപകമായ ആശങ്കയ്ക്ക് കാരണമായി. യുഎസ് യുദ്ധവിമാനങ്ങളുടെ ജീവൻ നിലനിർത്തുന്ന ഒന്നായി കണക്കാക്കപ്പെടുന്ന കെസി-135 സ്ട്രാറ്റോടാങ്കർ പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ ഗുരുതരമായ സാങ്കേതിക പ്രശ്‌നം നേരിട്ടു. വിമാനം പെട്ടെന്ന് “7700” എന്ന ദുരന്ത സിഗ്നൽ അയച്ചതായി റഡാർ ഡാറ്റ വെളിപ്പെടുത്തി, ഇത് ഒരു വലിയ വായു ഭീഷണിയെ സൂചിപ്പിക്കുന്നു. ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ചാണ് സംഭവം. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, യുഎഇയിലെ അല്‍…
കപ്പലുകളെ ആക്രമിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് ഇറാനെ തുടച്ചു നീക്കും: ട്രംപ്
ദോഹ (ഖത്തര്‍): ഇറാനെതിരായ തന്റെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ ശക്തമാക്കി. ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ യുഎസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ‘പ്രോജക്റ്റ് ഫ്രീഡം’ പ്രകാരം പ്രവർത്തിക്കുന്ന യുഎസ് കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ, ഇറാൻ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ട്രംപ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലേക്ക് പിരിമുറുക്കം വർദ്ധിച്ചു. 2026 മെയ് 4 തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിലെ പിരിമുറുക്കം ഗണ്യമായി വർദ്ധിച്ചു. ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, ചെറിയ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് ഇറാൻ യുഎസ് വാണിജ്യ, സൈനിക കപ്പലുകളെ ആക്രമിച്ചതായി യുഎസ് സെൻട്രൽ കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ റിപ്പോർട്ട് ചെയ്തു. പ്രതികരണമായി, യുഎസ് സൈന്യം ആറ് ഇറാനിയൻ ചെറു ബോട്ടുകൾ നശിപ്പിച്ചു. ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പേരിൽ രണ്ട് യുഎസ് കപ്പലുകളെ യുഎസ് സുരക്ഷിതമായി ഒഴിപ്പിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച…
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിനെ യുഎസ് സൈന്യം ആക്രമിച്ചു; 5 പേർ കൊല്ലപ്പെട്ടു; ഇറാൻ യുഎഇയെ ആക്രമിച്ചു!; ബഹ്‌റൈനിൽ ജാഗ്രത
അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ വീണ്ടും രൂക്ഷമായി. രണ്ട് ഇറാനിയൻ കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനികൾ കൊല്ലപ്പെട്ടു. യുഎഇക്കെതിരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടു. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമായി. വെടിനിർത്തൽ അവസാനിച്ചതിനുശേഷവും, യുഎസും ഇറാനും തമ്മിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും അതിന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല. തൽഫലമായി, സംഘർഷങ്ങൾ വീണ്ടും ഉയരുകയാണ്. ഇറാൻ വീണ്ടും യുഎഇയെ ലക്ഷ്യം വച്ചുള്ള ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അയൽ രാജ്യങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരികയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യുഎസ് സൈന്യവും ഇറാനും തമ്മിൽ നേരിട്ടുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇറാനിലേക്ക് പോകുന്ന രണ്ട് കപ്പലുകളെ യുഎസ് സൈന്യം ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇവ സാധാരണ ചരക്ക് കപ്പലുകളാണെന്നും അഞ്ച് സാധാരണക്കാരെ…
2026 ഫിഫ ലോകകപ്പ് തയ്യാറെടുപ്പുകളിൽ മൊറോക്കോയും അമേരിക്കയും സഹകരണം ശക്തിപ്പെടുത്തുന്നു
വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പിന് മുന്നോടിയായി ഫുട്ബോൾ നയതന്ത്രത്തിലും ഏകോപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, അമേരിക്കയിലെ മൊറോക്കോ അംബാസഡർ യൂസഫ് അമ്രാനി, ആൻഡ്രൂ ഗിയൂലിയാനിയുമായി വാഷിംഗ്ടണിൽ ഉന്നതതല ചർച്ചകൾ നടത്തി. മെക്സിക്കോ, കാനഡ എന്നിവയുമായി സഹകരിച്ച് ടൂർണമെന്റ് നടത്താൻ അമേരിക്ക തയ്യാറെടുക്കുമ്പോൾ, അന്താരാഷ്ട്ര ഇടപെടലിനുള്ള ഒരു വേദിയായി കായികരംഗത്തിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെ യോഗം അടിവരയിട്ടു. 2026 ലെ പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പായിരിക്കും, അഭൂതപൂർവമായ ആഗോള പങ്കാളിത്തവും ലോജിസ്റ്റിക്കൽ സ്കെയിലും ആയിരിക്കും ഇത്. ലോജിസ്റ്റിക്സ്, സുരക്ഷ, ആതിഥേയ നഗരങ്ങളിലെ ആരാധകരുടെ മൊബിലിറ്റി എന്നിവയിൽ ഫെഡറൽ ഏജൻസികൾക്കിടയിലുള്ള ഏകോപനത്തിന് ഉത്തരവാദിയായ വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സിന്റെ മേൽനോട്ടം വഹിക്കുന്ന ഗ്യുലിയാനി, ആഗോള ഫുട്‌ബോളിൽ മൊറോക്കോയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് എടുത്തുകാണിച്ചു. സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയും ദീർഘകാല ദേശീയ തന്ത്രങ്ങളുമായി ഫുട്‌ബോൾ വികസനത്തിന്റെ യോജിപ്പും അദ്ദേഹം…
കുടിയേറ്റ മണ്ണിലെ കുടിലതകൾ – 2 (“ചതിക്കുഴി”): ജയശങ്കര്‍ പിള്ള
ആഡം എന്ന ചെറുപ്പക്കാരൻ ടൊറോന്റോയിൽ നിന്നും അല്പം അകലെയുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും നഗരത്തിൽ വന്നു ജോലി ചെയ്തു വരികയായിരുന്നു. രണ്ടു തലമുറകൾക്കു മുൻപേ ഇറ്റലിയിൽ നിന്നും കുടിയേറിയ അവന്റെ മാതാപിതാക്കൾ ജോലി സംബന്ധമായി നഗരത്തിൽ താമസിക്കുകയും, തൊഴിലിൽ നിന്നും വിരമിച്ചതിനു ശേഷം അവരുടെ മാതാപിതാക്കൾക്ക് ഒപ്പം ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. ഏക മകനായ ആഡം തന്റെ മാതാപിതാക്കൾ നഗര മധ്യത്തിൽ കഠിന പ്രയത്നം ചെയ്തു സമ്പാദിച്ച മില്യൺ ഡോളര്‍ വിലയുള്ള വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആഫ്രിക്കയിൽ നിന്നും, സൗത്ത് ഏഷ്യയിൽ നിന്നും, പ്രത്യേകിച്ച് ഭാരതത്തിന്റെ പഞ്ചാബ് മേഖലയിൽ നിന്നും ഒട്ടനവധി കുടിയേറ്റക്കാർ തിങ്ങിപാർക്കുന്ന ടൊറന്റോയുടെ ഈ അനുബന്ധ നഗരത്തിൽ ആഡമിനു കൂടുതലും പഞ്ചാബി സുഹൃത്തുക്കളാണ് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നത്. എന്നാൽ യൂണിവേഴ്സിറ്റി പഠനം ഒക്കെ കഴിഞ്ഞപ്പോൾ അവരിൽ പലരും ഓരോ വഴികളിൽ…
